സർ :എന്താടാ ഇവിടെ വന്നിരിക്കുന്നേ
ഞാൻ :ഒന്നും ഇല്ല ചുമ്മാ അവിടെ ആകെ ബോർ അങ്ങനെ വന്നതാ (എന്റെ ഉള്ളിലെ വിഷമം മാറ്റി പഴയതുപോലെ സംസാരിച്ചു )
സർ :ഞങ്ങൾ ഒന്ന് സംസാരിക്കാൻ വന്നതാ അപ്പോഴാ നീ ഇവിടെ ഇരിക്കുന്ന കണ്ടത്
ഞാൻ :ഓഹ്.. ആന്നോ എന്ന സംസാരിച്ചോ ഞാൻ അങ്ങോട്ട് മാറി നിക്കാം
ഐഷിനെ ഒന്ന് നോക്കി അങ്ങോട്ട് നടന്നു ഐഷിനെ കടന്നു പോയതും എന്റെ കയ്യ് ഒന്ന് വലിഞ്ഞു നോക്കിയപ്പോ എന്റെ വാച്ച് ഐഷിന്റെ ഷാളിൽ ഉടക്കി അത് അഴിക്കാൻ കയ്യ് കൊണ്ട് പോയതും ഐഷു അതിൽ പിടിച്ചു ഞങ്ങൾ മുഖമുഖം നോക്കി വീണ്ടും കണ്ണുകൾ എന്നോട് എന്തോ പറയാൻ ആയി കേഴുന്നു പെട്ടെന്ന് കുരുക്ക് അഴിച്ചു ഞാൻ ഹാളിൽ ചെന്നിരുന്നു. പിന്നെ സമയം പെട്ടെന്ന് പോയി ഞാൻ വന്നു 3മിനിറ്റ് കഴിഞ്ഞതും അവർ തിരിച്ചു വന്നു ഐഷ് എന്റെ ഓപ്പോസിറ്റ് ഇരുന്നു പിന്നെ സംസാരവും ഒക്കെ ആയി കുറച്ചു കഴിഞ്ഞു എല്ലാരും അവരുടെ വീട്ടിലേക്ക് പോയി ഞങ്ങൾ മാത്രം ആയി.അച്ഛൻ അമ്പലത്തിൽ പോകുന്ന കാര്യം ഒക്കെ പ്ലാൻ ചെയ്യുകയാ അതെല്ലാം കേട്ടിരുന്നു ഇടക്ക് ഐഷിനെ നോക്കിയപ്പോ എന്നെ തന്നെ നോക്കി ഇരിക്കുന്നു ദേഷ്യം ആണ് മുഖത്ത് മയന്റ് ചെയ്തില്ല.കുറച്ചു കഴിഞ്ഞതും ഐഷ് എണീറ്റു പോയി ഞാൻ അവർ പറയുന്ന കാര്യങ്ങളും കേട്ടിരുന്നു.എന്തായാലും ഉടനെ ഒരുപാട് യാത്ര ഉണ്ട് അത് ഉറപ്പായി എന്നാൽ ഐഷ് ഞാനും ഇപ്പൊ മിണ്ടില്ല എന്നു മാത്രം ഇവർക്ക് അറിയില്ല അത് അറിയുമ്പോ എന്താകും.
ചേച്ചി എന്തിനാ എന്നോട് വഴക്കിടുന്നെ ഒന്നും മനസിലാകുന്നില്ലല്ലോ ദേവി.അമ്മ :ഡാ നീ ഏത് ലോകത്താണ് (ഒരു നുള്ള് തന്നു)
ഞാൻ :അഹ് എന്താ അമ്മേ
അമ്മ :നീയും മോളും തമ്മിൽ എന്താ പിണക്കം വല്ലതും ഉണ്ടോ ഞാൻ കുറച്ചു ദിവസമായി ശ്രദ്ധിക്കുന്നു.
ഞാൻ :(മൗനം)
സ്വാതിഅമ്മ :ഞാനും ശ്രദ്ധിക്കുന്നുണ്ട് രണ്ടുപേർക്കും ഒരു സന്തോഷവും ഇല്ല ഒരുമിച്ചും അല്ല ഇല്ല പോകുന്നതും വരുന്നതും ഒന്നും അവളോട് ചോദിച്ചാൽ മിണ്ടില്ല എന്താ മോനെ
ഞാൻ :(മൗനം)
അമ്മ :എന്താടാ ഒന്നും പറയാത്തെ അവൾക്ക് ഇഷ്ടപെടാത്ത വല്ല കാര്യവും ചെയ്തു കാണും ഇല്ലെങ്കിൽ അവൾ എന്തെങ്കിലും ചെയ്യാൻ പറഞ്ഞത് ചെയ്തു കാണില്ല
സ്വാതിഅമ്മ :അങ്ങനെ ആയിരിക്കണം എന്നില്ല മിക്കവാറും അവളുടെ കയ്യിൽ ആയിരിക്കും തെറ്റ് അല്ലെ മോനെ
ഞാൻ :(മൗനം)
രവിഅച്ഛൻ :എന്താ മോനെ ഒന്നും മിണ്ടാത്തെ നിങ്ങൾ പിണക്കത്തിൽ ആന്നോ
സ്വാതിഅമ്മ :അതെ അവനോട് മാത്രം ചോദിച്ചാൽ എങ്ങനെ അവളെയും കൂടി വിളിക്ക് നമുക്ക് ചോദിക്കാം
അച്ഛൻ :അതാണ് അതിന്റെ ശെരി
ഞാൻ :വേണ്ട ഞങ്ങൾ പിണക്കത്തിൽ ഒന്നും അല്ല.
ഐഷ് :അങ്ങനെ ആന്നോ
(ഞങ്ങൾ എല്ലാരും നേരെ നോക്കി ചേച്ചി വെളിയിൽ നിൽക്കുന്നു നേരെ എന്റെ മുന്നിൽ വന്നു നിന്നു കരഞ്ഞ ലക്ഷണം ഉണ്ട് എന്നാലും അവളുടെ ആ മുഖം ഒന്നു കാണണം മുടിയൊക്കെ വരികെട്ടി
ഒരു സുന്ദരി)
ഐഷ് :പറയടാ നിനക്ക് എന്നോട് പിണക്കം ഒന്നും ഇല്ലേ
ഞാൻ :ഇല്ല (ചിരിച്ചോണ്ട് എണീറ്റ് എന്നിട്ട് റൂമിലേക്കു പോകാൻ പോയപ്പോ ഷർട്ടിൽ പിടിച്ചു)
ഐഷ് :എന്തൊരു അഭിനയം ആണെന്ന് നോക്കിക്കേ ഇവന്റെ.ഞാൻ അവനോട് ദേഷ്യത്തിന് എന്തോ പറഞ്ഞു അതിന്റെ പേരിൽ എന്നോട് അവൻ മിണ്ടിട്ട് ഇപ്പൊ 10 ദിവസത്തിൽ ഏറെ ആയി അറിയുമോ ഞാൻ അവനോട് മിണ്ടാൻ പോകുമ്പോൾ എല്ലാം അവൻ ഒഴിഞ്ഞു മാറുകയാണ് ഞാൻ ഇപ്പൊ അവനു ഒരു ഭാരം ആയി തുടാ..
(കരഞ്ഞു കണ്ണുകളോടെ ആണ് പറയുന്നത് എന്റെ ഷർട്ടിലും പിടിച്ചിട്ടുണ്ട് ഐഷ്ന്റെ വാ പൊത്തി)
ഞാൻ :മതി നിർത്തു നീ എനിക്ക് ഭാരം അന്നെന്നു ഞാൻ നിന്നോട് പറഞ്ഞോ അതോ ഞാൻ അങ്ങനെ പെരുമാറിയോ ഇല്ലല്ലോ.നീ അല്ലെ എന്നെ ദേഷ്യം പിടിപ്പിക്കുന്ന കാര്യങ്ങൾ പറഞ്ഞത് മറന്നു പോയോ. നീ അല്ലെ എന്നെ നോവിച്ചതും എന്നെ തനിച്ചാക്കി വരുകയും പോവുകയും ഒക്കെ ചെയ്തേ പറയ്.
