ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ -13

“അത് പറയാന്‍ പറ്റില്ല. നിങ്ങളുടെയൊക്കെ സഹായം ഉണ്ടെങ്കില്‍ അനിക്ക് നടക്കാന്‍ പറ്റും. പക്ഷെ അതിലും പ്രധാനം അനിയുടെ ഓര്‍മകളാണ്.. അതിനു മേഡം അവന്റെ കൂടെ വേണം. “

“ഞാന്‍ കൂടെ ഉണ്ടാകും ബാബാ.. നിങ്ങള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ചെയ്തത് ഓര്‍ക്കാഞ്ഞിട്ടല്ല. അനിക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പിന്നെ ബാബക്ക് എത്ര കാശ് വേണമെങ്കിലും ഞാന്‍ തരാം. ഇതാ….ഇത് ഒരു ചെറിയ തുകയാണ്. ഇത്രയും നാള്‍ അനിയെ നോക്കിയതിനു ഇത് തികയുമോ എന്നൊന്നും എനിക്കറിയില്ല. കുറവാണെങ്കില്‍ പറഞ്ഞാല്‍ മതി. ബാക്കി ഞാന്‍ എത്തിക്കാം. ഇനിയങ്ങോട്ട് എന്ത് ആവശ്യമുണ്ടെങ്കിലും ബാബ എന്നോട് പറയണം. “ മേഡം പറഞ്ഞു നിര്‍ത്തി.

ബാബാ അവരുടെ കയ്യില്‍ നിന്നും ചെക്ക് വാങ്ങി.

“മേഡം കാശിനു വേണ്ടി ആയിരുന്നെങ്കില്‍ അനിയെ ഞാന്‍ ചികില്സിക്കില്ലായിരുന്നല്ലോ. പക്ഷെ ഈ കാശ് ഞാന്‍ വാങ്ങും. ഇനിയും ഇത് പോലെ അനാഥമായി അപകടത്തില്‍ പെട്ട് കിടക്കുന്നവരെ സഹായിക്കാന്‍ ഈ കാശ് എനിക്ക് ഉപകരിക്കും. മേഡം വിഷമിക്കണ്ട. അനിക്ക് ഒരു കുറവും വരാതെ ഞാന്‍ ചികില്സിച്ചോളം. “

“എന്നാല്‍ ശരി.. ബാബാ.. അനീ… ഞാന്‍ ഇറങ്ങട്ടെ. ഓഫീസില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ പോകണം. “ മേഡം യാത്ര പറഞ്ഞിറങ്ങി.

പിറകെ ചെന്നു മേഡത്തോട് എന്തോ പറഞ്ഞ ശേഷം ബാബ കതകുകള്‍ അടച്ചു എനിക്കരികില്‍ വന്നു.
“അനീ. എന്തായി? അവര്‍ വല്ലതും പറഞ്ഞോ? “

“ഹ്മം. പറഞ്ഞു….നമ്മള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ കരുതിയതിനേക്കാള്‍ കൂടുതല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. “

ഞാന്‍ എല്ലാം ബാബയോട് വിശദമായി പറഞ്ഞു.

“ഹ്മം…അപ്പോള്‍ അങ്ങനെയാണ് കാര്യങ്ങള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. ഞാന്‍ പറഞ്ഞില്ലേ അവര്‍ക്ക് നീയുമായി കാര്യമായ ബന്ധം ഉണ്ടെന്നു. ഇനിയിപ്പോള്‍ എന്താ അടുത്ത പരിപാടി? “

“അത്. ബാബാ…..എനിക്ക് ഓഫീസിലെ ഓരോരുത്തരെയും കാണണം. ചിലപ്പോള്‍ അവര്‍ക്ക് ഈ കഥയുടെ മറു വശം പറയാന്‍ കഴിഞ്ഞേക്കും. പ്രത്യേകിച്ചു ഹീര. “

