ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ – 14 Like

“മമ്മീ. അത് ഞാന്‍ എന്‍റെ ഭാവി പുരുഷനെ ഓര്‍ത്താ. “

“ഹം… മോളെ… നിന്‍റെ പ്രായം അതാ. നീ ഒന്ന് കൂടി അവനെ പറ്റി ആലോചിച്ചു കാര്‍ഡ് എടുത്തേ. “

ഇത്തവണ ഞാന്‍ വേറെ കാര്‍ഡ് എടുത്തു നോക്കി. അതിലും ശ്രീ കൃഷ്ണന്‍. ഗോപികമാര്‍ക്കൊപ്പം ലീലകള്‍ ആടുന്ന ശ്രീ കൃഷ്ണന്‍.

മമ്മി അത് നോക്കി കുറച്ച് നേരം ഇരുന്നു. പിന്നെ ആ കാര്‍ഡുകളെല്ലാം കൊണ്ട് പോയി പൂജാ മുറിയില്‍ വച്ചു കുറെ നേരം പ്രാര്‍ഥിച്ചു. പിന്നെ എന്റടുത്തു വന്നിരുന്നു എന്നെ മാറോട് ചേര്‍ത്തു

“മമ്മീ… എന്താ ആ കാര്‍ഡുകളുടെ അര്‍ഥം? അമ്മ എന്തേ എന്നോട് ഒന്നും പറയാത്തെ? “
“മോളെ. അത് ഞാന്‍ എങ്ങനെ പറയും. എന്‍റെ കുട്ടീ. “

“മമ്മീ…പ്ലീസ്… എന്താണേലും പറ. “

“നീ ആദ്യം ഭാവി പുരുഷനെ ആലോചിച്ചു കൊണ്ട് എടുത്ത് കാര്‍ഡില്‍ കുതിരപ്പുറത്തിരിക്കുന്ന ശ്രീ കൃഷ്ണന്‍. അതായത് യാത്ര ചെയ്യുന്ന കൃഷ്ണന്‍. “

“എന്ന് വച്ചാല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍… എന്താ മമ്മീ? “

“അത് മോളെ. നിന്‍റെ കാമുകന്‍ ശ്രീകൃഷ്ണനെ പോലെ ഒരാള്‍ ആയിരിക്കും. അയാള്‍ വിദൂര ദേശത്ത് നിന്നും ഇങ്ങോട്ടേക്കു യാത്രയില്‍ ആണ്. “

ഞാന്‍ തുള്ളിച്ചാടി.

“മോളെ. നീ കൂടുതല്‍ സന്തോഷിക്കുകയൊന്നും വേണ്ട. “

“അതെന്താ മമ്മീ.? “

“നീ രണ്ടാമതെടുത്ത കാര്‍ഡില്‍ കണ്ടില്ലേ ഗോപികമാരോടൊത്ത് ആടിപ്പാടുന്ന കൃഷ്ണനെ? “

“അത് കൊണ്ട്? “

“നിന്‍റെ കൃഷ്ണനും അത് പോലെ അനേകം ഗോപികമാരുണ്ടാകും. നീയും അവന്റെ ഗോപികമാരില്‍ ഒരാള്‍ ആയിരിക്കും. എന്ന് വച്ചാല്‍ അവന്‍ നിന്‍റേതു മാത്രം ആകില്ല. “

മമ്മി അത് പറഞ്ഞപ്പോള്‍ എനിക്ക് ശരിക്കും ഷോക്ക് ആയിപ്പോയി. പിന്നെ ഓഫീസില്‍ വച്ചു അനിയെ കണ്ടപ്പോള്‍ എന്‍റെ കൃഷ്ണന്‍ അനി ആണെന്ന് എനിക്ക് തോന്നി. പക്ഷെ അമ്മ പറഞ്ഞ പോലൊക്കെ സംഭവിച്ചപ്പോള്‍ ഞാന്‍ പകച്ചു പോയി. “

“എന്ത് സംഭവിച്ചപ്പോള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍? “ ഞാന്‍ ചോദിച്ചു.

