ഞങ്ങൾ രണ്ടുപേരും കെട്ടി പിടിച്ചു കരഞ്ഞു എന്റെ മനസ്സിൽ നിന്നും എന്തോ പോയപോലെ പൊട്ടി പൊട്ടി കരഞ്ഞു ഐഷ് നന്നായി കരയുന്നുണ്ടായിരുന്നു. ഇതെല്ലാം കണ്ടും കേട്ടും അച്ഛന്മാരും അമ്മമാരും അവരും ആകെ സങ്കടത്തിൽ ആയിരുന്നു. ഞങ്ങൾ വിട്ടു അകന്നു പരസപരം കണ്ണുകൾ തുടച്ചു ചെറു പുഞ്ചിരിച്ചു നെറ്റികൾ തമ്മിൽ മുട്ടിച്ചു “സോറി ലവ് യൂ”എന്നു ഞങ്ങൾ ഒരുമിച്ചു പറഞ്ഞു. ചെവിയിൽ ചെറുതായി വേദനിച്ചു ഞങ്ങൾ പയ്യെ അകന്നു നോക്കിയപ്പോ എന്റെ ചെവിയിൽ സ്വാതിഅമ്മയും ഐഷിന്റെ ചെവിയിൽ അമ്മയും പിടിച്ചു ചെറുതായി കിഴുക്കി
സ്വാതിഅമ്മ :രണ്ടുപേരും കൂടെ ഇത്രെയും ദിവസവും ഞങ്ങൾ അറിയാതെ പിണങ്ങി ഇരിക്കുവായിരുന്നു അല്ലെ.
അമ്മ :അത് മാത്രം അല്ല മനസ്സിൽ ഇത്രെയും സ്നേഹം വെച്ചിട്ടാണോ രണ്ടും കൂടെ വഴക്കിട്ടത്
അച്ഛൻ :ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല എല്ലേ മക്കളെ
രവിഅച്ഛൻ :നിങ്ങളുടെ ഈ സ്‌നേഹം എന്നും വേണം അല്ലാതെ വഴക്ക് അടിച്ചു ആ സമയം പാഴാക്കരുത് കേട്ടോ
ഞങ്ങൾ രണ്ടുപേരും തല കുലുക്കി എല്ലാം സമ്മതിച്ചു. പരസ്പരം നോക്കി ഒക്കെ എന്നു പറഞ്ഞു.വലിയൊരു ഭാരം ഇറക്കി വെച്ച പോലെ ആയി.പിന്നെ വീണ്ടും സ്വാമി പറഞ്ഞ കാര്യം പറഞ്ഞു തുടങ്ങി ഞങ്ങൾ അത് കേൾക്കാതെ ഞാൻ ഐഷിനെയും കൊണ്ട് മുകളിലേക്ക് പോയി. ഞാൻ കുറെ സോറി പറഞ്ഞു തിരിച്ചും എന്നോട് സോറി പറഞ്ഞു.
