മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം – 5 1

 

അയാള്‍ ഫയലില്‍ നിന്നും ഒരു പേപ്പര്‍ എടുത്ത് അവന്‍റെ നേരെ നീട്ടി.

 

“നീ ഒപ്പിടുന്ന എഗ്രീമെന്‍റ്റ് തെറ്റുന്ന നിമിഷം, ഈ ശിക്ഷയിളവ് ക്യാന്‍സല്‍ ആകും…”

 

പേപ്പറിലെ ഉള്ളടക്കം വായിക്കുകയായിരുന്ന നെവിലിനോട് അയാള്‍ തുടര്‍ന്നു.

 

“നീ വായിച്ചുകൊണ്ടിരിക്കുന്ന ടേംസ് അനുസരിച്ച്…ഈസ് ദാറ്റ് ക്ലിയര്‍?”

 

നെവില്‍ നിശബ്ദനായി അയാളെ നോക്കി.

 

ഡീന്‍ അവന്‍റെ അടുത്തേക്ക് വന്ന് അവന്‍റെ കണ്ണുകളിലേക്ക് നോക്കി. പിന്നെ അതീവ ശാന്തതയോടെ വീണ്ടും ചോദിച്ചു:-

 

“ഈസ് ദാറ്റ് ക്ലിയര്‍ മിസ്റ്റര്‍ നെവില്‍ സ്റ്റീഫന്‍?”

 

“യെസ്, മിസ്റ്റര്‍ റെയ്ഗന്‍…”

 

സ്വരം പതറാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ച് അവന്‍ പറഞ്ഞു.

 

പിന്നെ പേപ്പറില്‍ ഒപ്പ് വെച്ചതിന് ശേഷം ഓഫീസിന് പുറത്തേക്ക് പോയി.

*******************************************************

 

പിറ്റേ ദിവസം, ഞായര്‍, സൌത്ത് മോണ്‍ട്രിയോള്‍ ബാപ്പ്റ്റിസ്റ്റ് ചര്‍ച്ച്… നഗരത്തിലെ ഏറ്റവും പ്രസിദ്ധമായ ആരാധാനാലയങ്ങളില്‍ ഒന്നാണ് സൌത്ത് മോണ്‍ട്രിയോളിലെ ബാപ്പ്റ്റിസ്റ്റ് ചര്‍ച്ച്. റവറന്‍റ്റ് ഡെറിക്സണ്‍ എമ്മെറ്റ് ആണ് പാസ്റ്റര്‍. ഒരുകാലത്ത് ക്യാനഡയിലെ ഏറ്റവും വലിയ വ്യവസായികളില്‍ ഒന്നായിരുന്ന ജൊഹാന ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസിന്‍റെ ചെയര്‍മാന്‍. ഭാര്യ ജോഹാനയുടെ മരണ ശേഷം ഫാക്ടറികള്‍ എല്ലാം നിശ്ചലമാണ്. മറ്റൊന്നിലും ഉത്സാഹമില്ലാതെ, ബൈബിള്‍ വായനയിലും, കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളിലും ചാരിറ്റികള്‍ക്ക് വേണ്ടിയുള്ള ഫണ്ട് റൈസിംഗ് പ്രോഗ്രാമുകളിലും മാത്രം ശ്രദ്ധിച്ച് ഏക മകളായ ഹെലനോടൊപ്പം ജൊഹാന വില്ലയെന്ന മാന്‍ഷന്‍ ഹൌസില്‍ കഴിയുകയാണ് അദ്ദേഹം.

 

ചര്‍ച്ചിന്‍റെയകം ഏകദേശം നിറഞ്ഞിരുന്നു. സൌത്ത് മോണ്‍ട്രിയോളിലെ ലോറല്‍ അവന്യൂവിലെ ആ പള്ളിയില്‍ ഏകദേശം നൂറ് ഇടവക അംഗങ്ങളാണുണ്ടായിരുന്നത്. ക്യാനഡയിലെ റിലീജിയസ് ഡെമോഗ്രാഫി നോക്കിയാല്‍ അതൊരു വലിയ സംഖ്യ തന്നെയാണ്. കാരണം റഷ്യ കഴിഞ്ഞാല്‍ ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ രാജ്യമായ ക്യാനഡയുടെ ആകെ ജനസംഖ്യ തന്നെ ഏകദേശം മൂന്നരക്കോടി മാത്രമേയുള്ളൂ. കേരളത്തിന്‍റെ മൊത്തം ജനസംഖ്യയ്ക്ക് തുല്യം.

 

സാങ്ച്ചുറിയുടെ ലെഫ്റ്റ് എന്‍ട്രി ഡോര്‍ തുറന്ന് റവറന്‍റ്റ് ഡെറിക്സണ്‍ എമ്മെറ്റ് പ്രവേശിച്ചു. സകലരുടെയും ശ്രദ്ധ അദ്ധേഹത്തിലേക്ക് നീണ്ടു.

 

ഭംഗിയുള്ള ഇളം കറുപ്പ് കോട്ടിന്റെ ലേപ്പല്‍സ് വൃത്തിയായി അയണ്‍ ചെയ്ത് നെഞ്ചോരം ചേര്‍ന്ന് അമര്‍ന്നിരുന്നു. ഒരു ചുളിവ് പോലുമില്ലാതെ കോട്ടിന്റെ ഫിറ്റ്‌ സൈഡ് പുറത്തെ ചുവന്ന ബോഗൈന്‍വില്ലകള്‍ക്കിടയിലൂടെ അരിച്ചെത്തുന്ന സൂര്യകിരണമേറ്റ് തിളങ്ങി. ഡബിള്‍ വെന്‍റ്റ് ചെയ്ത വെന്‍സും കഫ്സും ഗോര്‍ജ്ജും പെര്‍ഫെക്റ്റ് സ്യൂട്ടിംഗിന്‍റെ മാതൃകയെന്നോണം കൂടുതല്‍ ഭംഗിയായി.

 

ആറടി ഉയരമുള്ള, സുമുഖനായ, റവറന്‍റ്റ് ഡെറിക്സണ്‍ എമ്മെറ്റ്, തൊണ്ണൂറുകളിലെ സിനിമാതാരം റിച്ചാര്‍ഡ് ഗിയറിന്‍റെ തനിപ്പകര്‍പ്പായിരുന്നു. മുഴക്കമുള്ള ബാരിട്ടോണ്‍ ശബ്ദം, തീക്ഷ്ണ തീവ്രമായ നോട്ടം, ചുണ്ടുകളില്‍ എപ്പോഴും കാണുന്ന പുഞ്ചിരി….

 

“യേശുവില്‍ പ്രിയ സഹോദരരെ…”

 

ജര്‍മ്മന്‍ ആക്സെന്‍റ്റില്‍ റവറന്‍റ്റ് ഡെറിക്സണ്ന്‍റെ സ്വരം പള്‍പ്പിറ്റില്‍ നിന്നും മുഴങ്ങി.

 

“ദൈവത്തോട് പ്രത്യേകമായി നന്ദി പറയേണ്ട ഒരു ദിവസമാണ് ഇന്ന്….”

 

അത് പറഞ്ഞ് അദ്ദേഹം മൂന്നാമത്തെ നിരയിലിരുന്ന കാതറിനേയും സമീപമിരുന്ന നെവിലിനെയും നോക്കി. കാതറിന്‍ അദേഹത്തിന്‍റെ നേര്‍ക്ക് പുഞ്ചിരി തൂകി. നെവിലാകട്ടെ താല്‍പ്പര്യമില്ലാത്ത ഒരു നോട്ടമെറിഞ്ഞു.

 

“റെക്സ് ഹോട്ടല്‍ ഉടമ, നമ്മുടെ കമ്മ്യൂണിറ്റിയുടെ ഒരു വെല്‍ വിഷര്‍, ഇന്ത്യാക്കാരന്‍ ദാമോദരന്‍റെ മകന്‍ ദിലീപ്, എന്‍റെ മകള്‍ ഹെലന്‍റ്റെ സ്കൂള്‍ മേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുന്നു….”

Leave a Reply

Your email address will not be published. Required fields are marked *