സ്വിച്ച് ഇട്ട പോലെ അടുത്ത ദിവസമായി… കോളേജിൽ ഇന്നലെ ഉണ്ടായിരുന്ന പോലെ എല്ലാവരും പുറത്തു അല്ല ഉള്ളത് ഓഡിറ്റോറിയത്തിൽ പരിപാടി നടക്കുന്ന സ്ഥലത് ആണ്, അവളുടെ സ്കൂട്ടർ കോളേജിൽ ഉണ്ടായിരുന്നു ഞാനും കിച്ചുവും അതിന്ടെ അടുത്തും. ഒരു വൈറ്റ് ഷർട്ടും നീല ജീൻസുമായിരുന്നു ഇന്ന് എന്റെ വേഷം. കൈയിൽ ഒരു കൂളിംഗ് ഗ്ലാസ് ഉണ്ടായിരുനെകിലും അത് വെക്കണ്ട എന്നായിരുന്നു കിച്ചു സാറിന്റെ ഉപദേശം. നല്ല ലക്ഷണം എന്ന പോലെ രണ്ട് മൈനകൾ ഞങ്ങളുടെ മുൻപിൽ വന്ന് ഇരുന്നു. പെട്ടന് ഓഡിറ്റോറിയൽത്തിൽ ഉള്ള കൈയടിയുടെയും ആർപവിളികളും കേട്ടിട്ടാണ് രണ്ട് മൈനാക്കളും പറന്ന് പോയത്. കോളേജിൽ ഉള്ള എല്ലാ വർഷത്തിലേയിലും കുട്ടികൾ ഉണ്ടായിരുന്നു, ഒച്ചയും ബഹവുമായി അവർ പരസ്പരം കളർ എറിയാൻ തുടങ്ങി.
വെള്ള ഷർട്ട് ഇട്ട് വരാൻ എന്നോട് വാശി പിടിച്ച കിച്ചുവിനെ ഞാൻ നോക്കി ഇളിച്ചു. അതിന്ടെ ഇടയിൽ ആ ആൾ കൂട്ടത്തിന്റെ ഇടയിൽ ഞാൻ അവളെ കണ്ടു, കിച്ചുവിന് അവളെ കാണിച്ചു കൊടുക്കാൻ വേണ്ടി ഞങ്ങൾ ആ ആൾക്കൂട്ടത്തിന്റെ അങ്ങോട്ടെ മെല്ലെ നടന്നു. അവളെ കണ്ട ആഹ്ളാദത്തിലും ഇവന് അവളെ കാണിച്ചുകൊടുക്കാൻ ഉള്ള ദൃതിയിലും അവളുടെ വണ്ടിയിൽ ഞാൻ ഗിഫ്റ് വെക്കാൻ മറന്നു.
“ഡാ അതാ ആ നീല കളർ സൽവാർ ഇട്ടതാണ് അവൾ” ഞാൻ കൈ ചൂണ്ടി അവളെ കാണിച്ചു കൊടുത്തു.
“എല്ലാരേയും കാണാൻ ഒരേ പോലെ ഉണ്ടാലോ ഡാ, നമുക് കുറച്ച അടുത്തേക്ക് ചെല്ലാം.” കിച്ചു ആ ബഹളത്തിനിടെ ഇടയിൽ ഉറക്കണേ പറഞ്ഞു.
