മന്ദാരക്കനവ് – 1 2

 

“നല്ല പയ്യൻ അല്ലേ ചേച്ചി?” ശാലിനി അങ്ങനെ പറഞ്ഞപ്പോൾ തൻ്റെ കീഴ്ച്ചുണ്ട് ഒന്ന് കടിച്ചുകൊണ്ട് “മ്മ് അതേ” എന്ന് മാത്രം ചന്ദ്രിക അതിന് മറുപടി കൊടുത്ത് അവസാനിപ്പിച്ചു.

 

തോമാച്ചൻ്റെ വീട് ലക്ഷ്യമാക്കി ആര്യൻ തൻ്റെ നടത്തം തുടർന്നു. നടത്തത്തിനിടയിൽ അവൻ്റെ മനസ്സിൽ കൂടി അവൻ്റെ കഴിഞ്ഞുപോയ ജീവിതം ഒരു ഫ്ലാഷ്ബാക് പോലെ കടന്നുവന്നു.

 

നാല് വർഷം മുൻപ് കോളേജിൽ നിന്നും ഡിഗ്രീ ഡിസ്റ്റിംഗ്ഷനോടെ പാസ്സ് ആവുമ്പോ അങ്ങനെ വലിയ സ്വപ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല അവന്. സ്വന്തം നാട്ടിൽ തന്നെ അത്യാവശം കുഴപ്പം ഇല്ലാത്തൊരു ജോലി അത് മാത്രം ആയിരുന്നു അവൻ്റെ ഏക സ്വപ്നം. സ്വന്തക്കാരെയും കൂട്ടുകാരെയും വിട്ടു ദൂരെ എങ്ങും പോകാൻ അവന് ഒട്ടും താൽപര്യം ഉണ്ടായിരുന്നില്ല. കാരണം അവൻ്റെ അച്ഛൻ അനുഭവിച്ച സങ്കടങ്ങളും വേദനയും അവൻ അത്രത്തോളം കണ്ടിട്ടുണ്ട്.

 

അങ്ങ് മരുഭൂമിയിൽ കിടന്നു കഷ്ട്ടപ്പെടുന്ന അവൻ്റെ അച്ഛനെ അവനും അമ്മയും ആകെ കാണുന്നത് രണ്ടു വർഷത്തിൽ ഒരിക്കൽ മാത്രം ആണ്. അതും പതിനഞ്ചോ ഇരുപതോ ദിവസങ്ങൾ മാത്രം. ഒടുവിൽ അവൻ്റെ ഇരുപതാം വയസ്സിൽ അച്ഛൻ വിടവാങ്ങുമ്പോൾ ഓർത്തു വെക്കാൻ അങ്ങനെ അധികം നല്ല നിമിഷങ്ങൾ പോലും അവനും അമ്മക്കും സമ്മാനിച്ചിരുന്നില്ല…അതിന് അദ്ദേഹത്തിന് സാധിച്ചിരുന്നില്ല എന്ന് പറയുന്നതാവും ശെരി. അതുകൊണ്ട് അങ്ങനെ ഒരു ജീവിതത്തിലേക്ക് പോകാൻ അവൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.

 

അതുകൊണ്ട് തന്നെ കോളേജ് പഠനം കഴിഞ്ഞ് അവൻ നാട്ടിൽ തന്നെ എന്തെങ്കിലും ജോലി ഒക്കെ നോക്കി അമ്മയോടൊപ്പം തന്നെ നിക്കാൻ ശ്രമിച്ചു. എന്നാൽ വിധി ആണോ നിർഭാഗ്യം ആണോ എന്തോ അവൻ ആഗ്രഹിച്ച പോലൊരു ജോലി അവന് കിട്ടിയില്ല മാത്രവുമല്ല അമ്മാവന്മാരും മറ്റു ബന്ധുക്കളും അവനെ ഗൾഫിലേക്ക് പോകാൻ നിർബന്ധിക്കുകയും ചെയ്യുന്നു. ആദ്യമൊക്കെ അവൻ ഒഴിഞ്ഞു മാറി ചില്ലറ പണികൾ ഒക്കെ ചെയ്ത് പല പരീക്ഷകളും എഴുതി അതിൻ്റെ ഫലവും കാത്ത് പ്രതീക്ഷയോടെ ഇരുന്നു. എന്നാൽ ഒന്നും അങ്ങോട്ട് ശരിയായില്ല. ഒടുവിൽ ഡിഗ്രീ കഴിഞ്ഞ് നാല് വർഷം ആയിട്ടും തൻ്റെ മോൻ തനിക്ക് വേണ്ടി ഇവിടെ നിന്ന് ഒരു നിലയിലും എത്താൻ ആവാതെ നിക്കുന്നത് കണ്ട അവൻ്റെ അമ്മ പോലും അവനെ ഗൾഫിലേക്ക് പോകാൻ നിർബന്ധിച്ചു.

 

മനസ്സില്ലാമനസ്സോടെ ആണ് ഒടുവിൽ അവൻ അതിന് സമ്മതം മൂളിയത്. അങ്ങനെ പോകാൻ ഉള്ള ദിവസം അടുത്തപ്പോഴാണു ഇന്ത്യ പോസ്റ്റ് എക്സാം റിസൾട്ട് വന്നതും അവന് ജോലി കിട്ടിയതും. അങ്ങ് മരുഭൂമിയിൽ പോയി കിടക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് താൻ ഇതുവരെ കേട്ടിട്ട് കൂടി ഇല്ലാത്ത ഈ മന്ദാരക്കടവ് തന്നെയാണെന്ന് നിശ്ചയിക്കാൻ അവന് കൂടുതൽ സമയത്തിൻ്റെയോ ആലോചനകളുടെയോ ആവശ്യം വേണ്ടി വന്നില്ല. അങ്ങനെ ആര്യൻ അവൻ്റെ ഇരുപത്തിയഞ്ചാം വയസ്സിൽ ആദ്യമായി അവൻ്റെ നാട്ടിൽ നിന്നും മറ്റൊരു നാട്ടിലേക്ക് വണ്ടി കയറി.

 

ഒരു സ്വപ്നം പോലെ കഴിഞ്ഞു പോയ കഥകൾ എല്ലാം അവൻ ഓർത്തെടുത്തുകൊണ്ട് ഒരു നിശ്വാസം പുറപ്പെടുവിച്ചു.

 

മന്ദാരക്കടവിലെ ഇതുവരെ ഉള്ള നിമിഷങ്ങൾ അവന് ഈ നാടിനോട് ഒരു പ്രത്യേക ഇഷ്ടം നേടി കൊടുത്തിരുന്നു. അതിന് പ്രധാന കാരണം മന്ദാരക്കുളം തന്നെ. പിന്നുള്ളത് ചന്ദ്രിക ചേച്ചിയും ശാലിനി ചേച്ചിയും. “ഈ ലിസ്റ്റ് ഇനിയും നീളുമോ?”  അവൻ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി തൂകി മനസ്സിൽ ചോദിച്ചു. “കാത്തിരുന്നു കാണാം…”

 

__________________________________

 

ശ്യാമാംബരം വായിച്ചവർക്ക് എൻ്റെ എഴുത്തിൻ്റെ ശൈലി മനസ്സിലായിട്ടുണ്ടാകും എന്ന് കരുതുന്നു. അത് വായിച്ചിട്ടില്ലാത്തവർക്ക് ഇത് വലിച്ച്നീട്ടൽ ആയിട്ടോ കമ്പി കുറവായിട്ടോ തോന്നാം. എന്നിരുന്നാലും നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന ഉറപ്പോടെ അടുത്ത പാർട്ടിൽ കാണാം. ഇഷ്ടപ്പെട്ടെങ്കിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക അത് മാത്രം ആണ് തുടർന്ന് എഴുതാൻ ഉള്ള ഊർജം.

Leave a Reply

Your email address will not be published. Required fields are marked *