അശ്വതി : ” അല്ല വന്നു കേറിയ ഉടനെ അവനെ കൊണ്ട് ഇതൊക്കെ ചെയ്യിപ്പിക്കുന്നത് അവന് ചടപ്പ് തോന്നൂലെ ”
ശരത്ത് : ” ഇന്നിങ്ങനെ പോയി. നാളെ അവള് അവനെ കൊണ്ട് എന്തൊക്കെ ചെയ്യിപ്പിക്കും എന്ന് ആർക്കറിയാം ”
അശ്വതി : ” അതെന്താ ശരത്തേ നീ അങ്ങനെ പറഞ്ഞത് ”
ശരത്ത് : ” അവന് നാളെ മുതൽ അവിടെയാ വർക്ക് അതാ.. ”
അശ്വതി : ” അവിടെയോ.. അതെങ്ങനെ അവൻ ഇവിടേക്ക് വന്നതല്ലേ ”
ശരത്ത് : ” ശരിയാ.. അവൻ ഇവിടെത്തെ സ്റ്റാഫ് തന്നെയാ. അഖിൽ തിരിച്ചു വരും വരെ അവന് അവിടെയാ വർക്ക് ”
അശ്വതി : ” അപ്പൊ ഒരാഴ്ചയോളം അവൻ അവിടെയല്ലേ.! ഇനിയും ഉണ്ടല്ലോ പത്തു മിനിറ്റ്. നമ്മുക്ക് ക്ലോസ് ചെയ്താലോ ”
ശരത്ത് : ” വേണ്ട, കറക്റ്റ് ഏറ്റരക്ക് തന്നെ അടക്കാം. ഇത് വഴി ആ സാർ പോയാൽ അതു മതി… ”
ഇനി മുകളിൽ സൂസൻ ആ സ്ക്രബ് കൊണ്ട് റൂമിൽ വരുന്ന സമയം. ഞാൻ താഴെ ഉള്ള എന്റെ ബെഡിൽ ഫോണിൽ റീൽസും കണ്ട് കിടക്കായിരുന്നു. അപ്പോളാണ് സൂസന്റെ വരവ്
” ടാ… വിനൂ.. ”
” എന്താ.. ചേച്ചി… ”
ഞാൻ ഈ തടിച്ചി ആണെന്ന് വിചാരിച്ചല്ല ചേച്ചിന്ന് വിളിച്ചേ, ഞാൻ അശ്വതി ചേച്ചി ആണെന്ന് വിചാരിച്ചാ അങ്ങനെ വിളിച്ചേ.
” എടാ.. നിനക്ക് ഫേസ് ഇത് വച്ച് ഫേഷ്യൽ ചെയാൻ അറിയോ ”
” ഞാൻ ചെയ്തിട്ടുണ്ട് ”
” എന്നാ പിന്നെ ഇതൊന്നു എന്റെ മുഖത്ത് ഒന്ന് സ്ക്രബ്ചെയ്‌ത് തന്നെ… ”
” അയ്യോ… സൂസു എനിക്ക് ഇപ്പൊ അത് ചെയ്യാനൊന്നും വയ്യാ.. പിന്നെ ഒരു മൂഡും ഇല്ല. ഞാൻ പിന്നെ ഒരു ദിവസം ചെയ്ത് തരാം ”
” വയ്യെങ്കെ ചെയ്യണ്ട… ഞാനെ താഴെ ആ അശ്വതിയോട് വെല്ലുവിളിക്കും പോലെ പറഞ്ഞു പോയി, ഇത് നിന്നെ കൊണ്ട് ചെയ്യിപ്പിക്കാനാണെന്ന് ”
” അതെന്തിനാ സൂസ് ചേച്ചിടോട് അങ്ങനെ പറഞ്ഞെ ”
” അതൊന്നും കൊഴപ്പില്ല, നീ അവള് ചോദിക്കാണെങ്കെ നീ പറഞ്ഞ മതി നീയാ എനിക്ക് ഇത് മുഖത്ത് തേച്ചു തന്നത് എന്ന് ”
” അത്.. ഞാൻ.. ”
” അതൊന്നും ഇല്ല.. നീ അങ്ങനെ പറഞ്ഞ മതി ”
” അപ്പൊ നിങ്ങള് ശത്രുക്കൾ ആണോ ”
” ശ്ശെ.. ശ്ശെ… ശത്രുക്കൾ ഒന്നുമല്ല. വെറുതെ ചുമ്മാ അങ്ങനെ.. അത്രോള്ളൂ.. പിന്നെ ഞങ്ങള് ഒരുമിച്ചാണലോ ഫുഡ് ഒക്കെ ഉണ്ടാക്കൽ… പിന്നെ ചെറിയ.. ഒരു… ഒന്നുല്ല.. ന്നാ ഞാൻ ചെല്ലട്ടെ.. ”
” ആ.. ”
സൂസ് അതുകൊണ്ട് കിച്ചണിലേക്ക് പോയി. അവിടെ ഒരു കണ്ണാടി ഉണ്ട്. അതിൽ നോക്കി മുഖത്തൊക്കെ വരി പൊത്താൻ തുടങ്ങി… കുറച്ചു കഴിഞ്ഞതും സൂസ് അത് മുഴുവൻ തേച്ചിട്ട് അത് ഒന്ന് ഡ്രൈ ആകാൻ വേണ്ടി ഹാളിൽ വന്നു കട്ടിലിൽ ഇരുന്നു. അപ്പോത്തിന് താഴെ നിന്ന് അവര് ക്ലിനിക്ക് ക്ലോസ് ചെയ്ത് അകത്തേക്ക് റൂമിലേക്ക് കയറി. അവര് കാണുന്നത് ആ സ്ക്രബ് സൂസന്റെ തേച്ചതാണ്..
