“അറിയില്ല, ഡി എന്ന് ഉറക്കെ വിളിക്കും അല്ലാതെ വേറെ ഒന്നും ഇല്ല.” ഞാൻ പറഞ്ഞു. അങ്ങനെ എന്തക്കയോ പറഞ്ഞ് ഞങ്ങൾ നീതുവിന്റെ വീട്ടിൽ എത്തി. കൂറേ വളവും തിരിവും എല്ലാമായിട്ട് ആകെ കുഴപ്പിക്കുന്ന ഒരു യാത്ര ആണ് അവളുടെ വീട്ടിൽ പോവുക എന്ന് ഉള്ളത്, പല തവണ വന്നാലും ഇങ്ങോട്ടേക്കു വഴി തെറ്റും.
“ഹാ നിങ്ങൾ എത്തിയോ, കേറി വാ എല്ലാരും.” നീതു ഞങ്ങളെ ഉള്ളിലേക്കു വിളിച്ചു. കിച്ചുവും അവിടെ ഉണ്ടായിരുന്നു, എത്രയും പെൺപിള്ളാരുടെ ഇടയിൽ എനിക്ക് ഒരു കൂട്ടിന്.
“ഇരിക്ക് എല്ലാരും, എന്താ നിങ്ങളുടെ ഒക്കെ പേര്” നീതു അവരോട് ചോദിച്ചു. എന്റെ മനസ്സിൽ ഒരു ലഡു പൊട്ടിയ ഫീൽ. അവൾടെ മുഖത്ത് ഒരു പരിഭവവും ഞാൻ ശ്രേധിച്ചു. അങ്ങനെ ഓരോരുത്തർ ആയി പേര് പറഞ്ഞു
“പ്രിയാ” “മീര” രണ്ടാളും പേര് പറഞ്ഞു. എന്നെ പോലെ തന്നെ അവളുടെ കൂട്ടുകാരികളും അവളെ ആകാംഷയോടെ നോക്കി.
“രമ്യ” എന്ന് അവൾ പറഞ്ഞു. എന്റെ ഉള്ളിൽ ഒരു മഞ്ഞ് വീണ പോലെ ഒരു സുഖം. ഇത്രെയും കാലത്തിന് ശേഷം അവളുടെ പേര് എനിക്ക് കിട്ടി. പക്ഷെ പെട്ടന് ഒന്ന് ആലോചിച്ചപോ അന്ന് കണ്ടുപിടിച്ചപ്പോ അവളുടെ പേര് ഇത്ര ചെറുത് അല്ലായിരുന്നു. ഞാൻ വേഗം ഫോൺ എടുത്തിട്ട് അവളുടെ പേര് നോക്കി… *a**i*a, ഈ പേര് രമ്യ ആയിട്ട് ഒട്ടും ചേർച്ച ഇല്ലാത്ത പോലെ തോന്നി, അപ്പോഴാണ് പ്രിയാ എന്റെ ചെവിയിൽ വന്ന പറഞ്ഞത് അത് അവരുടെ കൂടെ വരാത്ത ആ കൂട്ടുകാരിയുടെ പേര് ആയിരുന്നു എന്ന്.
