“ഈ ഒരു സങ്കടത്തിന്റെ പേരിൽ ബാറിൽ പോയി രണ്ട് കുപ്പി വാങ്ങിയാലോ എന്ന് വിചാരിച്ചതാ… പക്ഷെ ഒറ്റക് പോയി വാങ്ങാൻ പേടിയായി പോയി”തല ടേബിളിൽ വെച്ച് കൊണ്ട് റാഷിക പറഞ്ഞു. അത് കേട്ടതും അവൾ കാണാതെ ആഷിക് മുഖം പൊത്തി ചിരിക്കാൻ തുടങ്ങി. പക്ഷെ പെട്ടന് തന്നെ ആ ചിരി മാഞ്ഞ് പോവുകയും ചെയ്തു. അവൾ വേഗം തന്നെ റൂമിന്റെ പുറത്തേക്ക് പോയി ഹൃതികിനെ വിളിച്ചു.
അവനെ വിളിച്ചത് കാര്യങ്ങൾ എല്ലാം പറയാൻ ഒന്നും അല്ല, വെറുതെ വിശേഷങ്ങൾ എല്ലാം ചോദിച്ച്, അവന്റെ ശബ്ദം എല്ലാം കേട്ട്…
ഹൃതിക് : ഞാൻ ഇന്നലെ അച്ഛനെ വിളിച്ചിട്ട് ഉണ്ടായിരുന്നു…
ആഷിക : നീയോ… എന്ത് പറ്റി ഓരോ പുതിയ ശീലങ്ങൾ ഒക്കെ. ചിലപ്പോ അമ്മ വിളിച്ച് കൊണ്ടുകാൻ പറഞ്ഞിട്ട് ഉണ്ടാവും
ഹൃതിക് : എന്റെ അച്ഛനെ വിളിക്കാൻ ഇനി എന്നോട് ആരേലും പറയാനോ.
ആഷിക : ഞാൻ വെക്കുവാ. നിന്റെ വായയിൽ ഇരിക്കുന്നത് കേൾക്കാൻ ഒന്നും അല്ല ഞാൻ നിന്നെ വിളിച്ചത്.
ഹൃതിക് : എന്താടി ഞാൻ ഒരു തമാശ പറഞ്ഞതല്ലേ… ഞാനും ചേട്ടനും ഏകദേശം ജോലിയെല്ലാം സെറ്റ് ആയത് കൊണ്ട് അച്ഛനോട് ഇനി നാട്ടിലേക്ക് വരാൻ വേണ്ടി.
ആഷിക : ഓഹ്… അങ്ങനെ ആയിരുന്നോ. ഹ്മ്മ്മ്മ്…
ഹൃതിക് : എന്ത് പറ്റിയെടി… കുറച്ച് നേരമായി ഞാൻ ശ്രെദ്ധിക്കുന്നു, നിന്ടെ ശബ്ദം ഒക്കെ വല്ലാണ്ട് ഇരിക്കുന്നു.
ആഷിക : അറിയില്ലെടാ, എനിക്ക് ആകെ പേടിയാവുന്നു. ഞാൻ കൂറേ ആയി ഇവളോട് കാര്യങ്ങൾ എല്ലാം പറയാൻ ശ്രേമിക്കുന്നു. പക്ഷെ അവിടെ എത്തുമ്പോഴേക്കും എന്തേലും ഒക്കെ കാരണം കൊണ്ട് അത് നടക്കില്ല.
ഹൃതിക് : ഞാൻ ഇല്ലെടി, പേടിക്കലെ. അങ്ങോട്ട് വരണോ ഞാൻ ഇപ്പൊ.
ആഷിക : അത് വേണ്ട… ഞാൻ അടുത്ത ആഴ്ച എങ്ങാനും ഞാൻ അങ്ങോട്ട് വരാം. വെക്കട്ടെ ഞാൻ എന്ന പിന്നെ വിളിക്കാം.
ഹൃതിക് : എടി വെക്കല്ലേ…
അവൻ പറഞ്ഞ് തീരും മുന്നേ അവൾ ഫോൺ കട്ട് ആക്കി. കാരണം ഒന്നും ഇല്ലാതെ തന്നെ അവൾക്ക് കരച്ചിൽ വന്ന് തുടങ്ങി, ശബ്ദം ഇടറി തുടങ്ങും മുന്നേ അവൾ ഫോൺ വെച്ചു.
