ഞങ്ങള് പോയി പോയി അടിടെ എത്തി. അവിടെ നേരത്തെ തന്നെ ആ അണ്ണത്തി വന്നിരുന്നു. ഞങ്ങളെ കാത്ത് പുറത്തു നിക്കുവായിരുന്നു. കാരണം ഡോർ തുറക്കാനുള്ള കീ സൂസന്റെ കൈയിലാ..ഗേറ്റ് തുറന്ന് കേറിയ പാടെ തള്ളക്ക് കൃമി കടി തുടങ്ങി. എന്താ നേരം വൈകിയേ നേരരത്തെ വന്നൂടെ. സമയത്തിന് വരില്ല. സൂസി ട്രാഫിക് ആണെന്ന് പറഞ്ഞു വേഗം ഒഴിഞ്ഞു മാറി. ഞാനും സോസിയുടെ പിന്നാലെ പോയി. സൂസ് വാതിൽ തുറന്ന് അകത്തേക്ക് പോയി.
” അല്ല സൂസ് നമ്മൾ കറക്റ്റ് സമയത്തല്ലേ വന്നേ പിന്നെ എന്തിനാ അവര് കിടന്ന് ചാടുന്നെ ”
” അത്. തള്ളക്ക് സ്ഥിരം ഉള്ളതാ.. ഞങ്ങള് വരുന്നതിന് അഞ്ച് മിനിറ്റ് മുന്നേ വരും. എന്നിട്ട് ഞങ്ങളെ കാത്തു നിക്കും. എന്നിട്ട് ഇതേ മാതിരി ഓരോന്ന് പറയും. ഞങ്ങള് ആരും മൈന്റ് ചെയ്യില്ല. നീയും ചെയ്യണ്ട ”
” ഡോക്ടർ എപ്പളാ വരാ.. ”
” dr 10.00 am to 12. 00 pm, 4.00 pm to 7.00 pm ”
” അപ്പോ ഈ തള്ളയോ ”
” അവര് രാവിലെ നമ്മൾ വരുന്ന സമയത്ത് വരണം ഉച്ചക്ക് ഒരു മണി ആവുമ്പോ പോവും അവരുടെ വീട് ഇവിടെ എടുത്താ. പിന്നെ മൂന്നു മണി ആവുമ്പോ വരും ഏഴ് ഏഴര ആവുമ്പോ പോവും ”
” അപ്പൊ ഉച്ചക്ക് രണ്ട് മണിക്കൂർ നേരം ഇവിടെ ആരും ഉണ്ടാവില്ല ”
” . അതാണ് ഇവിടെത്തെ ഫ്രീ ടൈം ”
” സൂസിന് എന്തോ ചോദിക്കാൻ.. ”
” അത് ഉച്ചക്ക് പറയാം ന്നല്ലേ ഞാൻ പറഞ്ഞെ ”
പേഷ്യന്റസ് വന്നതും ഞങ്ങൾ ട്രീറ്റ്മെന്റ് ന്ന് കേറി
Skip……………… Time 1:00 pm
അവിടെ ഉണ്ടായിരുന്ന മോന്തിയ കീടങ്ങൾ പോയി. ഉച്ചക്ക് കഴിക്കാനുള്ളത് സൂസൻ കൊണ്ടന്നിരുന്നു. ഞങ്ങൾ അതും കഴിച്ചു. റസ്റ്റ് എടുക്കാൻ പൊന്നു..
” ടാ നീ ആ വാതിൽ അങ്ങ് ലോക്ക് ചെയ്തേക്ക് ”
” അതെന്തിനാ ലോക്ക് ചെയ്യണേ ‘”
” ഈ സമയം ഞങ്ങള് ഉറങ്ങാറാ പതിവ്. ഉറങ്ങി കിടക്കുമ്പോ ആരേലും അകത്തു കയറിയാലോ ”
” അപ്പൊ അവര് വന്നാലോ ”
” വന്നാൽ ഫോണിൽ വിളിക്കും. പിന്നെ Dr തന്നെ പറഞ്ഞതാ.. ”
” എന്ത് ഈ സമയത്ത് ഉരങ്ങനെങ്കെ വാതിൽ ലോക്ക് ചെയ്ത് കിടക്കാൻ ”
” എന്നാ കൊഴപ്പില്ല ഞാൻ ലോക്ക് ചെയ്തോളാം ”
ഞാൻ പോയി ലോക്ക് ചെയ്ത് സൂസന്റെ അടുത്തേക്ക് പോയി.
” അല്ല.. എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞിട്ട് ”
” ആ… നീയും അവനും ഇന്നലെ രാത്രി എന്തായിരുന്നു പരിവാടി താഴെ വാതിലൊക്കെ അടച്ച് ”
” എന്ത് പരിവാടി ഒന്നുല്ല ”
” കള്ളം പറയണ്ട. നിങ്ങള് ഇന്നലെ ബീർ വാങ്ങി കുടിച്ചില്ലേ ”
” അത്… ”
” നിനക്ക് ഈ പരിവാടി ഒക്കെ ഉണ്ടല്ലേ ”
” ചുമ്മാ.. ”
” എന്താ എന്നെ വിളിക്കാഞ്ഞേ ”
” സൂസ് കുടിക്കോ ”
” പിന്നെ… ഞാൻ കുടിക്കും. വലിക്കും ചെയ്യും ”
” ങ്ങെ… വലിക്കോ. സിഗരറ്റ് വലിക്കുന്ന കാര്യമാണോ പറഞ്ഞെ ”
” പിന്നെ കയർ വലിക്കുന്ന കാര്യാന്ന് വിചാരിച്ചോ ”
” സൂസ് അപ്പൊ ഒരു വലിച്ചി ആണല്ലേ 😄 ”
” കളിയാക്കണ്ട ഞാൻ അവരെ പോലെ ദിവസവും വലിക്കില്ല എപ്പോളെങ്കിലും അതും അവമ്മാർ തന്നാൽ മാത്രം ”
” അങ്ങനെ… പറ. ആണ്ടിലൊരിക്കലുള്ള വലി ”
” അങ്ങനെയും പറയാം. അല്ല നീ വലിക്കോ.. ”
” മ്മ്.. ആരോടും പറയണ്ടേ. ബോയ്സിനോടല്ല അശ്വതി ചേച്ചിയോടും പിന്നെ വരാൻ പോകുന്ന ചേച്ചിയോടും ”
” അവര് അറിഞ്ഞാൽ എന്താ ”
” വേണ്ട.. ഞാൻ നിന്നോടും പറയണ്ടാ ന്നാ വിചാരിച്ചേ. ”
‘” പിന്നെന്താ പറഞ്ഞെ ”
” ഞാൻ അറിയാതെ നീ വലിക്കുന്ന് പറഞ്ഞപ്പോ ഒരു ഗമ കിട്ടിക്കോട്ടെന്ന് വിചാരിച് ”
” എന്നാ അവരോട് പറഞ്ഞ നിനക്ക് ഇരട്ടി ഗമ കിട്ടില്ലേ ”
” അയ്യോ.. ആ ഗമ എനിക്ക് വേണ്ട ”
” അല്ല.. ഇനി എന്നാ അടുത്ത ബീറടി ”
” അത് അറീല. മറ്റേ അഖിൽ ചേട്ടൻ വന്നിട്ടാവും ”
” അപ്പൊ എന്നെയും വിളിക്കോ ”
” അതൊന്നും എനിക്കറിയില്ല. അവര് വിളിക്കണേങ്കെ പോരെ. നമ്മക്ക് ചില്ല് ആക്കാം ”
” മ്മ്.. പക്ഷെ അവര് വിളിക്കും എന്ന് എനിക്ക് തോന്നുന്നില്ല ”
” എനിക്കും. പക്ഷെ സാലറി കിട്ടിയാ എല്ലാരും കൂടും എന്നാണല്ലോ പറഞ്ഞെ ”
” ആ… അന്ന് കൂടും. അന്ന് ബീറല്ല അവര് ഇറക്കൽ അവര് മദ്യം ഇറക്കും ”
” നീ കുടിക്കോ ”
” ഞാൻ വൈറ്റ്. വോഡ്ക്ക കുടിക്കും ”
” അപ്പോ സൂസ് ഒരു ജഗജില്ലി ആണല്ലേ.. ”
” ഞാൻ മാത്രല്ല ആ അശ്വതിയും കുടിക്കും ”
” ഏ അശ്വതി ചേച്ചിയും കുടിക്കോ ”
” പിന്നെ… പിന്നെ നാട്ടിൽ പോയവളും കുടിക്കും ”
” അപ്പൊ ഇതാണ് എന്നോട് ചോദിക്കാൻ ഉണ്ടെന്ന് പറഞ്ഞെ ”
” മ്മ്..”
” അല്ല സൂസ് ഞാൻ ഒരു കാര്യം ചോദിക്കട്ടെ ”
” ചോതിക്കൂ.. ”
” രാവിലെ സ്കൂട്ടിയിൽ വരുമ്പോ എന്തൊക്കെ പറഞ്ഞതും ചെയ്തക്കോ ”
” അത് നീ മറന്നില്ലേ ”
” ആ… മറക്കാൻ പറ്റിയ സംഭവങ്ങൾ.! അതുഅല്ല. പേരും നാളും നാടും ഒന്നും അറിയാത്തെ ഇന്നലെ വന്ന പുതിയ പയ്യനോട് ചെയ്യണ്ട കാര്യങ്ങളാണോ ഇതൊക്ക ”
” നിന്റെ പേരും വീടും എനിക്കാരായാലോ..പിന്നെ നാൾ അത് നിങ്ങക്കല്ലേ ”
” എന്നാലും ഒരു പരിചയ ഇല്ലാത്ത ആളോട് ഇങ്ങനൊക്കെ… ”
” അത് എന്താണെന്ന് അറിയില്ലടാ.. ഇന്നലെ നിന്നെ കണ്ടപ്പോ മുതൽ നിന്നോട് അടുക്കാൻ തോന്നുന്നു. നല്ല രസം നിന്നെ നോക്കിയിരിക്കാൻ. അതാണ് നിന്നോട് ഇങ്ങനെ പെരുമാറുന്നെ. ”
” സൂസ് എന്നെ പ്രേമിക്കാൻ പോവണോ ”
” ച്ചെ… അത് അല്ല.. ആ ഒരു ഫീലല്ല വേറെ എന്തോ.. ”
” വേറെന്ത് ”
” എടാ എനിക്ക് ഒരു ബോയ്ഫ്രണ്ട് ഉണ്ട് നിന്റെ അത്ര ഇല്ലെങ്കിലും സൂപ്പറാ ”
” അത് ശരി സൂസിന് കാമുകനും ഉണ്ടോ. എന്നിട്ടാണോ എന്നോട് ”
” അതിന് അവന് നാട്ടിലല്ലേ ”
” അയ്യേ… ”
” അതിന് എനിക്ക് നിന്നോട് പ്രേമമൊന്നും അല്ലല്ലോ ”
” പിന്നെ ”
” എന്തോ ഒരു ആകർഷണം. അതാ.. ഞാൻ എല്ലാം തുറന്ന് പറയുന്നേ നീ ഇത് ആരോടും പോയി പറയല്ലേ. ”
” അത്ര ഒള്ളൂ.. അത് കൊഴപ്പില്ല. ഇനിയും ആകർഷിച്ചിട്ട് ഇനിയും മനസിലുള്ളത് തുറന്ന് എന്നോട് ധര്യമായി പറഞ്ഞോ.. ഒക്കെ ഞാൻ സൂക്ഷിച്ചു വച്ചോളാം ”
” ഞാൻ എനിക്ക് തോന്നിയതൊക്കെ ഞാൻ പച്ചക്ക് പറയും ”
” അല്ല ഇതൊക്കെ നിന്റെ ബോയ്ഫ്രണ്ട് അറിഞ്ഞാൽ കൊഴപ്പാവില്ലേ ”
