നല്ല ഐശ്വര്യമുള്ള മകളും ഒത്ത കൂട്ടുകാരും. പ്രിയത തലയില്‍ കൈവെച്ച് ദേഷ്യത്തോടെ ഓര്‍ത്തു. എന്നാലും തന്‍റെ സൗന്ദര്യത്തെ ഇത്രയും ചെറുപ്പക്കാര്‍ ആരാധിക്കുന്നുണ്ട് എന്നുള്ളത് അവള്‍ക്കൊരു ഹരമായി തോന്നി. പെട്ടെന്ന് അവള്‍ നന്ദുവിനെ കുറിച്ചോര്‍ത്തു. അപ്പോള്‍ തന്നെ അവളുടെ മനസ്സ് ഇന്നലത്തെ ചുംമ്പനത്തിലേക്ക് ഓടിയെത്തി. അവള്‍ ചുണ്ടിലൂടെ ഒന്ന് വിരലോടിച്ചു.
ഹാ ആ ചൂട് ഇപ്പോഴും ഉള്ളത് പോലെ. അവളുടെയുള്ളില്‍ ചെറുതായിട്ട് ഒരു പുഞ്ചിരി, ചെറിയ നാണം വിരിഞ്ഞു. കാര്യം ഇന്നലെ മദ്യ ലഹരിയില്‍ ആയിരുന്നെങ്കിലും അവള്‍ അത് ആസ്വദിച്ചിരുന്നു. പുരുഷ സപ്ര്‍ഷം അറിഞ്ഞിട്ട് വര്‍ഷങ്ങളായിരിക്കുന്നു. ഇന്നലെ നന്ദു ഉമ്മ വെച്ചപ്പോള്‍ തനിക്കൊരു ഇരുപത് വയസ്സെങ്കിലും കുറഞ്ഞത് പോലെ തോന്നി. കൂടാതെ ഒരു കൊച്ച് പയ്യനും. അവന്‍റെ ഉമ്മ വയപ്പ് ഇങ്ങനെയാണെങ്കില്‍ ബാക്കിയുള്ളതൊക്കെ എങ്ങനെയായിരിക്കും? അവന്‍ കൈവിരല്‍ കടിച്ചോണ്ട് ഓര്‍ത്തു.
“ശ്ശോ താന്‍ എന്തൊക്കെയാ ഓര്‍ക്കുന്നെ”. അവള്‍ തന്നെ തലയക്ക് ഒരു കൊട്ട് കൊടുത്തോണ്ട് ഓര്‍ത്തു. “ഇന്നലത്തെ ഒരൊറ്റ കിസ്സില്‍ തന്‍റെ കണ്ട്രോള്‍ പോയത് പോലെ, വേണ്ട പ്രിയ, നോ,ബാക്ക് ടു റിയാലിറ്റി”. അവള്‍ സ്വയം പറഞ്ഞ് ആശ്വസിച്ചു. പക്ഷെ പാര്‍ട്ടിയെന്തായാലും കൊഴുക്കണം. ഏറ്റവും സെക്സിയായി താന്‍ തന്നെ ഡ്രെസ്സ് ധരിക്കണം. എല്ലാരും കൊതിക്കട്ടെ.
നന്ദുവും ഉണ്ടാകുമല്ലോ. അവന്‍റെ റിയാക്ഷന്‍ കാണാം. അവളോര്‍ത്തു. സമയം ഇപ്പോള്‍ ഉച്ചയക്ക് ഒന്നര. പാര്‍ട്ടി തുടങ്ങുന്നത് 5.30 ക്കാണ്. വേഗം തന്നെ റിസോര്‍ട്ടിലേക്ക് പോകാം. അവള്‍ തീരുമാനിച്ചു. പ്രിയത ടീനയെ വിളിച്ച് കാര്‍ പോര്‍ച്ചില്ലേക്ക് കൊണ്ടുവരാന്‍ പറഞ്ഞു. വീട്ടിലെ കാര്യങ്ങള്‍ ജോലിക്കാരിയെ പറഞ്ഞ് ഏല്‍പ്പിച്ചു. എന്നാല്‍ വൈകുന്നേരം പാര്‍ട്ടിക്ക് അവരെയെല്ലാം ക്ഷണിക്കാന്‍ അവള്‍ മറന്നില്ല.
അവള്‍ പോര്‍ച്ചിലേക്ക് നടന്നടുത്തു. അപ്പോള്‍ ഒരു വൈറ്റ് മെഴ്സിഡിസ്സ് ബെന്‍സ് C-Class പോര്‍ച്ചിലേക്ക് കേറി വന്നു. പോര്‍ച്ചില്‍ തന്നെയുണ്ടായിരുന്ന ടീന ഡോര്‍ തുറന്ന് കൊടുത്തു. പ്രിയത കേറുന്നതിന് മുമ്പെ ടീനയോട് എന്തൊ സൂചിപ്പിച്ചു. അവള്‍ അതിന് തലകുലുക്കി സമ്മതിച്ചു. അവള്‍ വണ്ടിയിലേക്ക് കയറി. ആ Mercedes റോഡിലേക്ക് കയറിയതും റിസോര്‍ട്ടിലേക്ക് ചീറി പാഞ്ഞു.
വണ്ടി റിസോര്‍ട്ടിന്‍റെ ഫ്രണ്ടില്‍ കൊണ്ട് നിര്‍ത്തിയപ്പോള്‍ ഫ്രണ്ടില്‍ നിന്ന് valet വന്ന് ഡോര്‍ തുറന്നു. ആ കൊച്ചുപയ്യന് ഒരു പുഞ്ചിരി പാസാക്കി പ്രിയത ഉള്ളിലേക്ക് നടന്നു. അവളുടെ കീയും വാങ്ങിച്ച് പോകുന്നതിന് മുമ്പ് അവള്‍ റിസപക്ഷന്‍ നടക്കുന്ന ഹാളിലേക്ക് നോക്കി. എല്ലാം നല്ല തകൃതിയായി നടക്കുന്നു. ഒരുക്കങ്ങളൊക്കെ ഏതാണ് പൂര്‍ത്തിയായി. ടീന കൊണ്ടു വന്ന ആളുകള്‍ കൊള്ളാം.
എല്ലാം ഏതാണ്ട് സെറ്റായി. അവള്‍ അഭിമാനത്തോടെ ഓര്‍ത്തു. പെട്ടെന്ന് അവളുടെ മനസ്സിലേക്ക് അഞ്ജു പറഞ്ഞ വാക്കുകള്‍ ഓടിയെത്തി. പ്രിയതയുടെയുള്ളില്‍ ദേഷ്യം നുരഞ്ഞ് പൊന്തി. എന്നാലും അവള്‍ സംയമനം പാലിച്ചു. തന്‍റെ ചാന്‍സ് വരും. അപ്പോള്‍ അവള്‍ അറിയും അവളുടെ അമ്മയായ പ്രിയത നായര്‍ എന്താണെന്ന്. അവള്‍ മനസ്സില്‍ കുറിച്ചിട്ടു.
പിന്നെ അവിടെ നില്‍ക്കാതെ പ്രിയത റൂമിലേക്ക് ചെന്നു. അഞ്ജുവിനെ കാണാന്‍ പോയില്ല. കണ്ടിട്ട് ഇപ്പോള്‍ എന്തിനാ?. അവള്‍ ഓര്‍ത്തു. ഇത്രയും നേരം മകള്‍ തന്നെയൊന്ന് അന്വേഷിച്ചത് പോലുമില്ല എന്ന് അവള്‍ക്ക് അത്ഭുതമായി. താന്‍ ഇതൊക്കെ ഇപ്പോഴാണല്ലോ ശ്രദ്ധിക്കുന്നത് എന്ന് അവള്‍ ചിന്തിച്ചു. എന്തായാലും ഇനി പറഞ്ഞിട്ട് കാര്യമില്ല. അവള്‍ റൂമിലേക്ക് ചെന്നു. റൂമിലേക്ക് ചെന്ന് കയറിയപ്പോള്‍ അവിടെ ഒരു കവര്‍ ഇരിക്കുന്നു. അവള്‍ വേഗം ചെന്ന് ആ കവര്‍ എടുത്ത് നോക്കി. “ഉം എല്ലാം ഉണ്ട്”. ടീന താന്‍ പറഞ്ഞതെല്ലാം ഇത്ര പെട്ടെന്ന് കൊണ്ട് വരും എന്ന് വിചാരിച്ചില്ല.
