മലയാളം കമ്പികഥ – എന്റെ ട്യൂഷൻ ടീച്ചർ മൃദുലചേച്ചി – 2

എന്തെങ്കിലുമൊരു നേട്ടം കാണാതെ കൈമൾ ഇങ്ങനെ ചെയ്യില്ലല്ലോ..?
അനുകന്പ അലിവ് ഇതൊക്കെ എന്താന്ന് പോലും അറിയില്ലാത്ത ജന്മമാ കൈമളുടേത്…!
നീയെന്തായാലും ആ പെങ്കൊച്ചുമായി അത്ര അടുപ്പത്തിന് പോകാതിരിക്കുന്നതാകുംനന്ന്…! അതിന്റെ കാര്യത്തിലിടപെട്ട് അവസാനം കൈമളുമായി മുഷിയേണ്ടി വരരുത്…!”
ഞാനും അത്ര ചിന്തിച്ചില്ലായിരുന്നു…! എന്റെ മുഖത്തും ഉൽക്കണ്ഠയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടി….
“ചേട്ടായീ ഞാനൂടെ വന്നോട്ടേ.. ആ ചേച്ചിയെ ഒന്ന് കാണാലോ…?”
സൈനു ചോദിച്ചു. ഞാനുറക്കെ ചിരിച്ചു:
“ചേട്ടായിയോ….! നീ വിളിയ്കുന്നത് തന്നെയങ്ങ് വിളിച്ചാ മതിയെടീ മരത്തവളേ….! കാര്യം കാണാൻ അവടൊരു ചേട്ടായി വിളി…!”
എന്നെ കൊഞ്ഞനം കുത്തിക്കാട്ടിയിട്ട് സൈനു പിണങ്ങിയെണീറ്റ് ചവുട്ടിക്കുലുക്കി അകത്തേയ്ക് പോയി…!
ഞാനുമെണീറ്റ് കുളിയ്കാനായി പോയി. കുളിയ്കുമ്പോഴും കുളികഴിഞ്ഞുമെല്ലാം അച്ചന്റെ ആ നോട്ടമായിരുന്നു മനസ്സിൽ ഉടക്കി കിടന്നത്…!
നേരമിരുട്ടുന്നതിന് മുന്നേ ഞാൻ സൈനുവുമൊത്ത് മൈഥിലിയുടെ വീട്ടിലേയ്ക് പോയി. എന്നെയും കാത്ത് വഴിക്കണ്ണുമായി മൃദുലേച്ചി സിറ്റൌട്ടിൽ തന്നെ നിൽപ്പുണ്ട്..!
ചെന്നയുടൻ തന്നെ മൃദുലേച്ചി സൈനുവുമായി കൂട്ടായി…! വർത്തമാനമൊക്കെ പറഞ്ഞിരിക്കുന്നതിനിടയിൽ ചേച്ചി സൈനുവിനോട്:
“സൈനുമോളേ നമുക്കിന്നിവിടെ കിടക്കാം കെട്ടോ മോള് ചേച്ചിയ്കിന്ന് കൂട്ട് കിടക്കണേ….”
“അമ്മയോട് പറഞ്ഞാ മതി ഞാൻ റെഡിയാ…!”
സൈനു സന്തോഷത്തോടെ പറഞ്ഞിട്ട് അകത്തേയ്ക് നടന്നു. ഞങ്ങളും എണീറ്റ് പിന്നാലെ ഉള്ളിലേയ്ക് കയറി. ഞാൻ സൈനു കേൾക്കാതെ തിരിഞ്ഞ്:
“ഇത് വളരെ മോശായിപ്പോയി കെട്ടോ…! മനുഷ്യരെ കൂട്ട് കിടക്കണോന്നും പറഞ്ഞ് വിളിച്ച് കൊതിപ്പിച്ചിട്ട്……”
കണ്ണുരുട്ടി നാവ് കടിച്ചുകൊണ്ട് മൃദുലേച്ചി എന്റെ പിന്നിൽ ചന്തിയ്ക് താഴെ ഉള്ളം തുടയിൽ സാമന്യം നല്ല ഒരു നുള്ള് തന്നു…!
“ആ……. വൂ…!”