“അടുത്ത ആഴ്ച നീ എങ്ങോട്ടടി പോവുന്നത്” പിറകിൽ നിന്നും റാഷിക ചോദിച്ചു. തീരെ പ്രതീക്ഷിക്കാതെ പുറകിൽ വന്ന് അവളുടെ ഒച്ച കേട്ടതും അവൾ പേടിച്ചു പോയി. മറുപടി കൊടുക്കാൻ പറ്റാതെ അവൾക്ക് അവിടെ നിന്ന് പരുങ്ങാൻ തുടങ്ങി.
“ഓഹ്, ഓഹ്. നീ എന്നെ കണ്ട് പേടിച്ച് പോയി. ഒന്ന് പൊടി… പറയാൻ താല്പര്യം ഇല്ലെങ്കിൽ അത് പറഞ്ഞ പോരെ” റാഷിക പറഞ്ഞു.
“നീ എന്താ എന്റെ റൂമിൽ. നിനക്ക് വരുമ്പോ ഒന്ന് ഡോർ മുട്ടികൂടെ…” നെഞ്ചിൽ കൈ വെച്ച് കൊണ്ട് ആഷിക ചോദിച്ചു.
“സൗകര്യം ഇല്ല, സഹിച്ചോ. ഞാൻ ഇവിടെയാ കിടക്കാൻ പോവുന്നത്”
“അത് പറ്റില്ല”
“സമ്മതം ചോദിച്ചില്ല. ഇഷ്ടപെടാത്തവർക്ക് എന്താ വേണ്ടത് എന്ന് വെച്ച എടുത്തിട്ട് പോവാം…”
“അത് എന്താ ഇന്ന് ഇവിടെ കിടക്കുന്നത്”
“ഞാൻ ഡിപ്രെഷനിൽ ആണ് പെങ്ങളെ, ഞാൻ പറഞ്ഞില്ലെ എല്ലാം” റാഷിക പറഞ്ഞു. ഈ പറഞ്ഞതിന് പ്രേത്യകിച്ച് മറുപടി ഒന്നും ഇല്ലാത്തത് കൊണ്ടും, എന്ത് പറഞ്ഞാലും അവൾ പോവുള്ള എന്നും അറിയുന്നതും കൊണ്ടും ആഷിക എതിർത്തില്ല.
രാത്രി റാഷിക അടുത്ത് കിടന്ന് സുഖമായി ഉറങ്ങിയപ്പോഴും ആഷിക ചിന്തകളിൽ മുഴുകി കിടന്നു.
(സമീർ…)
ഉച്ചയോട് അടുപ്പിച്ച് ശ്രീഹരിയേയും സമീറിനെ ശ്രീഹരിയുടെ അമ്മ ഒരു ചായ നൽകി എണീപ്പിച്ചു. ഇന്ന് അവന് വാക്ക് കൊടുത്തത് പോലെ തന്നെ സമീർ റാഷികയോട് പോയി സംസാരിച്ച് കാര്യങ്ങൾ ശെരി ആക്കി കൊടുക്കും. പക്ഷെ ഇവർ തമ്മിൽ ഉള്ള പ്രേശ്നത്തിൽ കൂടുതൽ പുകിൽ ഉണ്ടാകാനും റാഷികയെ ഹൃതികിന്റെ അടുത്തേക്ക് എത്തിക്കാനും ഉള്ള സമീറിന്റെ തന്ത്രത്തിന്റെ അവസാന ഘട്ടം ആയിരുന്നു ഇത്. ചായ എല്ലാം കുടിച്ച് കഴിഞ്ഞതും സമീർ ഫോൺ എടുത്ത് നോക്കി, പതിവില്ലാതെ അലൈലയുടെ ഒരു മെസ്സേജ് വന്ന കിടക്കുന്നു. മാസങ്ങളായി ഒന്ന് തിരിഞ്ഞ് പോലും നോക്കാത്ത ഇവൾ ഇപ്പൊ എന്തിനാണാവോ മെസ്സേജ് അയച്ചത് എന്നും ചിന്തിച്ച് അവൻ അവൾക്ക് മറുപടി കൊടുത്തു.
അലൈല : അല്ല കൂറേ ആയാലോ ഇതുവഴി ഒക്കെ വന്നിട്ട്, ഒരു അറിവും ഇല്ല
