സൂസൻ അത് ഉണ്ടോന്ന് നോക്കാൻ പോയി. എവിടെന്നോ ഒരു കുപ്പി കൊണ്ട് വന്നു. അതിലാണേ രണ്ട് ഇറക്ക് ഇറക്കാൻ ഉള്ളതൊള്ളൂ
” ഇതാടാ.. ഇത്ര ഉണ്ടാരിരുന്നുള്ളൂ ”
ഞാൻ അത് ഒരു ഇറക്കിൽ തന്നെ അത് മുഴുവൻ കുടിച്ചു. അതിനു ഞാൻ ഉദ്ദേശിച്ച രുചി അല്ല ഉണ്ടായിരുന്നത് ഈ പന്ന എന്നെ പറ്റിച്ചതാ
” അയ്യേ ഇതേത് അരിഷ്ട്ടം ”
” അത് എവിടെ വരുന്ന രോഗികൾക്ക് കൊടുക്കുന്നതാ.. ”
” അയ്യേ ഇത് ഞാൻ കുടിച്ച അരിഷ്ട്ടല്ല ഇത് വേറേതോ ആണ് ”
” എടാ അത് പല തരം ഉണ്ട് ”
” ഇന്നാ ആദ്യം പറഞ്ഞൂടായിരുന്നോ ”
” നീ ചോദിച്ചു. ഞാൻ എടുത്തു നിനക്ക് തന്നൂ ”
” ഞാൻ എല്ലാവരും കുടിക്കുന്നത് ആണെന്ന് വിചാരിച്ചാ.. ”
” അതിനു ഇപ്പൊ എന്താ.. ഇത് മരുന്നാ… ഇത് കുടിച്ചു ന്ന് വച്ച് ഒന്നുല്ല ”
” എന്നാലും എന്തെങ്കിലും ”
” എടാ.. ശരത്തെ ഈ. അരിഷ്ട്ടം കുടിച്ചുന്ന് വച്ച് എന്തെങ്കിലും ഉണ്ടോ ”
” എന്ത് പ്രശ്നം! അത് ശരീരം ഉഷാറാക്കാനും രക്തം കൂട്ടാനും പിന്നെ വയറിനോക്കെ നല്ലതാ
.. ”
” ഇപ്പൊ എന്തായി ”
” ഒന്നും ഉണ്ടാവില്ലായിരിക്കും അല്ലേ ”
” ഉണ്ടാവില്ലടാ..”
” മ്മ്.. ആ പെണ്ണ് അതാ വരുന്നു. നിങ്ങൾ പിടിക്കുന്നില്ലേ ”
” ഓ… അവർക്ക് നടക്കൊക്ക ചെയ്യാ.. അവര് അങ്ങനെയാ നടക്കുന്നെ ”
” എന്നാലും ഒന്ന് പിടിച്ചൂടെ ”
” എന്നാൽ നീ വേണേൽ പിടിച്ചോ ”
” അയ്യേ… വല്ല പെൺപിള്ളേർ ആണേൽ ഒന്ന് പിടിക്കായിരുന്നു ”
” അ… ആ…. എവിടെ പിടിക്കാന്ന് ”
” അയ്യേ കൈയിൽ.. നിങ്ങള് വേറെ മീനിഗിൽ എടുക്കണ്ട ”
” മ്…. മ്മ്… നടക്കട്ടെ ”
ഞാൻ മനസ്സിൽ ഓർത്തു ” ഇവൾ ഡബ്ബിൾ മീനിഗിൽ എടുക്കുന്ന ആളാലെ.. ”
ഞാൻ പിന്നെ ഒന്നും മിണ്ടാൻ പോയില്ല.. കുറച്ചു കഴിഞ്ഞ് ഡോക്ടർ വന്നു. അടച്ചോളാം പറഞ്ഞിട്ട് പോയി.
