ഞാൻ :ഞാൻ ഉണ്ടാക്കാം
ഐഷ് :സർ ബുദ്ധിമുട്ടണ്ട ഞാൻ ഉണ്ടാക്കി (നോക്കിയപ്പോ ഐഷ് അകത്തേക്ക് കയറി വന്നു കയ്യിൽ കാപ്പിയും ഉണ്ട് )
ഐഷ് :അമ്മ എനിക്ക് പയ്യെ
അവൾ പിടിച്ചു കട്ടിലിൽ ചാരി ഇരുത്തി കാപ്പി പിടിച്ചു കൊടുക്കുന്നു പിന്നെ തുണി നനച്ചു നെറ്റിയിൽ വെച്ചു. ഇതൊക്കെ കണ്ടപ്പോ വീണ്ടും അവളോടുള്ള ഇഷ്ട്ടം കൂടി തുറന്നു പറയണം അവളോട് എന്നു തീരുമാനിച്ചു. അമ്മക്ക് കാപ്പി കൊടുത്തു പിന്നെ എനിക്കുള്ള ബ്രെക്ഫാസ്റ്റും കൊണ്ട് വന്നു തന്നു ഞാൻ കഴിച്ചു അമ്മയോടൊപ്പം ഞാൻ അവിടെ കിടന്നു.അമ്മക്ക് വല്ലതും വന്നാൽ എനിക്ക് നല്ല വിഷമം ആണ് അച്ഛനെക്കാൾ എനിക്ക് കുറച്ചു സ്നേഹം അമ്മയോടാണ് കെട്ടിപിടിച്ചു കുറെ നേരം കിടന്നു. കുറച്ചു കഴിഞ്ഞു എണീറ്റത്തും അമ്മയെ കാണുന്നില്ല ബാത്‌റൂമിൽ നോക്കി അവിടെ ഇല്ല പിന്നെ അടുക്കളയിൽ നോക്കി പാത്രത്തിന്റെ ഒച്ച കേൾക്കുന്നു അങ്ങോട്ട് നോക്കി അമ്മ കഴുകുകയാണ്.
ഞാൻ :അമ്മ പനിയൊക്കെ മാറിയോ
അമ്മ :ഉഷാറായാടാ എന്റെ മോള് കൊണ്ടുവന്ന കാപ്പി കുടിച്ചു ഒന്നു കിടന്നു എണീറ്റപ്പോൾ എല്ലാം പോയി. പിന്നെ എന്റെ ചക്കര എന്നെ കെട്ടിപിടിച്ചു കിടന്നപ്പോൾ വീണ്ടും ഉഷാറായി (എന്നെ വന്നു കെട്ടിപിടിച്ചു ഒരു മുത്തം തന്നു)
പിന്നെ നേരെ മുത്തേക്ക് ഇറങ്ങി ഉച്ചയായി എന്നു തോന്നി.അവളുടെ വീട്ടിലേക്ക് പോയി. ഹാളിൽ ആരെയും കാണുന്നില്ല. ഡയനിംഗ് അവിടെ ചെന്നപ്പോൾ സ്വാതിഅമ്മ എന്തോ അറിയുകയാണ്. അങ്ങോട്ട് ചെന്നു എന്നോട് അമ്മക്ക് ഏങ്ങനെ ഉണ്ടെന്നു ചോദിച്ചു അടുക്കളയിൽ അമ്മ കേറിയെന്നു പറഞ്ഞപ്പോ അവളോട് പറഞ്ഞിട്ട് വരാം എന്നും പറഞ്ഞു പോകാൻ എഴുന്നേറ്റു. ചേച്ചി എവിടെ എന്നു ചോദിച്ചപ്പോൾ റൂമിൽ ഉണ്ടെന്ന് പറഞ്ഞു. സ്വാതിഅമ്മ പോയപ്പോൾ എന്റെ ഉള്ളിൽ തോന്നിയ ഇഷ്ട്ടം പറയാൻ പറ്റിയ ടൈം ആണെന്ന് തോന്നി. ഞാൻ സ്റ്റെപ് കയറി മുകളിൽ ചെന്നു മനസ്സ് നല്ല രീതിയിൽ ഇടിക്കുന്നുണ്ട്. ഒരു പക്ഷെ ചേച്ചി ഏങ്ങനെ റിയാക്ട് ചെയ്യും എന്നു പോലും ഓർക്കാതെ പ്രേമം തലയ്ക്കു പിടിച്ചു ഡോറിന്റെ ലോക്കിൽ പിടിച്ചു പയ്യെ തുറന്നു നോക്കി ചേച്ചി ബെഡിൽ കിടക്കുന്നു കമഴ്ന്നു കിടക്കുന്നു ഫോണിൽ ആരോടോ സംസാരിക്കുന്നു മുഖം കാണാൻ പറ്റുന്നില്ല.
“ഡീ നീ ആരെക്കുറിച്ച പറയുന്നത് എന്നു അറിയാമോ അവൻ എന്റെ അനിയൻ ആണ്. ആ അവനെ ആന്നോ നീ നടക്കില്ല മോളെ പറ്റത്തില്ല ഞാൻ സമ്മതിക്കില്ല”
മിണ്ടുന്നില്ല
“ദേ നിർത്തിക്കോണം നിന്റെ ഈ സംസാരം ഞാൻ പറഞ്ഞു അർജു എന്റെ അനിയൻ ആണ് കേട്ടല്ലോ ചെറുപ്പം മുതലേ കാണുന്നതാണ്. അനിയനെ പോലെ അല്ല അനിയൻ തന്നെ ആണ്”
ഇത്രേ എനിക്ക് കേൾക്കാൻ കഴിഞ്ഞുള്ളു എനിക്ക് എനിക്ക് എന്തോപോലെ തോന്നി പിന്നെ ഒരു നിമിഷം ഞാൻ അവിടെ നിന്നില്ല കതകു ചാരി പുറത്തേക്ക് ഇറങ്ങി. വേഗം സ്റ്റെപ് ഇറങ്ങി തല കറങ്ങുന്ന പോലെ തോന്നി പെട്ടെന്നു ഞാൻ വീട്ടിൽ ചെന്ന് റൂമിൽ കയറി കതകടച്ചു ബെഡിൽ കമ്ന്നു കിടന്നു കരഞ്ഞു കുറെ നേരം.കതകിലെ മുട്ടുകേട്ട് ഞാൻ തിരിഞ്ഞു നോക്കി “ഡാ അർജു തുറക്കടാ ഡാ”അതെ ഐഷ് അവളാണ് തുറക്കാൻ ഞാൻ പോയില്ല കുറെ കഴിഞ്ഞു അനക്കം ഒന്നും ഇല്ല. ഞാൻ എഴുന്നേറ്റു കണ്ണാടിയുടെ മുൻപിൽ വന്നു നിന്നു.കണ്ണൊക്കെ ചുവന്നു തുടുത്തിരിക്കുന്നു. മനസ്സ് എന്നോട് പറഞ്ഞു “ഡാ അവൾക്ക് നിന്നോട് നീ കരുതുന്നപോലെ ഇഷ്ടപ്പെടാൻ പറ്റില്ല അവൾ നിന്നെ അങ്ങനെ അല്ല കാണുന്നത്.നിന്റെ ഇഷ്ട്ടം അവൾ മനസിലാക്കില്ല നീ അവൾ പറഞ്ഞത് കെട്ടിലെ അവളുടെ അനിയൻ മാത്രം ആണ് നീ എന്നു.ഇനി അങ്ങനെ കാണാവൂ. നീയും അവളെ ഒരു ചേച്ചിയായി നീ അവളെ ഇനി കാണാവൂ. അല്ലതെ എന്നെ നീ വിഷമിപ്പിക്കരുത്” മനസ്സ് അങ്ങനെ പാഞ്ഞപ്പോൾ കുറച്ചു സമാധാനം ആയി പെട്ടെന്ന് എന്റെ ഉള്ളിൽ കാറ്റബോധം വന്നു ശെരിയാണ്.വേണ്ടാത്തത് ചിന്തിച്ചു കൂട്ടിയത് ഞാൻ ആണ് ഇനി എനിക്ക് അവൾ ചേച്ചി ആണ് എന്നു ഉറപ്പിച്ചു. പോയി മുഖം ഒക്കെ കഴുകി വീണ്ടും കണ്ണാടിയുടെ മുന്നിൽ വന്നു ചിരിക്കാൻ നോക്കി പിന്നെ റൂമിൽ നിന്നും താഴേക്ക് പോയി ഹാളിൽ ആവൾ ടീവി കണ്ടുകൊണ്ട് സോഫയിൽ ഇരിക്കുന്നു.എന്റെ മനസ്സ് കൊത്തിവലിക്കുന്ന പോലെ ഫീൽ ചെയ്തു അവളുടെ ആ അഴക് കണ്ട്രോൾ ചെയ്യാൻ പാടുപെട്ടു അവളുടെ അടുത്ത് സോഫയിൽ പോയി ഇരുന്നു. പഴയതുപോലെ അവളെ ചേച്ചിയായി കാണാൻ ശ്രമിച്ചു.
ഐഷ് :ഡാ നീ വീട്ടിൽ വന്നിട്ട് എന്താ റൂമിൽ വരാഞ്ഞേ
