“നീ അവളുടെ പേര് കണ്ടുപിടിച്ചോ, എന്ന ആദ്യം അത് പറയെടാ.”
“അല്ല ചോദിച്ചു എന്നെ ഉള്ളു, അവൾ സ്വന്തം പേര് പോലും പറഞ്ഞില്ല പിന്നെയല്ലേ നിന്ടെ കുട്ടീടെ പേര്. അവൾ നിന്നെ വലതും ചെയ്യുമോ എന്ന് ഞാൻ ഇവളോട് ചോദിച്ചു. ഒന്നും പറയാൻ പറ്റില്ല എന്നായിരുന്നു മറുപടി. അത് വിട് നാളെ നീ എന്താ ചെയാൻ പോവുന്നെ, ഇന്ന് കാണിച്ചത് പോലെ ഉള്ള എന്തെകിലും നാളെയും കാണിക്കണം കേട്ടോ.”
“പോടാ ഇന്ന് ഒരു അബദ്ധം പറ്റിയത് അല്ലെ, ഇതിനെ ഞാൻ ഒരു ട്രയൽ ബോൾ ആയിട്ടേ കാണുന്നുള്ളൂ, നാളെ തൊട്ട് ശെരിക്കുതെ കളി തുടങ്ങുന്നേ.” അവന്ടെ തലേക്ക് ഇട്ട് ഒരെണ്ണം കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു.
“ആദ്യത്തെ ബോളിൽ തന്നെ ഔട്ട് ആവാതെ ഇരുന്ന മതിയാരുന്നു. മതി ഇവിടെ കത്തി അടിച്ചിരുന്നത് നമുക്ക് പോവണ്ടേ.”
“ഇത് ഒന്ന് തീർക്കട്ടെ, ഭയങ്കര ചൂട്, കുടിക്കാൻ പറ്റുന്നില്ല.”
“നേരത്തെ നിന്ടെ തലയിൽ വെച്ച ഐസ് കൈയിൽ ഉണ്ടെകിൽ എടുത്ത് ഇട്ടോ എന്നാ.” കിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു.
എനിക്കും ചിരി വന്നെകിലും ഞാൻ മേലോട്ടും സൈഡിലൊട്ടും ഒക്കെ നോക്കി നിന്നു. അതിന് ശേഷം ഞങ്ങൾ വീടുകളിലേക്കു തിരിച്ച പോയി. വീട്ടിലേക് കേറിയതും അമ്മ എന്റെ അടുത്തേക് ഓടി വന്നു
“മോനെ തലക്ക് എന്ത് പറ്റി, ഇവിടെ വീഞ്ഞിട്ട് ഉണ്ടാലോ.” എന്നും പറഞ്ഞ് അമ്മ അവിടെ തൊട്ടു.
“ആഹ്… എന്താ അമ്മെ, ഞാൻ ചെറുതായിട്ട് ഒന്ന് വീണു അത്രേ ഉള്ളു.”
“നിന്നോട് ഞാൻ പല പ്രാവിശ്യം പറഞ്ഞിട്ട് ഉണ്ട് വണ്ടി മെല്ലെ ഓടിക്കണം എന്ന്, ഇനി നീ വണ്ടി എടുത്തു എങ്ങാനും ഞാൻ അറിഞ്ഞ…”
“എന്റെ അമ്മെ വണ്ടിന് ഒന്നും അല്ല, നടക്കും വീണ് പോയതാ.”
ഇതെലാം കേട്ട് എന്റെ ചേട്ടൻ അവിടെ ഇരുന്ന് ചിരിക്കുന്നുണ്ടായിരുന്നു. “എന്നാ പറ നീ എവിടെയാ വീണത്” ചേട്ടൻ ചോദിച്ചു.
“ക്ലാസ് കഴിഞ്ഞ വരുമ്പോ, ബൈക്കിന്റെ അടുത്തേക്ക് നടക്കുമ്പോ ഒന്ന് സ്ലിപ് ആയി.”
“ഓഹോ അങ്ങനെ, ഇത് കണ്ടാൽ അറിയിലെ അമ്മെ ഏതോ പെണ്ണിനെ വായുംനോക്കി പോയപ്പോ അവൾടെ കൈയിൻ ഒരെണ്ണം കിട്ടിയതാ.” എരിതീയിലേക് പെട്രോൾ എന്ന പോലെ ചേട്ടൻ പറഞ്ഞു.
