പ്രണയിനി – 3 1

 

 

 

“” മ്മ്….. ന്താണ് …? “”

 

 

“” ന്ത്‌….? ന്നുല്ല…! “”

 

 

“” ഓ…ഒന്നുല്ലാത്തകൊണ്ടാണോ വല്യേച്ചി നാണിച്ചോടി പോയെ… സത്യം പറഞ്ഞോ നിങ്ങള് അവർക്കുമ്മ കൊടുത്തിട്ടല്ലേ യേച്ചി ഓടിപ്പോയെ… “”

 

 

 

 

“” ഉമ്മയോ….!! ദേ പെണ്ണെ കീറു വാങ്ങേണ്ടങ്കിൽ പൊക്കോണം കെട്ടാലോ. , “”

ന്റെ നെഞ്ചോന്ന് കാളി ഉമ്മയെ.. എന്തൊക്കെയാ പറഞ്ഞുണ്ടാക്കണെ..

 

 

 

 

“” മ്മ്.. നിക്കെല്ലാം മനസിലാവണുണ്ട്… തല്ലും പിടിച്ച് നടന്ന് അവസാനം രണ്ടും കെട്ടുന്നാ തോന്നണേ… “”

 

 

 

“” വർഷേ നീ മേടിക്കും ന്റന്ന്.. . “”

 

 

“” പിന്നെന്തിനാ വല്യേച്ചി നാണിച്ചോടി പോയെ.. പറ കേക്കട്ടെ…? “”

 

 

ഓ പെട്ട് ഇനിയെന്ത് പറയും.. അവളുടെ മട്ടും ഭാവവും കണ്ടിട്ട് എന്തൊക്കെയോ ചിന്തിച്ചു കുട്ടിട്ടുണ്ട്..

 

 

“” അത്.. അതുപ്പിന്നെയവൾക്ക് വട്ട് അല്ലാണ്ടെന്ത്.. “”

 

 

 

 

“” വട്ടല്ലേ.. മ്മ്.. നിക്കെല്ലാം മനസിലാവാണുണ്ട്.. നമ്മളായി ആരുടേം പ്രണയമൊന്നും തകർക്കാൻ വരണില്ലേ… “”

 

 

അവളാ പടവിൽ കുറച്ചൂടെ നീങ്ങി ഇരുന്ന് എന്നിട്ടൊരു പരിഹാസചിരിയോടെ പറഞ്ഞിട്ട് ന്നെ നോക്കി .,

 

 

 

“” ന്റെ പൊന്ന് മോളെ നീ ആവശ്യമില്ലാത്തതൊന്നും പറയല്ലേ.. ഒന്നുല്ലേലും നീയൊന്ന് ചിന്തിച്ചു നോക്ക്, ഇത്രേം നാളും മുഖത്തോട് മുഖം നോക്കിയാൽ മിണ്ടാത്തൊരുതി, അതും അമ്പിളിയെ പോലൊരു കുട്ടി, അവളുടെ കരണവും അടിച്ചു പൊളിച്ചു, അവളുടെ അച്ഛനേം ചെറിയച്ഛനേം മൊക്കെ തെറിവിളിച്ച ന്നോട് അവൾക്ക് പ്രേമം തോന്നാൻ ഇതെന്താ വല്ല സിനിമയുമാണോ…??””

 

 

 

ഞാൻ ഉള്ളകാര്യം ഉള്ളതുപോലെ യങ് പറഞ്ഞു.,

 

 

 

“” അതൊക്കെ ശെരിയായിരിക്കും ന്നാലും വല്യേച്ചിടെ യൊരു സ്വഭാവം വച് ഇത് ഏട്ടൻ പറയുന്നപോലെയൊന്നുമല്ല.. പോരാത്തതിന് ഞാൻ കണ്ടതുമാണല്ലോ… “”

 

 

അവള് വീണ്ടും ആ കള്ള ചിരി ചിരിച്ചു..

 

 

 

“” ന്ത്‌.. ?? പോടീ പോടീ.. നിന്നോട് പറഞ്ഞിട്ടൊന്നും കാര്യേല്ല…

അല്ല നിന്നെ ന്തിനാ ഇപ്പോ ഇങ്ങട് കെട്ടിയെടുത്തെ.. “”

 

 

 

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി തന്നെ ചോദിച്ചതും അവിടെ ഒരു പുച്ഛ ഭാവം..

 

 

“” മ്മ്.. ന്തേ നിക്കിങ്ങോട്ട് വരാൻ മന്ത്രിടെ ശൂപാർഷ കത്തുവല്ലോം വേണോ.. അതീപറഞ്ഞപോലെ… “”

 

 

 

അവളാ മുഖം കോട്ടി തിരിഞ്ഞിരുന്നു.., ഞാനും ഒന്നും മിണ്ടാൻ പോയില്ലാ.

ഞാൻ മനസ്സിൽ ഓർത്തു ഇവളെന്തൊക്കെയോ വേണ്ടാത്തത് ചിന്തിച്ചിട്ടുണ്ട്, അതുമാത്രമല്ല അമ്പിളി അവളെന്തായിരിക്കും ഉദ്ദേശിക്കുന്നത്,, പ്രണയം ആണോ.. എയ്യ്..

ഇനി ആരേല്ലാം വന്നാലും പോയാലും ആരൂ അവളാണെന്റെ പ്രേമം.. അവളാണെന്റെ പ്രണയിനി.!

 

 

 

 

“” എവിടെയോ ന്തൊക്കെയോ ചീഞ്ഞു നാറണുണ്ട് “”

 

 

ഉള്ളിലെ സംശയത്തിന്റെ ഭാരം ഞാൻ പോലും അറിയാതെ പുറത്ത് വന്നുപ്പോയി..,

 

 

 

“” അതീ പായലിന്റെ യാവും…””

 

 

“” ന്ത്‌…..?? “”

 

 

“” ന്തോ ചീഞ്ഞു നാറണന്ന് പറഞ്ഞില്ലെ യിപ്പോ..,, അഹ് അതീ കുളത്തിലെ പായലിന്റെ ആകുമെന്ന്… “”

 

 

ഞാൻ തലക്ക് കൈ വച്ചു പ്പോയി, നിക്കുമാത്രം എന്തിനാണോ തിരഞ്ഞു പിടിച്ചു കോണ്ട് തരണത്.

 

 

 

“” നീ എണ്ണിറ്റെ.. പോയെ.. വീട്ടി പോയെ…!!””

 

 

 

“” ഓ യിപ്പോ നമ്മള് ന്തേലും പറയുന്നതിനായി കുറ്റം.., അല്ലേലും നിക്കിത് വരണം. പാവല്ലേ ഒറ്റക്കല്ലേ, ഇങ്ങട് പോന്നത് ന്നോർത്ത് വന്ന നിക്കിതു തന്നെ കിട്ടണം.. “”

 

 

 

“” നിക്ക് വേണ്ടിയാരും കഷ്ടപ്പെടേണ്ട പണ്ടും ഞാൻ ഒറ്റക്കായിരുന്നു ഇവിടെ ഇരിക്കാറ്,, അന്നേരമൊന്നും കാണാത്തവരെ നിക്കിപ്പോ ആവശ്യമില്ല.. “”

 

Leave a Reply

Your email address will not be published. Required fields are marked *