പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.10 5

“ഇനി വീട്ടിൽ പോയിട്ട് എന്തിനാ. അങ്ങോട്ട് പോയ അവർ മിണ്ടുകയും ഇല്ല, നിന്നെ എനിക്ക് കിട്ടുകയും ഇല്ല. ഞാൻ ഇനി നിന്നെ വിട്ടിട്ട് പോവുന്നില്ല” ആഷിക് അവന്റെ കോളറിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

“അങ്ങനെ ഒന്നും ഉണ്ടാവില്ലെടി. ആദ്യം സംസാരിച്ച് നോക്കാം എന്നിട്ട് അല്ലെ…” ഹൃതിക് പറഞ്ഞു. കുറച്ച് നേരം എന്ത് ചെയ്യണം എന്നറിയാതെ എല്ലാവരും അവിടെ ഇരുന്നു, ഇനിയും ഇരുന്നു സമയം കളയണ്ട എന്നുള്ളത് കൊണ്ട് തന്നെ നാലുപേരും കൂടി കാറിൽ കേറി നേരെ അവളുടെ വീട്ടിലേക്ക് വെച്ച് പിടിച്ചു. ആ രണ്ട് മണിക്കൂർ യാത്ര മുഴുവനും ആഷിക കരഞ്ഞ് കൊണ്ടേ ഇരുന്നു, അവൾ റാഷികയെ പറ്റി ഓരോന്ന് പറഞ്ഞ് അവളെ തന്നെ കൂടുതൽ സങ്കടത്തിൽ ആഴ്ത്തി. യാത്രയുടെ അവസാനം കണ്ടത്ത് അവർ ആഷികയുടെ വീടിന്റെ മുന്നിൽ എത്തിയപ്പോഴ് ആയിരുന്നു.

ആരോടും യാത്ര പറയാതെ, ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ ആഷിക വീടിന്റെ ഗേറ്റ് കടന്ന് നടന്ന പോയി. പെട്ടന് പകുതി വഴിയിൽ വെച്ച് നിന്നവൾ തിരിഞ്ഞ് ഹൃതികിനെ നോക്കി മെല്ലെ തിരിച്ച് നടന്നു.

“ഡാ. ഉള്ളിൽ ഭയങ്കരമായ പ്രെശ്നം എന്തേലും ഉണ്ടായ എനിക്ക് അവിടെ നിൽക്കാൻ പറ്റില്ല. അങ്ങനെ വല്ലതും സംഭവിച്ച എന്നെ വിളിച്ചുകൊണ്ട് പോവാൻ നീ വരില്ലേ…” പ്രതീക്ഷയും സ്നേഹവും നിറഞ്ഞാ ആ മിഴികൾ അവനെ നോക്കി ചോദിച്ചു. കൂടുതൽ ഒന്നും മിണ്ടാൻ നില്കാതെ അവൻ അവൾക്ക് തലയാട്ടി മറുപടി കൊടുത്തു.

ആ ഒരറ്റ ഉറപ്പിന്റെ ധൈര്യത്തിൽ അവൾ വീണ്ടും വീട്ടിലേക്ക് നടന്ന നീങ്ങി.

(അക്ഷമരായി കാത്തിരുന്ന എല്ലാവരോടും… ക്ഷെമിക്കണം വായനക്കാരെ. അടുത്ത ഭാഗം വരാനും അല്പം വൈകും, പക്ഷെ തീര്ച്ചിയായും വന്നിരിക്കും.

എന്ന് സ്വന്തം,

മാലിനി കൃഷ്ണൻ)

Leave a Reply

Your email address will not be published. Required fields are marked *