അത് കേട്ടപ്പോ ഞാൻ ഒന്ന് പതറിയെങ്കിലും, അവനോട് കൈ കൊണ്ട് പോടാ എന്ന് ആംഗ്യം കാണിച്ച ഞാൻ നടന്നു. അപ്പോഴേക്കും അമ്മ കിച്ചണിൽ നിന്നും ഐസ് ആയിട്ട് വന്നു, എന്നിട്ട് എന്റെ നെറ്റിയിൽ വെച്ചുതന്നു. അതുമായിട്ട് ഞാൻ റൂമിലേക്ക് പോയി, അവിടെ എത്തിയതും ഐസ് എടുത്തു കളഞ്ഞു ഞാൻ. എന്റെ നെറ്റി എങ്ങനെ ഉണ്ട് എന്ന് അറിയാൻ കണ്ണാടിക്ക് മുന്നിൽ പോയി നോക്കി. മുഴച് വന്നത് ഉച്ചക് ഉള്ളതിനെ കാലും കൂറേ കുറഞ്ഞു. പക്ഷെ നോക്കിയപ്പോ മുഖത് കുറച്ച മാറ്റങ്ങൾ വരുത്തണം എന്ന് തോന്നി.
ആ രാത്രി നാളത്തെ കാര്യത്തിന് വേണ്ടി ഉള്ള കൂറേ തയ്യാറെടുപ്പുകളും കുറച്ച പഠനവും ആയിരുന്നു എനിക്ക്. അവളും നാളത്തേക്ക് വേണ്ടി ഉള്ള കൂറേ തെയ്യാറെടുപ്പുകളും പിന്നെ കുറച്ച പ്രോജക്ടിന്റെ പണിയിലും ആയിരുന്നു ആ രാത്രിയിൽ.
അടുത്ത ദിവസം രാവിലെ കുളിച്ചൊരുങ്ങി ബാഗ് എല്ലാം ഇട്ട് ഞാൻ താഴേക്ക് ചെന്ന്.
“കുട്ടാ ഭക്ഷണം ഇവിടെ വന്ന് എടുക്കണേ.” അമ്മ അടുക്കളയിൽ നിന്നും പറഞ്ഞു
ഞാൻ അടുക്കളയിൽ പോയി ഭക്ഷണം എടുക്കാൻ നിന്നപ്പോ അമ്മ പറഞ്ഞു “നിന്നോട് അല്ലേടാ പറഞ്ഞത്, നിന്ടെ ചേട്ടനെയാ വിളിച്ചത്”
“ഓ പൊട്ടനെ ആണോ കുട്ടാ എന്ന് വിളിച്ചത്.”
“നിന്ടെ മുഖത് എന്താടാ ഒരു മാറ്റം. നീ താടിയും മീശയും വടിച്ചോ ?” അമ്മ ഒരു സംശയത്തോടെ ചോദിച്ചു, ഞാൻ ചരിച്ച കൊണ്ട് തലയാട്ടി. അപ്പൊ തന്നെ ആയിരുന്നു ചേട്ടനും കേറി വന്നത്.
“അഹ്, അമ്മ പറഞ്ഞത് കൊണ്ട് വടിച്ചിട്ട് ഉണ്ട് എന്ന് മനസ്സിലായി.” ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു, ഇതും കേട്ട് അമ്മയും ചിരിച്ചു. കൂടുതൽ ഒന്നും കേൾക്കാൻ ഉള്ള താല്പര്യം ഇല്ലാത്തത് കൊണ്ടേ മിണ്ടാതെ കഴിച്ചിട്ട് ഞാൻ ക്ലാസ്സിലേക്ക് പോയി. എത്രയും പെട്ടന് വൈകുനേരം ആവണേ എന്നൊരു ആഗ്രഹം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളു… അങ്ങനെ സമയം ആയപ്പോ ഞാൻ അവളുടെ കോളേജിലേക്ക് പോയി. അവൾടെ സ്കൂട്ടർ അവിടെ ഉണ്ട് പക്ഷെ അവളെ അവിടെ കണ്ടില്ല, ഞാൻ കുറച്ച ദൂരത്ത് ഉള്ള ഒരു ബെഞ്ചിൽ പോയി ഇരുന്നു. ഫോൺ എടുത്ത് വെറുതെ ഓരോന്ന് നോക്കാൻ തുടങ്ങി, അതികം വൈകാതെ തന്നെ അവൾ വണ്ടിയുടെ അടുത്തേക്ക് നടന്ന് പോവുണ്ടായിരുന്നു, ഒരു കറുപ്പ് ടി-ഷർട്ടും അതിന്ടെ പുറത്ത് കൂടി ഒരു ഷർട്ട് പിന്നെ ജീൻസും ആയിരുന്നു അവളുടെ വേഷം. വണ്ടിയുടെ അടുത്ത് എത്തിയതും അവൾ ചുറ്റും നോക്കുണ്ടായിരുന്നു, എന്നെ അന്വേഷിക്കുക ആയിരുന്നു എന്ന് എനിക്ക് മനസ്സിലായി. അവൾ എന്നെ തേടുന്നത് ആസ്വദിക്കേ ഞാൻ അവളുടെ അടുത്തേക്ക് പോയി. ഞങ്ങൾ പരസ്പരം കൈ വീശി കാണിച്ചു, എന്റെ മുഘത്ത് ഒരു ചിരി ഉണ്ടായിരുന്നു പക്ഷെ അവൾ കുറച്ച സീരിയസ് മുഖഭാവത്തോടെ ആയിരുന്നു.
