പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു – 5 Like

അവളോട് അടങ്ങാത്ത പ്രേമം ആണ് എനിക്ക് എന്ന് അവൾക് തോന്നാത്ത വിധത്തിൽ ഉള്ള ഒരു സമ്മാനം വെക്കണം എന്നാണ് എന്റെ ആഗ്രഹം, ഇങ്ങനെ ഒരു അപരിചിതൻ വന്നു ഇത് പോലെ ഓരോ ഭ്രാന്ത കാണിക്കുമ്പോ തന്നെ പ്രേമം ആയിരിക്കും അസുഖം എന്ന് അല്ലാതെ വേറെ ഒന്നും അവൾ ചിന്തിക്കില്ല. ഈ പ്രാവിശ്യം ഗിഫ്റ്റ് ആയിട്ട് വെക്കാൻ പോവുന്നത് ഒരു ബുക്ക്‌ ആണ്, കുറച്ച് ദിവസമായിട്ട് ഓൺലൈൻ തപ്പിയിട്ട് ആണ് ഞാൻ ഈ ബുക്ക്‌ കണ്ടുപിടിച്ചത് “Secretly Yours”

രണ്ട് ബാല്യകാല സുഹൃത്തുക്കളുടെ കഥയാണ്, അതിലെ പയ്യനെ കൂടെ ഉണ്ടായിരുന്നു പെൺകുട്ടോയോട് തോന്നുന്ന ഒരു ആരാധനയും, പിന്നീട് നാട് മാറിപോയിട്ട് വർഷങ്ങൾക്ക് ശേഷം ഇരുവർ വീണ്ടും കാണും പക്ഷെ പരസ്പരം തിരിച്ചറിയുന്നില്ല, പിന്നെ തിരിച്ച അറിയുന്നതും ആരാധന പ്രണയം ആക്കി എടുക്കുന്നതും ആണ് കഥ.

അവളോട് എനിക്ക് പ്രേമം ആണ് എന്ന് അവളുടെ സമ്മതം ഇല്ലാതെ പറയണ്ടാലോ എന്ന് കരുതി അതിന് പകരം ഞാൻ കണ്ടുപിടിച്ച ഒരു വാക്ക് ആയിരുന്നു ‘രഹസ്യ ആരാധന’. അതു കൊണ്ട് ഇത് പോലെ ഉള്ള കഥകൾ വരുന്ന പുസ്തകങ്ങൾ ഞാൻ തപ്പി, അങ്ങനെ കിട്ടിയത് ആണ് ‘Secretly Yours’. ഈ പുസ്തകം വായിക്കുമ്പോ അവളുടെ ഉള്ളിൽ പ്രണയിക്കാൻ ഒരു താല്പര്യവും വരണം, എനിക്ക് അവളോട് ഇങ്ങനെ ഒക്കെ ആണ് തോന്നുന്നത് എന്നും അവൾ മനസിലാക്കണം എന്നായിരുന്നു എന്റെ ലക്ഷ്യം.

ഈ പുസ്തകം ഒന്നു കണ്ടുപിടിക്കാൻ ഞാൻ കിച്ചുവിന് ഇന്നലെ രാത്രി തന്നെ ഏൽപിച്ചിരുന്നു. വൈകുനേരം ആയപ്പോഴേക്കും അവൻ എനിക്ക് വേണ്ടി അത് കണ്ടുപിടിച്ച എന്നെ ഏല്പിച്ചിരുന്നു. അവളുടെ വീടിന്ടെ അടുത്ത് ഇനി പോവില്ല എന്ന് തീരുമാനിച്ചത് കൊണ്ട് തിങ്കളാഴ്ച ആവണം അവളെ കാണാൻ, അവളുടെ മുഖം മനസ്സിൽ നിന്നും പോവുന്നിലെലും അതൊന്നും ആലോചിക്കാതെ 2 ദിവസം പഠിക്കാൻ തീരുമാനിച്ചു ഞാൻ, ഇനി തിങ്കളാഴ്ച ആവാൻ ഉള്ള കാത്തിരിപ്പിൽ ആയിരുന്നു ഞാൻ.

അവളും കത്ത് എഴുതിയ മുഖമില്ലാത്ത രഹസ്യ ആരാധകനെ മനസ്സിൽ ഓർത്തു കിടക്കുക ആയിരുന്നു, പക്ഷെ തിങ്കളാഴ്ച ആവാതെ അവൾക്കും ഒന്നും അറിയാൻ കഴിയില്ല. അതുകൊണ്ട് അതൊന്നും ആലോചിക്കാതെ 2 ദിവസം പ്രൊജക്റ്റ്‌ ചെയാൻ തീരുമാനിച്ചു അവൾ. ഇനി തിങ്കളാഴ്ച ആവാൻ ഉള്ള കാത്തിരിപ്പിൽ ആയിരുന്നു അവൾ.

