മനംപ്പോലെ അനുരാഗം – 5 18

 

ഞാൻ :(കെട്ടിപിടിച്ച് നെറ്റിയിൽ ഉമ്മ കൊടുത്തു ) എനിക്കും ഇതൊക്കെ പോലെ തന്നെ ആയിരുന്നു ദേവി എന്നോട് പലപ്പോഴായി പറയാൻ പറഞ്ഞെങ്കിലും എന്തോ തോന്നില്ല പിന്നെ എപ്പോഴും പിണക്കവും ദേഷ്യവും അല്ലെ ഈ കുറുമ്പിക്ക്

 

പിന്നെ അധികം ഞങ്ങൾ അങ്ങനെ കിടന്നില്ല ഞാൻ താഴോട്ട് പോയി അവിടെ ഒരു സിംഗിൾ സോഫയിൽ ഇരുന്നു.എല്ലാരോടും കൂടെ കാര്യം പറഞ്ഞിരുന്നു അപ്പൊ പുറത്തു കാർ വന്നു നിന്നു നോക്കിയപ്പോ ജ്യോതിടെ അച്ഛനും അമ്മയും വന്നു അവരെ ക്ഷണിക്കലും വാർത്തമാനവും ഒക്കെ ആയി കുറച്ചു കഴിഞ്ഞിട്ടും ഐഷിനെ കണ്ടില്ല പോയി നോക്കാം എന്നു കരുതിയതും ദാ അടുക്കളയിൽ നിന്നും ട്രയിൽ ചായയും ആയി വരുന്നു ഒരു അപ്സരസിനെ പോലെ എല്ലാവർക്കും ചായ കൊടുത്തു ബാക്കി ഒന്നേ ഉള്ളൂ ഞാനും ഐഷും ഉണ്ട് കുടിക്കാൻ ഐഷ് ചായയുമായി വന്നു “ഒന്ന് നീങ്ങി ഇരുന്നേ ” ഐഷും ഞാനും സിംഗിൾ സോഫയിൽ അഡ്ജസ്റ്റ് ചെയ്തിരുന്നു എന്നാലും ഐഷ് എന്റെ മടിയിലാണ് ഇരിക്കുന്നെ ഞങ്ങൾ മാറി മാറി ചായ കുടിച്ചു പരസ്പരം ചിരിച്ചും അവരുടെ സംസാരം കേട്ടും ഇരുന്നു.

 

രവിഅച്ഛൻ :കേട്ടോ അച്ഛൻ ഇവൾക്ക് ഒരു ആലോചന വന്നു

 

മുത്തശ്ശൻ :അറിഞ്ഞു മോനെ പയ്യൻ കോളേജിൽ സർ ആണല്ലേ പിന്നെ പൊരുത്തക്കേടുകൾ ഉണ്ടെന്നു പറഞ്ഞു

 

അച്ഛൻ :ഉണ്ട് അച്ഛൻ അതൊക്കെ മാറും കുറെ അമ്പലത്തിൽ ഒക്കെ പോകണം പിന്നെ അവൾക്ക് ഇപ്പൊ കല്യാണം വേണ്ടന്ന് പറയുന്നേ.

 

മുത്തശ്ശി :അതിനു കുട്ടിക്ക് അധികം പ്രായം ആയില്ലല്ലോ പ്രശ്നം ഉണ്ടെകിൽ അതൊക്കെ മാറീട്ടു പോരെ

 

മുത്തശ്ശൻ :അതേല്ലോ മോൾക്ക് ആന്നോ പ്രശനം

 

അമ്മ :അല്ല അച്ഛൻ ജാതകം തമ്മിൽ ആണ്. അതുപോലെ തന്നെ അർജുന്റെ ജാതകവും സ്വാമി ഒന്ന് നോക്കി പിന്നെ പറയാം എന്ന പറഞ്ഞെ

 

മുത്തശ്ശി :എന്ന കല്യാണം വേണ്ടെന്നു വെക്ക് വേറെയും ആലോചനകൾ വരും. പിന്നെ അർജുന്റെ ജാതകം ഒരിക്കൽ സ്വാമി നോക്കിയതല്ലേ അന്ന് കുഴപ്പം ഇല്ലന്നല്ലേ പറഞ്ഞെ

 

മുത്തശ്ശൻ :ഇനി വല്ല ദോഷവും കാണും ഇല്ലെങ്കിൽ ആരെങ്കിലും അവനെ വാശികരിക്കാൻ കൂടോത്രം ചെയ്തതാവും കാണാൻ ചുള്ളൻ അല്ലെ

 

എല്ലാരും ചിരിച്ചു കൂടെ ഞങ്ങളും “അതെ ഞാൻ ഒരുഅവളുമാർക്കും നിന്നെ കൊടിക്കില്ല കേട്ടോ ആരെങ്കിലും കൂടെ പോയാൽ ഉണ്ടല്ലോ ” പയ്യെ എന്റെ ചെവിയിൽ പറഞ്ഞു. പെട്ടെന്ന് ആണ് ആ കാര്യം അവിടെക്ക് ഒരു കാർ വന്നത് അതിൽ നിന്നും ഇറങ്ങുന്നവരെ കണ്ടപ്പോൾ ഒന്ന് ഷോക്ക് ആയി…..

 

തുടരും……

Leave a Reply

Your email address will not be published. Required fields are marked *