അവരുടെ അടുത്തെത്തിയതും ഉമ്മറത്തു കിടന്ന പ്ലാസ്റ്റിക് കസേര വലിച്ചിട്ടു അതിൽ ഇരുന്നോണ്ട് ഒരു പുച്ഛത്തോടെ ഞാൻ അത് ചോദിച്ചതും എല്ലാരുടേം മുഖം പെട്ടെന്ന് ദേഷ്യം ഇരട്ടിച്ചു
“” ഞങ്ങടെ വീട്ടിലെ കുട്ടിയെ തല്ലിട്ട് നീ നിന്ന് നാടകം കളിക്കുന്നോ.. ഇവിടെ വാടാ നായെ..””
ശങ്കരൻ മാമ്മ പെടുന്നനെ ന്റെ കോളേറിനു പിടിച്ചു വെളിയിലേക്ക് ഇറക്കി ഞാൻ ഒന്നു വെച്ചു പോയി എന്ക്കിലും കൂടെ ചെന്നു.. അമ്മ എന്തോ പറഞ്ഞുവരോട് കരയുന്നുണ്ട്,
“” ഞങ്ങടെ വീട്ടിലെ കുട്ടിയെ തല്ലിയ ഇവനെ ഞങ്ങൾ തല്ലയല്ലടി ചെയ്യാ… മക്കളെ മര്യാദക്ക് വളർത്തണം ഇല്ലേൽ ഇങ്ങനെ ഇരിക്കും, അതെങ്ങനെ തന്തേടെ അല്ലെ ചോര.. “”
അയാളൊന്ന് പുച്ഛിച്ചു അമ്മയെ നോക്കി അമ്മ ആ നിമിഷം കണ്ണുകൾ ഇറുക്കി അടക്കുന്നതുകണ്ടു ഞാൻ ന്റെ നിറഞ്ഞു കാഴ്ച മങ്ങാൻ പോകുന്ന നേത്രങ്ങളാൽ. ന്നാൽ അതെനിക്കു ഷെമികവുന്നതിലും അപ്പുറമായിരുന്നു പണ്ടെന്റെ അമ്മയെ ഇവർ കരയിക്കുന്നത് ഞാൻ കണ്ടു നിന്നിട്ടുണ്ട് അന്നെനിക്ക് അതിനെ കഴിയുമായിരുന്നുള്ളു. ഇന്നിപ്പോ അതല്ല അവസ്ഥ, അച്ഛനേം അമ്മയെയും പോലെ എല്ലാം ഞനും നിന്ന് കേട്ടോളും ന്നവർ കരുതി,
കോളേജിൽ പഠിക്കാൻ പോകുന്ന സമയം അമ്മ എന്നെ എറണാകുളത് നിർത്തിയാ പഠിപ്പ്പിച്ചിരുന്നത് അത് കോണ്ട് ഞാൻ എന്താണെന്നോ, ന്ത് പഠിക്കാൻ പോവാണെന്നോ ഒന്നുമിവർക്ക് അറിയില്ല, ആരുനും അവളുടെ അമ്മക്കും ഇപ്പൊ വർഷക്കുമെ അറിയൂ.. ഇടക്ക് ലീവ്ന് വന്നാൽ ആരു അവൾ ഉണ്ടായിരുന്നു. അന്നൊന്നും അവളെ ഞാൻ അടുപ്പിച്ചിരുന്നുമില്ല.
കുടി നിൽക്കുന്ന അവരെക്കാളും പൊക്കവും ശരീരവും ഇന്നെനിക് ഉണ്ട്. ന്റെ അമ്മയെയാണ് ന്റെ മുന്നിൽ കരയിച്ചത്, ചുറ്റുമുള്ളവർ ചിരിക്കുന്നുണ്ട്, പെട്ടെന്ന് ന്റെ മുഖം ദേഷ്യം കോണ്ട് ചുവന്നു
“” ദേ ഏട്ടാ അവന് ദേഷ്യം വരുന്നു.. ന്താടാ ചെക്കാ നിനക്ക് ഞങ്ങളെ തല്ലാണോ… ഹ ഹാ… ഹാ.. “”
ന്റെ കോളറിനു പിടിച്ചിരുന്ന ആ കൈ പോലും അറിഞ്ഞില്ല ന്റെ ശരീരം ചലിച്ചത്, മുന്നിൽ നിന്ന് ചിരിച്ചവൻ നിലത്തുന്നു നിലവിളിക്കുന്നത് കേട്ട് പെട്ടെന്ന് എല്ലാരും അങ്ങോട്ടേക്ക് നോക്കി. ഒരു നിമിഷം ന്റെ മുഖത്തേക്കും. ആ നിമിഷം ഞാനെന്റെ കോളറിലേക്കാണ് നോക്കിയത് ആ കൈ തനിയെ അയയുന്നത് ഞനൊരു ചിരിയോടെ നോക്കികണ്ടു.
“” ഉണ്ണി…. നീ.. നീയെന്താ കാട്ടിയെ.. മാമ്മയടാ…””
കരഞ്ഞുകൊണ്ടെന്നേ തല്ലുന്ന അമ്മ അപ്പോളും അ സ്ഥാനം ന്നെ ഓർമ്മപ്പെടുത്തി.. ഞനൊരു നിമിഷം ആ മുഖത്തേക്ക് നോക്കി. പാവം.. ഒന്നും മിണ്ടില്ല അമ്മയെ ഞാൻ ചേർത്തു പിടിച്ചു
“” ദേ എല്ലാ അമ്മാവന്മാരോടും കൂടെ യാ പറയണേ.. ഇനി ന്റെ അമ്മയെ ആരേലും എന്തേലും പറഞ്ഞ് വിഷമിപ്പിക്കോ കരയിക്കോ ചെയിതാൽ ഈ ചവിട്ട് ബാക്കിയുള്ളോരുടെ കൂടെ നെഞ്ചിൽ വീഴും… മറക്കണ്ട..
പിന്നെ ആ പെണ്ണിനെ തല്ലിയത്… പറഞ്ഞല്ലോ കുറച്ചു മുൻപ് നന്നായി വളർത്തണം ന്നൊക്കെ അതിലാഞ്ഞിട്ടാ ഒന്നുകൊടുത്തേ… ഇനി അതിന്റെ പേരിൽ ആർക്കേലും ന്തേലും പറയാൻ ഉണ്ടേൽ വന്നാ മതി ഞാൻ ഇനി ഇവിടെതന്നെ കാണും.. കേട്ടോ ന്റെ പുന്നാര അമ്മാവന്മ്മാരെ.. “”
അതും പറഞ്ഞ് ഞാൻ അമ്മയുമായി തിരിഞ്ഞു നടന്നതും
“” ങ്ങളുടെ ദേഹത്ത് കൈ വച്ചിട്ട് നിനക്ക് അങ്ങനെ പോകാൻ പറ്റുവോടാ ചെക്കാ… ദിവരാ… സുകുണാ തല്ലി കൊല്ലെടാ രണ്ടിനേം.. “”
ന്ന് കുട്ടത്തിൽ ആരോ വിളിച്ചു പറഞ്ഞതും, സാദാരണ ഇങ്ങനെയുള്ളപ്പോ ഇവരുടെ പണിക്കാര് എവിടുന്നൊക്കെയോ ഓടിവരുന്നതല്ലേ ഇവിടത് ഉണ്ടായില്ല ഞാൻ ചുറ്റിനും നോക്കി,ആരും ഇല്ല.. കൈയും കെട്ടി അവരെ നോക്കി നിൽകുമ്പോൾ അവരൊന്ന് പരുങ്ങി, ന്നാൽ അതൊരു ചിരിയായി അവരുടെ ചുണ്ടിലേക്ക് ചേക്കേറിയതും പിന്നിലൊരു കാലൊച്ച തിരിഞ്ഞു നോക്കേണ്ടി വന്നില്ല അമ്മയെ ചേർത്ത് പിടിച്ച ന്റെ പുറം തീർത്തോരണം കിട്ടിയതും ഞാൻ തെറിചുവീണു,
