ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ -13

അവള്‍ ആ പൊതി തുറന്നു ഒരു നിക്കര്‍ പുറത്തെടുത്തു

“എടീ ഇതാരുടെയാ? “

“അച്ചന്‍റെയാ …എന്തേ? “

“കണ്ടിട്ട് വലുതാണെന്ന് തോന്നുന്നു. “

“സാരമില്ല. അതിനു വഴിയുണ്ട്. “
അവള്‍ എങ്ങനെയൊക്കെയോ എന്നെ അതിനുള്ളില്‍ കയറ്റി. ഒരല്പം ലൂസ് ആണ്. അത് ഒരു സേഫ്റ്റി പിന്‍ വച്ചു അവള്‍ അട്ജസ്റ്റ് ചെയ്തു.

പിന്നെ എന്നെയും താങ്ങി പുറത്തേക്കിറങ്ങി. പ്രതീക്ഷിച്ച പോലെ അത്ര എളുപ്പം ആയിരുന്നില്ല ആ നടപ്പ്, ഞങ്ങള്‍ രണ്ടു പേര്‍ക്കും!

അപ്പോഴേക്കും ബാബ അത് കണ്ടു. അദ്ദേഹവും കൂടി സഹായിച്ചപ്പോള്‍ ഞാന്‍ നടന്നു ശില്പയുടെ അച്ഛന്‍ കിടക്കുന്ന മുറിയില്‍ എത്തി.

അവിടെ ശില്പയുടെ അമ്മ . അവര്‍ എന്നെ കണ്ടപ്പോള്‍ അടുത്തു വന്നു ചോദിച്ചു, “മോന് എന്നെ ഓര്‍മ്മയുണ്ടോ? “

“പിന്നെ? നല്ലോണം ഓര്‍മ്മയുണ്ട്. സ്വന്തം അമ്മയെ ഓര്‍മ്മയില്ല. അപ്പോഴാ…. “ ശില്പയാണ് പറഞ്ഞത്.

അവര്‍ എന്നെ അവിടെ ഒരു കസേരയില്‍ ഇരുത്തി. ശില്പയുടെ അച്ഛന്‍ കട്ടിലില്‍ ഇരുന്നു എന്നെ തന്നെ നോക്കുകയാണ്. ഞാന്‍ ഇവരെ എവിടെയും കണ്ടതായി ഓര്‍ക്കുന്നില്ല.

പക്ഷെ ആ മനുഷ്യന്‍ പെട്ടെന്ന് എന്നെ നോക്കി കൈകള്‍ ചൂണ്ടി എന്തൊക്കെയോ പറയാന്‍ ശ്രമിച്ചു.

ശില്പയുടെ അമ്മ എന്താ എന്താ എന്ന് ചോദിച്ചു അയാള്‍ക്കരികില്‍ ചെന്നു.

പെട്ടെന്ന് ബാബ അവരെ തടഞ്ഞു. “നിങ്ങള്‍ ആരും അയാളെ തടസ്സപ്പെടുത്തരുത്. അയാള്‍ക്ക് അനിയെ അറിയാമെന്നു തോന്നുന്നു. അനിയോടു എന്തോ പറയാന്‍ ശ്രമിക്കുകയാണ്. അത് ചിലപ്പോള്‍ രണ്ടു പേരുടെയും ഓര്‍മ്മയിലേക്ക് വെളിച്ചം വീശും.” ബാബ എന്നെ നോക്കി പറഞ്ഞു.

പക്ഷെ എനിക്ക് അയാളെ ഓര്‍മ വരുന്നില്ല. പക്ഷെ അയാള്‍ പറയാന്‍ ശ്രമിക്കുന്ന വാക്കുകള്‍ ഞാന്‍ എവിടെയോ കണ്ടതായോ. കേട്ടതായോ തോന്നി.

“തേര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍……….. “. അയാള്‍ പറഞ്ഞു.

“തേര്‍ട്ടി……. “ ഞാന്‍ അറിയാതെ പറഞ്ഞു.

അതെ. അതെ എന്ന രീതിയില്‍ അയാള്‍ കയ്യും തലയും കുലുക്കി ആംഗ്യം കാണിച്ചു.

ബാബയ്ക്കും ശില്പക്കും അമ്മയ്ക്കും അദ്ഭുതം തോന്നിയിരിക്കണം.

ഞാന്‍ അയാളെ തന്നെ സൂക്ഷിച്ചു നോക്കി.

“ഡൈ……….ഡൈസ്……………….. “ അയാള്‍ പാട് പെട്ട് പറഞ്ഞൊപ്പിച്ചു.

“തേര്‍ട്ടി ഡൈസ് . “ ഞാന്‍ പൂരിപ്പിച്ചു. എങ്ങനെയാണ് ആ വാക്കുകള്‍ എന്‍റെ മനസ്സില്‍ ഓടിയെത്തിയത് എന്ന് എനിക്കറിയില്ല.

“ഹാ. ഹാ…… “ അതെയെന്നും പറഞ്ഞു അയാള്‍ തല കുലുക്കി.

“ല…..ലക്…….. “

“ലക്ഷ്മി? “

അയാള്‍ തല കുലുക്കി.
“ലക്ഷ്മി റായി? “

അല്ല… എന്നെ രീതിയില്‍ അയാള്‍ തല കുലുക്കി. എന്നിട്ട് കൈ ഉയര്‍ത്തി അടുത്തത് എന്ന ആംഗ്യം കാണിച്ചു.

“ലക്ഷ്മി റായി ഹോസ്പിടല്‍? “

അയാള്‍ വീണ്ടും കൈ കറക്കി അതല്ല എന്ന ആംഗ്യം കാണിച്ചു.

“റായി ലക്ഷ്മി ഹോസ്പിടല്‍? “ ബാബയാണ് ചോദിച്ചത്.

അതെ. അതെ എന്ന് അയാള്‍ ആംഗ്യം കാണിച്ചു.

പിന്നെ അയാള്‍ കൈകള്‍ ഉയര്‍ത്തി ആദ്യം ഒന്ന് എന്ന് ആംഗ്യം കാണിച്ചു. പിന്നെ മൂന്നു എന്ന് കാണിച്ചു. അത് കഴിഞ്ഞു ആറു എന്നും കാണിച്ചു.

“നൂറ്റി മുപ്പത്തിയാറു. “ ശില്‍പ പറഞ്ഞു.

അദ്ദേഹത്തിന്‍റെ മുഖത്ത് സന്തോഷം ഇരച്ചു കയറി. താന്‍ പറയുന്നത് മറ്റുള്ളവര്‍ക്ക് മനസ്സിലായി എന്നറിഞ്ഞപ്പോള്‍ ഉണ്ടാകുന്ന സന്തോഷം.

പിന്നെ അയാള്‍ കാര്‍ ഓടിക്കുന്ന പോലെ ആംഗ്യം കാണിച്ചിട്ട് വാ തുറന്നു എന്തോ പറയാന്‍ നോക്കി.

പിന്നെ എന്നെ നോക്കി വീണ്ടും കാര്‍ ഓടിക്കുന്ന പോലെ ആംഗ്യം കാണിച്ചു.

“കാര്‍? “ ഞാന്‍ ചോദിച്ചു.

അതെ. അത് തന്നെ എന്ന അര്‍ത്ഥത്തില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ അയാള്‍ വിരല്‍ എന്‍റെ നേരെ ചൂണ്ടി കുലുക്കി.

പിന്നെ വീണ്ടും ല.. ല… എന്ന് പറഞ്ഞിട്ട് കാര്‍ ഓടിക്കുന്ന പോലെ കൈകള്‍ വച്ചു.

“ലക്ഷ്മി റായിയുടെ കാര്‍? “

അയാള്‍ പെട്ടെന്ന് എന്തോ ഓര്‍ക്കാന്‍ ശ്രമിക്കുന്ന പോലെ ഇരുന്നു. പിന്നെ ശില്പയെ അടുത്തേക്ക് വിളിപ്പിച്ചു. എന്നിട്ട് അവളുടെ കഴുത്തില്‍ ചൂണ്ടി, മാല എവിടെ എന്ന രീതിയില്‍ ആംഗ്യം കാണിച്ചു.

അവള്‍ സംശയത്തോടെ നോക്കി. അയാള്‍ വീണ്ടും മാല എന്ന രീതിയില്‍ ആംഗ്യം കാണിച്ചു.

“മോളുടെ കല്യാണം കഴിഞ്ഞോ എന്നാണോ ഈ ചോദിക്കുന്നേ? “ ശില്പയുടെ അമ്മ ചോദിച്ചു.

അല്ല…അല്ല…എന്ന് അയാള്‍ കൈകള്‍ ഉയര്‍ത്തി ആംഗ്യം കാണിച്ചു.

പിന്നെ എന്നെ ചൂണ്ടി വീണ്ടും ശില്പയുടെ കഴുത്തില്‍ മാലയുടെ ആംഗ്യം കാണിച്ചിട്ട് എപ്പോള്‍ എന്ന് ചോദിക്കുന്ന പോലെ കൈ മലര്‍ത്തി.

ശില്‍പ പെട്ടെന്ന് ശോ. എന്നും പറഞ്ഞു എന്നെ നോക്കി. “കല്യാണമൊക്കെ അച്ഛന് ഭേദം ആയിട്ട്. മാത്രവും അല്ല അനിക്കും ഭേദമാവണ്ടേ… “

പെട്ടെന്ന് അദ്ദേഹം അല്ല. അല്ല…എന്ന രീതിയില്‍ ആംഗ്യം കാണിക്കുകയും പെട്ടെന്ന് വയലന്റ് ആകുകയും ചെയ്തു.
ബാബ അയാളെ പിടിച്ചു കിടത്തി എന്തോ മരുന്ന് കൊടുത്തു.

കുറച്ചു നേരം അങ്ങനെ ബഹളം വച്ചു അയാള്‍ ഉറങ്ങി.

ബാബ എന്നെ ശില്പയുടെ സഹായത്താല്‍ തിരികെ മുറിയില്‍ എത്തിച്ചു.

“മോളെ… അച്ഛന്‍ എന്തോ പറയാന്‍ ശ്രമിക്കുകയാണ്. അത് അനിക്ക് എങ്ങനെയോ അറിയാം. അതാണ് അനി അതെന്താണെന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ പ്രതികരിച്ചത്. മോളുടെ ഓര്‍മയില്‍ എവിടെയെങ്കിലും അനിയും അച്ചനും തമ്മില്‍ കണ്ടിരുന്നതായി തോന്നുന്നുണ്ടോ? “

“അത്,, ബാബ… അന്ന് ട്രെയിനില്‍ വച്ചു പോലും അനി എന്‍റെ അച്ഛനെ കണ്ടോ എന്ന് സംശയം ആണ്. ഇനി കേരളത്തില്‍ വച്ചോ മറ്റോ ഉണ്ടോയെന്നു എനിക്കറിയില്ല. പക്ഷെ ഞാന്‍ അനിയെ ആദ്യമായി കാണുന്നത് ട്രെയിനില്‍ വച്ചാണ്. “

“ഹം…മോള്‍ ഇപ്പൊ പൊയ്ക്കോളൂ… അച്ഛന്‍റെ അടുത്ത് വേണം. പിന്നെ ഇന്നിനി ഒന്നും ചോദിക്കാന്‍ നിക്കരുത്. നമുക്ക് സാവകാശം കാര്യങ്ങള്‍ മനസ്സിലാകാം. “

അവള്‍ പോയി.

“അനിക്കെന്തു തോന്നുന്നു? എന്തെങ്കിലും ഓര്‍മ വരുന്നുണ്ടോ? “

“അത് ബാബാ….അദ്ദേഹത്തെ എവിടെയും കണ്ടതായി ഞാന്‍ ഓര്‍ക്കുന്നില്ല. പക്ഷെ ആ വാക്ക്…..തേര്‍ട്ടി ഡൈസ് അത് എന്‍റെ ഓര്‍മ്മകളില്‍ എവിടെയോ ഉണ്ട്. പക്ഷെ ഒന്നും വ്യക്തമാകുന്നില്ല. അതാ ഞാന്‍ പെട്ടെന്ന് അങ്ങനെ പറഞ്ഞത്. പിന്നെ ബാക്കിയൊക്കെ ഊഹങ്ങള്‍ ആയിരുന്നു. “

“ഹ്മം.. അപ്പോള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ അനി പറഞ്ഞു വരുന്നത് ശില്പയുടെ അച്ഛനുമായി കണക്റ്റ് ചെയ്യാന്‍ പറ്റിയ ഓര്‍മ്മകള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഒന്നും അനിയുടെ പക്കല്‍ ഇല്ലെന്നാണോ? “

“അതെ.. ബാബ. പക്ഷെ എനിക്ക് തോന്നുന്നത് നമുക്കറിയാത്ത എന്തോ ഒന്ന് ഡോ. ലക്ഷ്മി റായിക്ക് അറിയാം. അല്ലെങ്കില്‍ അത് അവരെ അറിയിക്കണം എന്ന് ശില്പയുടെ അച്ഛന്‍ ആഗ്രഹിക്കുന്നു. അതിനു നമുക്ക് ലക്ഷ്മി മേഡത്തെ കണ്ടേ തീരൂ….. ബാബയ്ക്ക് അവരെ ഒന്ന് വിളിച്ചൂടെ.. “
“അത് മോനെ…. എന്തെങ്കിലും കാര്യം ഉണ്ടെങ്കില്‍ എന്നെ ഇങ്ങോട്ട് വിളിക്കാറാണ് പതിവ്. അങ്ങോട്ട് വിളിക്കുകയോ അവരെ കാണാന്‍ പോകുകയോ ചെയ്യരുതെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. ശില്പയുടെ അച്ഛനെ മറ്റുള്ളവര്‍ കണ്ടെത്തുമോ എന്ന് അവര്‍ക്ക് ഭയമുണ്ട്. “

Leave a Reply

Your email address will not be published. Required fields are marked *