അധികം പറയാതെ ഞാൻ തിരിച്ചു നടന്നു, ഉള്ളിൽ ചെറിയ വേദന ഉണ്ടായിരുന്നു, കാരണം ഇന്നേവരെ ആരെയും ഞാൻ നോവിച്ചിട്ടില്ല. ന്നാൽ ഇപ്പോ ഉള്ളിൽ നിന്നാരോ തോന്നിക്കുന്നു അതെല്ലാം മാറാൻ പോവാണെന്നു
“” എന്തൊക്കെയാ പറഞ്ഞെന്നോ, ചെയ്‌തെന്നോ വല്ല നിച്ചയവും ഉണ്ടോ തനിക്,..! എടൊ ഉണ്ടോന്ന്.. ന്നിട്ടവസാനം ഒരു ചൊറിയും.. “”
കുറച്ചുദൂരം മുന്നോട്ടേക്ക് ചെന്നതും അവളെന്നെ തടഞ്ഞു നിർത്തി, ചിരിയാണെനിക് വന്നത്, അപ്പോളത്തെ അവളുടെ മുഖം ഒന്ന് കാണണം
“” ന്താടി നിന്റെ തന്തേം ക്കൂടികുത്തിപറഞ്ഞപ്പോ നിനക്ക് നൊന്തോ.. എടി നൊന്തോന്ന്… “”
“” ആഹ്ഹ് നൊന്തു… എന്തേ…? “”
“” ന്നാ കണക്കായി പ്പോയി. കൊണ്ടോയ് കേസോഡ്.. പോടി അവിടുന്ന്..””
കുറച്ചുനേരം മുഖത്തോട് മുഖം നോക്കി പിന്നേയതൊരു ചിരിയിലേക്ക് കൂപ്പുകുത്തി.എന്തെല്ലാമോ പറഞ്ഞവൾ ഞാനും, പണ്ടത്തെ കാര്യവും. അവളുടെ വിശേഷവുമെല്ലാം..കൂടെ ഞാൻ ടെസ്റ്റ് പാസ്സ് ആയതും ജോയിൻ ചെയ്യാൻ പറഞ്ഞതും എല്ലാം..
“” വീട്ടിൽ ല്ലാരും അറിഞ്ഞോ ഏട്ടാ… “”
“” വീട്ടിൽ എല്ലാരും അറിഞ്ഞോന്ന് ചോദിക്കാൻ ന്റെ വീട്ടിൽ എനിക്കെന്റെ അമ്മയല്ലെ ഉള്ളൂ.. ആ പാവം അറിഞ്ഞു… കരഞ്ഞോരുപാട് സന്തോഷം കൊണ്ടേ… “”
“” ചെറിയമ്മ പാവാ.. അതിന് കരയനെ അറിയൂ…
അച്ഛനും വലിയച്ഛനും ചെയ്തത്തിനൊക്കെ ന്നോടും ദേഷ്യമാണോ ഏട്ടാ.. “”
ന്റെ വാക്കുകൾ മുറിയുന്ന നിമിഷം അവളുടെ കണ്ഠങ്ങൾ ചെറുതായിയൊന്ന് ഇടറി, കണ്ണുകൾ നിറയാൻ അധികം സമയം വേണ്ട ഈ പെണ്ണുങ്ങൾക്ക് ന്നാൽ അവരെ പോലെ മനഃശക്തിയും കരുതും വേറെ ഒന്നിനും മില്ല താനും, സത്യമാണ് പെണ്ണൊരു പുസ്തകമാണ്.
“” നീയെന്താ വർഷേ ഈ പറഞ്ഞ് വരണേ… അങ്ങനെ ന്തേലും ന്റെ പെരുമാറ്റത്തിൽ നിന്നും ന്റെ കുട്ടിക്കിതുവരെ തോന്നിട്ടുണ്ടോ.. “”
“” എയ്യ് ഞാൻ വേർതെ… നിക്കങ്ങനെ തോന്നി., ഒന്നുല്ലല്ലോ അതുമതിയെനിക് വാ നടക്ക്.. “”
കുറച്ചു നേരത്തെ നടത്തത്തിനോടുവിൽ അവൾ അവളുടെ തറവാട്ടിലേക്കും ഞാനെന്റെ വീട്ടിലെക്കും മടങ്ങി, വന്നപ്പോ അമ്മയെ കണ്ടില്ല അതോണ്ട് വിളിക്കാനും പോയില്ലാ അടുത്ത വീട്ടിൽ കാണും അല്ലാണ്ടത് എവിടെ പോവാനാ.. ഏതായാലും ഒരുറക്കം അങ്ങോട്ട് ഉറങ്ങി.
ന്തെല്ലാമോ ശബ്ദം കേട്ടാണ് ഞാൻ പിന്നീട് എണ്ണിക്കുന്നത്, എണ്ണിക്കണ്ട താമസം വെളിയിൽ ബഹളം, ഇതരടാ ഈ സമയത്ത് ഉമ്മറത്തുകിടന്ന് ബഹളം വയ്ക്കാൻ ന്നും മനസ്സിൽ ചോദിച്ചുകൊണ്ട് വെളിയിലേക്ക് ഇറങ്ങുന്നതിനു മുൻപേ അമ്മ മുറിയിലേക്കും എത്തിയിരുന്നു..
“” എടാ..നീയാ അമ്പിളിയെ തല്ലിയോ ഉണ്ണി…!!””
കേറിയ പാടെ അമ്മ വെപ്രാളപ്പെട്ടുക്കൊണ്ട് പറഞ്ഞാ സാരീ തലപ്പ് വിരലുകളിൽ ചുരുട്ടി ന്നെ നോക്കി, അപ്പോളേ അമ്മാവന്മ്മാർ വന്നെന്നെനിക് മനസിലായി,
“” അഹ് തല്ലി… വേണോന്ന് വെച്ച് ചെയ്തതല്ല പറ്റിപ്പോയി.. “”
“” നീയെന്തൊക്കെയാ ഉണ്ണി ഈ കാണിക്കണെ.. അവളെ തല്ലാൻ മാത്രം ഇപ്പൊ ന്താ ഇണ്ടായേ.. ”
വാക്കുകൾ പറയുന്നതിനൊപ്പം ആ കണ്ണുകൾ ഇടക്കിടെ വെളിയിലേക്ക് നീളുന്നുണ്ട്, ഞാൻ ന്റെ ഒരു ടി ഷർട്ടും എടുത്തിട്ട് അമ്മയെ മറികടന്നു പോകുന്ന പൊക്കിൽ
“” വെറുതെ ന്റെ അച്ഛനെ പറഞ്ഞാൽ തല്ലല്ല ഞാൻ.. കൊല്ലാ ചെയ്യാ.. “”
വാക്കുകൾ മുഴുവപ്പിച്ചു ഞാൻ വെളിയിൽ ഉള്ള ആളുകളെ നോക്കി എല്ലാ നാറികളുമുണ്ടല്ലോ.
വിവരിക്കുന്നൊന്നുമില്ല കാരണം അതിനുള്ള യോഗ്യതയോ സ്ഥാനമോ ഇവർക്കില്ല, അല്ലെങ്കിൽ ഞനതവർക്ക് കൊടുക്കുന്നില്ല..
“” മ്മ് എന്തെ വിശേഷിച്ചു ഇങ്ങട്.. അനിയത്തിയെ തിരക്കി ഇറങ്ങിയതാണോ എല്ലാരും.. “”
