ചേച്ചി :വാ തിരിച്ചു നടക്കാം അല്ലെ (ഒരു പിരികം ഉയർത്തി കള്ള ചിരിയോടെ ചോദിച്ചു)
ഞാൻ :മനസിലായി അല്ലെ (ഒരു ചമ്മൽ പോലെ ആയി വീട്ടിലേക്ക് നടക്കാൻ തുടങ്ങി) എന്നാലും എന്നെ വിളിക്കാണ്ട് പോയല്ലോ
ചേച്ചി :അവൾ കുറെ നിർബന്ധിച്ചടാ പിന്നെ നീ എന്തായാലും വരുമല്ലോ തിരിച്ചു ഒപ്പം വരാം എന്നു കരുതി
ഞാൻ :അല്ല ദേവിയോട് കണ്ണടച്ച് പ്രതിക്കുന്ന കണ്ടല്ലോ എന്താണ് (ചുമ്മ ചോദിച്ചു)
ചേച്ചി :ഒരു കാര്യം ആണ് നടക്കുമോ എന്നറിയില്ല എന്നാലും പ്രാത്ഥിച്ചിട്ടുണ്ട് നടക്കുമായിരിക്കും (എന്നെ കുറച്ചു നേരം നോക്കി നടന്നു)
ഞാൻ :ഈ മാരണം എന്നു പോകും എന്നു പറഞ്ഞോ
ചേച്ചി :ഇല്ലടാ
അങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞു നടന്നു. എന്നാലും മനസ്സിൽ ഇപ്പോഴും ആ ഒരു ചിന്തയാണ് എന്തുകൊണ്ട് ദേവീ കാണിച്ചു തന്നു?.സംസാരിച്ചു സംസാരിച്ചു വീട് എത്തി എനിക്ക് വീട്ടിൽ പോകാൻ തോന്നില്ല ഞാൻ മുറ്റത്തു നിന്നു ചേച്ചി പോകുന്നത് നോക്കി. ചേച്ചി അകത്തു കയറിയപ്പോൾ ഞാൻ ഗാർഡനിൽ ഉള്ള കസേരയിൽ ഇരുന്നു. ഇന്ന് അമ്പലത്തിൽ കണ്ട ചേച്ചിടെ രൂപം ആയിരുന്നു. ഇത്രെയും നാളും ആ സൗന്ദര്യം ഞാൻ കണ്ടിരുന്നില്ലല്ലോ അല്ല വേറെ ഒരു കാര്യം കൂടി ഉണ്ട് അമ്പലത്തിൽ ഞാൻ അങ്ങനെ പോകാറില്ല.ഞാൻ മൊബൈലിൽ എടുത്തു ചേച്ചിടെ നല്ലൊരു പിക് എടുത്തു നോക്കി ഓഹ് എന്തൊരു അഴക്കാണ് ആ ചിരി. എനിക്ക് ചേച്ചിയെ കിട്ടുമോ എന്നു ചിന്തിച്ചു ഇരുന്നപ്പോ “ഹോയ് “എന്നൊരു വിളി ഞാൻ തിരിഞ്ഞു നോക്കി ആരെയും കണ്ടില്ല “ടാ ഇവിടെ നോക്ക്”അങ്ങോട്ട് നോക്കിയപ്പോ ചേച്ചി ബാൽക്കാണിയിൽ നിൽക്കുന്നു ഡ്രസ്സ് മാറീട്ടില്ല എന്താ എന്നു കയ്യ് കാണിച്ചു പിന്നെ അവിടെ നിന്നു പോയി പെട്ടെന്ന് തന്നെ ചേച്ചി എന്റെ അടുത്ത് വന്നു ഇരുന്നു.
ചേച്ചി :എന്താടാ ഇങ്ങനെ ഇരിക്കുന്നെ
ഞാൻ :ഒരു ദേവദയെ എനിക്ക് ദേവി കാണിച്ചു തന്നു അവളെ ഓർത്തിരിക്കുവായിരുന്നു (ചേച്ചിടെ മുഖത്തു ഒരു ആകാംഷ ഉണ്ടായി)
ചേച്ചി :ആരാ
ഞാൻ :അതൊക്കെ ഞാൻ പറയാം പിന്നെ ആകട്ടെ
എന്നും പറഞ്ഞു അകത്തോട്ടു പോയി എനിക്ക് പറയണം എന്നു ഉണ്ടായിരുന്നു ഐശ്വര്യയാണെന്ന്. പിന്നെ കുറെ ദിവസങ്ങൾ കടന്നു മാസങ്ങൾ കടന്നു വർഷങ്ങൾ കടന്നു ആ ഇഷ്ട്ടം കൂടി കൂടി വന്നു ഒരു നിമിഷം കാണാൻ പറ്റാതെ ആയി. എപ്പോഴും ഞങ്ങളൾ ഒരുമിച്ചായിരുന്നു ഒരുപാട് പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ടായി. എന്നെ പണ്ടത്തെക്കൾ ഒരുപാട് കെയർ ചെയ്യാൻ തുടങ്ങി. ആരും എന്നെ അങ്ങനെ ലവ്കെയർ ചെയ്തിട്ടില്ല അത്രയ്ക്കും എന്നെ സ്നേഹിക്കാൻ തുടങ്ങി ചേച്ചി വിളിമാറ്റി “ഐഷ്” എന്നു വിളിക്കാൻ പറഞ്ഞു. ചേച്ചിക്ക് എന്നോടും ഇഷ്ട്ടം തിരിച്ചുമുണ്ടെന്നു കരുതി എനിക്ക് തോന്നി. എപ്പോഴും ഞാൻ ചേച്ചി അറിയാതെ ഫോട്ടോകൾ എടുക്കാൻ തുടങ്ങി നല്ല നല്ല മൊമെന്റ്സ്. അങ്ങനെ പ്ലസ്ടു ആയി.
(വിഷമ നിമിഷം ആ ഇഷ്ട്ടം പോയ കാലം)
പ്ലസ്ടു എക്സാം എഴുതി നിൽക്കുന്ന ടൈം. സന്തോഷത്തോടെ ആണ് ഞാൻ ഉണർന്നത് കാരണം കുറെ നാള് ആയി “പഠിത്തം… പഠിത്തം… പടുത്തം ഐ ഡോണ്ട് ലൈക് സ്റ്റഡി ഐ അവോയ്ഡ് ഇട്ട് ബട്ട് പഠിക്കേണ്ടി വന്നു അഹ് ഒരു എന്റെ മൊബൈൽ തിരിച്ചു കിട്ടാൻ”. എഴുന്നേറ്റ് ഫ്രഷ് ആയി താഴേക്കു ചെന്നു ഹാളിൽ ആരും ഇല്ല നേരെ ഡയനിംഗ് ടേബിളിൽ നോക്കി കുറച്ചു ഫ്രൂട്ട്സ് പിന്നെ അടുക്കളയിൽ പോയി നോക്കിയപ്പോ അമ്മ ഇല്ല.പാത്രങ്ങൾ തുറന്നപ്പോ അതിലും ഇല്ല.”ശേ അമ്മ എവിടെ പോയി”(അച്ഛൻ ഡൽഹിയിൽ പോയേക്കുവാണ്) “അമ്മ”വിളിച്ചു കൊണ്ട് റൂമിലേക്ക് പോയി കതകു തുറന്നു അമ്മ കട്ടിലിൽ കിടക്കുവാണ് കൊച്ചു കള്ളി എണീറ്റില്ല “എന്താ അമ്മ എണീറ്റില്ലേ ഇതുവരെ”അടുത്തിരുന്നു മുഖത്തു തൊട്ടപ്പോൾ നല്ല ചുട് നെറ്റിയിൽ തൊട്ട് ചുട് അടിക്കുന്നു
ഞാൻ :അമ്മ വയ്യേ (പയ്യെ കണ്ണു തുറന്നു അമ്മ)
അമ്മ :ഒരു പനിപോലെ (ചുമച്ചു കൊണ്ട് പറഞ്ഞു)
ഞാൻ :സാരം ഇല്ല നമുക്ക് ഹോസ്പിറ്റലിൽ പോകാം (ഞാൻ എണിറ്റു)
അമ്മ :വേണ്ട ഒരു കാപ്പി കിട്ടിയാൽ മതി
