പ്രണയിനി – 3 1

പ്രണയിനി 3

Pranayini Part 3 | Author : Vedan

[ Previous Part ]

 


 

 

“” ന്നാലും ഇവളുടെ അച്ഛനും ചെറിയച്ഛന്മ്മാരും അറിയുമ്പോളുണ്ടാകാൻ പോകുന്ന പൊല്ലാപ്പിനെ കുറിച്ചാ നിക്ക് പേടി.. “”

 

 

അമ്മ നെഞ്ചിൽ കൈ വച്ചു മുകളിലേക്ക് നോട്ടമെറിഞ്ഞുകൊണ്ട് പറയുമ്പോളേക്കും ഞാൻ മേശമേൽ ഇരുന്നിരുന്നു, ആ ചോദ്യം വല്യ ഗൗരവമാക്കി എടുത്തില്ലെങ്കിലും ഉള്ളിൽ ഒരു പേടി ഇല്ലാതില്ല, കാരണം എന്തിനും മടിക്കാത്തൊരു ചെകുത്താനാണയാൾ

കഴിച്ചു കഴിഞ്ഞെണ്ണിക്കുമ്പോളും അവളുടെ മുഖം ഒരു കൊട്ടയുണ്ട്, സംഭവം ന്നേ അവരെന്തേലും ചെയ്യുമോന്നോര്ത്താകും, പക്ഷെ നീ പേടിക്കേണ്ടടി കൊല്ലുവാണെകിൽ നിന്റെ അച്ഛൻ നമ്മളെ രണ്ടാളേം ഒന്നിച്ചേ തീർക്കു, കാരണം കുടുംബത്തിന് പേരുദോഷം വരുത്തി വച്ചവളേം അവളുടെ കാമുകനേം ആ കോപ്പൻ കൊല്ലും അത്ര തന്നെ..

 

 

 

 

“” നീ ഇങ്ങനെ മുഖം വിറപ്പിച്ചിരിക്കാതെ കുടുംബത്ത് പോ കൊച്ചേ… ഇപ്പൊന്നേ തിരക്കാൻ തുടങ്ങി കാണും.. മ്മ് ചെല്ല്.. “”

 

 

 

അമ്മ അടുക്കളയിലേക്ക് പാത്രങ്ങൾ ഓരോന്നായി കോണ്ട് വൈകുന്ന ഇടയിൽ ജനൽ തിട്ടിന്മേൽ ഇരുന്നവൾ ഒന്നും മിണ്ടാതെ ചിറി കോട്ടി എണ്ണിറ്റൊറ്റപ്പോക്ക് അത് നോക്കി നിന്നമ്മ എന്തോ പൊറുപ്പൊറുതകത്തേക്ക് കയറി പോയതും ഞാൻ വീണ്ടും കടവിലേക്ക് നടന്നു.

 

ഒന്ന് പുകയ്‌ക്കണമെന്നുള്ള ഉദ്ദേശത്തോടെയാണ് പോയതെങ്കിലും അത് നടന്നില്ല, കാരണം തറവാട്ടിൽ ഉള്ള പെൺപടകൾ അവിടെ ഉണ്ടായിരുന്നു, പടിക്കെട്ടിൽ ചവിട്ടുന്നതിനു മുന്നെ കണ്ടത് കോണ്ട് ഞാൻ പതിയെ ഉൾവലിഞ്ഞു ന്നാൽ കാൽപെരുമാറ്റം കെട്ടിട്ടാവണം പുറകിൽ നിന്നൊരു വിളി,

 

 

 

“” ഉണ്ണിയേട്ടാ…!! “”

 

 

തിരിഞ്ഞു നോക്കണ്ട താമസം കൽപടവുകൾ ഓടിക്കെറുന്ന അമ്മയുടെ രണ്ടാമത്തെ ചേട്ടനായ തെക്കേലെ കൃഷ്ണൻകുട്ടിമാമയുടെ ഒറ്റ മോള് വർഷ, ഇവൾക്കും ആരൂനും ഒരേ പ്രായമാണ്, പുള്ളിക്കാരി ഡിഗ്രി ചെയ്യുവാണെന്നാ മറ്റോ അമ്മ പറഞ്ഞെ., ആവോ..!

 

 

 

“” അഹ് , നിയോ……… ന്താടി..?””

 

 

 

“” എയ്യ് ഞാൻ വേർതെ, ഉണ്ണിയേട്ടൻ പോണത് കണ്ട് വന്നതാ …! പിന്നെ…. ജോലി കിട്ടീന്ന് കേട്ടു..””

 

 

അവളൊന്ന് ശ്വാസം വിട്ടുകൊണ്ടായിരുന്നു അത് കൂട്ടി ചേർത്തത്, അതിലെന്തോ വശപെശാഖ് തോന്നിയത് കോണ്ട് ഞാൻ ഒന്നിരുത്തി നോക്കി, ഉടനെ അവളൊന്ന് നാണിച്ചു തലതാഴ്ത്തി ശെടാ പെണ്ണിന് നാണം വരാൻ മാത്രം ഞാൻ ഒന്നും ചെയ്തില്ലലോ..

പാവമാണവൾ ആ തറവാട്ടിൽ ന്നോട് മിണ്ടുന്നത് ആരും അവളുടെ അമ്മയും പിന്നേ ഈ വർഷായുമാ.. ബാക്കി എല്ലാം കണക്കാന്നെ,

വർണ്ണികുവാണെക്കിൽ ന്റെ ആരുന്റെ അത്രേ ഭംഗി ഇല്ല ന്നാലും സുന്ദരിയാണവൾ, കുഞ്ഞുനാളിലെ ന്റെ പ്രിയപെട്ടവൾ, ന്തിനും ഉണ്ണിയേട്ടൻ മതീന്ന് പറഞ്ഞവൾ, ആരുന് പോലും ന്നോട് ഇത്രയും സ്നേഹം ഉള്ളതായി നിക്ക് തോന്നിട്ടില്ല, പിന്നെപ്പോളോ ആ സ്നേഹം കുറഞ്ഞെനിക് തോന്നി, കുടുംബക്കാരുടെ പ്രശ്നങ്ങൾ ഞങ്ങളിലും ബാധിച്ചുകാണും.

 

 

 

“” വർഷേ….. നീയെന്താ അവിടെ കാട്ടണെ..!!””

 

 

ന്നും ചോദിച്ചലറി വിളിച്ചുകൊണ്ട് അമ്പിളി, ഇല്ലത്തെ മൂത്ത പെൺ മകൾ. അതിന്റെ എല്ലാ പത്രാസ്സും ഉണ്ട് താനും, അവളുടെ മുന്നിൽ ന്നേ കണ്ടതും അവൾ വർഷക്ക് നേരെ ആയി ചാട്ടം കുട്ടത്തിൽ എന്നെ ഒരു കുത്തലും.

 

 

 

 

“” ന്താടി ഇടെ. ….. ? ഇത്ര കിന്നാരം പറയാൻ പൊന്നിരിക്കുന്നവൾ.. , തറവാട്ടിൽ ആരും അറിയണ്ട ഈ തെണ്ടി ചെക്കന്റെ കൂടെ .. “”

 

 

 

ബാക്കി പറയാതെയവൾ ന്നേ നോക്കി ഒന്ന് പുച്ഛിച്ചു, എന്നെക്കാളും മൂന്ന് വയസിനു ഇളയവൾ ആയിട്ടും അവളെനിക്ക് തരുന്ന ബഹുമാനം, വളർത്തു ദോഷം അല്ലാതെന്ത്., അപ്പോളെല്ലാം എനിക്ക് വേദനിക്കുമോ ന്നോർത്ത് കൂടെ നിന്ന ആ പെണ്ണവിടെ മിഴി വർക്കുണ്ടായിരുന്നു, ഞാൻ ഇതെല്ലാംകൈയും കെട്ടി ചിരിച്ചു കണ്ടതെ ഉള്ളൂ, പീറ പെണ്ണ്..

Leave a Reply

Your email address will not be published. Required fields are marked *