“ഡാ…” കുറച് ദൂരത്ത് നിന്നും അവൾ എന്നെ നോക്കി വിളിച്ചു.
അവളുടെ വണ്ടിയിൽ ചാരി നിന്ന ഞാൻ ഞെട്ടി. പെട്ടന് ഉള്ള ആ വിളി കേട്ടപ്പോ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന ഞാൻ ഓട്ടോട്ടം ഓടി.
“ഡാ, അവിടെ നികടാ.” അവൾ പിന്നെയും പറഞ്ഞു
ഓടുന്നതിന്ടെ ഇടക് മുന്നിൽ ഉണ്ടായിരുന്ന ചങ്ങല ഞാൻ ശ്രേധിച്ചില്ല. കാൽ അതിൽ കുടുങ്ങി ഞാൻ വീണു, എന്റെ തല താഴെ ഉണ്ടായിരുന്ന ഇഷ്ടികയിൽ പോയി ഇടിച്ചു. എന്റെ ചെവിയിൽ കൂടി കിളികൾ പറക്കുന്നത് ഞാൻ കണ്ടു, അതിനെ ശേഷം എലാം ഒരു മങ്ങിയ ആയിരുന്നു. പ്രിയയും അവളും എന്റെ അടുത്ത് വന്ന് എന്തക്കയോ ചോദിക്കുന്നുണ്ടായിരുന്നു. പിന്നെ കിച്ചുവും വാച്ച്മാനും കൂടി വന്നിട്ട് ആണ് എന്നെ എടുത്തോണ്ട് പോയത്, അവർ എന്നെ കൊണ്ടുപോയത് കോളേജിലെ സിക്ക് റൂമിലേക്ക് ആയിരുന്നു. സ്നേഹിക്കുന്ന പെണ്ണിന്റെ മുൻപിൽ വെച്ചു നാണംകെടുന്നതിനെ കാലും വല്യ ഒരു നാണക്കേട് വേറെ ഇല്ല എന്ന് എനിക്ക് തോന്നി. അവളുടെ മുന്നിൽ തലയും കുത്തി വീഴുകയും ചെയ്തു, എന്ന പിന്നെ തല പൊട്ടി ചോര വന്നോ അതും ഇല്ല, അതിനെ പകരം ‘ടോം ആൻഡ് ജെറി’യിൽ ടോമിന്റെ തലക്ക് അടി കിട്ടുമ്പോ മുഴച്ചു വരുന്ന പോലെ എന്റെ നെറ്റിയും മുഴച്ചു വന്നു. ഇപ്പൊ നെറ്റിയിൽ ഐസ് പിടിച്ചിരിക്കുക ആണ് ഞാൻ. എന്നെ തന്നെ നോക്കി എന്റെ മുൻപിൽ മൂന്ന് പേർ ഇരിപ്പുണ്ടായിരുന്നു. പ്രിയയുടെയും കിച്ചുവിന്റെയും മുഖത് ഒരു ടെൻഷൻ ഉണ്ടായിരുന്നു, പക്ഷെ അവളുടെ മുഖത് നിഗുഢമായ എന്തോ കണ്ടുപിടിച്ച പോലെ ഒരു ഭാവവും ആയിരുന്നു. അവൾ പ്രിയേനെ നോക്കി ഒന്നു പുറത്തേക്ക് നികുമോ എന്ന് ചോദിച്ചു. കിച്ചു എന്നെ നോക്കി, അവനോടും കൂടെ പോവാൻ ഞാൻ കൈ കൊണ്ട് കാണിച്ചു. രണ്ട് പേരും പുറത്തേക്ക് നടന്നു, അവൾ വളരെ സീരിയസ് ആയിട്ട് തന്നെ എന്നെ നോക്കി ഇരുന്നു.
“ഇങ്ങനെ ഒരു അവസ്ഥ ആയത് കൊണ്ട് കൂടുതൽ ഒന്നും ഞാൻ ചോദിക്കുന്നില്ല, പക്ഷെ നാളെ ഈ സമയത് നീ ഇങ്ങോട്ട് വരണം.” അവൾ പറഞ്ഞു.
