പ്രണയിനി – 3 1

പെട്ടന്ന് തിരിഞ്ഞവൾ ആരുന് നേരെ ശബ്ദം ഉയർത്തുമ്പോൾ അവളൊന്ന് ഞെട്ടി.. ന്തിന് ഇത്രേം തടിമാടൻ ആയ ഞാൻ പോലും ഒന്ന് ഞെട്ടാതിരുന്നില്ല..

 

 

 

 

“” ഞാൻ ഉണ്ണിയേട്ടനെ… അവിടുന്ന് കൂട്ടാൻ.. “”

 

 

 

“” മ്മ്… ചെല്ല്… നിന്നെ അവിടെ വല്യച്ഛൻ അന്വേഷിക്കണുണ്ട്.. “”

 

 

ആരു ന്നെ ഒന്ന് നോക്കി, ഞാൻ പൊക്കോളാൻ പറഞ്ഞതും തലകുലുക്കി അവളാ പടവുകൾ കയറി.. ഇടയ്ക്കിടെ ഞങ്ങളെ രണ്ടാളേം തിരിഞ്ഞു നോക്കണുണ്ട്.. അവൾ പോയതും ഞാൻ വീണ്ടും കടവിൽ ഇരിപ്പായി.. ഇവൾക്കെന്നോട് ന്തോ പറയാൻ ഉണ്ടെന്ന് ഉറപ്പ്, നിന്ന് പരുങ്ങുകയാണ് പെണ്ണ്..ഇനിയും തെറി പറയാനാകുമോ.. അഹ് ന്തേലും ആട്ടെ..

 

 

 

 

“” ഉണ്ണി.. ഏട്ടാ… “” ചിലമ്പിച്ച ശബ്ദം, ഞാൻ കേൾക്കാത്ത മട്ടിൽ അവിടെഇരിപ്പായി അവൾ കുറച്ചൂടെ അടുത്തേക്ക് വന്നെന്റെ പുറകിലെ പടവിൽ ഇരുന്നു..

 

 

 

“” ഉണ്ണിയേട്ടാ.. ഞാൻ… ഞാനെന്റെ അറിവില്ലായിമ്മ കൊണ്ടെന്തൊക്കെയോ പറഞ്ഞു.. പക്ഷെ ഞാൻ അല്ല വലിയച്ഛനോട് പറഞ്ഞെ .. ചെറിയച്ഛന്റെ ഇളയാ കൂട്ടി ചെന്ന് പറയുന്നു ഞാൻ നീരിച്ചില്ല, സത്യം… ന്നോട്.. നോടെന്തേലും ഒന്ന് പറയോ. “”

 

 

 

ആ വാക്കുകൾ ഉള്ളിൽ തട്ടിത്തന്നെ പുറത്തേക്ക് വന്നതാണേന്ന് നിക്ക് മനസിലായി.. ആ മിഴികൾ ഈറനണിയുന്നത് ആത്മാർതമായി തന്നെയാണെന്ന് ആ മുഖം കണ്ടാൽ തന്നെയറിയാം

 

 

 

 

“” അത് സാരില്ല അമ്പിളി.. ഞാനതൊക്കെ എപ്പോളെ മറന്നു., “”

 

 

 

 

“”മ്മ്മ് “” അവളൊരു വിശ്വാസമില്ലാത്ത മൂളൽ മൂളി,, അത്രേയൊക്കെ വിശ്വസിച്ചാ മതിയെടി…മതി..! കുറച്ചുമുന്നേ നീയെന്നെ എന്തൊക്കെയാ വിളിച്ചേ.. എടി പുല്ലേ നിനക്കൊന്നും ന്നെ ശെരിക്കും അറിയില്ല… അവള് മാപ്പൊണ്ടാക്കാൻ വന്നിരിക്കുന്നു..

 

 

 

“” ന്താ ഉണ്ണിയേട്ടാ ആലോചിക്കണെ…! “”

 

 

അവളുടെ സ്വരം ഉയർന്നപ്പോളാണ് കാടുകയറിയ ന്റെ മനസ്സിനെ യെനിക് തിരിച്ചുകൊണ്ടുവരൻ കഴിഞ്ഞത്.., അതുമാത്രമല്ല ഇത്രയും നേരം ഞാൻ അവളെ തന്നെ നോക്കി നിൽക്കുവായിരുന്നു ന്നുള്ള കാര്യം അപ്പോളാണ് ഞാൻ അറിഞ്ഞത്.. അതിന്റെ എല്ലാ നണത്തോടുകുടിയുള്ള സ്വരത്തിലായിരുന്നു അവളുടെ ചോദ്യം..

 

 

അവരാരേം പോലെയല്ല അമ്പിളി. ഒരിച്ചിരി തടിയുണ്ട് അതികമില്ലാട്ടോ അവളുടെ പ്രായത്തിനനുസരിച്ചുള്ള വണ്ണം, ആരേം മയക്കുന്ന മേനിയാഴകവൾക്കുണ്ട്, കഥ പറയുന്ന കണ്ണുകൾ, ചോര ചുണ്ടുകൾ നീണ്ട മൂക്ക്, എല്ലാത്തിനുമുപരി അവളുടെ ആ കടഞ്ഞെടുത്ത കഴുത്ത്.. ഹൊ ശംഖു തോൽക്കും വിധം അഴക് അവയ്ക്ക് ഉണ്ട്..

 

 

 

“” ഹലോ… ഇവിടില്ലേ മാഷേ…. “”

 

 

 

മുഖത്തിന് നേരെ വീണ അവളുടെ നീളൻ വിരലുകൾ ശബ്ദമുണ്ടാക്കിയപ്പോ ഞാൻ അവളെ നോക്കിയൊന്നു ചിരിച്ചു.. മാനം പ്പോയി..

 

 

 

 

 

“” സുന്ദരിയാണുട്ടോ… “” അത് … ആ പറഞ്ഞത് ഞാനല്ല… ന്റെ മനസ്സാ അല്ലാതെ ഞാൻ ഒരിക്കലും ഛെ…. ന്തായാലും പെണ്ണോന്ന് ചുവന്നു….

 

 

 

“” ഒന്ന് പോയേട്ടാ കളിയാക്കാതെ… “”

 

 

ന്നുംപറഞ്ഞവൾ ന്റെ കവിളിൽ ഒന്ന് കുത്തിട്ട് ഒറ്റയോട്ടം. ഇതുങ്ങളെല്ലാം എന്തിനാണോ ഇങ്ങനെ ഓടണേ.. ദാവണി അല്പം പൊക്കി പാതങ്ങൾ ആ പടിക്കെട്ടുകൾ ഓടിക്കെറുമ്പോൾ എനിക്ക് നിവേചിയമായി നോക്കി നിൽക്കനെ സാധിച്ചുള്ളൂ. കാരണം… അഹ് കാരണം നിക്കും അറിയില്ല… ശെടാ എല്ലാമങ്ങനെയങ് പറയാൻ ഒക്കുവോ…!

 

 

 

ആ ഇരുപ്പീര്ന്നുപ്പോയി അവൾ പോയതും ന്റെ മുന്നിൽ ന്തോ ഒന്ന്… ഛെ കാഴ്ച മുടക്കിയതിന് അതിനെയോന്ന് തള്ളി ” നാശം ” ന്നുടെ പറഞ്ഞിട്ടും അത് പിന്നേം പഴേ പോലെ മുന്നിൽ, ഇതെന്തോന്ന് കർട്ടനോ…

 

ഇതെന്ത് മൈ… ന്നും പറഞ്ഞ് അവൾ പോയ വഴിയിൽ നിന്നും കണ്ണുകൾ മോചിപ്പിച്ചു മുകളിലേക്ക് തലപൊക്കി നോക്കിയതും, അവിടിരുന്നു തന്നെ തീർന്നാൽ മതിയായിരുന്നു ഭഗവാനെ നന്നോർത്പ്പോയി.,

Leave a Reply

Your email address will not be published. Required fields are marked *