ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ – 15

“അനീ.. നീയെന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നേ. ലക്ഷ്മി വല്ലാതെ ചൂടായാ പോയെ. നിന്നോട് ക്ഷമ ചോദിക്കാന്‍ വിളിച്ചപ്പോള്‍ നീ വേറെ എന്തൊക്കെയോ സംസാരിക്കുന്നു എന്നാ അവള്‍ പറഞ്ഞെ. “

“മേഡം. എനിക്ക് ഡോ. ലക്ഷ്മിയുമായി ഒറ്റയ്ക്ക് സംസാരിക്കണം. എന്‍റെ ഓര്‍മ്മകളില്‍ എവിടെയോ അവര്‍ ഉണ്ട്. അത് കണ്ടെത്താന്‍ പ്ലീസ്. “

“അനീ. ഞാന്‍ അവളോട്‌ പറഞ്ഞു നോക്കാം. ഞാന്‍ പുറത്തു നില്‍ക്കാം. “

“ഹം… “

ഒരു പത്തു മിനിറ്റ് കഴിഞ്ഞു കാണും. ലക്ഷ്മി മേഡം വന്നു. പഴയത് പോലെ ഇരുന്നു. മുഖത്ത് അല്‍പം ഗൌരവം ഉണ്ട്.

“മേഡം എവിടെ? “

“അവള് പോയി. “

“പോയോ? “

“ഹം.. എന്തേ അവള്‍ ഇല്ലാതെ നിനക്ക് സമാധാനം ഇല്ലേ?“ ഒരല്പം ദേഷ്യത്തില്‍ ആണ് അവര്‍ ചോദിച്ചത്.

“അതല്ല. മേഡം അറിയാതെ എനിക്ക് നിങ്ങളോട് ചിലത് ചോദിക്കാന്‍ ഉണ്ട്. മേഡത്തോടൊപ്പം അല്ലാതെ എനിക്ക് നിങ്ങളെ കാണാന്‍ പറ്റില്ലല്ലോ. “

അവര്‍ എന്‍റെ മുഖത്തേക്ക് ഒരല്പം ഗൌരവത്തോടെ നോക്കി.

“അനീ.. ഞാന്‍ നിന്നോട് ക്ഷമ ചോദിക്കുന്നു. അന്ന് നീ അവളെ അങ്ങനെയൊക്കെ ചെയ്തെന്നു കേട്ടപ്പോള്‍ ശരിക്കും എന്‍റെ കണ്ട്രോള്‍ പോയി. അതാ ഞാന്‍ ആ കിരണിനെ വിളിച്ചു നിന്നെ പൊക്കാന്‍ പറഞ്ഞത്. പക്ഷെ അവള്‍ നിന്നോട് ഇങ്ങനെ ചെയ്യുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. “

“മേഡം. എനിക്ക് അതില്‍ ദേഷ്യം ഇല്ല എന്ന് പറഞ്ഞാല്‍ അത് കളവാകും. ദേഷ്യം ഉണ്ട്. കടിച്ചു കീറാനുള്ള ദേഷ്യം ഉണ്ട്. പക്ഷെ അത് നിങ്ങളോടല്ല. നിങ്ങള്‍ കൊട്ടേഷന്‍ കൊടുത്ത ആ ഏസീപ്പിയോടാ. നിങ്ങളോട് എനിക്ക് ദേഷ്യപ്പെടാന്‍ കഴിയില്ല. ഒന്നുമില്ലെങ്കിലും എന്‍റെ ശില്പയെ സംരക്ഷിക്കുന്നത് നിങ്ങളല്ലേ. അവളുടെ അച്ഛനെ രക്ഷിച്ചതും. “

അവര്‍ ആകെ കണ്ഫ്യുഷന്‍ ആയ പോലെ തോന്നി.

“അനീ… നിനക്ക് ശില്പയെ എങ്ങനെ? നിന്‍റെ ഓര്‍മ്മകള്‍ നശിച്ചു എന്നാണല്ലോ സൊണാലി പറഞ്ഞത്.

“അതൊക്കെ ശരിയാ. അപ്പോള്‍ എനിക്ക് ശില്പയെ നേരത്തെ അറിയാം എന്ന് നിങ്ങള്‍ക്ക് അറിയാം. “

അവര്‍ ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കിയിരുന്നു.

അവരുടെ ആ നോട്ടം എന്നില്‍ അസ്വസ്ഥത ഉളവാക്കി തുടങ്ങിയിരുന്നു. പോരാത്തതിനു അവരുടെ പെര്‍ഫ്യുമിന്റെ ഗന്ധവും.

