പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.10 5

“ഞാൻ അറിയാതെ എന്റെ പിന്നിലൂടെ ഉണ്ടാകാൻ നോക്കിയത് അല്ലെ… പക്ഷെ അത് കൊണ്ട് കാര്യം ഉണ്ടായി, എന്നാലും വെറുതെ അങ്ങോട്ട് പറയണ്ട എന്ന് വിചാരിച്ചു, അല്ലെ ആഷേ…” ഹൃതിക് മറുപടി കൊടുത്തു.

ആഷയോ… അപ്പൊ ഇത് റാഷിക അല്ലെ, എന്ന് മനസ്സിൽ ഓർത്ത് സമീറും ലോഹിതും പരസ്പരം നോക്കി നിന്നു.

അമ്പരപ്പ് മാറാതെ നിന്ന രണ്ടാളും പെട്ടന് തന്നെ പൊട്ടിച്ചിരിക്കാൻ തുടങ്ങി.

“ഇവന്റെ ഒരു കോമഡികൾ… രണ്ട് പേരും ഒരേ പോലെ ഇരിക്കുന്നത് കൊണ്ട് നമുക്ക് ഇട്ട് ഉണ്ടാകാം എന്ന ഇവൻ വിചാരിച്ചത്… ഹാ” സമീർ പറഞ്ഞു.

കാര്യം എന്താണ് എന്ന് ശെരിക്കും മനസ്സിലാവാതെ ഹൃതിക്കും ആഷികയും ചിരിക്കണോ വേണ്ടയോ എന്ന സംശയത്തിൽ അവനെ നോക്കി നിന്നു.

“എന്താടാ നീ തമാശ പറഞ്ഞതല്ലെ…” ലോഹിത് ചോദിച്ചു.

“ഇതിൽ ഇപ്പൊ തമാശയുടെ കാര്യം എന്താണ് എന്നെനിക്ക് ശെരിക്കും അങ്ങോട്ട് മനസ്സിലായില്ല” ആഷിക അവളുടെ സംശയം ചോദിച്ചു.

“നീ റാഷിക… അല്ലെ ??” ലോഹിത് ചോദിച്ചു.

“എന്തൊക്കെ ആടാ വിളിച്ചു പറയുന്നത്… നിന്നോടൊക്കെ ഞാൻ എല്ലാം പറഞ്ഞിട്ടുള്ളതല്ലേ” അല്പം ദേഷ്യത്തിൽ ഹൃതിക് മറുപടി കൊടുത്തു.

“എടാ… സോറി, സോറി. പെട്ടെന്ന് പേര് അങ്ങോട്ട് മാറി പോയി വേറൊന്നുമില്ല. എടാ സമീറെ ഒന്ന് ഇങ്ങോട്ട് വന്നേ” ലോഹിത് ഒരു പരങ്ങളോട് കൂടി പറഞ്ഞു, ശേഷം അവൻ സമീറിനെയും കൂട്ടി കുറച്ച് അപ്പുറത്തേക്ക് മാറി നിന്നു.

“നീ ആരായെടാ കാണാൻ പോയത്, റാഷികയെ ആണോ ആഷികയെ ആണോ…” വട്ട് പിടിച്ച് നിൽക്കവേ ലോഹിത് ചോദിച്ചു.

“ഞാൻ റാഷികയെ. ഇതിപ്പോ എന്താ ഇങ്ങനെ ഉണ്ടായത് എന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല” സമീർ മറുപടി കൊടുത്തു, ലോഹിത് തല ചൊറിയാൻ തുടങ്ങി.

“ഞാനേ ആവാമോദ് ഒന്ന് കാര്യങ്ങൾ ഒക്കെ ചൊറിച്ചിട്ട വരാം…” എന്നും പറഞ്ഞ് ലോഹിത് ഹൃതികിന്റെ അടുത്തേക്ക് പോയി, അതിന്റെ പിന്നാലെ തന്നെ സമീറും പോയി. ഹൃതികും ആഷികയും അന്ന് ബീച്ചിൽ വന്ന് ഇവർ സംസാരിച്ചതിന് ശേഷം ഉള്ള എല്ലാ കഥകളും പറഞ്ഞ് കൊടുത്തു. ഇനിയിപ്പോ ഒന്നും ചെയാനില്ല എന്ന് മനസ്സിലാക്കിയ സമീറും ലോഹിതും മറ്റ് ചിന്തകൾ എല്ലാം മാറ്റി വെച്ച്, ഇവർ ഒന്നും അറിയാതെ ഇരിക്കാൻ അവരുടെ കൂടെ ഇരുന്ന് ഭക്ഷണവും കഴിച്ച് കളിചിരിയുമായി ഇരുന്നു.

“എടാ മറ്റേ പെണ്ണിനെ ഇനി എന്താണ് ചെയ്യണ്ടത്…” ലോഹിത് ചോദിച്ചു.

“കമ്പ്യൂട്ടറിൽ ഉള്ള പോലെ ഉണ്ടോ അടിച്ച് കളയാൻ പറ്റുന്ന കേസ് ഒന്നുമല്ല ഇത്. ഞാൻ ശ്രീഹരിയേയും കൂട്ടി പോയി എന്തേലും ചെയാൻ പറ്റുമോ എന്ന് നോക്കട്ടെ ആദ്യം” കഴിച്ച് കൊണ്ട് സമീർ പറഞ്ഞു.

എല്ലാവരും പിന്നെയും ഓരോ സംസ്‌കാരവുമായി അവിടെ തന്നെ ഇരുന്നു. വൈകുനേരം ആയിട്ടും അവരുടെ കഥ പറച്ചിലും സംസാരവും തീരുന്നില്ല, ഇതിന്റെ ഇടയിൽ ലോഹിതിന് ഓഫീസിൽ നിന്നും ഒരു ഫോൺ കാൾ വന്നു. ലോഹിത് ആ കാൾ എടുക്കാനായി പുറത്തേക്ക് പോയി.

കാൾ കഴിഞ്ഞ് തിരിഞ്ഞിതും അവൻ ഗേറ്റിന്റെ അവിടെ അവൾ ഒരു ഹാൻഡ് ബാഗുമായി നില്കുന്നത് കണ്ടു, ലോഹിത് അവളുടെ അടുത്തേക്ക് നടന്നു.

“അല്ല ഡ്രസ്സ് ഒക്കെ മാറ്റി എങ്ങോട്ടാ. വീട്ടിലേക്ക് പോവാനൊ…” അവൻ ചോദിച്ചു.

“അല്ല അതുപിന്നെ ഞാൻ…” അവൾ മടിച്ച് മറുപടി പറഞ്ഞ് തുടങ്ങി.

“എനിക്ക് അറിയാം നിനക്ക് ഇപ്പോഴും എന്നോട് ചെറിയ ദേഷ്യം ഉണ്ട് എന്ന്, ഞാൻ അന്ന് ബീച്ചിൽ വെച്ച് പറഞ്ഞത് കുറച്ച് കൂടിപ്പോയി, നീ എന്നോട് ക്ഷെമിക്കണം. അപ്പോഴത്തെ ഒരു ദേഷ്യം… മനസ്സിലാവുന്നുണ്ടലൊ നിനക്ക് അല്ലെ” അവൻ ചോദിച്ചു.

“എനിക്ക് ഒന്നും മനസ്സിലാവുന്നില്ല…” അവൾ മറുവപ്പടി കൊടുത്തു. അവളുടെ മുഖത്ത് ആകെ സംശയവും പേടിയും ഉണ്ടായിരുന്നു.

“എന്ന അത് വിട്… അല്ല ഒറ്റക്ക് ആണോ പോവുന്നെ, ഞാനും സമീറും ഇപ്പൊ ഇറങ്ങും, നിന്നെ എവിടെയാണ് എന്നവെച്ച ഇറക്കി തരാം…” അവൻ പറഞ്ഞു.

“അല്ല ഈ ഹൃതിക്…” അവൾ ചോദിച്ചു.

“ഓഹ്… അവനെയും കൂട്ടാം പോരെ, നീ ഉള്ളിലേക്ക് വായോ” എന്നും പറഞ്ഞ് ഹൃതിക് അവളെ വീട്ടിലേക്ക് തിരിച്ചു കൊണ്ടുവന്നു. അവൻ ആയിരുന്നു മുന്നിൽ പോയത്, വാതിൽ തുറന്നതും അവൻ അവരോട് സംസാരിച്ച് തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *