പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.10 5

“ഇന്ന് ലോഹിത് നാട്ടിൽ എത്തിയിട്ട് ഉണ്ട്. നാളെ രണ്ടവന്മാരോടും ഇങ്ങോട്ട് വരാൻ പറഞ്ഞിട്ടുണ്ട് ഞാൻ, നിന്നെ ഒന്ന് പരിചയപെടുത്താൻ. അവനൊക്കെ ഞെട്ടുന്നത് എനിക്കൊന്ന് കാണണം” ഹൃതിക് പറഞ്ഞു.

“എനിക്കും കാണണം. എന്റെ അടുത്ത് കൂറേ ഡയലോഗ് അടിച്ചിട്ട് പോയതാ അന്ന്… അവന്മാരെ നോക്കി ഒന്ന് ശെരിക്കും ഇളിച്ച് കാണിക്കണം എനിക്ക്” അവൾ മറുപടി കൊടുത്തു. ഈ ഒരു കാരണം കൊണ്ടുതന്നെ അവൾ ഇന്നൊരു ദിവസം അവിടെ താമസിക്കാൻ തീരുമാനിച്ചു, അതും ശക്തമായ ചില നിബന്ധനങ്ങളോട് കൂടി.

(ഇതേ സമയം ലോഹിതിന്റെ വീട്ടിൽ…)

“എന്താടാ മുംബൈയിൽ നിന്നും നീ എനിക്ക് വേണ്ടി കൊണ്ടുവന്നത്” അവിടെ ഉണ്ടായിരുന്ന ഒരു ബാഗ് തുറന്ന് കൊണ്ട് സമീർ ചോദിച്ചു.

“മോൻ ഞാൻ കൂറേ ഫോറിൻ ചോക്‌ലേറ്റുകൾ കൊണ്ടുവന്നിട്ട് ഉണ്ട്. ഒന്ന് പോയെടാ, ഇനി നിനക്ക് സാധനങ്ങൾ ആയിട്ട് ഞാൻ വരാം…” ലോഹിത് മറുപടി കൊടുത്തു. ഒരു വഷളൻ ചിരി മാത്രം സമീർ അവന് ഒരു മറുപടി ആയി കൊടുത്തു.

“എടാ ഹൃതിക് വിളിച്ചിട്ട് ഉണ്ടായി, നാളെ…” സമീർ പറഞ്ഞ് തുടങ്ങി.

“എന്നെയും. അത്യാവിശ്യമായി നാളെ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു, എന്തോ സർപ്രൈസ് ഉണ്ട് പോലും” ഇടയിൽ കേറി ലോഹിത് പറഞ്ഞു.

(അടുത്ത ദിവസം ഉച്ചക്ക്…)

സമീറിന്റെ കാറിൽ ആയിരുന്നു രണ്ടുപേരും കൂടി ഹൃതികിന്റെ അടുത്തേക്ക് പോവുന്നത്. സൈഡ് മിറർ എല്ലാം ശെരിയാക്കി, വഴി മുഴുവൻ വീക്ഷിച്ചുകൊണ്ട് സമീർ വണ്ടിയോടിച്ചു. തന്റെ ഒപ്പം തന്നെ മുന്നിൽ ഇരുന്ന ലോഹിത് റേഡിയോ ഡൈലുക്കൾ തിരിച്ചുകൊണ്ട് നല്ല ഒരു പാട്ട് കിട്ടുന്നത് വരെ ചാനൽ മാറ്റിക്കൊണ്ട് ഇരുന്നു.

“🎶🎼 ഉണക്കെണ്ണ വേണും സൊള്ളു, ഉലഗതായ് കാട്ട സൊള്ളു, പുതു ഇടം പുതു മേഘം തേടി പോവോമേ…🎵🎻” പാട്ടിന്റെ ഒപ്പം സമീറും പാടി.

“നിന്റെ ഒച്ച കേൾക്കാൻ അല്ല ഞാൻ പാട്ട് വെച്ചത്”

“ഓഹ്, മൈരന് ഇപ്പൊ നമ്മളെ ഒന്നും പറ്റില്ല. അല്ലേടാ ഇവാൻ എന്തിനായിരിക്കും വിളിച്ചത് എന്ന എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല എനിക്ക്. കൂറേ ദിവസമായി അവൻ ഒരുമാതിരി ആക്കിയ രീതിയിൽ ഒരു സംസാരം ആണ്…” സമീർ പറഞ്ഞു.

“സംശയിക്കാൻ ഒന്നുമില്ല, വിഷയം പെണ്ണ് തന്നെ. ഇനി റാഷിക അല്ലാതെ വേറെ ആരെയും കണ്ടുപിടിച്ചോ ആവോ” ലോഹിത് പറഞ്ഞു.

| റ്റിംഗ് ടോങ്… |

ഹൃതികിന്റെ വീടിന്റെ മുന്നിൽ എത്തിയ അവർ ബെൽ അടിച്ചു. വാതിൽ തുറക്കാൻ പോവുന്നത് ഹൃതിക് ആയിരിക്കും എന്ന് കരുതിയ അവർക്ക് തെറ്റി, അവരുടെ പ്രതീക്ഷകൾ എല്ലാം താണ്ടി വാതിൽ തുറന്നത് ആഷിക ആയിരുന്നു.

അവളെ കണ്ടതും രണ്ടാളും ഞെട്ടി, അവരെ രണ്ടേളേയും നോക്കി ചെറിയ അഹങ്കാരത്തോട് കൂടി ഉള്ള ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു.

“ഈ ഒരു ദിവസത്തിന് വേണ്ടി കുറച്ച് കാലമായി ഞാൻ കാത്തിരിക്കുന്നു…” അവൾ പറഞ്ഞു.

“അല്ല ഞാൻ… ഇങ്ങനെ ഒക്കെ സംഭവിക്കും എന്നെകരുതിയില്ല. ഇത് ലോഹിത്…” ലോഹിത് ചൂണ്ടി കാണിച്ച് കൊണ്ട് സമീർ പറഞ്ഞു. ഇപ്പോഴും അവന് വാക്കുകൾ കൂട്ടി ചേർത്ത് പറയാൻ കിട്ടുന്നുണ്ടായിരുന്നില്ല.

“ഹമ്… മനസ്സിലായി” അവൾ പറഞ്ഞു. ആഷിക് വാതിൽ കൂടുതൽ വലിച്ച് തുറന്ന് രണ്ടാളെയും ഉള്ളിലേക്ക് വിളിച്ചു, അവൾ മുന്നിൽ നടന്നു.

“ഡാ… ഇരട്ടകൾ എന്ന് പറഞ്ഞപ്പോ ഞാൻ ഇത്രയും സാമ്യത പ്രതീക്ഷിച്ചില്ല. എന്തായാലും ഇവാൻ റാഷിക ആയിട്ട് സെറ്റ് ആയാലോ” ലോഹിത് പറഞ്ഞു.

“പിന്നെ ഇരട്ടകൾ എന്ന് പറഞ്ഞ എന്നെയും നിന്നെയും പോലെ ഉണ്ടാവും എന്ന് കരുതിയോ. എനിക്ക് മനസ്സിലാവാത്തത് എന്താണ് എന്ന് വെച്ചാൽ ഞാൻ അവളെ കണ്ടപ്പോ പറഞ്ഞതാ ശനിയാഴ്ച വന്ന മതി ഇവാൻ ഇവിടെ ഇല്ല എന്ന്, എന്നിട്ടും അവൾ നേരത്തെ എന്ത് ധൈര്യത്തിൽ ആണാവോ വന്നത്” സമീർ പറഞ്ഞു.

അവിടെ ഉണ്ടായിരുന്നത് ആഷിക ആയിരുനെകിലും, ലോഹിതും സമീറും അത് റാഷിക ആണ് എന്ന് വിചാരിച്ചിരിക്കുക ആയിരുന്നു.

ഇതേ സമയം തന്നെ അവരുടെ മുന്നിലേക്ക് തലയും താഴ്ത്തി ഹൃതിക് വന്നു.

“ഇവൾ ഉണ്ടായി പോയി ഇവിടെ ഇല്ലെന്ക്കിൽ ശെരിക്കും ഉള്ള മറുപടി തന്നേനെ. നീ ഞങ്ങളോട് പറഞ്ഞില്ല” ലോഹിത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *