മലയാളം കമ്പികഥ – എന്റെ ട്യൂഷൻ ടീച്ചർ മൃദുലചേച്ചി – 2 25

“മോങ്കുട്ടാ നീയിപ്പോ മനസ്സി കരുതുന്നത് ഈ അങ്കിളിന് ഊഹിയ്കാം…!
ഇവളെ ഇവടെ വീട്ടി നിർത്താൻ വയ്യാഞ്ഞാ ഞാനിങ്ങട് കൊണ്ടുപോന്നെ! അല്ലാണ്ടീ തൊണ്ണൂറാം കാലത്ത് പെണ്ണ് വേണ്ടീട്ടല്ല”

ഒന്ന് നിർത്തി അങ്കിൾ ഞങ്ങൾ രണ്ട് പേരുടേയും മുഖങ്ങളിലേയ്ക് മാറിമാറി നോക്കിയിട്ട് വീണ്ടും തുടർന്നു….

“നമ്മുടെ ബാറിലെ അന്തേവാസിയാ ഇവടെ തന്ത..! നമ്മുടെ കുടിശ്ശിക വരുത്തുന്ന ചിട്ടിപ്പൈസ പിരിക്കാൻ പോകുന്ന കൂട്ടത്തിലുള്ള ഒരുത്തനാ അവൻ…!
ഇവടമ്മ വന്ന് കരഞ്ഞ് പറഞ്ഞിട്ട് ഇവളെ ഡിഗ്രീം
ബീയെഡ്ഡുമൊക്കെ പഠിപ്പിക്കാനുള്ള പണം ഞാനാ കടമായിട്ട് കൊടുത്തത്…! ആ തള്ളേം ചത്തു! മൂന്ന് പെമ്മക്കളിൽ മൂത്തവള് പാറമടേ പണിക്ക് വന്ന ഒരു തെക്കന്റെ കൂടെ പോയി. രണ്ടാമത്തവൾ തൂങ്ങിച്ചത്തു. ഇവളെ ആ നാറി കൂട്ടിക്കൊടുക്കാൻ ഒരുങ്ങുവാ…! മൊതലാളിക്ക് തരാനൊള്ള കാശിന് പകരം രണ്ട് മാസത്തേന് ഇവളെ കൊണ്ടുപൊക്കോന്നാ ആ നാറി പറഞ്ഞത്…! അത് കഴിഞ്ഞ് അവൻ ഇവക്ക് ആളുകളേം കൊണ്ടുവന്ന് അവൻ സുഖായിട്ട് ജീവിച്ചോളാന്ന്…!

ആ നാറിക്കിട്ട് ഞാനൊരെണ്ണം വെച്ചുകൊടുത്ത് അവനേം കൂട്ടി ചെന്ന് കൈയോടെ ഇവളെ ഇങ്ങ് കൊണ്ടുപോന്നു. ആ അന്പലത്തിന് മുന്നിലെ കാണിയ്കമണ്ധപത്തിന്റെ അവിടെ വച്ച് രണ്ട് കൂവളമാലേം അവനെ കാണിക്കാനായി അവന്റെ മുന്നിവെച്ചിട്ടു. കല്യാണം!
പിന്നെ അവനിട്ട് ഒരെണ്ണോം കൂടി കൊടുത്ത് മേലിൽ നമ്മടെ സ്ഥാപനങ്ങളുടെ മുന്നിപ്പോലും വന്നേക്കെല്ലന്ന് പറഞ്ഞ് ഓടിച്ചു…!”

കൈമളങ്കിൾ മൃദുലയെ നോക്കി പറഞ്ഞു:

“എടീ കൊച്ചേ നീ പേടിക്കെണ്ട എന്റെ മകള്
മൈഥിലിയെപ്പോലെ തന്നെ നീയിവിടെ കഴിഞ്ഞോ…!
അവടെ പ്രായമില്ല നിനക്ക്..! ദേ… അതാ അവടെ മുറി. അവടെ തുണിയൊക്കെ അതീ കാണും. പോരാത്തത് ഇവനേം കൂട്ടി വണ്ടീമെടുത്ത് നമ്മടെ കടേ പോയി എടുത്തോ..
ചേടുത്തിയെപോലെ തൂങ്ങാനൊന്നും നിക്കണ്ട നിന്നെ ഞാൻ ഏതേലും കൊള്ളാവന്ന ഒരുത്തന്റെ കൂടെ കെട്ടിച്ചുവിട്ടോളാം…!”