ഞാൻ കരുതിയത് പോലെ അവൾക്ക് കിളിനാഥം അല്ലായിരുന്നു, കുറച് ബാസ്സ് ഉള്ള ശബ്ദം ആയിരുന്നു… “അല്ല അത് ഞാൻ…” ഞാൻ പറഞ്ഞ് തുടങ്ങിയപ്പോഴേക്കും അവൾ ഇടക്ക് കേറി പറഞ്ഞു
“വരണം, ബാക്കി അപ്പൊ പറയാം.” എന്നും പറഞ്ഞ് അവൾ എഴുന്നേറ്റ് പുറത്തേക്ക് പോയി
അവളെയും നോക്കി ചിരിച്ചിട്ട് കിച്ചു എന്റെ അടുത്തേക്ക് വന്നു.
“ഇന്ന് ഇവിടെ തന്നെ കിടക്കാൻ ആണോ പരുപാടി പോണ്ടേ.”
ഞാൻ എണീറ്റ് അവന്ടെ കൂടെ പുറത്തേക്ക് പോയി, അവൻ ആണ് ബൈക്ക് എടുത്തത്. വണ്ടി അവൻ ഒരു കടയിലേക്ക് എടുത്തു. “വാ ഒരു ചായ കുടിക്കാം, നല്ല ക്ഷീണം ഉണ്ടാവുമാലോ.” അവൻ ഒരു ആക്കിയ ചിരിയുമായി എന്നോട് പറഞ്ഞു.
ഇരിക്കാൻ ഉള്ള സെറ്റപ്പ് ഒന്നും ഇല്ലാത്ത ഒരു കട ആയിരുന്നു. രണ്ട് ചായയും പറഞ്ഞ് ഞങ്ങൾ റോഡിലേക്ക് നോക്കി നിന്നു.
“എന്ത് പണി ആണെടാ അലവലാതി നീ കാണിച്ചത്, നീ എന്തിനാ അവരെ കണ്ടപ്പോ ഓടിയത്.” അവൻ ചെറിയ ഒരു ചിരിയോട് കൂടി ചോദിച്ചു.
“എടാ ഞാൻ അത് പെട്ടന് അവൾ എന്നെ വിളിച്ചപ്പോ ഞാൻ ചെയാൻ വന്ന കാര്യങ്ങൾ ഒക്കെ മറന്ന് പോയി. എങ്ങനെ രക്ഷപ്പെടാം എന്ന് ആയിപോയി പിന്നെ ചിന്തിച്ചത്.”
“എന്തായാലും നിങ്ങളുടേ ആദ്യത്തെ കണ്ടുമുട്ടൽ കൊള്ളാം, അവളെ നീ ശെരിക്കും ഞെട്ടിച്ചു. അപ്പൊ ഇന്നത്തോട് കൂടി ആ ചാപ്റ്റർ അവസാനിച്ചു ലെ, അല്ല തുടങ്ങിട്ട് പോലും ഇല്ല അപ്പഴാ.”
“ഓഹ്, ഒക്കെ അങ്ങോട്ട് നീ ഊഹിച്. നാളെ അവൾ എന്നെ ഒന്ന് കാണണം എന്ന് പറയാൻ വേണ്ടി ആണ് നിങ്ങളോട് പുറത്തേക്ക് പോവാൻ പറഞ്ഞത്, ഇതിൽ ഞാൻ പിടിച്ചു കയറും.” ഞാൻ അവന്ടെ തോളിൽ കൈ വെച്ച പറഞ്ഞു
“ഡാ അപ്പൊ നിന്നെ തെറി വിളിക്കാൻ വേണ്ടി അല്ലലെ ഞങ്ങളെ പുറത്ത് ആക്കിയത്, ഞാൻ നിന്നെ അവൾ എന്തേലും ചെയ്യോ എന്ന് മറ്റേ കുട്ടിയോട് ചോദിക്കായിരുന്നു.”
“ഓ നീ അതിന്ടെ ഇടയിൽ കൂടെ വേറെ കളി തുടങ്ങിയോ.”
“ചെ പോടാ നായെ, ഞാൻ അവളോട് ഇങ്ങനെ പേരും കാര്യങ്ങളും ഒക്കെ ചോദിക്കായിരുന്നു.”