അവര് എന്നോട് എന്തെങ്കിലും ചോദിക്കും എന്ന് എനിക്ക് അറിയാവുന്നത് കൊണ്ട് ഞാൻ പുറത്തേക്ക് ഇറങ്ങി. ടെറസിലേക്ക് പോകാനുള്ള സ്റ്റെപ്പിൽ പോയിരുന്നു. അപ്പൊ അതാ അവിടേക്ക് മെല്ലെ മെല്ലെ ചേച്ചി നടന്നു വരുന്നു. ഞാൻ അതൊന്നും ശ്രെദ്ധിക്കാതെ ഫോണിൽ തന്നെ നോക്കി ഇരുന്നു.
” ടാ.. വിനൂ.. ”
” ഓ… എന്തേ ചേച്ചീ.. ”
” നീ എന്താ ഒറ്റക്ക് ഇരുട്ടത്ത് ഇരിക്കുന്നെ ”
” അത്. ഞാൻ പിതിയതല്ലേ ”
” അതിന് എന്താ ”
” അല്ല… ”
” ചടപ്പാണോ..”
” ആാാ…. അങ്ങനെ എന്തോ ഒരു… ”
” അതൊക്കെ രണ്ട് ദിവസം കഴിയുമ്പോ മാറിക്കോളും ‘”
‘” മ്മ്…. ചേച്ചി എന്താ വന്നേ… ‘”
” ഒന്നുല്ല നീ ഒറ്റക്ക് ഇരിക്കുന്ന കണ്ട് വന്നതാ.. ” ” ഞാൻ ചുമ്മാ.. ”
” അതൊക്ക പോട്ടെ… അല്ല ഞാൻ നിങ്ങള് വന്നപ്പോ നിന്നെ നോക്കി റ്റാറ്റാ കാണിച്ചപ്പോൾ നീ എന്നെ നോക്കി ഒന്ന് ചിരിക്ക പോലും ചെയ്യാഞ്ഞേ… ”
” അത് എന്നോടായിരുന്നോ. ഞാൻ വിചാരിച്ചേ അവരോടായിരിക്കും എന്ന് അതാ.. ഞാൻ… ”
” ഞാൻ നിന്നെ നോക്കിയാ ചിരിച്ചേ.. അല്ലാതെ ആ സൂസനെയോ ശരത്തിനെയോ നോക്കിയല്ല. ശരത്തിനോട് ചിരിച്ചാൽ അവൻ ചിരിച്ചു കാണിക്കും പിന്നവൾ അവളോട് ചിരിച്ചാൽ ഒരുമാതിരി ആക്കിയപോലെ അവള് തിരിച്ചു ചിരിക്കും. അതാ.. ഞാൻ നിന്നെ നോക്കി റ്റാറ്റാ കാണിച്ചു കൊണ്ട് ചിരിച്ചേ അപ്പൊ നീ ഒരു ഭാവവും നടിക്കാതെ ഇങ്ങനെ നിക്കുന്നു. ‘”
” സോറി.. ഞാൻ പുതിയ പയ്യനല്ലേ. എനിക്കിവിടെ ചിരിക്കാനും മാത്രം ആരുമായി കമ്പനി ആയില്ലല്ലോ അതാ.. ‘”
” ഓ… നീ ഇനി എന്നോട് കമ്പനി ആയാൽ മാത്രേ തിരിച്ചു ചിറ്റിക്കൊള്ളൂ.. ”
” അയ്യോ… അങ്ങനെ അല്ല.. ഞാൻ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല.. ”
” മ്മ്…. ഞാൻ ചുമ്മാ… പറഞ്ഞതാ… നിനക്ക് എന്നെ പേടിയാ.. ”
” അങ്ങനെ ചോദിച്ചാൽ ഞാൻ എന്താ പറയാ.. ചേച്ചീടെ സ്വഭാവം എനിക്കരയില്ലല്ലോ ”
” നീ എന്നെ പേടിക്കൊന്നും വേണ്ട.. ഞാനൊരു പാവാ… പക്ഷെ ദേഷ്യം വന്നാൽ ഞാൻ ചൂടാവും ”
“. അപ്പൊ ചേച്ചി എന്നോട് ചൂടായോ.. ”
” അതിപ്പോ.. ദേഷ്യം എന്ന് പറയുന്ന സാധനം ഒരു മനുഷ്യന് ഏത് സന്ദർഭങ്ങളിൽ ആരോട് എന്നൊന്നും പറയാൻ പറ്റില്ലല്ലോ. അത് താനെ വരുന്നതല്ലേ ”
