പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു – 6 5

പ്രിയാ : ആരാ ഈ പറയുന്നേ, എങ്ങനെ നടന്ന കുട്ടി ആണ്. ഇപ്പൊ നീയും ഇതിൽ പെട്ടു ലെ. ഹഹഹ.

അവൾ : ഇരുന്ന് ചിരിക്കാതെ എന്തേലും ഐഡിയ താടി കുരിപ്പേ.

പ്രിയാ : ഇവൻ തന്നെ വേണമോടി, നീ വിചാരിച്ചാൽ നിനക്ക് അതിനേക്കാളും നല്ല പയ്യന്മാരെ കിട്ടും. നീ സാധാരണ പറയാറുള്ള പോലെ കട്ട താടിയോ മീശയും ഇല്ല, നമ്മക്ക് അവനെ ഒന്ന് ശരിക്കും അറിയ പോലുമില്ല. നീ ശരിക്കും ഒന്നുകൂടി ആലോചിച്ചിട്ട് ഒക്കെ തീരുമാനം എടുത്താൽ മതി.

അവൾ : എടീ കോപ്പേ, താടിയും മീശയും ഒക്കെ കുറച്ചു കഴിഞ്ഞാൽ വന്നോളും, ആളൊരു പാവമാണെടി. ഇത്രയും കാലം സംസാരിച്ചടത്തോളം എനിക്ക് ആള് അത്യാവിശ്യം ഡീസന്റ് ആയിട്ടാണ് തോന്നിയത്. പിന്നെ ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ ആരോടും ഇത്ര അടുത്ത് ഇടപഴകിട്ടുമില്ല.

പ്രിയാ : ഞാൻ പറയാനുള്ളത് പറഞ്ഞു, പൂർണ്ണമായി ഉപേക്ഷിക്കണമെന്ന് ഒന്നും നിന്നോട് ഞാൻ പറയുന്നില്ല ജസ്റ്റ് ഒന്നും കൂടി ആലോചിച്ചിട്ട് ഇതിനെപ്പറ്റി കൂടുതൽ ചിന്തിക്കാം.

അവൾ : ആ ആ, അങ്ങനെ എങ്കിൽ അങ്ങനെ. അത് കഴിഞ്ഞ നീ എനിക്ക് ഐഡിയ പറഞ്ഞു തരുമോ?

പ്രിയാ : പറഞ്ഞ് തരാമെടി പുല്ലേ.

ഞങ്ങൾ രണ്ടുപേരും പിന്നെയും പല ദിവസങ്ങളും പുറത്തേക് പോയി, അതിന്ടെ ഇടയിൽ പല തവണ അവളോട് കാര്യങ്ങൾ പറയാൻ ഞാൻ ശ്രേമിച്ചെങ്കിലും ഒരു തവണ പോലും ഒച്ച പുറത്തേക്ക് വന്നില്ല. ഇനി ഇപ്പൊ ഈ കാര്യവും കത്ത് എഴുതി തന്നെ അറിയിക്കേണ്ടി വരുമോ ആവോ. അലെങ്കിൽ സിനിമയിൽ ഒക്കെ കാണുന്നത് പോലെ നടക്കിയമായ വല്ല പരിപാടിയും ഒപ്പിക്കേണ്ടി വരും. ഞങ്ങൾ പരസ്പരം നല്ല കമ്പനി ആയി കഴിഞ്ഞിരുന്നു,

അവൾ എന്നെ പറ്റി നന്നായി മനസിലാക്കിയത് പോലെ തോന്നി, പക്ഷെ എനിക്ക് അവളെ മുഴുവനായും മനസിലാക്കാൻ സാധിച്ചിട്ടില്ല. ഞാൻ എങ്ങോട്ട് വിളിച്ചാലും അവൾ വരും എന്ന രീതിയിൽ ആണ് ഇപ്പൊ, പക്ഷെ വെറുതെ ഒന്ന് നിര്ബന്ധിക്കണം.

മാളിൽ ഒക്കെ എപ്പോഴും പോവുന്നത് കൊണ്ട് അങ്ങോട്ട് ഞങ്ങൾ തീരെ പോകാറില്ല. ഇതിന്ടെ ഇടയിൽ എപ്പഴോ പോയ സ്ഥലങ്ങളിൽ തന്നെ പോയി പോയി അവൾക് ചെറിയ രീതിയിൽ മടുത്തു തുടങ്ങിയിരുന്നു.

“വെറൈറ്റി ആയിട്ട് വേറെ ഒന്നും ഇല്ലേ, ശെരിക്കും ഇരുന്ന് ആലോചിക്, ഞാനും ആലോചിക്കാം.” അവൾ പറഞ്ഞു. ഞങ്ങൾ രണ്ടാളും അവളുടെ ക്യാമ്പസ്സിൽ ഇരിക്കുക ആണ്, ഇന്നും കഫേ പോയി ചായ കുടിക്കാം എന്നായിരുന്നു ഞാൻ കരുതിയത് അപ്പോഴാണ് അവൾക് വെറൈറ്റി ആയിട്ട് എന്തേലും ചെയ്യണം എന്ന് പറഞ്ഞത്.

ആദ്യമായിട്ടാണ് അവൾ ഇങ്ങോട്ട് ഇതുപോലെ ഒരു ആവിശ്യം പറയുന്നത്. പക്ഷെ ബീച്ച് മാൽ അല്ലെങ്കിൽ സിനിമ, ഇതല്ലാതെ മറ്റൊന്നും എന്റെ മനസിലേക്ക് വരുണ്ടായിരുന്നില്ല. അല്ലെങ്കിൽ വല്ല ട്രെക്കിങ്ങിനും പോണം, പക്ഷെ അത് പോലത്തെ സ്ഥലങ്ങൾ ഒന്നും ഇവിടെ അടുത്ത് ഉണ്ടായിരുന്നില്ല. അങ്ങനെ അവസാനം ഒരു ഐഡിയ കിട്ടി, അതിന് മുന്നേ അവൾക് അത് അറിയുമോ ഇല്ലയോ എന്ന് അറിയണം.

“നിനക്ക് നീന്താൻ അറിയുമോ?” ഞാൻ ചോദിച്ചു. അറിയാം എന്ന രീതിയിൽ അവൾ തലയാട്ടി.

“അങ്ങനെയാണെങ്കിൽ എന്റെ കസിന്റെ വീടിന്റെ കുറച്ച് അപ്പുറത്ത് ഒരു കുളമുണ്ട് നമുക്ക് അങ്ങോട്ട് പോകാം. അതാവുമ്പോ കുറച്ച് വെറൈറ്റി ഐഡിയ ആണ് അല്ലാതെ വെറുതെ മാളിൽ പോയി കറങ്ങുന്നത് ബീച്ചിൽ പോയി ഇരിക്കുന്നതോ പോലെയല്ലല്ലോ.” ഞാൻ പറഞ്ഞതും അവൾ ഇരുന്ന് ആലോചിക്കാൻ തുടങ്ങി.

“അല്ല ബുദ്ധിമുട്ടാണെങ്കിൽ വേണ്ട കേട്ടോ ഞാനൊരു ഐഡിയ പറഞ്ഞു എന്ന് മാത്രം.”

” ഐഡിയ ഒക്കെ എനിക്ക് ഇഷ്ടപ്പെട്ടു പിന്നെ ബുദ്ധിമുട്ടുമില്ല എന്നാലും… ഞാനെന്ന എന്റെ ഫ്രണ്ട്സിനെയും കൂടെ വിളിക്കട്ടെ? ” അവൾ ചോദിച്ചു. ഇതിപ്പോ എല്ലാവരെയും കൂടി കെട്ടിയെടുത്തോണ്ട് പോവാ എന്നൊക്കെ പറഞ്ഞ. ഇവരോടൊന്നും വരണ്ട എന്ന് പറഞ്ഞാൽ ഇവളും വരില്ല പിന്നെ സമ്മതിക്കാ എന്ന് അല്ലാതെ എന്റെ മുന്നിൽ വേറൊരു മാർഗ്ഗം ഇല്ലാ.

“ഓ വിളിച്ചോ അതിനെന്താ…” ഞാൻ പറഞ്ഞു.

“അപ്പൊ ഞാൻ അവളെയൊക്കെ വിളിച്ച കാര്യം പറയട്ടെ, നമ്മൾ നാളെ അല്ലെ പോവുന്നെ ??” അവൾ ചോദിച്ചു. ഞാൻ അവൾക് ശെരിയെന്ന രീതിയിൽ തലയാട്ടി. ഇനിയാണ് അടുത്ത ടാസ്ക്. വീടിന്ടെ അടുത്ത് കുളം ഉള്ള കസിൻ നീതു ആണ്, അവളോട് ഇനി എന്ത് പറയും എന്നായിരുന്നു ഞാൻ ആലോചിക്കുന്നത്. ഇത്രെയും പെൺകുട്ടികളുമായി പോവുമ്പോ നീതു കൂടെ ഉള്ളത് ഒരുകണക്കിന് നല്ലതാ. ഇത്രെയും ഒക്കെ സംഭവിച്ചിട്ടും അവളോട് പറയാതെ ഇരുന്നതിന് അവളുടെ വായയിൽ ഇരിക്കുന്നത് ആദ്യം കേൾക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *