മനംപ്പോലെ അനുരാഗം – 5 18

 

അങ്ങനെ ഇരിക്കെ മോതിരമാറ്റത്തിന് സമയം കുറിക്കാൻ ആളിനെ വിളിച്ചു അമ്മടെ തറവാടിന്റെ അടുത്തുള്ള ഒരു സ്വാമിയേ. ഐഷ് ചേച്ചിടെ വിട്ടിൽ വെച്ചാണ് നടക്കുന്നെ ഞാൻ അങ്ങോട്ട്‌ ചെന്നപ്പോൾ സ്വാമി വന്നു കൂടാതെ ആ മാഷും ഫാമിലിയും ഉണ്ട് ഐഷു നല്ലപോലെ ഒരുങ്ങി സുന്ദരി ആയിട്ടാണ് നിൽക്കുന്നെ. ഞങ്ങൾ സെയിം കളർ ആണ് ഇട്ടിരിക്കുന്നത് (പറഞ്ഞു ഇട്ടതല്ല).ഹാളിൽ കാർപെറ്റ് വിരിച്ചു സ്വാമിയും അച്ഛനും, അമ്മയും, സ്വാതിഅമ്മയും, രവിയച്ഛനും, അവരുടെ ഫാമിലിയും തറയിൽ ഇരിക്കുന്നു പിന്നെ സോഫയിൽ പിന്നെ ഞങ്ങളുടെ കുറച്ചു അടുത്ത ആളുകളും.ഐഷ് സ്റ്റൈറിന്റെ അടുത്ത് ആയി നിൽക്കുന്നു കൂടെ ബന്ധത്തിലുള്ള ചേച്ചിമാരും ഉണ്ട്. അച്ഛൻ എന്നോട് അവിടെ ഇരിക്കാൻ പറഞ്ഞു ഞാൻ ഇല്ലെന്നു തലയാട്ടി ഞാൻ പോയി സ്റ്റൈർകേസ്‌ സ്റ്റപ്പിൽ ഇരുന്നു കുറച്ചു അപ്പുറത്തായി ഐഷ് ഉണ്ട് ഞാൻ നോക്കിയപ്പോ എന്നെ ഒന്ന് നോക്കി അടുത്ത് ജ്യോതി നിന്നു എന്നോട് അടിപൊളി ആയിട്ടുണ്ട് എന്നു പറഞ്ഞു ഒരു ഉമ്മപോലെ തന്നു ഇതെല്ലാം ഐഷ് ശ്രദ്ധിക്കുന്ന പോലെ തോന്നി.സ്വാമി എന്തോ കുറെ നേരം ആയി നോക്കുന്നു മുഖത്തു വല്ലാത്തൊരു ഭവമാറ്റവും ഉണ്ട്.

 

രവി അച്ഛൻ : എന്താന്ന് സ്വാമി എന്തു പറ്റി

 

സ്വാമി :പ്രശ്നം ആണല്ലോ ഏത് സ്വാമി ആണ് ഇവരുടെ ജാതകം തമ്മിൽ നോക്കിയത്

 

അച്ഛൻ :ഇവിടെ അടുത്തുള്ള അയ്യർ സ്വാമി ആണ്

 

സ്വാമി :ഓ അദ്ദേഹം ആന്നോ എന്നാൽ തെറ്റില്ല എന്നാലും ഒന്നുടെ നോക്കാം

 

രവി അച്ഛൻ :അദ്ദേഹം കുറച്ചു കാര്യങ്ങൾ ചെയ്യാൻ പറഞ്ഞു (അയ്യർ സ്വാമി പറഞ്ഞത് അതുപോലെ പറഞ്ഞു)

 

സ്വാമി :അതാണ് ഞാൻ നോക്കിയേ ഈ ജാതകങ്ങൾ കുറച്ചു അപലക്ഷണങ്ങൾ ഉള്ളതാണ് അതും ഈ പയ്യന്റെ ജാതകം നാഗങ്ങളാൽ ഉള്ളതാണ് കുട്ടിയുടെ ദേവിയുടെ പോലുള്ള ജാതകവും. കല്യാണത്തിന് മുൻപ് വേറെ ചില കർമങ്ങളും കൂടി ഉണ്ട് അദ്ദേഹം പറഞ്ഞില്ലേ

 

അച്ഛൻ :ഇല്ല സ്വാമി

 

സ്വാമി : അതാണ് എല്ലാ ദോഷവും മാറാനുള്ള കാര്യം ഒരു പൂജ സകല ധൈവങ്ങളെയും വെച്ചു ചെയ്യുന്ന ഒരു പൂജ എന്തായാലും അമ്പലങ്ങളിൽ പോയിട്ട് വാ എല്ലാരും ആ പിന്നെ ആ സ്വാമിയേ കൂടി നമുക്ക് ആ ദിവസം വിളിക്കണം.

 

അച്ഛൻ :സ്വാമി മോതിരം മാറാൻ സമയം

 

സ്വാമി :പാടില്ല കല്യാണം മാത്രമേ പാടുള്ളു അത്രക്കും ദോഷം ആണ്

 

ഞാൻ :എന്നാപ്പിന്നെ ഈ കല്യാണം വേണ്ടാന്ന് വെക്കാം (പയ്യെ പറഞ്ഞു )

 

സ്വാമി :അതായിരിക്കും കുട്ടി നല്ലത്

 

അച്ഛൻ :എന്താ സ്വാമി

 

സ്വാമി :അല്ല ഇവിടെ ആരോ പറഞ്ഞു ഈ കല്യാണം വേണ്ടാന്ന് വെക്കാൻ അതാ ഞാൻ പറഞ്ഞെ

 

ഞാൻ ഒന്ന് ഞെട്ടി ആരും കേട്ടു കാണില്ല എന്നാണ് കരുതിയെ എന്നാൽ സ്വാമി കേട്ടു സ്വാമി ഒന്ന് നോക്കി ചെറുതായി ഒരു പുഞ്ചിരി ഞാൻ ഐഷ് ചേച്ചിയെ നോക്കിയപ്പോ ഐഷ് ഞെട്ടിയതുപോലെ തോന്നി അങ്ങനെ ആണ് നിൽക്കുന്നെ ആ സമയം ഐഷ് എന്നെ നോക്കി ഒരു വല്ലാത്ത ഭാവം.

 

സ്വാമി :അത് അർജുൻ മോൻ അല്ലെ

 

അമ്മ :അതെ സ്വാമി എന്താ

 

സ്വാമി :അവന്റെ നക്ഷത്രം തിരുവാതിര അല്ലെ

 

അമ്മ :അതെ സ്വാമി

 

സ്വാമി എന്തോ കാര്യം ആയി കണ്ണടച്ച് ആലോചിച്ചു ഒരു ചെറു പുഞ്ചിരിയും കയ്യ് കുപ്പി എന്നിട്ട് കവടിയിൽ എന്തോക്കെയോ നോക്കി കൂടാതെ ഞങ്ങളെയും ഒന്ന് നോക്കി പുഞ്ചിരിച്ചു ശിവപാർവതിയെ ഒന്ന് വിളിച്ചു അച്ഛനും അമ്മയും എന്താ എന്നു ചോദിച്ചു

 

സ്വാമി :പറയാം ഇപ്പൊ അതിനു പറ്റിയ അന്തരീക്ഷം അല്ല

 

പിന്നെയും കുറെ നേരം ഇരുന്നു ഓരോ അമ്പലത്തിലും ചെയ്യണ്ട കാര്യങ്ങൾ പറഞ്ഞു കൊടുത്തു.ഞാൻ അപ്പോഴൊക്കെ സ്വാമി ഞാൻ പറഞ്ഞത് എങ്ങനെ കേട്ടെന്ന് ആലോചിക്കുകയായിരുന്നു ത്രികാലക്ഞനി ആന്നോ ഞാൻ ഐഷ് നോക്കിയപ്പോ എന്നെ നോക്കി നിൽക്കുന്നു ആ കണ്ണുകൾ എന്നോട് എന്തോ പറയുന്നു കണ്ണു നിറഞ്ഞും ഇരിക്കുന്നു ഞാൻ അവിടെനിന്നു ഇറങ്ങി വെളിയിൽ വന്നു ഗാർഡൻ ചെയറിൽ പോയി ഇരുന്നു. ഐഷ് ഒരുപാട് മാറി ഒരു ആഴ്ചകൊണ്ട് അതോ ഞാൻ ആന്നോ മാറിയത് ഫോൺ എടുത്തു നോക്കി ചിരിച്ച ഐഷ് പിന്നെ ഞാനും എന്നാൽ മനസിൽ വന്നത് എന്നോടുള്ള പെരുമാറ്റവും ഒന്ന് പൊട്ടികരയണം എന്നു ഉണ്ട്. ഒരു കൈ വന്നു എന്റെ തോളിൽ വീണു ഫോൺ ഓഫ്‌ ചെയ്തു കണ്ണു തുടച്ചു തിരിഞ്ഞു നോക്കിയപ്പോ സർ ആണ് ഞാൻ എണീറ്റു നിന്നപ്പോ സർ മാത്രം അല്ല ഐഷ് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *