അയാളൊന്ന് ഞെട്ടി, ന്നെ ഒന്ന് സൂക്ഷിച്ചു നോക്കി, ന്റെ മുഖത്തിന് നേരെ അയാൾ കൈ ഓങ്ങിയപ്പോ ആ കൈയിൽ പിടിച്ചു വലിച്ചു ഞാൻ ന്റെ അടുത്തേക് അടുപ്പിച്ചു, ന്റെ മറുകൈ കൊണ്ടയാളുടെ തലയ്ക്ക് പിന്നിലൊരു തള്ളും കൊടുത്തപ്പോ മുകമടിച്ചയാൾ നിലത്തേക്ക് വീണു,. അത് കണ്ടയാളുടെ മക്കൾ ഓടി അടുക്കുന്നതും, ശങ്കരൻ ന്റെ കോളറിനു പിടുത്തം ഇട്ടതും ഞാൻ അയാളെയൊന്ന് നോക്കി, ക്രോപം കോണ്ട് ജ്വലിക്കുകയാണ് ആ മുഖം
“” എടാ പീറ ചെക്കാ.. നിന്നെ കൊന്നുതള്ളാൻ എനിക്കാരുടേം അനുവാദോം സഹായോം വേണ്ടാ… ഒരേ ചോര ആണല്ലോ ന്ന് കരുതിയാ വിടുന്നെ… ന്നെകൊണ്ടത് ചെയ്യിക്കരുത് നീയ്… “”
അയാളെനോട് പറഞ്ഞ് തുടങ്ങിയതും വർഷയും അമ്പിളിയും വന്നയാളെ പിടിച്ചു മാറ്റാൻ നോക്കി അപ്പോളാണ് ന്റെ വയറിന് രണ്ട് കൈകൾ വരുന്നതും അതെന്നെ പുറകോട്ട് വലിക്കുന്നതും, ന്നാ അത്രേം ഇടിവെട്ടൊരു ഭീഷണി കേട്ടെനിക് ചിരിയാണ് വന്നതെന്ന് മാത്രം, അയാളുടെ മുഖം ക്രോപത്തിൽ നിന്ന് പേടിയിലേക്ക് മഒരുനിമിഷം വഴിമാറിയോ.
വലിയുടെ ശക്തി മൂലം ന്നെ വിട്ടകലുന്ന അയാളുടെ നെഞ്ചിന്റെ ഭാഗത്തു പിടിച്ചടുപ്പിച്ചു ഞാൻന്റെ അടുത്തേക്കായി അടുപ്പിച്ചതും
“” തനിക്ക് അതിനുള്ള ഉറപ്പുണ്ടോടോ ശങ്കരാ…! രക്തബന്ധങ്ങൾ ഒന്നും താൻ നോക്കണ്ട… തനിക്ക് പറ്റുച്ചാ ന്നെ തീർത്തു കാണിക്ക്..””
തീർത്തും പുച്ഛത്തോടെ അതുപറഞ്ഞു അയാളെഞാൻതള്ളി മാറ്റി, ഉള്ളിൽ അയാളോടുള്ള അടങ്ങാനാവാത്ത ശത്രുത കത്തിജ്വലിച്ചു,
“” ഉണ്ണിയേട്ടാ വാ മതി…!! വന്നെ പോവാം..! വല്യെയേച്ചി…, വർഷേ കോണ്ട് പോ അച്ഛനെ…!! “”
അയാളെന്റെ മുന്നിൽ നിന്നും മറയുന്നത് വരെ ഞാനവിടെ അയാളെ തന്നെ നോക്കി നിന്നു, എല്ലാരും പിരിഞ്ഞു പോകാൻ തുടങ്ങിയിരിക്കുന്നു, അല്ലേലും മറ്റുള്ളവന്റെ വീട്ടിൽ എന്താണെന്നറിയാനാകുല്ലോ ല്ലാർക്കും ഇഷ്ടം.. മനുഷ്യർ… ഹും…
അവളെന്നെ വലിച്ചു കോണ്ട് പോയത് നേരെ കുളക്കടവിലേക്കാണ്, മുന്നിലായി എന്റെ കൈ പിടിച്ചു വലിച്ചു നടക്കുന്നവളേ നോക്കി ഞനും ആ കാലോഛയെ പിന്തുടർന്ന്.
കടവിലേക്ക് കയറിയതും ഞാൻ ന്റെ കൈ ബലമായി പിടിച്ചു മാറ്റി,.
“” വിടെ.. ന്നെ… “”
“” ദേ ന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ല് .. “”” അവള് പല്ലുകടിച്ചാ ദാവണി ഇടുപ്പിൽ കുത്തി പടവിൽ ഇരുന്നു. എനിക്ക് ചിരി വന്നെങ്കിലും അവളെയൊന്ന് ചോടുപ്പിക്കാൻ തന്നെ ഞാനും തീരുമാനിച്ചു,
“” നീ പറയെടി..പറ…..!! ന്തേ നീയും നിന്റെ തന്തയും ന്നെയങ്ങ് മൂക്കിൽ കേറ്റുവോ…. “”
“” അഹ് ചെലപ്പോ കേറ്റിന്നൊക്കെ വരും… നിങ്ങളിതെന്തോ ഉദ്ദേശത്തിലാ മനുഷ്യാ അച്ഛനോട് വെല്ലുവിളിക്കാനോക്കെ പോയെ. അറിയാവുന്നതല്ലേ അച്ഛന്റെ സ്വഭാവം…ന്നിട്ടും..!!””
“” ന്തോന്ന് സ്വഭാവം…! ന്നോട് കളിച്ചാ നിനക്ക് വേറെ തന്തേനെ നോക്കണ്ടതായി വരുന്ന് ചെന്ന് പറഞ്ഞേക്ക് ..””
“” വിവരമാറിയിക്കുന്നതോന്നും കുഴപ്പമില്ല.. ന്നെ വെറുതെ വിധവ ആക്കരുത് കേട്ടല്ലോ… എനിക്കെങ്ങും വയ്യ വെള്ള സാരിയും ഉടുത്തു നടക്കാൻ.. “”
“” വിധവയോ…? ആര്.. അതിനെന്നെ അങ്ങേര് കൊന്നാ നീയെങ്ങന വിധവ ആകുന്നെ… “”
അതിന് ഒന്നും മിണ്ടില്ല അവൾ വെറുതെ ന്നെ നോക്കി കൊഞ്ഞനം കുത്തി, കളിയൊരു മൂഡ് ഇലയിരിക്കും പെണ്ണ്
“” നിങ്ങൾക്ക് കുറച്ച് കൂടുന്നുണ്ടേ ഉണ്ണിയേട്ടാ… ന്തൊക്കെ ആരോടാ പറയേണ്ടെന്ന് ഒരു നിച്ഛയോം മില്ലയിപ്പോ.. ഒന്നുല്ലേലും നാലഞ്ചു മാസം കഴിഞ്ഞാൽ പോലീസ് ആകാനുള്ള ആളാണെന്നുള്ള വകതിരിവെങ്കിലും വേണ്ടേ… പൊട്ടൻ… “” ന്റെ തലക്കിട്ടൊരു കോട്ടും തന്നവൾ ചിറികോട്ടി