“എന്‍റെ ഓര്‍മ്മകളെ എന്നെ വിട്ടു പോയിട്ടുള്ളൂ. ശില്‍പ എന്നെ വിട്ടു പോയിട്ടില്ല. “

“ങേ.. ശില്‍പ. “

“അറിഞ്ഞോ അറിയാതെയോ നിങ്ങള്‍ കാണിച്ച ആ ദേഷ്യത്തില്‍ ഞാന്‍ എത്തിപ്പെട്ടത് ശില്പയുടെ അടുത്തേക്ക് തന്നെ ആയിരുന്നു. ശില്പയുടെ അച്ഛനെ ചികിത്സിക്കുന്ന അതെ ബാബ തന്നെയാണ് എന്നെയും ചികിത്സിക്കുന്നത്. കഴിഞ്ഞ കുറെ നാളായി ഞങ്ങള്‍ ഒരുമിച്ചാണ്. “

“അവര്‍ ഒരു ദീര്‍ഘ ശ്വാസം എടുത്തു. അനീ.. ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.. ഇതൊന്നും സൊണാലി എന്നോട് പറഞ്ഞില്ലല്ലോ. “

“ഒന്നും പറയണ്ടാന്ന് ഞാന്‍ തന്നെയാ മേഡത്തോട് പറഞ്ഞത്. എല്ലാം നിങ്ങള്‍ അറിഞ്ഞാല്‍ പിന്നെ എനിക്ക് അറിയേണ്ടുന്നതൊന്നും നിങ്ങളില്‍ നിന്നും കിട്ടില്ലല്ലോ. “

“നീയെന്താ ഉപദേശിക്കുന്നത്? “

“മേഡം. നിങ്ങള്‍ക്ക് എന്നെ നേരത്തെ അറിയാം. അല്ലേ? “

“അതെ. “

“എങ്ങനെ? “

“എന്താ. അതൊന്നും ശില്‍പ പറഞ്ഞില്ലേ? “

“ഹം.. പറഞ്ഞു. പക്ഷെ. അത് നിങ്ങള്‍ പറയൂ. എന്‍റെ ഓര്‍മ്മകളില്‍ നിന്നും എന്തെങ്കിലും കിട്ടുമോ എന്ന് ഞാനും നോക്കട്ടെ. “

“അവര്‍ എന്നെ കുറച്ചു നേരം നോക്കിയിരുന്നു. അനീ.. നീയെന്നെ ഒരു വില്ലത്തി ആയി ആണോ കരുതുന്നതു. “

“മേഡം. അങ്ങനെ ഒന്നും ഞാന്‍ കരുതുന്നില്ല. നിങ്ങള്‍ക്കറിയാമല്ലോ എന്‍റെ ഓര്‍മ്മകള്‍ അത് തിരികെ പിടിക്കാനുള്ള ശ്രമത്തില്‍ ആണ് ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. പക്ഷെ നിങ്ങളുടെ കാര്യത്തില്‍ എനിക്ക്റ്റ്ചില സംശയങ്ങള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. പ്രത്യേകിച്ചു നിങ്ങള്‍ ശില്പക്കൊപ്പം ട്രെയിനില്‍ അതും മറ്റൊരു പേരില്‍ യാത്ര ചെയ്തത്. “

“ഹോ.. അതാണോ കാര്യം. അനീ. എനിക്ക് ചിലത് നിന്നോട് പറയാന്‍ ഉണ്ട്. എന്ത് കൊണ്ടോ എനിക്ക് നിന്നെ വല്ലാതെ ഇഷ്ടമാണ്. “

“എന്നിട്ടാണോ അന്ന് എന്നെ ആളെ വിട്ടു ഇടിപ്പിച്ചത്. “

“അത് അനീ.. ഞാന്‍ പറഞ്ഞില്ലേ. അതൊരു അബദ്ധം. അത് മാത്രവും അല്ല അത് നീ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു. “

എന്തോ അവരുടെ കണ്ണുകളില്‍ നോക്കിയപ്പോള്‍ അവര്‍ പറയുന്നത് ശരിയാണെന്ന് എനിക്ക് തോന്നി.

