ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ -13

“അനീ…ഇപ്പോള്‍ എങ്ങനെ ഉണ്ട്? നട്ടെല്ലിനു വേദന ഉണ്ടോ? “

“ഹ്മം…ഉണ്ട്….എന്തോ വെട്ടി പുളയുന്ന പോലെ തോന്നുന്നു. കാലുകള്‍ ഉയര്‍ത്തുമ്പോള്‍ അത് തെന്നി കളിക്കുന്നു. “ ഞാന്‍ കാലുകള്‍ അനക്കി കൊണ്ട് പറഞ്ഞു.

ബാബയും ശില്‍പയും തെല്ലു അദ്ഭുതത്തോടെ നോക്കി. പിന്നെ കുറെ നേരം ബാബ എന്നെ പിടിച്ചു പരിശോധിച്ചു. എന്തൊക്കെയോ ചെയ്യിപ്പിച്ചു.

“ഹ്മം…അനീ നീ വേഗം തന്നെ ഈ കാലുകളില്‍ നില്‍ക്കും. മോള് ഒന്ന് പുറത്തു നില്‍ക്കുമോ. അല്ലെങ്കില്‍ അച്ഛന്‍റെ അടുക്കല്‍ പൊയ്ക്കോ. എനിക്ക് ഇത്തിരി പണിയുണ്ട്. മോള് കാണണ്ടാ…. “

അവള്‍ എന്നെ തിരിഞ്ഞു നോക്കി കൊണ്ട് നടന്നകന്നു.

ബാബ പോയി വാതില്‍ അടച്ചിട്ടു വന്നു.

“പറയൂ അനീ. എന്താ സംഭവിച്ചത്? “

“അത് …… “

ഞാന്‍ എല്ലാം പറഞ്ഞു.

“അവളുടെ ആ ഗന്ധം മൂക്കില്‍ അടിച്ചു കയറി. ഏതോ ഒരു നിമിഷത്തില്‍ ആണ് ഞാന്‍ എണീറ്റത്. പക്ഷെ പെട്ടെന്ന് അവിടെ മറ്റൊരു പെണ്‍കുട്ടിയുടെ മുഖം കണ്ടപ്പോള്‍ ഞാന്‍ പകച്ചു പോയി. ആ ഷോക്കില്‍ പെട്ടെന്ന് മാറാന്‍ ശ്രമിച്ചപ്പോള്‍ നടുവ് വെട്ടിയതാ.. “

“ഹ്മം…. “.ബാബ താടി തടവി.

“അനി നിനക്ക് ആ പെണ്‍കുട്ടിയെ ഓര്‍മ വരുന്നുണ്ടോ? “

“ഇല്ല. എനിക്ക് ഓര്‍മ വരുന്നില്ല. പക്ഷെ അവളെ എവിടെയോ കണ്ടത് പോലെ. അല്ല അവളെ ഞാന്‍ അത് പോലെ ….. “

“ഹ്മം……. “

“ബാബ എന്‍റെ പൂര്‍വ കാലത്തില്‍ എത്രയോ പെണ്‍കുട്ടികള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. ഞാന്‍ ശില്പയെ….. “

“അനീ….നീ വിഷമിക്കണ്ട…ഇപ്പോള്‍ അതെ പറ്റി ഒന്നും ചിന്തിക്കണ്ട. നിനക്ക് നിന്‍റെ ഓര്‍മ്മകള്‍ തിരികെ കിട്ടണം അതാണ് മുഖ്യം. ശില്‍പ അവള്‍ വിവരവും സ്നേഹവും ഉള്ളവളാ. നിന്നെ വിട്ടു അവള്‍ എങ്ങും പോകില്ല. എല്ലാത്തിനും നിങ്ങളുടെ കൂടെ ദൈവം ഉണ്ട്. “
ബാബ പോകാനായി എഴുന്നേറ്റു.

“ബാബ ഈ ഫോണ്‍ ശില്പയെ കൊണ്ട് ഒന്ന് നോക്കിക്കുമോ? “

……………………………………..

വൈകിട്ടായിട്ടും ശില്‍പ വന്നില്ല. ബാബയും. ഇടയ്ക്കെപ്പോഴോ ആരോ മരുന്ന് കൊണ്ട് തന്നു.

രാത്രി ഭക്ഷണവും കൊണ്ട് അവള്‍ വന്നു. വല്ലാണ്ട് കലങ്ങിയിരിക്കുന്നു അവളുടെ കണ്ണുകള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.

ഒന്നും മിണ്ടാതെ ചപ്പാത്തി മുറിച്ചു കറിയില്‍ മുക്കി എന്‍റെ വായിലേക്ക് വച്ചു തന്നു അവള്‍.

“എന്താ ശില്പാ…? എന്താ നീയിങ്ങനെ? “

“ഏയ്. ഒന്നും ഇല്ല. “

“അല്ല എന്തോ ഉണ്ട്. നീ പറ. ഞാന്‍ ഇന്ന് അങ്ങനെയൊക്കെ ചെയ്തതിനാണോ അതോ? “

“ഹു. ഹും… “

“പിന്നെ? “

“അച്ഛന് തീരെ സുഖം ഇല്ല. വല്ലാതെ വയലന്റ് ആയതു പോലെ. എന്തൊക്കെയോ പിച്ചും പേയും പറയുന്ന പോലെ. ഒന്നും മനസ്സിലാകുന്നില്ല. ഇന്നെന്നെ തല്ലി. “

“സാരമില്ല. ശില്പാ….അച്ഛന് ഭേദമാകും. നീ വിഷമിക്കണ്ട. “

“എങ്കിലും അനികുട്ടാ. എത്ര നാളായി അച്ഛന് ഇങ്ങനെ. അനികുട്ടന് പെട്ടെന്ന് ഭേദം ആയല്ലോ. പക്ഷെ അച്ഛന്… “

“കരയല്ലെടീ…..എല്ലാം ശരിയാകും. ഇവിടുന്നു ഒന്ന് എണീറ്റു നടക്കാന്‍ പറ്റിയിരുന്നേല്‍ ഞാന്‍ വന്നു കണ്ടേനെ നിന്‍റെ അച്ഛനെ. “

“ഹ്മം….. “

“ആ പിന്നെ അനിയുടെ ഫോണ്‍ ഞാന്‍ നോക്കി. അതില്‍ പ്രത്യേകിച്ചു ഒന്നും ഇല്ല. “

“ശേ….. “

“എന്താ? “

“അല്ല അതില്‍ എന്നെ പറ്റിയുള്ള എന്തെങ്കിലും കാണുമെന്നു ഞാന്‍ കരുതി.. ആ പോട്ടെ. എന്നിട്ട് ഫോണ്‍ എവിടെ? “

“അത് ബാബയുടെ കയ്യില്‍ ഉണ്ട്. “

“അനീ പെട്ടെന്ന് കഴിക്കു. എനിക്ക് പോണം. അച്ഛന്‍റെ അടുത്ത് പോണം. ഇന്ന് ഞാന്‍ അവിടെയാ കിടക്കുന്നെ. “
“ശരി…പൊന്നെ. നീ പൊയ്ക്കോ…കരയാതെടീ. അച്ഛന് ഒന്നും വരില്ല. എന്നെ കാത്ത ദൈവം നിന്‍റെ അച്ഛനെയും കാക്കും. “

പിന്നെ ഞാന്‍ അവിടെ കിടന്നു കുറെ ആലോചിച്ചു. ആ പെണ്‍കുട്ടിയുടെ മുഖം. അത് ശരിക്കും അങ്ങട് ഓര്‍മ്മ വരുന്നില്ല. ആ മണം അത് മുന്‍പെങ്ങോ എന്നെ വികാരം കൊള്ളിച്ചിട്ടുണ്ട്. അതോ ബാബ പറഞ്ഞ പോലെ ഒരു നിമിഷത്തെ വികാര തള്ളിച്ചയില്‍ മനസ്സ് വരച്ചെടുത്ത ചിത്രമോ?

എപ്പോഴോ ഞാന്‍ ഉറക്കത്തിലേക്കു വഴുതി വീണു.

ആരുടെയോ പൊട്ടിച്ചിരികള്‍ അന്തരീക്ഷത്തില്‍ മുഴങ്ങുന്നു. ഇരുട്ടില്‍ ആരെന്നറിയാന്‍ വയ്യ. മൂന്നു കുടത്തില്‍ നിന്നും പുകയുയരുന്നത് അവ്യക്തമായ വെളിച്ചത്തില്‍ കാണാം. ആ കുടത്തില്‍ നിന്നാണോ പൊട്ടിച്ചിരികള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. ക്രമേണ ആ പുകച്ചുരുളുകളുടെ നിറം മാറി തുടങ്ങി. ആദ്യത്തേതു കാക്കി നിറം. രണ്ടാമത്തേതു വെളുത്ത നിറം. അവസാത്തേതു നീലയും വെള്ളയും ഇട കലര്‍ന്നു മേലോട്ട് പൊങ്ങാന്‍ തുടങ്ങി. ക്രമേണ ആ പുകച്ചുരുളുകളില്‍ ഓരോ രൂപങ്ങള്‍ തെളിയാന്‍ തുടങ്ങി.

കാക്കി പുകച്ചുരുളില്‍ പൊട്ടിച്ചിരിക്കുന്ന ACP കിരണ്‍ കൌറിന്റെ മുഖം.

വെളുത്ത പുകച്ചുരുളില്‍ എന്നെ നോക്കി പൊട്ടിച്ചിരിക്കുന്ന സൊണാലി അഗര്‍വാള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.

മൂന്നാമത്തെ പുകച്ചുരുളില്‍ നിറം മാറി മറിയുന്നു. ഞാന്‍ എത്ര ശ്രമിച്ചിട്ടും അതില്‍ തെളിയുന്ന മുഖത്തെ തിരിച്ചറിയാന്‍ സാധിക്കുന്നില്ല. പക്ഷെ ഒരു സ്ത്രീയുടെ പുഞ്ചിരി അതില്‍ ഒളിഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി.

ഞാന്‍ അവര്‍ക്ക് നേരെ നടന്നു ചെന്നു. പെട്ടെന്ന് ആ പുകച്ചുരുളുകള്‍ എന്നെ മൂടി. പിന്നെ എനിക്കൊന്നും ഓര്‍മയില്ല.

രാവിലെ ബാബ വന്നു വിളിച്ചു മരുന്നൊക്കെ തന്നു.

ഞാന്‍ ബാബയോട് ഉണ്ടായതൊക്കെ പറഞ്ഞു.

“ഹം….. ഇപ്പോള്‍ എനിക്ക് കാര്യങ്ങള്‍ ഏതാണ്ട് ബോധ്യം ആയി. അനീ നീ വലിയ ഒരു കുരുക്കിലാണ് ചെന്നു പെട്ടിരിക്കുന്നത്. എന്ന് തോന്നുന്നു. നിന്‍റെ മേഡവും ആ പോലീസുകാരിയും പിന്നെ കാണാമറയത്തിരിക്കുന്ന മൂന്നാമത്തെ പെണ്ണും കൂടി ആയിരിക്കും നിന്നെ ഈ പരുവം ആക്കിയത്. “

“അതെന്താ ബാബാ അങ്ങനെ പറയാന്‍ കാരണം? “

“അനീ…നിന്‍റെ ആദ്യ ഓര്‍മയില്‍ തെളിഞ്ഞത് ഒരു കാക്കി രൂപം ആണ്. പിന്നെ അവരുടെ നെയിം ബോര്‍ഡും. പിന്നീടു എപ്പോഴോ നീ മനസ്സിലാക്കി അതിനെ ഉടമ ആരാണെന്ന്. ഞാന്‍ എന്‍റെ അനുമാനം പറയാം. നീ എന്തോ പ്രശ്നത്തില്‍ ചെന്നു ചാടുന്നു. മിക്കവാറും ഈ മൂന്ന് പേരുമായി ബന്ധമുള്ള ഏതോ പ്രശ്നത്തില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.. ഇവര്‍ ബോധപൂര്‍വം നിന്നെ അപകടത്തില്‍ പെടുത്താന്‍ ശ്രമിക്കുന്നു. പ്രത്യേകിച്ചു ആ പോലീസുകാരി. അവര്‍ ആയിരുന്നിരിക്കണം നിന്നെ ഉപ ദ്രവിച്ചത്. കാരണം നിന്‍റെ ഓര്‍മയില്‍ അവരുടെ കാക്കി രൂപം ഉണ്ട്. അവരുടെ പേര് കൊത്തിയ നെയിം ബോര്‍ഡും. മിക്കവാറും നിന്‍റെ ഓര്‍മ നശിക്കുന്നതിനു മുന്‍പ് കണ്ട അവസാന കാഴ്ച അവരുടെ നെഞ്ചു ആയിരുന്നിരിക്കണം. ഞാന്‍ കരുതുന്നത് പോലെ ആണെങ്കില്‍ അവര്‍ നിന്നെ ഉയരത്തില്‍ കെട്ടിയിട്ടു ഉപദ്രവിക്കുക ആയിരുന്നിരിക്കും അതാണ് നീ അവരുടെ നെഞ്ചു മാത്രം കണ്ടത്. “
“പിന്നെ ഈ മേഡം അവരുടെ പ്രവൃത്തികള്‍ ഉത്തരങ്ങള്‍ എല്ലാം എന്നില്‍ സംശയം ജനിപ്പിക്കുന്നു. നീ എപ്പോഴോ ഇവരെ മൂന്നു പേരെയും ഒരുമിച്ചു കണ്ടിരിക്കാം, ഇവരുടെ ദുഷ്ട തരം നീ തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നാമത്തെ വ്യക്തിയെ നീ വൈകാതെ കണ്ടെത്തും. “

Leave a Reply

Your email address will not be published. Required fields are marked *