ഒരു ബോൾ എറിഞ്ഞ് വിക്കറ്റ് കിട്ടിയതിന് ശേഷം അത് നോ ബോൾ ആയിരുന്നു എന്ന് അറിയുമ്പോ ഉള്ള അവസ്ഥ ആയിരുന്നു എന്റെ അവസ്ഥ. അവിടെ അതികം ഇരിക്കാതെ ഞങ്ങൾ കുളത്തിലേക്കു പോയി. ഞാനും കിച്ചുവും ഡ്രസ്സ് എല്ലാം മാറിയതിന് ശേഷം ആണ് പോയത്.അവൾ ഒരു കൃതാർ ടോപ്പും പാന്റും ആയിരുന്നു വേഷം. അങ്ങനെ നടന്ന് ഞങ്ങൾ കുളത്തിൽ എത്തി, അപ്പൊ ഞാൻ അവളോട് ചോദിച്ചു
“നീ ഡ്രസ്സ് മാറുന്നിലെ”
“ഇല്ല…” എന്നും പറഞ്ഞ് അവൾ കുളത്തിലേക്ക് ചാടി. ഞങ്ങൾ എല്ലാരും ഒന്ന് ഞെട്ടിയിരുന്നു പോയി. എനിക്കും കിച്ചനും മാത്രേ ഇനി നീന്താൻ അറിയുള്ളു, അവളുടെ കൂട്ടുകാരികളും നീതുവും വെറുതെ കാൽ വെള്ളത്തിലേക്ക് ഇട്ട് അവിടെ ഇരുന്നു. ഞങ്ങളും ചാടി…
“എടാ ഇവൾക്ക് ഒടുക്കത്തെ സ്പീഡ് ആണലോ.” കിച്ചു പറഞ്ഞു
“വാ വേഗം നീന്തി അവളെ പിടിക്കാം” ഞാൻ പറഞ്ഞു
അത്യാവിശ്യം നീളം ഉള്ള കുളമായിരുന്നു, വീതി കുറവാണ്. അവൾ നീന്തി അപ്പുറത് ഞങ്ങളെ കാത് നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങൾ അവിടെ എത്തിയതും അവൾ ചോദിച്ചു
“നമ്മൾ 3 പേർക്കും thirich അങ്ങോട്ട് ഒരു റേസ് വെച്ചാലോ ?”
“ഈ കിതപ്പ് ഒന്ന് മാറിയിട്ട് പോരെ.” കിച്ചു അവളോട് പറഞ്ഞു. അത് കേട്ട് അവൾ ഒന്ന് ചിരിച്ചു. അവർ രണ്ടുപേരും പിന്നെയും സംസാരിച്ച അവിടെ നിന്നു, അതിന് ശേഷം ഞങ്ങൾ മൂന്നുപേരും റെഡി നിന്നു.
“1… 2… 3…” ഞങ്ങൾ നീന്തി തുടങ്ങി, അപ്രതീക്ഷമായി ഒന്നും സംഭവിക്കാതെ അവൾ തന്നെ ആദ്യം എത്തി. പക്ഷെ ഞങ്ങൾ രണ്ട് പേരുടെയും കടുത്ത പോരാട്ടം ആയിരുന്നു. ഒടുവിൽ അവൻ സെക്കന്റ് എത്തുകയും ചെയ്തു, ഞാൻ ലാസ്റ്റും.
“മോശം ആണ് കേട്ടോ, നിങ്ങൾ രണ്ട് പേരും തോൽക്കും എന്ന് എനിക്ക് അറിയായിരുനെകിലും ഇത്രയും ദയനീയമായ ഒരു തോൽവി ആയിരിക്കും എന്ന് കരുതിയില്ല.” പ്രിയാ പറഞ്ഞു
“ഇവൾ സ്വിമ്മിങ്ങിൽ ചാമ്പ്യൻ ആണോ” നീതു ചോദിച്ചു.
“ഇവൾ പഠിത്തത്തിൽ ഒഴിക്കെ എല്ലാത്തിലും ഫസ്റ്റ് ആണ്. ക്ലാസ്സിലെ റോൾ നമ്പർ, ടെന്നീസ്, ബാഡ്മിന്റൺ, അങ്ങനെ എല്ലാത്തിലും ഇവൾ തന്നെ ഫസ്റ്റ്.” എല്ലാരും ചിരിച്ചു. അങ്ങനെ എല്ലാരും കൂടി കുറച്ച നേരം അവിടെ സംസാരിച്ച ഇരുന്നു.
“അതെ ഞാൻ ക്ഷീണിച്ചു, നിങ്ങൾ രണ്ടാളും വേണമെങ്കിൽ ഒരു റൌണ്ട് നീന്തി വന്നോ കേട്ടോ.” കിച്ചു പറഞ്ഞു. അവൻ ഞങ്ങൾക്ക് ചെറുതായിട്ട് പ്രൈവസി തന്നു. എനിക്ക് കുറച്ച ക്ഷീണം ഉണ്ടായിരുനെകിലും, അവളെ കുറച്ച നേരം ഒറ്റക് കിട്ടുമെലോ എന്ന് ഓർത്തപ്പോ ഒരു എനർജി കേറി. അങ്ങനെ ഞങ്ങൾ രണ്ടാളും നീന്തി തുടങ്ങി, അവൾ അതികം സ്പീഡിൽ പോവാതെ ende ഒപ്പം തന്നെ നീന്തി
