മനംപ്പോലെ അനുരാഗം – 2 2

അമ്മ :പറ്റില്ല ഇന്ന് പൂജ ഉണ്ട് വിശേഷപ്പെട്ടതാണ് സമയം 5.20 അല്ലെ ആയുള്ളൂ 6.15ന് ആണ്.10 മിനിറ്റ് കിടന്നോ പിന്നെ കുളിച്ചിട്ട് വാ
ഞാൻ :അമ്മ പ്ലീസ് പൂജ നിങ്ങൾ ചെയ്തോ വയ്യ അമ്മ (കൊഞ്ചി)

അമ്മ :ഡാ നിന്റെ അച്ഛനും രാവിയച്ഛനും വരാൻ പറ്റില്ല അവർ ഇന്ന് എവിടെയോ പോയിരിക്കുവാണ് നിന്നെ വിളിച്ചില്ലേ

ഞാൻ :അച്ഛൻ വിളിച്ചില്ല സ്റ്റാഫ്‌ വിളിച്ചു വീട്ടിൽ വരാൻ പറഞ്ഞു (ഞാൻ എഴുന്നേറ്റ് നിന്നു)

അമ്മ :അവർക്ക് തിരക്ക് ആയതുകൊണ്ടായിരിക്കും സ്റ്റാഫിനെ കൊണ്ട് വിളിപ്പിച്ചത് ചക്കരെ അല്ലെ വാടാ

ഞാൻ :അമ്മ ഞാൻ

അമ്മ :ഒന്നും പറയേണ്ട നമ്മൾ മാത്രം അല്ല. എല്ലാ വരും ഉണ്ട് അത്രക്കും പ്രധാനപ്പെട്ട ഒന്നാണ്. നീ വന്നേ പറ്റൂ

ഞാൻ :(എല്ലാരും ഉള്ള പൂജ അന്നെങ്കിൽ തരുണിമണികളും കാണും ആ പോകാം ചിരിച്ചു)സോപ്പിടണ്ട വരാം

അമ്മ :10മിനിറ്റ് കിടന്നോ

ഞാൻ അകത്തുകയറിയതും അമ്മ വിളിച്ചു പറഞ്ഞു. മനസ്സിൽ സന്തോഷം കാരണം ഇന്ന് കുറെ ചരക്കിനെ കാണാല്ലോ ഓഹ് ഓർത്തപ്പോ തന്നെ ഒരു തരിപ്പ് റൂമിൽ കയറി കതകു തുറന്നു.അകത്തു കയറി കതകടച്ച് കട്ടിലിൽ കയറി “എല്ലാരും കാണും പൊളിച്ചു ഇന്ന് കുറെ ചരക്കിനെ കാണാൻ പറ്റും”ഒന്നു ഉരുണ്ടിട്ട് ഞാൻ പെട്ടെന്ന് കുളിക്കാൻ നല്ലപോലെ തേച്ചു കുളിച്ചു.തലയൊക്കെ തോർത്തി അലമാരയിൽ നിന്നും ഡ്രസ്സ്‌ തിരഞ്ഞു അമ്പലത്തിൽ പോകുന്നത് കൊണ്ട് ഒരു മെറൂൺ കളർ മുണ്ടും (ലുങ്കിപോലത്തെ)എടുത്തു പിന്നെ ഒരു വൈറ്റ് ഷർട്ടും മുടിയൊക്കെ ചികി റിയൽ മെൻ സ്പ്രൈയൊക്കെ അടിച്ചു നേരെ താഴേക്ക് ചെന്നു.വെളിയിൽ അമ്മയും സ്വാതിഅമ്മയും നിൽക്കുന്നു അവരുടെ അടുത്തേക്ക് ചെന്നു.

സ്വാതിഅമ്മ :ആഹാ വന്നല്ലോ ചക്കകരക്കുട്ടൻ

അമ്മ :ഡാ കതകു പോയി ലോക്ക് ചെയ്യ്

ഞാൻ :അമ്മ പോയി ചെയ്യ്.ഞാൻ അമ്പലത്തിൽ പോകുവാ. (നടക്കാൻ ഒരുങ്ങി)

അമ്മ :ഒന്ന് നിന്നെ. അമ്പലത്തിൽ വരാൻ മടികാണിച്ച ചെക്കൻ ആണ് ഇപ്പൊ നോക്കിക്കേ. അവനാണ് ദിർതി കാണിക്കുന്നേ (ഒരു ചെറു ചിരിയോടെ കളിയാക്കി എന്നിട്ട് ലോക്ക് ചെയ്യാൻ പോയി)

ഞാൻ :കളിയാക്കണ്ട. അല്ല ഐഷ് ചേച്ചി എവിടെ
സ്വാതിഅമ്മ :നേരത്തെ അവൾ അമ്പലത്തിൽ പോയി

ഞാൻ :ഒറ്റക്ക് പോയോ എന്നെ കൂട്ടാതെ

(ഒരു പിണക്കത്തോടെ ഞാൻ ചോദിച്ചു)

അമ്മ :അല്ലടാ രേവതി ഇന്ന് വന്നിരുന്നു.അവളോട് ഒപ്പം പോയി വാ പോകാം

ഞങ്ങൾ നടന്നു തുടങ്ങി ഗേറ്റും ലോക്ക് ചെയ്തു.രേവതി (എന്റെ മാമ്മന്റെ മകൾ എന്റെ അതെ പ്രായം. അവൾക്ക് എന്നോട് ഒരു ഇത് ഒണ്ട്. അവളെ കാണാൻ (എസ്തറിനെ പോലെ ആണ്) അവളെ അതികം ശ്രദ്ധിച്ചിട്ടില്ല ഞാൻ).അമ്മമാർ തമ്മിൽ ഭയങ്കര സംസാരം ഇവരുടെ വാ തോരാതെ ഉള്ള സംസാരം കേട്ടാൽ തോന്നും വർഷങ്ങൾക്ക് ശേഷം കണ്ടതാണ് എന്നു. ഞാൻ സംസാരവും ശ്രദ്ധിച്ചു പടങ്ങളും കണ്ടു അങ്ങനെ നടന്നു. അവസാനം ക്ഷേത്രത്തിൽ എത്തി സന്ധ്യ ആയിരുന്നു വിളക്കുകൾ കൊണ്ട് നിറഞ്ഞിരുന്നു കാണാൻ എന്തൊരു ഭയങ്കി.ചെരുപ്പ് ഞാൻ ഓതിക്കിടാൻ നോക്കിയപ്പോ ഐഷ് ചേച്ചിടെ ചെരുപ്പ് കണ്ടു അതിന് അടുത്ത് ഇട്ടു. പിന്നെ ഷർട്ട്‌ ഊരി മൊബൈൽ സൈലന്റ് ആക്കി മടിക്കുത്തിൽ വെച്ചു അകത്തേക്ക് കയറി “എന്റെ ദേവി” എന്നും പറഞ്ഞു.

വലതുകാൽ വെച്ചു കയറി അമ്പലത്തിന്റെ വെളിയിൽ മാത്രം അല്ല അകത്തും വിളക്കുകൾ ഉണ്ട്.അവരുടെ ഒപ്പം നടന്നു നാടയുടെ അടുത്തെത്തി കണ്ണടച്ച് പ്രാത്ഥിച്ചു “ദേവി ഞാൻ അമ്പലത്തിൽ വന്നു വായ് നോക്കുകയാണ് എന്നു വിചാരിക്കല്ലേ എന്നോട് അങ്ങനെ കോപ്പിക്കല്ലേ ഒരു സുന്ദരിയായ പെണ്ണിനെ എനിക്ക് പ്രേമിക്കാൻ കാണിച്ചു തരണേ”. എന്റെ പ്രാത്ഥന കേട്ടപോലെ ആരോ എന്റെ അടുത്ത് വന്നു നിന്നു നല്ല മണം മുല്ലപ്പുവിന്റെയും നല്ല സ്പ്രെയുടെയും. ദേവി അപ്പൊ തന്നെ എന്റെ മനസ്സിൽ ഒരു പെണ്ണിന്റെ രൂപം കാണിച്ചു തന്നു ഐഷ് ചേച്ചിടെ പെട്ടെന്ന് ഞാൻ കണ്ണു തുറന്നു നേരെ മുന്നിൽ നിൽക്കുന്നതും ഐഷ് ചേച്ചിയാണ്. പിന്നെയും ഞാൻ ഞെട്ടി ദേവിയെ നോക്കി മുഖത്തു നല്ലൊരു ചിരി ഉണ്ട് ചേച്ചിയെ നോക്കി കയ്യ് കൂപ്പി നിൽക്കുന്നു. ഞാൻ വീണ്ടും കണ്ണുകലടച്ചു “ദേവി എനിക്ക് പ്രേമിക്കാൻ ഒരു പെണ്ണിനെ കാണിച്ചു തരാൻ പറഞ്ഞിട്ട് ചേച്ചിയെപ്പോലെ കരുതുന്ന ഐഷിനെ ആന്നോ കാട്ടി തരുന്നേ. വേണ്ട ഇനി ഞാൻ കണ്ടു പിടിച്ചോളാം.എന്നോട് കോപിക്കാതിരുന്നാൽ മതി”ഇത്രെയും പറഞ്ഞു കണ്ണു തുറന്നു മുന്നിൽ ഐഷ് ചേച്ചി ഇല്ല എവിടെ പോയി പിന്നെ ദേവിയെ നോക്കിയപ്പോൾ ഇപ്പോഴും ആ കള്ള ചിരി ഉണ്ട്.അമ്മാരെ നോക്കിയപ്പോൾ നല്ല പ്രാത്ഥനയിൽ ആണ് അവരുടെ അടുത്ത് കുറെ ചരക്കു ആന്റിമാർ നിൽക്കുന്നു.ദേവിയുടെ മുന്നിൽ ആയതുകൊണ്ട് ഒന്ന് തൊഴുതു മണിയടിച്ചിട്ടു ഞാൻ അതിനു ചുറ്റും നടക്കാം എന്നു കരുതി നടന്നു.ഞാൻ വലം വെക്കുകയായിരുന്നു കൂടെ നല്ല പെൺപിള്ളേരെ നോക്കി നടന്നു. അവിടെ കാണുന്നില്ല ഞാൻ ഒരു വിഗ്രഹത്തെ തൊഴുതു വലത്തോട്ട് നോക്കിയപ്പോൾ ഒരു സുന്ദരി നിന്നു വിളക്ക് തെളിക്കുന്നു കുറച്ചു ദൂരെ നിക്കുന്നത് കൊണ്ട് കാണാൻ അതികം സാധിക്കുന്നില്ല ദീപങ്ങളുടെ വെളിച്ചമേ ഉള്ളൂ.
എന്നാലും നല്ല ഐശ്വര്യമുള്ള മുഖം ആണ് എന്നു മനസിലായി എന്തൊരു ഭംങ്കി എന്തൊരു ആകാരവടിവ് അങ്ങോട്ടേക്ക് നടന്നു.”ഇവളെ തന്നെ പ്രേമിക്കണം”മനസ്സിൽ പറഞ്ഞു അടുത്തേക്ക് ചെന്നതും പെട്ടന്ന് ഞാൻ നിന്നു.”ഐശ്വര്യ ചേച്ചി “ഞാൻ പറഞ്ഞു അപ്പോഴാണ് ഞാൻ ശെരിക്കും ചേച്ചിയെ കണ്ടത് ഒരു മെറൂൺ കളർ ബ്ലാവുസ്സും പിന്നെ അതിനനുസരിച്ചുള്ള മെറൂൺ ബോർഡർ ഉള്ള സെറ്റ് സാരിയും ഉടുത്തു കയ്യിൽ ദീപവും ആയി ഒന്നിൽ നിന്നു മറ്റൊന്നിലേക്ക് ദീപം തെളിക്കുന്നു. ആ ഒരു ലുക്ക്‌ ഞാൻ അടി മുടി ഒന്നു നോക്കി ചേച്ചി തിരിഞ്ഞു അപ്പോഴാണ് ആ മുടി കാണുന്നത്.മുടി ആണെങ്കിൽ പിരിത്തിഇട്ടു ചെവിയുടെ രണ്ടു സൈഡിൽ നിന്നും കുറച്ചു മുടി എടുത്തു കെട്ടി അതിൽ മുല്ലപ്പൂവ് ചൂടിയിരിക്കുന്നു.പിന്നെ തിരിഞ്ഞു നല്ല ഓതിക്കു സാരി ഉടുത്തു നെറ്റിയിൽ ചന്ദനവും കണ്ണിൽ ചെറിയ രീതിയിൽ കരിമഷിയും എഴുതി കഴുത്തിൽ ചെറിയ സ്വർണ്ണമാല ഒരു കയ്യിൽ വള മറ്റേ കയ്യിൽ ചെയിൻ. കാലിൽ സ്വർണ്ണ പാദസാരം മൊത്തത്തിൽ ഒരു അപ്സരസ്സ് സുന്ദരി തന്നെ. ഒറ്റനോട്ടത്തിൽ ആ ഒരു സൗന്ദര്യം എന്റെ മനസ്സിൽ പതിഞ്ഞു ഇതുവരെ ഞാൻ ഒരു പെണ്ണിലും ഇങ്ങനെ ഒരു സൗന്ദര്യം കണ്ടിട്ടില്ല. വർണ്ണിക്കുന്നതിലും അപ്പുറം ആയിരുന്നു ആ കാഴ്ച്ച.അങ്ങനെ നോക്കി നിന്നു പരിസരം പോലും മറന്നു മണി മുഴങ്ങി ഞെട്ടിപ്പോയി ഞാൻ ആ സൈഡിലേക്ക് നോക്കി ദേവിയെ ആണ് കണ്ടത് മുഖത്തു ആ ചിരി ഇപ്പൊ കുറച്ചു കൂടി എന്നു തോന്നുന്നു. തോളിൽ ഒരു കയ്യ് വീണു നോക്കിയപ്പോ ഐഷ് ചേച്ചി “വാ അങ്ങോട്ട് പോകാം”.തലയാട്ടി എന്റെ കയ്യിൽ പിടിച്ചു ചേച്ചി നടന്നു കൂടെ ഞാനും.നടയുടെ അടുത്ത് നിന്നു മുന്നിൽ ഐഷ് ഉണ്ട് കണ്ണുകൾ അവൾ പയ്യെ അടച്ചു ഞാനും അടച്ചു “ദേവി അപ്പൊ എന്റെ മനസ്സിൽ വെറുതെ ആളെക്കാട്ടി തന്നത് അല്ല അല്ലെ എന്റെ മനസ്സിനെ മനസിലാക്കി തന്നെ കാണിച്ചു തന്നത് ആണ് “ദേവിയെ നോക്കി ആ മുഖത്തു വീണ്ടും ചിരി കൂടി ഐഷിനെ നോക്കി പ്രാർത്ഥിക്കുകയാണ്. വീണ്ടും കണ്ണുകലടച്ചു “ഒരുപാട് നന്ദി ഉണ്ട് ഇതേപോലെ സൗന്ദര്യം ഉള്ള പെണ്ണിനെ ഇനി എനിക്ക് കിട്ടില്ല താങ്ക്യു” മണിയടിച്ചു നിർത്താതെ എന്റെ നെറ്റിയിൽ നല്ല തണുപ്പ് അനുഭവപ്പെട്ടു കണ്ണു തുറന്നു നോക്കിയപ്പോൾ അവൾ ചന്ദനം തൊട്ടുതരുന്നു ഞാൻ ചിരിച്ചു അവൾ അത് എന്റെ നേർക്ക് നീട്ടി അവൾക്ക് തൊട്ട് കൊടുക്കാൻ ഞാൻ തൊട്ട് കൊടുത്തു. പിന്നെ തിരിഞ്ഞു നിന്നു പ്രാർത്ഥിച്ചു അവൾ. ഞാൻ ദേവീക്ക് ഒരുപാട് നന്ദി പറഞ്ഞു പുറത്തേക്ക് ഇറങ്ങി ചെരുപ്പും ഇട്ട് ആൽത്തറയിൽ ഇരുന്നു.
നേരം ഇരുട്ടി നല്ല തണുത്ത കാറ്റു വീശുന്നു വയലിൽ നോക്കിയപ്പോ മിന്നാമിനുങ്ങുകൾ മിന്നുന്നു. ഇതെല്ലാം നോക്കി ഞാൻ അങ്ങനെ ഇരുന്നു മനസ്സിൽ വീണ്ടും ഐഷ് ചേച്ചിടെ മുഖം തെളിഞ്ഞു എന്തൊരു സൗന്ദര്യം എന്താണ് ഞാൻ ഇതിനു മുൻപ് ശ്രദ്ധിക്കാതിരുന്നത്. എത്രെയോ നല്ല പെണ്ണുങ്ങളെ കണ്ടു എന്നാലും ചേച്ചിയെ കണ്ടപ്പോൾ മനസ്സിൽ ഒരു നിറവ് അനുഭവപ്പെട്ടു. “ഡാ “എന്നു വിളിച്ചു തോളിൽ തട്ടി നോക്കിയപ്പോ ഐഷ് ചേച്ചി.

Leave a Reply

Your email address will not be published. Required fields are marked *