“എങ്കില്‍ പിന്നെ അവളെ വിളിക്ക്. “

“വിളിക്കാം…ബാബ. കുറച്ചു കഴിയട്ടെ. നമ്പര്‍ ആ ഫോണില്‍ ഉണ്ട്. പക്ഷെ മേഡം പറഞ്ഞത് വച്ചു നോക്കുമ്പോള്‍ അവള്‍ ഞാനുമായി പ്രണയത്തില്‍ ആണ്. ഇത്രയും നാളായി കാണാതിരുന്നിട്ടു എന്നെ ഇങ്ങനെ ഒരു അവസ്ഥയില്‍ കാണുമ്പോള്‍ അവള്‍ എങ്ങനെ പ്രതികരിക്കും എന്ന് എനിക്കറിയില്ല… പിന്നെ ശില്‍പ…. “

“അതും ശരിയാണ്. അനീ. ഇത് വളരെ ആലോചിച്ചു ചെയ്യേണ്ടുന്ന ഒരു കാര്യം ആണ്. “

“ആ. ബാബ ഞാന്‍ മറന്നു. ഞാന്‍ പുകച്ചുരുളുകളില്‍ തെളിയുന്ന മുഖങ്ങളെ സ്വപ്നം കണ്ടതായി പറഞ്ഞില്ലേ. ആ രഹസ്യം കണ്ടു പിടിച്ചു. “

“ഉവ്വോ? എങ്ങനെ? “

“ബാബ ആ ഫോണ്‍ ഇങ്ങെടുത്തെ.. അതില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഉണ്ട് ആ പുകച്ചുരുളുകള്‍. “

ബാബ എന്‍റെ ബ്ലാക്ക് ബെറി ഫോണ്‍ എടുത്തു തന്നു. ഞാന്‍ അതില്‍ നിന്നും ആ ഫോട്ടോ ബാബയെ കാണിച്ചു.

“ഇവരാണ് ആ മൂന്ന് പേര്…..മേഡം, acp, പിന്നെ ഡോ. ലക്ഷ്മി റായ്. “

ബാബയുടെ മുഖത്ത് ഒരു ആശ്ചര്യം നിറയുന്നത് ഞാന്‍ കണ്ടു. ആ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി അദ്ദേഹം പറഞ്ഞു…

“അനീ നീ വിചാരിക്കുന്ന പോലെ ഒരു ക്രൂരയായ സ്ത്രീ ഒന്നും അല്ല ഈ ലക്ഷ്മി റായി. എനിക്ക് അവരെ നേരത്തെ അറിയാം. “

“ങേ…ബാബയ്ക്ക് ഇവരെ എങ്ങനെ അറിയാം? “
“നല്ല ചോദ്യം. ഇവര്‍ ഈ മുംബൈയിലെ ബിസിനസ് മാഗ്നറ്റ് ആണ്. മിക്കവാറും എല്ലാ മുംബൈ നിവാസികള്‍ക്കും ചിര പരിചിത. പക്ഷെ എനിക്ക് ഇവളുമായുള്ള ബന്ധം അങ്ങനെ അല്ല. ഇവളുടെ അച്ഛന് ഡോ. രത്തന്‍ റായി എന്‍റെ ഒരു സുഹൃത്ത് ആയിരുന്നു. പലപ്പോഴും എന്നെ സഹായിച്ചിട്ടുള്ള വ്യക്തി. അയാളിലൂടെ മകള്‍ ലക്ഷ്മിയും എന്നെ അറിഞ്ഞു. എന്നോട് വലിയ കാര്യമാണ് അവള്‍ക്കു. അച്ഛന്‍ മരിച്ചെങ്കിലും അവള്‍ അച്ഛന്‍റെ ബന്ധങ്ങളെ മറന്നില്ല. അത് കൊണ്ടാണല്ലോ ഇത്രയും വലിയ ഹോസ്പിടലിന്‍റെ ഉടമയായിട്ടും അവള്‍ എന്‍റെ ഈ ചെറിയ സ്ഥാപനത്തിന് വേണ്ടുന്ന സഹായങ്ങള്‍ ചെയ്യുന്നത്. മാത്രവുമല്ല.. ശില്‍പ…. “

“ശില്‍പ….ശില്‍പയും അവരുമായി എന്ത് ബന്ധം? “

“പറയാം. നീ ടെന്‍ഷന്‍ അടിക്കല്ലേ. ശില്പയുടെ അച്ഛന്‍ ലക്ഷ്മിയുടെ അച്ഛന്‍ രത്തന്‍ റായിയുടെ മാനേജര്‍ ആയിരുന്നു. അദ്ദേഹത്തിന്‍റെ മരണ ശേഷം ലക്ഷ്മി ഒത്തിരി നിര്‍ബന്ധിച്ചെങ്കിലും അയാള്‍ ജോലിയൊക്കെ വിട്ടു നാട്ടിലേക്ക് പോയി. രത്തന്‍ റായിയുമായി അത്ര അടുപ്പത്തില്‍ ആയിരുന്നു അയാള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. അത് കൊണ്ടാകാം രത്തന്‍ റായിയുടെ മരണം അയാളെ തളര്‍ത്തിയത്.

പക്ഷെ ഒരു വര്‍ഷത്തിനുള്ളില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ അയാള്‍ തിരിച്ചു വന്നു. അപ്പോഴേക്കും ലക്ഷ്മി അച്ഛന്‍റെ ബിസിനസ് ഏറ്റെടുത്തു വിജയിപ്പിച്ചു കഴിഞ്ഞിരുന്നു. മാനേജര്‍ ആയി മറ്റൊരാളേ നിയമിക്കുകയും ചെയ്തു. എങ്കിലും ശില്പയുടെ അച്ഛന് അവര്‍ നല്ല ജോലി നല്‍കി.

ആറേഴു മാസങ്ങള്‍ക്ക് മുന്‍പ് അയാള്‍ക്ക് നേരെ ഒരു ആക്രമണം ഉണ്ടായി. ലക്ഷ്മിയാണ് അയാളെ രക്ഷിച്ചു ഇവിടെ എത്തിച്ചത്. തലയ്ക്ക് പരിക്ക് പറ്റിയ അയാളെ ആശുപത്രിയില്‍ ചികിത്സിക്കുന്നത് അയാളുടെ ജീവന് ആപത്താണെന്നു ലക്ഷ്മി ഭയന്നു. അയാളെ ആക്രമിച്ചവര്‍ വീണ്ടും അയാളെ കൊല്ലാന്‍ ശ്രമിക്കും എന്ന് അവര്‍ കരുതി. മാത്രവും അല്ല ശില്പയെയും അമ്മയെയും അവര്‍ രഹസ്യമായി ഇവിടെ പാര്‍പ്പിച്ചു. കുറച്ചു നാളത്തെ ചികിത്സ കൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ ആരോഗ്യം വീണ്ടു കിട്ടി. പക്ഷെ. ഓര്‍മ്മ. അത് ഇപ്പോഴും ……

അയാളുടെ ഓര്‍മ്മകള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ തിരികെ കിട്ടാനാണ് ഞാന്‍ അവരെ കേരളത്തിലേക്ക് വിട്ടത്. അതിനു രഹസ്യമായി എല്ലാ ഏര്‍പ്പാടും ചെയ്തത് ലക്ഷ്മിയാണ്. പക്ഷെ….. തിരിച്ചു വരുന്ന വഴി ആണ് നീയും ശില്‍പയും പരിചയത്തില്‍ ആകുന്നതു. പിന്നെ നടന്നതൊക്കെ ശില്‍പ പറഞ്ഞു കാണുമല്ലോ?
അവളുടെ അമ്മ പിന്നെയും അടങ്ങിയിരിക്കും. അവള്‍ ശില്‍പ. അവള്‍ക്കു അങ്ങനെ അടങ്ങി ഇരിക്കാനൊന്നും പറ്റില്ല. അത് കൊണ്ടാ അവളെ ഇങ്ങനെ വേഷം മാറ്റി നിര്‍ത്തിയിരിക്കുന്നേ. അതാകുമ്പോള്‍ ആരും ശ്രദ്ധിക്കില്ലല്ലോ. “

“ഒ. അതാണ്…എനിക്ക് അവളുടെ വേഷത്തില്‍ ഒരു സംശയം പോലെ തോന്നിയത്. “

Leave a Reply

Your email address will not be published. Required fields are marked *