മനംപ്പോലെ അനുരാഗം – 2 2

Manampole Anuragam Part 2 | Author : Mr Heart Lover

Previous Part

ഞാൻ മെല്ലെ കണ്ണുകൾ അടച്ചു എന്നിട്ട് ഇന്ന് നടന്ന എല്ലാ കാര്യങ്ങളും ഓർത്തു. ഐഷ് അവൾ ചേച്ചിയിൽ നിന്നും വീണ്ടും അവൾ എന്റെ ആരെല്ലാമോ ആയിരിക്കുന്നു. ഞാൻ ചേച്ചിടെയും നല്ലൊരു ബെസ്റ്റ് ഫ്രിണ്ടിന്റെയും സ്ഥാനത്താണ് ഇത്രെയും നാളും കണ്ടത്. എന്താ ഇപ്പൊ പെട്ടെന്ന് “പെട്ടെന്നൊ എടാ കള്ള”മനസ്സ് എന്നോട് ചോദിച്ചുഅല്ല ഇതിനു മുൻപ് ഒരിക്കൽ ഞാൻ ഇത് പോലെ ആലോചിച്ചിരുന്നു “അങ്ങനെ സത്യം പറ”. അന്ന് ഈ മനസ്സ് എന്നോട് പറഞ്ഞു അവൾ ചേച്ചിയാണ് അങ്ങനെ ഒന്നും കരുതരുത് എന്നു.”അതെ ആ സംഭവും ഇന്നത്തേയും കാര്യങ്ങൾ ആലോചിക്കൂ ഉത്തരം കിട്ടും”.മനസ്സ് പറഞ്ഞപ്പോലെ ആ പഴയ ഓർമകൾ ഞാൻ ആ നല്ല നാളുകളിലേക്ക് എന്റെ മനസ്സ് എന്നെ കൂട്ടിക്കൊണ്ട് പോയി…..

ഞാൻ 10ൽ പഠിക്കുന്ന കാലം മുതലേ അവളെ ഞാൻ ഒരുപാട് ഒരുപാട് സ്നേഹിച്ചിരുന്നു ഒരു പ്രണയിനി ആയി.എന്നാൽ ഞാൻ അവളെ അത് അറിയിക്കാതെ കൊണ്ട് നടന്നു 12 വരെ.പിന്നെ എപ്പോഴോ ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു അവൾ എന്റെ ചേച്ചിയാണ് അവൾ എന്നെ അനിയനായി ആണ് കാണുന്നതെന്നും. എന്നാൽ ഉള്ളിൽന്റെ ഉള്ളിൽ ആ ഇഷ്ട്ടം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു ഞാൻ പോലും അറിയാതെ…

(ആദ്യം ആയി അവളെ പ്രണയിനി ആയി കണ്ട കാലം)

ഞാൻ 10ൽ എക്സാം എഴുതി നിൽക്കുന്ന ടൈം. ഒരു വെള്ളിയാഴ്ച്ച വൈകുന്നേരം ഞാൻ ഗ്രൗണ്ടിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു.ഞങ്ങളൾ രണ്ടു ടീമും ഒരേ സ്കോർ ആണ് ആരു ഗോൾ അടിക്കും എന്ന് അറിയില്ല അത്രയ്ക്കും ഉള്ള പോരാട്ടം ആണ്. ഇത് കാണാൻ കുറച്ചു കുട്ടികൾ വന്നിട്ടുണ്ട് കയ്യടിയും പ്രോത്സാഹനവും തരുന്നു (എന്നും ഇങ്ങനെ ഉണ്ടാവില്ല വല്ലപ്പോഴും). ആവേശമായി കളിച്ചു കൊണ്ടിരുന്നു ഏതിരെ ഉള്ള ടീം നമ്മുടെ ഗോൾ പോസ്റ്റിലേക്ക് അടിച്ചു ഞങ്ങൾ തലയിൽ കൈവെച്ചു എന്നാൽ ഭാഗ്യത്തിന് ഗോൾ കേറില്ല തിരിച്ചു കളിക്കാൻ ഒരുങ്ങുബോൾ ഒരു പയ്യൻ “അർജുൻ ചേട്ടാ ഫോൺ അടിക്കുന്നു” “ആരാന്നു നോക്കടാ” “ഓഫീസ് കാൾ” ഞാൻ ഇറങ്ങി അച്ഛൻ ആയിരിക്കും ഇല്ലെങ്കിൽ രവിയച്ഛൻ ഫോൺ വേടിച്ചു കുറച്ചു മാറി നിന്നു കാൾ എടുത്തു
ഞാൻ :ഹലോ

ഗേൾ : ഹലോ ഞാൻ എസ്‌റിൻ ആണ് (സ്റ്റാഫ്‌)

ഞാൻ :ആ ചേച്ചി പറഞ്ഞോ എന്താണ്

ഗേൾ :സർ വിളിക്കാൻ പറഞ്ഞിരുന്നു.വീട്ടിലേക്ക് ചെല്ലാൻ പെട്ടെന്നു വേണം താമസിക്കരുത് എന്നും പറഞ്ഞു

ഞാൻ :ഒക്കെ ഞാൻ പോകാം

ഗേൾ :മ്മ്മ് ഓക്കേ

ഫോൺ കട്ട് ചെയ്തു ഓഫീസിൽ ഞാൻ ഇടക്ക് പോകും വെളുത്തു സുന്ദരികളായ ചരക്കുകൾ ഉണ്ട് അവരെ സീൻ പിടിക്കാൻ അതിൽ ഒരണ്ണം ആണ് ഇവൾ (വഴിയേ പറയാം). അങ്ങനെ അവരോട് പോകുവാണ് എന്നു പറഞ്ഞിട്ട് നടന്നു.റോഡിൽ കൂടെ 3km പാടത്തുകൂടെ 1.5km ഉള്ളൂ ഞാൻ നടന്നാണ് വരാനുള്ളത്.അങ്ങനെ ആകെ വിയർത്തു കുളിച്ചു നല്ല തണുത്ത കാറ്റും കൊണ്ട് വീട്ടിലേക്ക് പോയി. വീട്ടിൽ എത്തി അകത്തോട്ടു നടന്നു പോകും വഴി സൈഡിൽ നിറയെ ചെടികൾ ആണ് അമ്മയും. സ്വാതിഅമ്മയും ആണ് ഗാർഡൻ പോലെ ഉണ്ടാക്കിയത് കാണാൻ നല്ലടിപൊളി ആണ് അതിന്റെ നടുക്ക് ചായയൊക്കെ കുടിച്ചിരിക്കാൻ ഒരു സ്ഥലവും ചെറിയ ഫിഷ് പോണ്ടും.വീട്ടിൽ ഷൂസ് ഊരി ഓഹോ എന്തൊരു നാറ്റം സോക്സും കൂടി ആയപ്പോൾ ഹോ ഭയങ്കരം ആയി. ദൂരേ മാറ്റി ഇട്ടു സ്റ്റെപ്പിൽ ഇരുന്നു കാലൊക്കെ നിവർത്തി വിരലൊക്കെ മടക്കി ഞെട്ടു കേൾപ്പിച്ചു കൊണ്ട് “അമ്മ ഞാൻ വന്നു”നീട്ടി വിളിച്ചു പറഞ്ഞു ജേഴ്‌സി ഊരി കറക്കി. “അമ്മ തുറക്ക്” “ദാ വരുന്നു” അധികം താമസിക്കാതെ വാതിൽ തുറന്നു ഞാൻ മലന്നു നോക്കി അമ്മ സെറ്റ് സാരി ഉടുത്തിരിക്കുന്നു.

അമ്മ :ഓഹ് എന്തൊരു നാറ്റം ആടാ (മുഖം വല്ലാതെ വെച്ചു)

ഞാൻ :അയ്യ നാറ്റം പോലും (അമ്മ കാണാതെ മണത്തു നോക്കി ശോ നാറ്റം ഉണ്ട്)

അമ്മ :ഇല്ലെങ്കിലും സമയം ഇല്ല പോയി കുളിച്ചിട്ടു വാ അമ്പലത്തിൽ പോണം

ഞാൻ :നാളെ പോകാം അമ്മ ദേ നോക്കിയേ നല്ല ക്ഷീണം ഉണ്ട് (ദയനിയമായി പറഞ്ഞു)

Leave a Reply

Your email address will not be published. Required fields are marked *