” അല്ല സൂസ് ആ സാർ ഇവിടെ വരില്ല ”
” ഇടക്ക് വരും. പ്രധാനപെട്ട എന്തെങ്കിലും സംസാരിക്കാൻ പിന്നെ മീറ്റിംഗ് ഉണ്ടാവുമ്പോ. ”
” അപ്പൊ ഇത് മൂപ്പരതല്ല ”
” പാർട്ണർ ഷിപ്പ് ഉണ്ട്. അവിടെ മൊത്തം കണ്ട്രോൾ സാറിൻ ഇവിടെ മൊത്തം കണ്ട്രോൾ ഡോക്ടർക്ക് അത്ര തന്നെ ”
” അത് ശരി. അപ്പൊ അങ്ങനെ ആണ് കാര്യങ്ങടെ കിടപ്പ് ”
” അപ്പോ ഇതിന്റെ ലാഭം ബിസിനസ് ഒക്കെ ഇങ്ങനെയാ.. ”
” അതൊന്നും എനിക്ക് അറിയില്ല. അവരുടെ ബിസിനസ് ഇവിടുത്തെ സ്റ്റാഫിന് ഇങ്ങനെ അറിയാ… നിനക്ക് മാസാ മാസം നിന്റെ അക്കൗണ്ടിൽ പണം കേറും ”
” എന്നാലും ഒന്ന് അറിയാൻ വേണ്ടി ”
” അതൊക്കെ നിനക്ക് വരും ദിവസങ്ങളിലും മാസങ്ങളിലും മനസിലാകും ”
💭 ആ.. അതൊക്കെ ഞാൻ എന്തിനാ അറിയണെ അവരായി അവരുടെ ബിസിനസ് ആയി നമ്മുക്ക് എന്താ 💭
” എന്താ രണ്ടാളും വരുന്നില്ലേ ഇവിടെ ഇരിക്കാ.. ”
ശരത്ത് : നീ നിന്ന് കൊണ പറയാതെ ആ ലൈറ്റ് ഒക്കെ അണച്ച് ഒക്കെ പൂട്ടി വാ…
ഞാനും ശരത്തെട്ടനും പുറത്തേക്ക് ഇറങ്ങി.
ശരത്ത് : കണ്ടില്ലേ ഇതാണ് സാധനം. നാളെ നീ ഇവിടല്ലേ.
” ആള് കൊഴപ്പം ഇല്ലാന്ന് കണ്ടിട്ട് തോന്നുന്നു ”
” ആള്. കൊഴപ്പൊന്നും ഇല്ല. നീ വല്ലതും പറയുമ്പോ നോക്കീം കണ്ട് പറഞ്ഞോ ”
” അതെന്താ.. ”
” എന്ത് പറഞ്ഞാലും അതിൽ അവള് വേറെ വല്ല അർത്ഥം കണ്ടുപിടിക്കും ”
ക്ലിനിക്ക് ക്ലോസ് ചെയ്ത് ഗേറ്റും പൂട്ടി അവൾ വന്നു
സൂസ് : എന്താ പോണില്ലേ. അല്ലെങ്കെ ഞാൻ ഇറങ്ങുന്നതിനും മുന്നേ വണ്ടി സ്റ്റാർട്ട് ചെയ്യുന്നതാണല്ലോ
ശരത്ത് : കിന്നാരം പറയാതെ കേറടി
സൂസ് : എങ്ങട്ട് കേറാൻ
ശരത്ത് : ഈ വണ്ടിൽ കേറാൻ പറഞ്ഞതാടി
സൂസൻ ആദ്യം കേറാൻ തുടങ്ങിയതും
ശരത്ത്: നിക്ക് നിക്ക് നിക്ക്… അവൻ ആദ്യം കേറട്ടെ നീ കേറിയാ അവന് ഇരിക്കാൻ സ്ഥലം ഉണ്ടാവില്ല
ചേട്ടൻ അങ്ങനെ സൂസൻ നോട് പറഞ്ഞപ്പോ അവള്ക്ക് വെഷമം ആയിന്നാ ഞാൻ കരുതിയെ. അല്ല സാധാരണ അങ്ങനെ ആണല്ലോ. പക്ഷെ ഇവിടെ അവളുടെ മുഖത്തു ചിരിയാ വന്നേ. ഇവൾക്ക് ഈ തടി കൊണ്ട് ഒരു ചടപ്പും വിഷമവുംമില്ലന്നാ തോന്നുന്നേ.
” അല്ല ഏട്ടാ… ചേച്ചി ആദ്യം ഇരുന്നാലും അവസാനം ഇരുന്നാലും ഒക്കെ കണക്കല്ലേ ”
ശരത്ത് : ഒരു കണക്കൂല്ല്യ നീ കേറട..