“അറിഞ്ഞിരുന്നെങ്കില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. “

“എങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. “

“ഹം. മേഡം പ്ലീസ്. എന്നോട് എല്ലാം പറയൂ. അന്ന് ട്രെയിനില്‍ എന്താ സംഭവിച്ചത്? “

“പറയാം. പക്ഷെ അതിനു മുന്‍പ് നീ വേറെ ചില കാര്യങ്ങള്‍ അറിയണം. ശില്പയുടെ അച്ഛനെ കുറിച്ച്. അദ്ദേഹം വഴി ആണല്ലോ നമ്മള്‍ കാണുന്നത്. “

“ങേ? “

“അതെ. അദ്ദേഹം ആണ് നമ്മളെ കണക്റ്റ് ചെയ്യുന്ന കണ്ണി. ശില്പയുടെ അച്ഛന്‍ എന്‍റെ ഡാഡിയുടെ മാനേജര്‍ ആയിരുന്നു. ഡാഡിയുടെ സന്തത സഹചാരി എന്ന് വേണേല്‍ പറയാം. ഞങ്ങള്‍ക്ക് ഈ കാണുന്ന സ്വത്തുക്കള്‍ ഒക്കെ ഉണ്ടാകുന്നതിനു മുന്നേ ഡാഡിക്കൊപ്പം കൂടിയ ഒരു പാവം മനുഷ്യന്‍. എനിക്ക് അദ്ദേഹം ഡാഡിയെ പോലെ തന്നെ ആയിരുന്നു. എനിക്ക് പത്തോ പന്ത്രണ്ടോ വയസ്സ് ഉണ്ടായിരുന്ന കാലം. അന്ന് ഞങ്ങള്‍ക്ക് ഒരു ചെറിയ ക്ലിനിക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആയിടെക്കാണ് ശില്പയുടെ അച്ഛന്‍, മേനോന്‍ അങ്കിള്‍ ഞങ്ങളുടെ ഇടയിലേക്ക് കടന്നു വരുന്നത്. ഒന്ന് രണ്ടു മാസം കൊണ്ട് തന്നെ അദ്ദേഹം ഞങ്ങളുടെ വിശ്വസ്തന്‍ ആയി. ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് ക്ലിനിക്കില്‍ നിന്നും ഞങ്ങള്‍ മറ്റു ബിസിനസ്സിലേക്ക്‌ മാറി. വളരെ പെട്ടെന്ന് തന്നെ ഡാഡിയുടെ സാമ്രാജ്യം വളര്‍ന്നു എല്ലാറ്റിനും ചുക്കാന്‍ പിടിച്ചത് മേനോന്‍ അങ്കിള്‍ ആയിരുന്നു. മേനോന്‍ അങ്കിളിന്റെ കല്യാണം ഒക്കെ കഴിപ്പിച്ചത് ഡാഡി ആയിരുന്നു. ബിസിനസ് വളര്‍ന്നെങ്കിലും ഡാഡി ഞങ്ങളുടെ ആ പഴയ ക്ലിനിക്ക് ഉപേക്ഷിച്ചിരുന്നില്ല. ഡാഡി അങ്ങനെയാ. ഡാഡിയുടെ എല്ലാ പഴയ സാധനങ്ങളും ആ ക്ലിനിക്കിലും ഞങ്ങളുടെ പഴയ വീട്ടിലുമായി സ്വരൂപിച്ചു വച്ചിട്ടുണ്ട്.

വര്‍ഷങ്ങള്‍ കടന്നു പോയി. ഇതിനിടയില്‍ ഞാന്‍ മെഡിസിന്‍ പഠനത്തിനും മറ്റുമായി വിദേശത്ത് പോയി. ഇടയ്ക്ക് ഡാഡിയുടെ ആകസ്മികമായ മരണം. എന്‍റെ തിരിച്ചു വരവ്. പക്ഷെ ആ സമയത്ത് എന്നേക്കാള്‍ തളര്‍ന്നത് മേനോന്‍ അങ്കിള്‍ ആയിരുന്നു. ഞാന്‍ തിരികെ എത്തിയപ്പോള്‍ എല്ലാം എന്നെ ഏല്‍പ്പിച്ചു അദ്ദേഹം നാട്ടിലേക്ക് പോയി. എങ്ങനെയൊക്കെയോ ഞാന്‍ അച്ഛന്‍റെ ബിസിനസ് മുന്നോട്ടു കൊണ്ട് പോയി. മേനോന്‍ അങ്കിള്‍ ഫോണ്‍ വഴി പലപ്പോഴും എന്നെ ബിസിനസ്സില്‍ സഹായിച്ചു പോന്നു. പിന്നെടെപ്പോഴോ അദ്ദേഹം തിരികെ വന്നു, എന്‍റെ നിര്‍ബന്ധ പ്രകാരം. പക്ഷെ എത്ര നിര്‍ബന്ധിച്ചിട്ടും മേനോന്‍ അങ്കിള്‍ പഴയ മാനേജര്‍ സ്ഥാനം ഏറ്റെടുത്തില്ല. മാത്രവും അല്ല നമ്മള്‍ തമ്മിലുള്ള അടുപ്പം ഇനി പുറം ലോകം അറിയരുത് എന്ന് അദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *