“അമ്മെ അത് അമ്മയ്ക്ക് ഉടനെ മനസ്സിലാകും. ഇനി അമ്മയും ഹീരയും എടുത്ത കാര്‍ഡുകള്‍ നമുക്ക് നോക്കാം. “അനി പറഞ്ഞു.
“ഞാനെടുത്ത കാര്‍ഡില്‍ ശ്രീകൃഷ്ണനൊപ്പം നില്‍ക്കുന്ന രുക്മിണി ദേവിയെ നോക്കി ഇരിക്കുന്ന രാധയുടെ ചിത്രം. അമ്മ അത് നോക്കി പറഞ്ഞു എന്‍റെ മകള്‍ ഭാഗ്യം ചെയ്യാത്തവളാണ്. നിന്‍റെ ഭാര്യയായി കഴിയുവാനുള്ള ഭാഗ്യം അവള്‍ക്കില്ല. അവള്‍ക്ക് അനിയെ പറ്റി അല്ലാതെ വേറെ ആരെ പറ്റിയും ചിന്തയും ഇല്ല. അത് കൊണ്ട് തന്നെയാണ് ഈ കാര്‍ഡ് തന്നെ വന്നത്. “
അനി ഒന്നും മിണ്ടിയില്ല. പകരം അമ്മ എടുത്ത കാര്‍ഡ് കാണിച്ചു കൊണ്ട് അമ്മയോട് പറഞ്ഞു. “നിങ്ങള്‍ക്ക് നിങ്ങളുടെ ഭര്‍ത്താവിനെ പറ്റി അല്ലാതെ ആരെയും ചിന്തിക്കാന്‍ ആകില്ല. അത് കൊണ്ട് തന്നെ ആണ് ഇത് വന്നത്. “
ഞാന്‍ നോക്കുമ്പോള്‍ വില്ലു കുലച്ചു യുദ്ധത്തിനു തയ്യാറെടുക്കുന്ന ശ്രീ രാമന്‍.
അമ്മ അവിശ്വസനീയതോടെ ആ കാര്‍ഡില്‍ നോക്കി. പിന്നെ ഒന്നും മിണ്ടാതെ പൂജാ മുറിയില്‍ പോയി ഇരുന്നു. എനിക്കൊന്നും മനസ്സിലാകാതെ ഞാന്‍ അനിയെ നോക്കി.
അനി എന്നെ മാറോട് ചേര്‍ത്ത് പറഞ്ഞു, “എന്‍റെ പെണ്ണേ ഇന്നത്തെ സംഭവത്തോട് കൂടി നിനക്ക് മനസ്സിലായില്ലേ. ഞാന്‍ എന്താണെന്ന്. ഇനിയും നീ എന്നെ സ്നേഹിക്കുന്നുവോ? “
എനിക്ക് എന്ത് പറയണം എന്നറിയില്ലായിരുന്നു. പക്ഷെ അനിയെ ഞാന്‍ ഒത്തിരി സ്നേഹിച്ചു പോയി. അത് കൊണ്ട് തന്നെ അനിയെ കെട്ടിപ്പിടിച്ചു ഞാന്‍ കരഞ്ഞു.
