പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു – 6 5

നീതുവിന്റെ വീട്ടിൽ ഞാനും കിച്ചുവും കൂടി പോയി

“ഡി പ്ളീസ് കുറച് നേരത്തെ കാര്യം മാത്രേ ഉള്ളു ഞാൻ അവരോട് എല്ലാം റെഡി ആണ് എന്ന് പറഞ്ഞു പോയി.” ഞാൻ നീതുനോട് പറഞ്ഞു.

“ഹൃതിക്ക് നീ ആദ്യം കാര്യം എന്താണ് എന്ന് സത്യം പറ, അല്ലാതെ ഇത്രെയും പെൺപിള്ളേരെയും കൂട്ടി ഇങ്ങോട്ട് വരാൻ പറ്റില്ല, ഇതെന്താ വല്ല ലേഡീസ് ഹോസ്റ്റലും ആണോ.”

“നീതു കൂറേ ആൾകാർ ഒന്നും ഇല്ല ഇവന്ടെ ഒരു 3-4 ഫ്രണ്ട്‌സ്, വരുന്നു നമ്മൾ എല്ലാരും കൂടി കുളത്തിൽ പോയി കളിക്കുന്നു തിരിച് പോകുന്നു. നീ സമ്മതിക്കാൻ വേണ്ടി ഞാൻ വേണമെങ്കിൽ ഹൃതികിനെ കൊണ്ട് നിന്ടെ കാൽ പിടിപ്പിക്കാം” കിച്ചു പറഞ്ഞു. എന്തും ചെയാം എന്ന് ഉള്ള എന്റെ മാനസികാവസ്‌തിയെ ഇവൻ നന്നായി തന്നെ ഉപയോഗിക്കുന്നുണ്ടായിരുന്നു, ഇങ്ങോട്ട് വരാൻ കൂട്ട് വിളിച്ചതിനും നീതു ഒന്നും അറിയാതെ ഇരിക്കാനും തന്നെ ഒരു കുഴിമന്തി വാങ്ങികൊടുക്കേണ്ടി വന്നു.

“എന്നാലും പെൺകുട്ടികളോട് സംസാരിക്കുന്നത് പോയിട്ട് അങ്ങോട്ട് ഒന്ന് നോക്കുക പോലും ചെയ്യാത്ത ഇവനെ ഇത് എവിടുന്നാ ഇത്രെയും പെൺകുട്ടികൾ ഫ്രണ്ട്‌സ് ആയിട്ട് ഉള്ളത്.”

“അതൊക്കെ പണ്ടല്ലേ, ഇപ്പൊ ഞാൻ ആ പഴയ ആൾ അല്ല” ഞാൻ പറഞ്ഞു. ഒരുപാട് ഒന്നും സംസാരിക്കാതെ തന്നേ വീട്ടിലേക്ക് വരാൻ ഉള്ള സമ്മതം നീതുവിന്റെ കയ്യിൽ നിന്നും കിട്ടി. അവളും കൂട്ടുകാരികളും വന്ന് കഴിഞ്ഞാൽ ഡ്രസ്സ് മാറാനും വേറെ എന്തെങ്കിലും ആവശ്യത്തിനും ആ പരിസരത്തു ഒന്നും ഇല്ല, അതുകൊണ്ടാണ് നീതുവിനോടെ കാര്യം പറയേണ്ടി വന്നത്.

വളരെ ഉല്ലാസത്തോടെ ഞാൻ അടുത്ത ദിവസം രാവിലെ ഉണർന്നു. കുളത്തിൽ ചാടുമ്പോ ഇടാൻ ഉള്ള ഡ്രെസ്സും തോർത്തും ഒക്കെ ആയിട്ട് ആണ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയത്. ഇറങ്ങിയതും ഇതാ മുറ്റത്ത് ഒരു ഒറ്റമൈന… ദൈവമേ ഇന്ന് ഇനി എന്താണാവോ ഉണ്ടാകാൻ പോവുന്നത്… ഒന്നും സംഭവിക്കില്ല അന്ധവിശ്വാസം ആണ് മൈൻഡ് ആകണ്ട എന്ന് മനസ്സിൽ പറഞ്ഞ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങി…

വൈകുനേരം ആയതും ഞാൻ അവളുടെ കോളേജിലെക് ചെന്നു, അവളും പ്രിയയും മീരയും ഉണ്ട്, അവളൂടെ ഒരു കൂട്ടുകാരിയെ വീട്ടിൽ നിന്നും വിടത്താതെ കൊണ്ട് വന്നില്ല. ഇനി അങ്ങോട്ട് പോവാൻ രണ്ട് വണ്ടി ആണ് ഉള്ളത്, എന്റെയും അവളുടെയും. അവളുടെ കൂട്ടുകാരികൾ എന്തായാലും എന്റെ പുറകിൽ കേറാൻ ചാൻസ് ഇല്ല അവർ രണ്ടാളും അവളുടെ വണ്ടിയും എടുക്കും, അവൾ എന്റെ പുറകിലും കേറും.

ഞാൻ മുന്നിൽ പോവുന്നു സ്കൂട്ടറിൽ എന്റെ പിന്നാലെ ഇവർ വരുന്നു എന്നായിരുന്നു പ്ലാൻ. ഞാൻ വണ്ടി സ്റ്റാർട്ട് ആക്കിയതും അവൾ എന്റെ പുറകിൽ കേറി, എന്റെ തോളിൽ ഒരു കൈ വെച്ചു, നെയിൽ-പോളീഷ് ചെയ്ത് സുന്ദരമായ കൈകൾ, അവൾ കാണാൻ ഞാൻ പുറകിലേക്ക് തിരിഞ്ഞപോ ആണ് മനസ്സിലായത് അത് പ്രിയ ആയിരുന്നു എന്ന്. ഒരു ഞെട്ടലോടെ ഞാൻ അവളെ നോക്കി ചിരിച്ചു പ്രിയാ എന്നെയും നോക്കി ചിരിച്ചു.

“പോവാം” സ്കൂട്ടറിൽ ഇരുന്ന് അവൾ പറഞ്ഞു. അവൾ പ്രിയയോട് തോളിൽ നിന്ന് കൈ എടുക്കാൻ കണ്ണുകൾ കൊണ്ട് പറഞ്ഞു. അവളോട് ശെരി എന്നും പറഞ്ഞ് ഞങ്ങൾ വണ്ടി മുൻപിലോട്ട് എടുത്തു. പോകുന്ന വഴിക്ക് പ്രിയാ കൂറേ വർത്തമാനം പറഞ്ഞു

“സോറി, എനിക്കും മീരക്കും വണ്ടി ഓടിക്കാൻ അറിയില്ല, അറിയാമായിരുനെകിൽ അവളെ നിന്ടെ വണ്ടിയിൽ കെട്ടിയേനെ.”

“അത് സാരമില്ല”

“പിന്നെ ഒരു കാര്യം കൂടി ഉണ്ട് ഞങ്ങൾ രണ്ടാൾക്കും നീന്താനും അറിയില്ല അവൾക് മാത്രമേ നീന്താൻ അറിയൂ”

“അയ്യോ, അല്ല ഈ അവൾ എന്ന് പറയുമ്പോ…”

“ആ… ഓ… ഞാൻ ഇപ്പൊ അവളുടെ പേര് പറഞ്ഞ് പോയേനെ, കൊള്ളാലോ നീ” പ്രിയ മറുപടി തന്നു. പെട്ടന് ചോദിക്കുമ്പോ അറിയാതെ പേര് പറഞ്ഞ് പോയാലോ എന്ന് കരുതി ഇട്ട നമ്പർ ഫ്ലോപ്പ് ആയി.

“എന്തായാലും എന്റെ പേര് പ്രിയാ.”

“ഓ നിങ്ങൾക്ക് ഒക്കെ പേര് ഉണ്ടല്ലേ. എന്റെ പേരും പിന്നെ പറഞ്ഞ മതിയെന്നാണ് അവൾ പറഞ്ഞത്.”

“അപ്പൊ നിങ്ങൾ പരസ്പരം കാണുമ്പോ എന്താ വിളിക്ക, അല്ലെങ്കിൽ അവൾ നിന്നെ കണ്ടില്ല അവൾ കുറച്ച ദൂരെ ആണ് അപ്പൊ നീ അവളെ എന്ത് വിളിക്കും.”

Leave a Reply

Your email address will not be published. Required fields are marked *