“അനി. അത് അന്ന് അനി എനിക്കൊപ്പം മേഡത്തേയും അങ്കിതയെയും പിന്നെ പ്രിയങ്കയും സുഖിപ്പിച്ചല്ലോ? ഒരു പക്ഷെ എന്നേക്കാള്‍ കൂടുതല്‍ അനി അവരെ മോഹിക്കുന്നുണ്ടെന്നു എനിക്ക് തോന്നി. അതാ അന്ന് ഞാന്‍ അങ്ങനെയൊക്കെ പെരുമാറിയേ. “
“സത്യം? “

“ഹം.. അനീ.. അനിയെ എന്‍റേത് മാത്രം ആക്കണം എന്ന് ഞാന്‍ മോഹിച്ചു. പക്ഷെ വിധിയെ തടുക്കാന്‍ നമുക്ക് ആകില്ലല്ലോ. അത് കൊണ്ടല്ലേ അന്ന് വീട്ടില്‍ വന്നപ്പോള്‍ അമ്മ അങ്ങനെയൊക്കെ അനിയോടു പെരുമാറിയതും. “

“എങ്ങനെ? “എന്‍റെ ശ്വാസ ഗതി വല്ലാതെ ഉയര്‍ന്നു.

“അമ്മ അന്ന് അനിക്ക് മുന്നിലേക്ക്‌ കാര്‍ഡുകള്‍ നീട്ടി. അനി പക്ഷെ ഒന്നിന് പകരം മൂന്നു കാര്‍ഡുകള്‍ എടുത്തു. എന്നിട്ട് അത് പോക്കറ്റില്‍ വച്ചു. എന്നെ കൊണ്ടും അമ്മയെ കൊണ്ടും ഓരോ കാര്‍ഡുകള്‍ എടുപ്പിച്ചു. എന്നിട്ട് അത് വാങ്ങി മാറ്റി വച്ചു.

പിന്നെ അമ്മയുടെ മുന്നിലേക്ക്‌ അനിയെടുത്ത കാര്‍ഡുകള്‍ ഓരോന്നായി കാണിച്ചു.

ആദ്യത്തെ കാര്‍ഡില്‍ അനേകം ഗോപികമാര്‍ക്കൊപ്പം ആടിപ്പാടുന്ന ശ്രീ കൃഷ്ണന്‍. രണ്ടാമത്തേതില്‍ ശര ശയ്യയില്‍ കിടക്കുന്ന ഭീഷ്മര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. മൂന്നാമത്തേതില്‍ വില്ല് കുലച്ചു നില്‍ക്കുന്ന അര്‍ജുനനു ഒപ്പം തേരു തളിക്കുന്ന കൃഷ്ണന്‍.

അമ്മയ്ക്കും എന്തോ കണ്ഫ്യുഷന്‍ ആയ പോലെ തോന്നി. അത് കൊണ്ടായിരിക്കും അമ്മ കുറച്ചു നേരം കണ്ണുകള്‍ അടച്ചു നിന്നത്. അനി അമ്മയോട് അവയുടെ അര്‍ഥം പറയാന്‍ പറഞ്ഞു.

“മോനെ അനീ.. എനിക്കറിയില്ല. എന്താ പറയേണ്ടുന്നതും എന്ന്. ആദ്യത്തേതിന്റെ അര്‍ഥം ഞാന്‍ മോളോട് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. നിങ്ങളുടെ ജീവിതത്തില്‍ അനേകം സ്ത്രീകള്‍ ഉണ്ടാകും. എന്‍റെ മകള്‍ അവരില്‍ ഒരുവള്‍ മാത്രം ആകും. “

ഞാന്‍ അനിയെ നോക്കിയപ്പോള്‍ അനി അമ്മയെ തന്നെ സൂക്ഷിച്ചു നോക്കി നില്‍ക്കുകയായിരുന്നു.

അമ്മ തുടര്‍ന്നു. “രണ്ടാമത്തേതു പറയുന്നത് അനിക്ക് വലിയൊരു ആപത്തു വരുന്നു. ശത്രുക്കള്‍ മറഞ്ഞു നിന്ന് ആക്രമിക്കും, ഒരു പക്ഷെ ഒരു സ്ത്രീയെ വച്ചു. അനിക്ക് ഒരുപാട് നാള്‍ ശര ശയ്യയില്‍ കിടക്കേണ്ടി വരും. മൂന്നാമത്തേത് അത് എത്ര ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടുന്നില്ല. അനി എന്ത് ആലോചിച്ചാണ് ആ കാര്‍ഡ് എടുത്തത്‌? “

Leave a Reply

Your email address will not be published. Required fields are marked *