എന്റെ നേരേ തിരിഞ്ഞ്:

“നീ മൈഥിലിയേം അവനേം വിളിച്ച് കാര്യങ്ങൾ പറ… നിങ്ങള് തമ്മിൽ എന്നാൽ വിശദമായി പരിചയപ്പെട് ഞാൻ പോകുവാ…”

കൈമളങ്കിൾ എണീറ്റ് മൃദുലയോടായി:

“എനിക്കൊരസുരവിത്ത് കൂടിയുണ്ട്….! പെണ്ണിനെ കെട്ടിച്ചുവിട്ടതിൽ പിന്നെ അവന്റെ തോന്യാസാ ഇവിടെ…!

അവധി തീരുമ്പോ ഇങ്ങ് വരും ഒരു പുത്തകം തൊറക്കില്ല ആ ജന്തു…!

എന്റെ കൊച്ച് നോക്കിയപോലെ ഇനി നീ വേണം സ്വന്തം ചേച്ചിയായി അവനെ നോക്കാൻ…!”

ഭയപ്പാട് അപ്പാടെ മാറിയ മൃദുല കൈമളങ്കിളിനെ ആരാധനയോടെ നോക്കി പുഞ്ചിരിയോടെ തലയാട്ടി സമ്മതിച്ചു.

വാതിൽക്കലെത്തിയ അങ്കിൾ തിരിഞ്ഞ് നിന്ന് ചിരിച്ചു:

“നിന്റച്ചനോടും അമ്മയോടും കാര്യങ്ങൾ പറഞ്ഞേക്കണേടാ മോങ്കുട്ടാ…! മറ്റൊരുത്തനേം എനിക്ക് പോതിപ്പിക്കണ്ട…!”

അദ്ദേഹം ഇറങ്ങിച്ചെന്ന് കാറിൽ കയറി.

ഞാനുമൊരു ദീർഘനിശ്വാസം വിട്ടു. മൃദുല എന്റെ ഹൃദയത്തിന്റെ ഏതോ ഒരു കോണിൽ അള്ളിപ്പിടിച്ചപോലോരു സംശയം.!

മുൻപ് കണ്ടിട്ടേയില്ലാത്ത ഒരു പെൺകുട്ടിയുടെ കാര്യത്തിൽ എനിയ്കുണ്ടായ വെപ്രാളവും പിന്നീടുണ്ടായ ആശ്വാസവും എന്നെ സ്വയം അതിശയിപ്പിച്ചു…!

“ശരത്തേട്ടന് കുടിയ്കാൻ ചായയോ അതോ കാപ്പിയോ…?”

മൃദുലയുടെ മൃദുവായ കിളിനാദം കേട്ട ഞാൻ കോരിത്തരിച്ചു. രൂപം പോലെതന്നെ എന്തൊരു മധുരശബ്ദവും…!

“ഹഹ…ഹ”

ഞാനുറക്കെ ചിരിച്ചു.

“ഏട്ടനോ…! ഞാനോ…
എന്റെ സൈനൂ പോലും എടാ പോടാന്നാ വിളി..! വന്നിട്ടും പോയിട്ടും പാവം മിഥുൻ മാത്രം അണ്ണാന്ന് വിളിയ്കും….!
എന്തായാലും എനിയ്കും ഏട്ടനാകാൻ ഒരാളെ കിട്ടിയല്ലോ വിളിച്ചോ വിളിച്ചോ…!”

ഞാൻ പറഞ്ഞതും അവൾ നാണിച്ച് ചിരിച്ച് മുഖം താഴ്ത്തി…

എന്നെ വീഴ്തതിയ ആ ചതിക്കുഴി……!!!.

ആ മനോഹരമായ നുണക്കുഴി…! അത് ഞാനാ കവിളിൽ ആദ്യമായി കണ്ടു…!!!!

“ആട്ടേ….. ഇയാൾക്കെത്ര വയസ്സായി…?”

ഞാൻ ചോദിച്ചു.

“ഇരുപത്തിയെട്ട്”

അവൾ പറഞ്ഞ മറുപടി കേട്ട ഞാൻ ഞെട്ടി…!

“ഹെന്റെ പൊന്നോ….! നുണ പറയാതെ പെണ്ണേ.. വയസ്സ് എത്രയായി അത് പറ..!”

Updated: March 16, 2017 — 6:44 am

Leave a Reply

Your email address will not be published. Required fields are marked *