ഞാൻ തുള്ളിപ്പോയി. സൈനു തിരിഞ്ഞു:
“എന്ത് പറ്റി ചേട്ടായീ…”
“ഷർട്ടിനുള്ളിൽ ഉറുമ്പുണ്ടാരുന്നെന്ന് തോന്നുന്നു. കടിച്ചു! ഹോ…! എന്തൊരു കട്ടുകഴപ്പ് ….! ചൊട്ടനുറുമ്പാന്നാ തോന്നുന്നേ…!”
ഞാൻ ഷർട്ടും കുടഞ്ഞ്
നിന്ന് തുള്ളി…! മൃദുലേച്ചി വായ് പൊത്തി പൊട്ടിവന്ന ചിരിയമർത്താൻ പാടുപെട്ടു….!
എട്ടുമണി ആകാറായപ്പോൾ കൈമളങ്കിളിന്റെ കാർ മുറ്റത്ത് വന്ന് നിന്നു. കാറിന്റെ പിൻവാതിലുകൾ തുറന്ന് അച്ചനുമമ്മയും ആദ്യമിറങ്ങി. പിന്നാലെ മുൻവാതിൽ തുറന്ന് കൈമളങ്കിളും!
ഒരുപാടൊരുപാട് ആരാധിയ്കുന്ന കഥാകാരനെ കൺമുന്നിൽ കണ്ട മൃദുലേച്ചി വായ് പൊളിച്ചപടി നിന്നുപോയി….!
“ആഹാ….! അങ്കിളിന്റെ ഉമ്മാച്ചിക്കുട്ടി ഇവിടുണ്ടാരുന്നോ…!”
ചിരിയോടെ അങ്കിൾ ചോദിച്ചപ്പോൾ സൈനു മുഖം വീർപ്പിച്ചു.
പരിചയപ്പെടലും കുശലങ്ങൾക്കുമൊടുവിൽ എന്നെയും സൈനുവിനേയും അവിടെ കിടക്കാൻ അനുവദിച്ച് അച്ചനുമമ്മയും വീട്ടിലേയ്ക് മടങ്ങി.
അത്താഴ ശേഷം മൃദുലേച്ചിയും സൈനുവും കൂടി മൈഥിലിയുടെ മുറിയിലും ഞാൻ സാധാരണ കിടക്കാറുള്ളത് പോലെ മുകളിലെ മുറിയിലും കിടന്നു…..
അതിരാവിലെ യാത്രയായ കൈമളങ്കിൾ മൂന്ന് ദിനങ്ങൾ കഴിഞ്ഞേ മടങ്ങിവരൂ എന്ന് അറിയിച്ചിട്ടാണ് പോയത്….!
വൈകുന്നേരം നാലുമണിയോടെ മൈഥിലിയും മിഥുനും സ്ഥലത്തെത്തി. മൈഥിലി അഞ്ചരയോടുകൂടി മൃദുലേച്ചിയേയും കൂട്ടി വീട്ടിലേയ്ക് വന്നു.
“ആരിത് സീതമ്മയോ …!
നീയിതെപ്പമെത്തി…? നിന്റെ എഞ്ചിനീയറെന്തിയേടീ.?”
അച്ചൻ ചിരിയോടെ തിരക്കി.
“അങ്ങേര് അടുത്തയാഴ്ചയേ വരൂ… ആന്റിയെന്തിയേ അങ്കിളേ….”
മൈഥിലി ചിരിച്ച് ചോദിച്ചുകൊണ്ട് മൃദുലേച്ചിയുടെ കൈയും പിടിച്ച് അകത്തേയ്ക് കയറി….
ടൌണിൽ പോയ ഞാൻ വന്ന് ബൈക്ക് നിർത്തി ഇറങ്ങിയതും എല്ലാവരും കൂടി സിറ്റൌട്ടിലിരുന്ന് സംസാരിച്ചുകൊണ്ടിരുന്നതിൽ നിന്ന് മൃദുലേച്ചി മടിയിൽ നിന്നും സൈനുവിനെ മാറ്റി പെട്ടന്ന് എഴുന്നേറ്റു……
“സൂര്യനെ കണ്ട ചെംതാമര പോലെ വിടർന്ന മുഖത്തോടെ:
“കുട്ടനിതെവിടെ പോയതാ കുട്ടാ അന്വേഷിച്ചുവന്നാൽ വീട്ടിലാളില്ലല്ലോ….!”
അച്ചൻ ചുണ്ടിൻ കോണിൽ ഒളിപ്പിച്ച ഒരു പുഞ്ചിരിയോടെ ഞങ്ങൾ ഇരുവരേയും മാറിമാറി നോക്കി….! പിന്നീട് അമ്മയേയും!
“എടീ പീക്കിരീ വാടീ… ഇന്നെന്റെ കൂടെ കിടക്കാം…!”
സൈനു അമ്മയുടെ മുഖത്തോട്ട് നോക്കി. അമ്മ ചിരിച്ചു.
“അമ്പടീ അവള് അനുവാദം ചോദിയ്കുന്നു…! വാടീ പെണ്ണേയിവിടെ നിന്റമ്മ എന്നാ ചെയ്യുവെന്നൊന്ന് കണ്ടിട്ടേയൊള്ളല്ലോ..!”
മൈഥിലി സൈനൂനെ വലിച്ച് ചേർത്ത് പിടിച്ചു.
“മോങ്കുട്ടാ അച്ചനവിടില്ല വന്നേക്കണേ….! മൈഥിലി പറഞ്ഞിട്ട് സൈനുവിനേം ചേർത്ത് പിടിച്ച് പടിയിറങ്ങി…
മൃദുലേച്ചിയും ഒപ്പമിറങ്ങി…
ഞാൻ എട്ടുമണിയോടെ അവിടേയ്ക് ചെന്നു. യാത്രാക്ഷീണമുണ്ടാകും സഹായിക്കേണ്ട എന്നും പറഞ്ഞ് മൃദുലേച്ചി മൈഥിലിയെ അടുക്കളയിൽ നിന്നും പുറത്താക്കി!
സൈനൂ മൃദുലേച്ചിയുടെ തുണിത്തുമ്പിൽ തൂങ്ങി ഒപ്പമുണ്ട്!
ഞങ്ങൾ ഇരുവരും ചെന്ന് സിറ്റൌട്ടിൽ തറയിലിരുന്നു.
തിരുവനന്തപുരത്തെ വിശേഷങ്ങളും കോളേജിലെ കാര്യങ്ങളും ഒക്കെ പറഞ്ഞ് പറഞ്ഞ് ചർച്ച ഒടുവിൽ മൃദുലേച്ചിയിലെത്തി…!
“പാവം എത്ര നല്ല പെണ്ണ്! പ്രായം അങ്ങ് കൂടിപ്പോയി അല്ലേൽ സത്യമായും നിന്നെക്കൊണ്ട് അതിനെ കെട്ടിച്ചേനേ…! എനിയ്കത്രയ്കങ്ങിഷ്ടായി.!”
മൈഥിലി പറഞ്ഞു..! അകത്തേയ്ക് നോക്കിയ മൈഥിലി അടക്കിയ ശബ്ദത്തിൽ:
“എടാ… കരുണാകരകൈമൾ എന്തെങ്കിലും നേട്ടം കാണാതെ ഈയിനം സൽപ്രവർത്തി ചെയ്യുമെന്ന് നീ കരുതുന്നുണ്ടോ…?”
ഞാൻ അത്ഭുതപ്പെട്ട് വായ് പൊളിച്ചപടി ഇരുന്നുപോയി:
“ഇത് തന്നാടീ അച്ചനും ചോദിച്ചേ…!”
ഞാൻ പറഞ്ഞു.
“ആഹാ…! അങ്കിളും പറഞ്ഞോ… എന്നാൽ സംശയം ഒന്നും വേണ്ട ഉറപ്പിയ്കാം അച്ചന് ഈ പെണ്ണിനെ ഉപയോഗിച്ച് വലിയതെന്തോ നേടാനുണ്ട്….!”
അവൾ മുകളിലേയ്ക് നോക്കി കൈകളുയർത്തി:
“എന്റെ മുത്തപ്പാ…. ആ പാവം പിടിച്ച പെണ്ണിന് ആപത്തൊന്നും വരുത്താതെ കാത്തോളണേ…!”
അവൾ വീണ്ടും തുടർന്നു:
“എന്തായാലും ഒന്നെനിയ്കുറപ്പാ…! നൂറ് ശതമാനം..! അച്ചന് ഈ പെണ്ണിന്റെ എന്നല്ല ഒരു പെണ്ണിന്റെയും ശരീരം വേണ്ട…! ഒന്നുമില്ലാത്ത ഈ പാവത്തിന്റെ കൈയിൽ നിന്നും പിന്നെന്ത് നേടാൻ…!”
ഞങ്ങൾ പറഞ്ഞിരിയ്കുമ്പോൾ മൃദുലേച്ചി അങ്ങോട്ട് വന്നു.
സൈനു മിഥുന്റെ കൂടെയിരുന്ന് ടിവി കാണുകയാണ്…
ഞങ്ങളോടൊപ്പം തറയിലിരുന്ന മൃദുലേച്ചിയോട് മൈഥിലി ചോദിച്ചു:
“ചേച്ചീ…. നിങ്ങടെ വസ്തു വല്ലതും കേസ്സിലോ ജപ്തീലോ വെല്ലോം പെട്ട് കിടപ്പുണ്ടോ…?”
മൃദുലേച്ചി ചിരിച്ചു:
“വസ്തു ഉണ്ടായിട്ട് വേണ്ടേ കേസുണ്ടാകാൻ…! അച്ചന് ആകെ ഉണ്ടായിരുന്നത് പത്തുസെന്റാ…! അത് പണ്ടേ വിറ്റുകുടിച്ചു. ഞങ്ങൾക്ക് ഓർമ്മ വെക്കുന്നതിനും മുന്നേ!
ഇപ്പം കിടക്കുന്നത് പള്ളിവക പറമ്പാ…! ആധാരോം ഒന്നുമില്ല! മൂന്ന് പെൺകുഞ്ഞുങ്ങൾ എന്ന സഹതാപത്തിലാ അവർ ഇറക്കിവിടാഞ്ഞത് ഇപ്പോളിനി ഉടനെ അവരാ വീട് പൊളിച്ചോളും! എന്താ മോളേ തിരക്കിയത്…?”
മൈഥിലി എന്നെ നോക്കിയിട്ട് ഒന്നുമില്ലെന്ന് ചുമൽ കൂച്ചി.
ഞങ്ങൾ അത്താഴവും കഴിഞ്ഞ് കിടക്കാനൊരുങ്ങി.
മൃദുലേച്ചിയുടേയും മൈഥിലിയുടേയും നടുവിൽ കിടന്നാണ് സൈനു ഉറങ്ങിയത്…!
രാവിലെ കതകിലെ മുട്ട് കേട്ടാണ് ഞാൻ ഉണർന്നത്. ലൈറ്റിട്ട ഞാൻ ചുവരിലെ ക്ളോക്കിലേയ്ക് നോക്കി മണി അഞ്ചര…! ഞാൻ ചെന്ന് കതക് കുറ്റിയെടുത്തു.
മുന്നിൽ ട്രേയിൽ രണ്ട് ഗ്ളാസ് കട്ടൻചായയുമായി മൈഥിലി…!
കയറിവരുന്ന ഹാളിലെ ഞങ്ങളിരുന്ന് പഠിയ്കുന്ന മേശമേലേയ്ക് ട്രേ വെച്ച അവൾ തിരക്കി:
“ഇതെന്താടാ ഒരു പുതുക്കം! അടച്ചുപൂട്ടി കിടക്കുന്നേ…?”
ഞാൻ മുഖം കഴുകിത്തുടച്ച് വന്നിരുന്നിട്ട് അവൾ നീട്ടിയ ചായ വാങ്ങി മൊത്തിയ്കൊണ്ട് പറഞ്ഞു:
“ആ ചേച്ചിയെങ്ങാനുമാ ചായയുമായി വരുന്നതെങ്കിലോ..! പത്തിവിടർത്തി നിന്നാടുന്ന എട്ടടി മൂർഖനെ കണ്ട് പാവം അത് ബോധം കെടണ്ടല്ലോന്ന് കരുതിയാ…!”
ഞാൻ പറഞ്ഞത് കേട്ട അവൾ പൊട്ടിച്ചിരിച്ചു.

Updated: March 16, 2017 — 6:44 am

Leave a Reply

Your email address will not be published. Required fields are marked *