ദേഹത് ഒക്കെ കളർ ആയിക്കഴിഞ്ഞിരിന്നു, ഞാൻ അവനെയും കൂട്ടി അതിന്ടെ ഇടയിലേക്ക് കേറി ചെന്നു. തിരക്കിനിടെ ഇടയിൽ എനിക്ക് അവനെ നഷ്ട്ടപെട്ടു, തിരക്കും പറന്ന് നടക്കുന്ന കളറുകളുടെ ഇടയിൽ എനിക്കും എങ്ങോട്ടാ പോവേണ്ടത് എന്ന് മനസിലാവുണ്ടായിരുന്നില്ല. ഞാൻ തിരിഞ്ഞ നടന്നതും ആരുടെയോ തോളിൽ പോയി തട്ടി, മുഖം മുഴുവൻ നിറങ്ങളാൽ പൊതിഞ്ഞ ഒരു പെൺകുട്ടി, അവളുടെ കണ്ണുകളും ചിരിയും കണ്ടപ്പോ തന്നെ എനിക്ക് ആൾ ആരാണ് എന്ന് മനസ്സിലായി. ഞാൻ സോറി പറയാൻ തുടങ്ങാതിന് മുന്നേ തന്നെ മുഷ്ടികുളിൽ ചുരുട്ടി പിടിച്ച നിറങ്ങളാൽ അവൾ എന്റെ കവിളിൽ തലോടി, അവളുടെ ആദ്യ സ്പർശനം. എപ്പോഴും അവളെ കുറിച് ഓർത്ത് സ്വപ്നലോകത് കഴിയുന്ന എനിക്ക് ഇപ്പൊ നടന്നത് യാഥാർഥ്യം ആണോ അതോ വെറും മായ ആണോ എന്ന് തിരിച്ചറിയാൻ പറ്റാതെ ആയി. എന്റെ കൈകൾ കുഴഞ്ഞു, കാലുകൾ ഇടറി തുടങ്ങി, ഞാൻ വീഴുന്നത് ഞാൻ അറിഞ്ഞു. കിച്ചു എന്നെ പുറകിൽ നിന്നും പിടിച്ചു, അവൻ എന്തക്കയോ ചോദിക്കുന്നുണ്ടായിരുന്നു ഒന്നും കേൾക്കാൻ പറ്റാതെ ഞാൻ അവനെ തന്നെ നോക്കി നിന്നു. മറുപടി ഒന്നും കിട്ടാതെ ആയപ്പോ അവൻ എന്നെയും വലിച്ചുകൊണ്ട് ആ തിരക്കിനിടെ പുറത്തേക്ക് ഇറങ്ങി.
“ഡാ ഒന്ന് നിർത്തിയെ നീ, നാണിച് നാണിച് ഇത് എങ്ങോട്ടാണ്.” കിച്ചു ചോദിച്ചു
“നാ… നാനാണമോ, പോടാ ഞാൻ ഓ.കെ ആണ്”
“അവിടെ നടന്നതൊന്നും കണ്ടിട്ടില്ലായിരുങ്കിൽ നീ ഈ പറഞ്ഞത് ഞാൻ തൊണ്ട തൊടാതെ വിഴുങ്ങിയേനെ. അതാണോ കക്ഷി” കിച്ചു തല ആട്ടി കൊണ്ട് പറഞ്ഞു.
“ഡാ അവൾ എന്നെ.. ഹോ… എന്താ ഇപ്പൊ പറയാ. ജീവനോടെ ഇരിക്കുമ്പോ തന്നെ സ്വർഗ്ഗം കിട്ടിയത് പോലെ.”
“ഇവൻ പിന്നെയും തുടങ്ങി, ഇത്രെയും നല്ല ഒരു അവസരം കിട്ടിയിട്ടും കമ ഒരു അക്ഷരം മിണ്ടാതെ വന്നിരിക്കുന്നു. ഇനി ഈ സാമാനം കൊണ്ടുപോയി അവളുടെ വണ്ടിയിൽ വെക്ക്, എന്നിട്ട് മിണ്ടാതെ അവിടെ അവളെയും കാത് നിന്നോണം.” കിച്ചു പറഞ്ഞു
ഞാൻ ഒരു അബോധാവസ്ഥയിൽ അവളുടെ വണ്ടിയുടെ അടുത്തേക്ക് നടന്നു ചെന്നു, ഈ പ്രാവിശ്യം ഗിഫ്റ് വെച്ച കവർ വണ്ടിയുടെ കണ്ണാടിയിൽ ഞാൻ തൂക്കി ഇട്ടു. അതെ സമയം ആയിരുന്നു പാർക്കിങ്ങിന്റെ അടുത്തുള്ള ടോയ്‌ലെറ്റിൽ നിന്നും പ്രിയാ ഇറങ്ങി വന്നത്, അവൾ ഞാൻ വണ്ടിയിൽ കവർ വെക്കുന്നത് കണ്ടു. അപ്പൊ തന്നെ പ്രിയാ അവളോട് പോയി കാര്യം പറഞ്ഞു. രണ്ട് പേരും കൂടി പെട്ടന് തന്നെ എന്റെ അടുത്തേക്ക് വേഗം നടന്ന് വന്നു. എന്തോ ആലോചനയിൽ ഉള്ള ഞാൻ ഇതൊന്നും അറിയാതെ അവിടെ നിന്നു.