രണ്ട് പേരുടെയും മനസ്സ് ഒരുപോലെ മന്ത്രിച്ചു.

തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് ഞാനും കിച്ചുവും കൂടി ആണ് ഈ പ്രാവിശ്യം അവളുടെ കോളേജിൽ പോയത്.

“അപ്പൊ ഇതാണ് ചേട്ടത്തി പഠിക്കുന്ന കോളേജ്.” കിച്ചു ഇടങ്കന്നിട്ട് എന്നെ നോക്കി ചോദിച്ചു.

“ചേട്ടത്തിയോ, ഞാൻ നിന്നെ കാലും ആകെ 1 മാസത്തിന്റെ മൂപ് അല്ലെ ഉള്ളു, അല്ലെങ്കിലും ചേട്ടത്തി എന്നൊന്നും വിളിക്കണ്ട ആവിശ്യം ഇല്ല.”

“അപ്പൊ നീ ആണ് അവളെ കെട്ടാൻ പോവുന്നത് എന്ന് ഉറപ്പിച്ചു ലെ, അയ്യടാ ചേട്ടത്തി എന്ന് വിളിക്കണ്ടാന്നൊക്കെ.” കിച്ചു എന്റെ തോളിൽ തള്ളി കൊണ്ട് പറഞ്ഞു.

അത് കേട്ടപ്പോ ഉള്ളിൽ ഒരു സന്തോഷം വന്നെങ്കിലും പുറത്തേക് കാണിക്കാതെ ഇരിക്കാൻ ഞാൻ പരമാവധി ശ്രെമിച്ചു, പക്ഷെ എപ്പഴോ എന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞിരുന്നു.

“എന്താടാ കൂറേ പിള്ളേർ ഉണ്ടാലോ ക്ലാസ്സിന്റെ പുറത്ത്, ഇന്ന് ക്ലാസ്സ്‌ നേരത്തെ വിട്ടോ??” കിച്ചു ചോദിച്ചു. അപ്പോഴാണ് അവിടെ ഒരു പോസ്റ്റർ ശ്രേദ്ധിച്ചത്, “FAREWELL SENIORS”.

“അയ്യോ… അവളുടെ ക്ലാസ്സ്‌ കഴിഞ്ഞോ, ഇനി ഞാൻ എന്താ ചെയ്യാ !!” ഞാൻ പറഞ്ഞു

“ഡാ, നീ ടെൻഷൻ ആവല്ലേ നീ. എന്ന ഫെർവെൽ എന്നൊന്ന് ഞാൻ ചോദിച്ചു നോക്കട്ടെ.” അങ്ങോട്ട്‌ ഇങ്ങോട്ടും നോക്കി കിച്ചു പറഞ്ഞു.

എന്റെ ഹൃദയമിടിപ്പ് കൂടി കൂടി വന്നു, എനിക്ക് ചുറ്റുമുള്ള മറ്റേതൊരു ശബ്ദത്തേക്കാളും കൂടുതൽ എൻ്റെ ഹൃദയമിടിപ്പ് എനിക്ക് കേൾക്കാമായിരുന്നു. ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ അവിടെ കിച്ചു വരുന്നതും കാത് നിന്നും.

“ഡാ ഞാൻ ചോദിച്ചു, നാളെ ആണ് ഫെർവെൽ, അളിയാ നിനക്ക് ഒരു ദിവസം കൂടിയേ സമയം ഉള്ളു. അതുകൊണ്ട് പറയാൻ ഉള്ളത് ഒക്കെ ഇപ്പൊ തന്നെ പറയണം.”

“ഇപ്പൊ തന്നെയോ, അല്ല എന്താ പറയാ.”

“എന്താടാ ഇതിൽ ഒക്കെ ഇത്ര കൺഫ്യൂഷൻ, ഉള്ളിൽ പോവുന്നു കണ്ടുപിടിക്കുന്നു, നിനക്ക് അവളെ ഇഷ്ടം ആണ് എന്ന് പറയുന്നു. പിന്നെ ആ ഗിഫ്റ്റ് വെച്ചത് നീ ആണ് എന്ന് പറയുന്നു. പിന്നെയാ അങ്ങോട്ട് ഉള്ളത് അവളുടെ മറുപടി പോലെ ഇരിക്കും.”

“പറഞ്ഞപ്പോ എല്ലാം പെട്ടന് കഴിഞ്ഞല്ലേ.”

“നീ ഇങ്ങോട്ട് നടന്നേ” കിച്ചു എന്റെ കൈവലിച്ചു കൊണ്ട് പറഞ്ഞു

“ഡാ എനിക്ക് ആകെ എന്റെ ഉള്ളിൽ ആരോ തീ ഇട്ട പോലെ ഒക്കെ തോന്നുന്നു.”

“നീ കൂറേ കോൺഫിഡൻസ് പുല്ലുതി, അവളോട് അത് പറയും ഇത് പറയും എന്നൊക്കെ പറഞ്ഞിട്ട് ഇപ്പൊ ഒരുമാതിരി മറ്റേടത്തെ പണി കാണിച്ചാൽ ഉണ്ടാലോ ഇവിടെ ഇട്ട് നിന്നെ ഞാൻ തല്ലും.”

അവന്ടെ കണ്ണും എന്റെ കൈയിൽ ഉള്ള പിടിത്തവും ഒക്കെ ആയപ്പോ അവൻ എന്നെ ശെരിക്കും തല്ലും എന്ന് തോന്നി, കൂടുതൽ ഒന്നും പറയാതെയും അവനെ എതിര്കാതെയും ഞാൻ അവന്ടെ ഒപ്പം ചെന്നു. പാർക്കിംഗ് ഏരിയായിൽ എത്തിയപ്പോ അവളുടെ സ്കൂട്ടർ കാണുന്നില്ല. എനിക്ക് സന്തോഷവും സങ്കടവും ഒരുമിച്ച് വന്നു. ഞാൻ അവനോട് കാര്യം പറഞ്ഞു.

സ്വിച്ച് ഇട്ട പോലെ അടുത്ത ദിവസമായി… കോളേജിൽ ഇന്നലെ ഉണ്ടായിരുന്ന പോലെ എല്ലാവരും പുറത്തു അല്ല ഉള്ളത് ഓഡിറ്റോറിയത്തിൽ പരിപാടി നടക്കുന്ന സ്ഥലത് ആണ്, അവളുടെ സ്കൂട്ടർ കോളേജിൽ ഉണ്ടായിരുന്നു ഞാനും കിച്ചുവും അതിന്ടെ അടുത്തും. ഒരു വൈറ്റ് ഷർട്ടും നീല ജീൻസുമായിരുന്നു ഇന്ന് എന്റെ വേഷം. കൈയിൽ ഒരു കൂളിംഗ് ഗ്ലാസ് ഉണ്ടായിരുനെകിലും അത് വെക്കണ്ട എന്നായിരുന്നു കിച്ചു സാറിന്റെ ഉപദേശം. നല്ല ലക്ഷണം എന്ന പോലെ രണ്ട് മൈനകൾ ഞങ്ങളുടെ മുൻപിൽ വന്ന് ഇരുന്നു. പെട്ടന് ഓഡിറ്റോറിയൽത്തിൽ ഉള്ള കൈയടിയുടെയും ആർപവിളികളും കേട്ടിട്ടാണ് രണ്ട് മൈനാക്കളും പറന്ന് പോയത്. കോളേജിൽ ഉള്ള എല്ലാ വർഷത്തിലേയിലും കുട്ടികൾ ഉണ്ടായിരുന്നു, ഒച്ചയും ബഹവുമായി അവർ പരസ്പരം കളർ എറിയാൻ തുടങ്ങി.

വെള്ള ഷർട്ട് ഇട്ട് വരാൻ എന്നോട് വാശി പിടിച്ച കിച്ചുവിനെ ഞാൻ നോക്കി ഇളിച്ചു. അതിന്ടെ ഇടയിൽ ആ ആൾ കൂട്ടത്തിന്റെ ഇടയിൽ ഞാൻ അവളെ കണ്ടു, കിച്ചുവിന് അവളെ കാണിച്ചു കൊടുക്കാൻ വേണ്ടി ഞങ്ങൾ ആ ആൾക്കൂട്ടത്തിന്റെ അങ്ങോട്ടെ മെല്ലെ നടന്നു. അവളെ കണ്ട ആഹ്ളാദത്തിലും ഇവന് അവളെ കാണിച്ചുകൊടുക്കാൻ ഉള്ള ദൃതിയിലും അവളുടെ വണ്ടിയിൽ ഞാൻ ഗിഫ്റ് വെക്കാൻ മറന്നു.

“ഡാ അതാ ആ നീല കളർ സൽവാർ ഇട്ടതാണ് അവൾ” ഞാൻ കൈ ചൂണ്ടി അവളെ കാണിച്ചു കൊടുത്തു.

“എല്ലാരേയും കാണാൻ ഒരേ പോലെ ഉണ്ടാലോ ഡാ, നമുക് കുറച്ച അടുത്തേക്ക് ചെല്ലാം.” കിച്ചു ആ ബഹളത്തിനിടെ ഇടയിൽ ഉറക്കണേ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *