ഞാൻ ചില്ല് ഗ്ലാസിലൂടെ ചേച്ചിയെ നോക്കി ടാറ്റാ കാണിച്ചു. ചേച്ചി ചിരിച്ചു കൊണ്ട് എനിക്കും കാണിച്ചു. ചേച്ചി എന്നോട് എങ്ങോട്ടാ എന്ന് ആംഗ്യം കാണിച്ചു ഞാൻ വിരൽ കൊണ്ട് മറ്റേടിത്തിക്ക് ആണെന്ന് ആംഗ്യം കാണിച്ചു. ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്ത് ആ കടയിലേക്ക് പോയി. ക്ലിനിക്കിൽ നിന്ന് നിക്കിയാൽ ആ കട കാണില്ല പുറത്തിറങ്ങിയാൽ കട കാണാം. ചേട്ടന് ഒരു ചായ കുടിച്ചു കൊണ്ട് സിഗരറ്റ് വലിക്കുന്നു.
🚭𝚂𝚖𝚘𝚔𝚒𝚗𝚐 𝙸𝚜 𝙸𝚗𝚓𝚞𝚛𝚒𝚘𝚞𝚜 𝚃𝚘 𝙷𝚎𝚊𝚕𝚝𝚑🚭
ഞാനും അടുത്ത് പോയതും ചേട്ടൻ ഒരു ചായ നീട്ടി.
” എന്തെന്താ.. ഇവിടം പേപ്പർ ഗ്ലാസിലാണോ ചായ കൊടുക്കുന്നത് ”
” എവിടെ ഇങ്ങനെ ”
” ഒരു ചെറിയ ഗ്ലാസ് ”
” നാട്ടിലെ പോലെ ടേസ്റ്റ് ഒന്നും ഉണ്ടാവില്ല ഇവിടെത്തെ ചായക്ക്. ”
ഞാൻ ചായ കുടിച്ചു. ചേട്ടൻ വലിക്കുന്നത് കണ്ട് ഒരു പൂതി.
” അതെ.. നിങ്ങള് ഏതാ വലിക്കുന്നെ ”
” ഇതോ.. ഇത് മിന്റ്.. ഇതിനാണെങ്കെ ഏഴ് രൂപ ഒളൂ.. ”
” വേറെ ബ്രാന്റ് ഒന്നും ഇല്ല ”
” ആടാ ഏതാക്കെയോ ഉണ്ട് ”
” എനിക്ക് ഇവിടെത്തെ ഭാഷ അറീല. ഒരു ഗോൾഡ് ഒണ്ടെങ്കിൽ വാങ്ങിതാരോ. പൈസ തരാം… ”
” വേണ്ടടാ… ഞാൻ കൊടുക്കാം ”
” അയ്യോ.. വേണ്ട.. ഇന്നാ.. ”
” അത് നീ അവിടെ വച്ചോ. ഇനി എന്തൊക്കെ ചെലവ് കിടക്കുന്ന് ”
ചേട്ടൻ ഒരു ഗോൾഡ് വാങ്ങി എന്റെ കൈയിൽ തന്നു. ഞാൻ അത് കത്തിച്ചു വലിച്ചു. ചായ കുടിച്ചു കൊണ്ട് വലിക്കാൻ ഒരു സുഖാ…
” എടാ.. ഗോൾഡിന്റെ ആളാ.. ”
” ഏയ്.. ഇവിടെത്തെ സാഹചര്യം വച്ച് നോക്കുമ്പോ ഇതിനാ പവർ. മറ്റേതിന് ഇതിന്റെ ഒരു കിക്ക് കിട്ടില്ല ”
” ഹോ.. നാട്ടിൽ എത്രയാ ഇതിന് ”
” പതിനെട്ട് ആണെന്നാ തോന്നുന്നേ ”
” ഇവിടെ പതിനഞ്ചു ”
” അപ്പൊ നാട്ടിലെ കാളും പൈസ കുറവല്ലെ ഇവിടെ.. ”
ചേട്ടൻ വലിച്ചിട്ട് പൈസ കൊടുത്ത്. ഒന്നും കൂടി വാങ്ങുന്നത് കണ്ടു. ആൾ പൊളിയാന്നാ തോന്നുന്നേ
” ടാ നീ വണ്ടി എടുക്ക് ”
” അതിനു എനിക്ക് വഴി അറിയില്ല ”
” ഞാൻ പറഞ്ഞു തരാടാ.. നീ എടുക്ക് ”
” ആ… ”
” ഒറ്റക്ക് പോണ്ട ഇട വന്നാൽ വഴി ഒക്കെ അറിഞ്ഞു ഇരിക്കുന്നത് നല്ലതാ ”
🚭𝚂𝚖𝚘𝚔𝚒𝚗𝚐 𝙸𝚜 𝙸𝚗𝚓𝚞𝚛𝚒𝚘𝚞𝚜 𝚃𝚘 𝙷𝚎𝚊𝚕𝚝𝚑🚭
. ഞാൻ വണ്ടി എടുത്ത് മുന്നിലേക്ക് പോയി. ഞാൻ വണ്ടിയുടെ മിറരിലൂടെ നോക്കിയപ്പോ പുക പോണത് കണ്ടു നോക്കിയപ്പോൾ ആൾ ഇരുന്ന് വലിക്കുന്നു.