അപ്പോള്‍ അനി പറഞ്ഞു “നീ മനസ്സിലാക്കാതെ പോയത് നിന്‍റെ അച്ഛനെയാണ്. നിന്‍റെ അമ്മയും. “
ഞാന്‍ അനിയുടെ മാറില്‍ നിന്നും വിട്ടു മാറി ചോദിച്ചു. “അച്ഛനോ? “
“അതെ. നീ ഈ കാര്‍ഡു കണ്ടോ? അനി അര്‍ജുനന്‍റെ തേര്‍ തളിക്കുന്ന കൃഷ്ണന്‍റെ കാര്‍ഡ് എടുത്തു കാട്ടി കൊണ്ട് ചോദിച്ചു. “
“ഇതും അച്ഛനും തമ്മില്‍ എന്ത് ബന്ധം? “
“എടീ. ഞാന്‍ ഇത് നിന്‍റെ അച്ഛനെ ഓര്‍ത്തു കൊണ്ട് എടുത്തതാ. “
“അപ്പോള്‍ അച്ഛനും കൃഷ്ണനെ പോലെ ആണോ? അര്‍ജുനന്‍ ACP മേഡം ആണോ? “
“എടീ ബുദ്ധൂസേ.. തേരു തെളിക്കുന്ന കൃഷ്ണന്‍ ഞാനാ. അര്‍ജുനന്‍ നിന്‍റെ അച്ഛനും. അദ്ദേഹം ഒരു യുദ്ധത്തില്‍ തളര്‍ന്നിരിക്കുകയാണ്. അദേഹത്തിന്റെ വിജയം എന്നിലൂടെ ആയിരിക്കും. “
“അനി എന്താ പറയുന്നേ. എനിക്കൊന്നും മനസ്സിലാകുന്നില്ല. അനിയും അമ്മയെ പോലെ സംസാരിക്കുന്നു. “
“ഹീര. എനിക്കും ഇത്രയൊക്കെയേ അറിയുള്ളു. എന്തോ എന്‍റെ മനസ്സിലേക്കു ഓടി വന്ന കാര്യങ്ങള്‍ ആണിതൊക്കെ. പിന്നെ നിന്‍റെ അമ്മ എടുത്ത കാര്‍ഡു കണ്ടില്ലേ. സീതയെ തട്ടിക്കൊണ്ടു പോയതറിഞ്ഞു യുദ്ധത്തിനു തയ്യാറായ ശ്രീ രാമനെ. നിന്‍റെ അച്ഛനും അത് പോലെ ആണ്. നിന്‍റെ അമ്മയ്ക്ക് ഊണിലും ഉറക്കത്തിലും നിന്‍റെ അച്ചനെ പറ്റി മാത്രമേ ചിന്തിക്കാനാകൂ. അതാ ആ കാര്‍ഡു തന്നെ വന്നത്. അന്നത്തെ ആ നിസ്സഹായതയില്‍ നിന്‍റെ അമ്മയെ അവര്‍ ഉപദ്രവിച്ചപ്പോള്‍ ആ പാവത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. പക്ഷെ അദ്ദേഹം ഒരു യുദ്ധത്തിനുള്ള ഒരുക്കത്തിലാണ്. നീ ഒരിക്കലും അദ്ദേഹത്തെ വേദനിപ്പിക്കരുത്. നിങ്ങളെയൊക്കെ ഒരുപാട് സ്നേഹിക്കുന്ന നിങ്ങള്‍ അല്ലാതെ മറ്റൊന്നിനെ പറ്റിയും ചിന്തിക്കാത്ത ഒരു പാവം മനുഷ്യന്‍ ആണ് നിന്‍റെ അച്ഛന്‍. “
അനി അത് പറയുമ്പോള്‍ ഞാന്‍ പൊട്ടിക്കരയുകയായിരുന്നു. അമ്മയും.
പിന്നെ അമ്മ കൂടെ വന്നിരുന്നു ഒത്തിരി സംസാരിച്ചു.
“അനീ. നീ പറഞ്ഞത് സത്യമാ. എനിക്ക് ഇവളുടെ അച്ഛനെ അല്ലാതെ ഒന്നിനെ പറ്റിയും ചിന്തിക്കാന്‍ ആകില്ല. പക്ഷെ അന്നത്തെ ആ സംഭവത്തില്‍ ഞാന്‍ തകര്‍ന്നു പോയി. പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന അദ്ദേഹം അതിനു ശേഷം വെറുമൊരു ഡ്രൈവര്‍ ആയി ഇവിടെ ജോലിക്ക് കയറിയപ്പോള്‍. അതും എന്നെ നശിപ്പിച്ച ആളുടെ കാവല്‍ പണി ചെയ്യുന്ന ആ ACP ക്കൊപ്പം. ഞാന്‍ അറിയാതെ വെറുത്തു പോകുകയായിരുന്നു. “
“അമ്മെ…ആരാ അമ്മയെ അങ്ങനെയൊക്കെ ചെയ്തെ? “