” ആവോ.. ഇതൊക്ക അവൻ ഇങ്ങനെ അറിയാന ”
” പിന്നെ.. ശരത്തേട്ടന് ലവ് ഉണ്ടോ ”
” ആ.. അവനുണ്ട്. അവന്റെ ഒപ്പം പഠിച്ച കുട്ടിയാ.. ഇവിടെ ബാംഗ്ലൂർ തന്നെ ഉണ്ടല്ലോ.. നല്ല ലുക്കാണ് ആ പെണ്ണിനെ കാണാൻ ”
” സൂസ് കണ്ടിട്ടുണ്ടോ ”
” വീക്ക് ഓഫീന് എല്ലാവരും കൂടി ഇടക്ക് കറങ്ങാൻ പോകും അപ്പൊ കണ്ടിട്ടുണ്ട് ”
” ആണോ ഇനി എന്നാ പോക കറങ്ങാൻ ”
” അറീല. ചെലപ്പോ ഈ ആഴ്ച്ച അല്ലെങ്കെ അടുത്ത ആഴ്ച്ച ”
” ഏ… അല്ല അശ്വതി ചേച്ചിക്ക് ഉണ്ടോ.. ”
” അവൾക്ക് ഇല്ലന്നാ തോന്നുന്നേ. ഇനി അറീല ഉണ്ടോന്ന്. ഇല്ലാന്ന് ആണ് ആ റൂമിൽ ഉള്ളോരേ വിശ്വാസം ”
” അതേയോ… ‘”
” അല്ല മോനെ… നിനക്ക് ഉണ്ടോ, വല്ല പ്രേമം ”
” ഇല്ല ”
” ഇല്ലേ.. ഈ ലുക്ക് ഉണ്ടായിട്ടും ”
“ഇല്ല ”
” ഇങ്ങട്ട് ആരും വന്നു പറഞ്ഞില്ല ”
“ഇല്ല ”
” നീ അങ്ങോട്ടും പോയി ആരോടും പറഞ്ഞില്ല ”
” ഇല്ല… ”
” അപ്പൊ നിനക്ക് ഏത് എങ്ങനെത്തെ കുട്ടികളെ ഇഷ്ടം ”
” അങ്ങനൊന്നൂല്യ. അതൊക്കെ അതിന്റെ സമയത്ത് ഉണ്ടാകും ”
” എപ്പളാണാവോ ആ സമയം ”
” ആവോ… അത് വിട്. സൂസിന് ഇപ്പോ ഒരു സിഗരറ്റ് കിട്ടിയാ വലിക്കോ ”
” അത്.. കിട്ടിയാ വലിക്കും. നിന്റെ കൈലുണ്ടോ 😀”
” എന്റെ കൈലില്ല ”
” 🫤 പിന്നെന്തിനാ ചോദിച്ചേ ”
” വേണേൽ ഞാൻ പോയി വാങ്ങി വരാം ”
” അത്.. വേണോ.. ”
” ന്നാ.. വേണ്ട. ഞാൻ ചുമ്മാ പറഞ്ഞതാനെന്നു കരുതിയാ മതി ”
” അല്ല… നീ പോയി വാങ്ങ്. നല്ലം കിക്ക് ആവണത് വാങ്ങിക്കോ ‘”
” പൈസ ഞാൻ തരണ്ട്. നീ വേഗം വാങ്ങി വാ രണ്ട് മണി ആവാനായി ” (1 :43 pm )