ഞാൻ :അതെ എനിക്ക് ഐഷ് കരുതുന്ന പോലെ ഇഷ്ട്ടം ഒന്നും ഇല്ല
ഐഷ് :സത്യം ആരോടും ഇതുവരെ ഒന്നും തോന്നിട്ടില്ല
ഞാൻ :ഉണ്ട് ഒരാളോട് ഒരു ക്രഷ് ഉണ്ട്
ഐഷ് :ആരോട് ആരാ അത്
ഞാൻ :ആഹാ മുഖം ചുവന്നല്ലോ. പേര് ഐശ്വര്യ എന്നാണ് കോളേജ് ടീച്ചർ ആണ് കാണാൻ വലിയ കുഴപ്പം ഇല്ല എന്നാൽ കുശുമ്പി പാറു ആണ്
ഐഷ് :ആണോ. എന്നാലേ എനിക്കും ഉണ്ട് ഒരു ക്രഷ്. പേര് അർജുൻ കാണാൻ ചുള്ളൻ ആണ് എന്നാലും കുറച്ചു അഹങ്കാരം ഉണ്ട് എന്റെ സ്റ്റുഡന്റ് പിന്നെയും അലയവാസിയും ആണ്
ഞങ്ങൾ തമ്മിൽ പൊട്ടിച്ചിരിച്ചു പിന്നെ പിണങ്ങയിരുന്ന ദിവസത്തെ കാര്യങ്ങൾ ഒക്കെ പറഞ്ഞു. ഒരുപാട് പറയാൻ ഉണ്ടായിരുന്നു എന്നാൽ ഇടക്ക് ഐഷ് എന്നോട് ഇഷ്ട്ടം ഉണ്ടെന്ന് ഉള്ള അർത്ഥത്തിൽ സംസാരിച്ചു പെട്ടെന്ന് അത് നിർത്തി വിഷയം മാറ്റി ഞാൻ പിന്നെ ചോദിച്ചെങ്കിലും ഒഴിഞ്ഞു മാറി ഞാൻ എനിക്ക് ഇഷ്ട്ടം ആണ് എന്നുള്ള സൂചനകൾ കൊടുത്തു പ്രയോജനം ഉണ്ടായില്ല.എങ്ങനെയെങ്കിലും കല്യണം നടക്കരുതെന്ന് വീണ്ടും പറഞ്ഞു കാരണം ചോദിച്ചപ്പോൾ ഞാൻ നിന്നോട് അത് പറയും അപ്പോൾ അറിഞ്ഞാൽ മതി പിന്നെ ഞാൻ പറഞ്ഞു കഴിയുമ്പോൾ ചാടി കയറി നോ പറയരുതെന്നും കുറച്ചു ആലോചിട്ടു മാത്രമേ ആൻസർ പറയാൻ പാടുള്ളു എന്നും ഐഷ് പറഞ്ഞു.എന്തായിരിക്കും അത് അപ്പൊ എന്നോട് ഇഷ്ട്ടം അല്ല മറിച്ചു എനിക്ക് ഇഷ്ട്ടം അല്ലാത്ത ആരെയോ ആണ് ഇഷ്ട്ടം അത് ആരായിരിക്കും അപ്പോഴാണ് ഡയറിയുടെ കാര്യം ഓർമ്മ വന്നത് ആ ഡയറിയിൽ ഐഷ് സ്നേഹിക്കുന്ന അവന്റെ ഫോട്ടോ കാണും അത് എങ്ങനെയെങ്കിലും എടുക്കണം ആരാണ് എന്നു അറിയണം. ഒന്നു ഉറപ്പായി ഐഷ് എനിക്ക് സ്വന്തമാവില്ല എന്നാൽ എന്റെ ഇഷ്ട്ടം തുറന്നു പറഞ്ഞെ മതിയാകു കണ്ണു നിറഞ്ഞു മനസ്സ് പെട്ടിയൊഴിക്കൊണ്ടിരിക്കുകയാണ് ഐഷ് ഇപ്പോഴും എന്തൊക്കെയോ സംസാരിക്കുകയാണ് ഒന്നും കേൾക്കാൻ ഞാൻ മനസ്സ് കൊണ്ട് തയ്യാറല്ലായിരുന്നു. പിന്നെ ഒന്നു ആലോചിച്ചപ്പോൾ ഐഷ്മായുള്ള നിമിഷങ്ങൾ എനിക്ക് സന്തോഷകരമാക്കണം അവൾ അവൾ സ്നേഹിക്കുന്ന ആളുടെ കൂടെ പോകുന്നതിനു മുൻപ്. അങ്ങനെ ഐഷ് കാണാതെ ഇപ്പം വരാം എന്നും പറഞ്ഞു ബാത്‌റൂമിൽ പോയി മുഖം ഒക്കെ കഴുകി എന്നാലും മനസ്സിൽ നിന്നും മായ്ച്ചു കളയാൻ പറ്റുന്നില്ല അവൾ ആരെയാകും സ്നേഹിക്കുക ആരാണ് അവൻ ഒന്നു ചോതിച്ചല്ലോ.ഞാൻ പുറത്തിറങ്ങി ഐഷ് എന്റെ ഷെൽഫിൽ ഒക്കെ തുറന്നു നോക്കുകയായിരുന്നു.
ഞാൻ :എന്താണ് അങ്ങ് ഇങ്ങനെ തിരയുന്നത്