” അപ്പൊ ഇതിനാണല്ലേ എന്നീ കൊണ്ട് വണ്ടി ഓടിപ്പിച്ചത് ” ഞാൻ മനസ്സിൽ ഓർത്തു
” ടാ നേരെ കാണുന്ന ജംഗ്ഷൻ കഴിഞ്ഞ് നേരെ പോയി മൂന്നാമത്തെ ലെഫ്റ്റ് ”
” ഓ… ”
” പിന്നെ ശരത്തേട്ടാ.. സൂസൻ ഒരു തടിച്ചി ആണല്ലേ ”
” ആ… ഏ… അത് നിനക്ക് എങ്ങനെ അറിയാ.. അവള് തടിച്ചതാണെന്ന് ”
അയ്യോ പെട്ട്.. അയ്യോ എന്താ പറയാ… ഞാൻ ഓരോന്ന് ആലോചിച്ചു
” ടാ ഞാൻ പറഞ്ഞത് കേട്ടില്ലേ… ”
” ആ… അല്ല ഏട്ടാ… ഈ പശു എന്താ റോഡിലൂടെ പോണേ. അതും നാട് റോട്ടിലൂടെ. ”
” അത് എന്നുള്ളതാ.. അതിനെ ആരും ഉപദ്രവിക്കില്ല. അതിനെ എവിടെ ഉള്ളവർ ദൈവത്തെ പോലെയാ കാണുന്നത്. അത് ഇവിടെത്തെ ഗോ.. മാതവാ ”
” അപ്പൊ അത് ട്രാഫിക്ക് ഉണ്ടാക്കില്ലേ ”
” പിന്നെ… പക്ഷെ അതിനെ ആരും ഒന്നും ചെയ്യില്ല. അത് അതിന്റെ പാട്ടിനു നടക്കും. രാത്രി ആവുമ്പോ കറഞ്ഞി തിരിഞ്ഞ് എവിടെന്നാ വന്നേ അവിടേക്ക് പോകും . ”
” ചെറിയ പിള്ളേരെ മാതിരി ”
” ആ.. അതല്ല നിന്നോടാരാ പറഞ്ഞെ സൂസി തടിച്ചി ആണെന്ന്. നിനക്ക് അവളെ അറിയോ ”
” 😖💡. ആ.. അതോ… അത് രാവിലെ അശ്വതി ചേച്ചിയുടെ ഫോണിൽ കാണിച്ചതാ. അവർ രണ്ടു പേരും സെൽഫി എടുത്ത ഫോട്ടോ ”
” അത് ശരി. അപ്പോത്തിന് അവളുമായി നീ അടുത്തോ ”
” അല്ല. ചേച്ചിയുടെ ഇങ്ങട് വന്നതാ. ചേച്ചി എന്ത് ഫ്രീയായ എന്നോട് സംസാരിക്കുന്നെ ”
” അത് എനിക്ക് തോന്നി ”
” ഏ.. ”
“അവള് ചെറിയ വായാടിയ. എല്ലാം അറിയണം ”
” ആണോ. ”
” അവള് എവിടെ വന്നപ്പോ എന്റെ അടുത്തും അതു പോലെ ആയിരുന്നു. എല്ലാം അറിയണം. പക്ഷേ ഒരു കൊഴപ്പം ഉണ്ട് ”
” എന്ത് ”
” എന്തെങ്കിലും കടുപ്പിച്ചു ദേഷ്യം വരുന്ന പോലെ പറഞ്ഞാ അവിടെ എവിടെങ്കിലും പോയി മിണ്ടാതെ ഇരുന്നോളും ”
” അങ്ങനെ ആണോ കാര്യങ്ങൾ ”
” എന്നു വച്ച് ഞങ്ങള് ചെയ്യണ പോലെ നീ പോയി അവളോട് ചെയ്യണ്ട. അവള് നിന്നെ ചാടി കടിക്കാൻ വരും ”
” ഞാൻ എന്തിനാ അങ്ങനെ ചെയ്യുന്നേ ”
” പറഞ്ഞതാ.. പിന്നെ അവള് പറയണേ പോലെ നീ ചെയൊന്നും വേണ്ട. അവൾക്ക് ഒപ്പം ഒരാളെ കിട്ടിയ സ്ഥിതിക്ക് നിന്നോട് അത് ചെയ് ഇത് ചെയ് ന്നൊക്കെ പറയും. നീ അതൊന്നും അനുസരിക്കേണ്ട. നിനക്ക് വർക്ക് വരുമ്പോ വർക്ക് ചെയ്യാ.. പോവാ.. പിന്നെ അവള് റൂമിൽ വരുമ്പോ നീ താഴെ പോയി ഇരിക്കാ.. ”
” മ്മ്… അപ്പൊ ഈ റിസപ്ഷനിൽ ഒരാളല്ലേ ഇരിക്ക. നമ്മുടെ ക്ലിനിക്കിൽ നമ്മുക്ക് മൂന്ന് പേർക്കും ഇരിക്കാം. ഇവിടെ എപ്പോഴെങ്കിലും ആണ് ആൾക്കാർ വരാ.. നമ്മൾ ഇപ്പൊ പോണ ക്ലിനിക്കിൽ എന്നും രോഖികൾ വരും. അവിടെ ഒരു ആൾ മാത്രാ റിസപ്ഷനിൽ ഇരിക്കാ. അവർക്ക് നന്നായി ഇംഗ്ലീഷും കമ്പ്യുട്ടർ അറിയാവുന്നത് കൊണ്ട് അവര് തന്നെയാ അവിടെ ഇരിക്കൽ . ഒരു തമിഴ്നാട്ടുകാരി.. ”
