“ഹേ …ഞാനൊന്നും ഇല്ല ….”
രാത്രി കഴിച്ചുകഴിഞ്ഞു ബെഡിൽ കമിഴ്ന്നു കിടന്നു ഞാൻ മെസ്സേജ് ചെയ്യുമ്പോ അർപ്പിത ചോദിച്ചു ….
“ഏട്ടാ ….ഇന്ന് ട്രെയിനിൽ ചെയ്തപോലെ ഇനി ചെയ്യല്ലേ ട്ടോ ?”
“അതെന്താ …”
“വേണ്ടാ ….”
“നിനക്ക് മൂഡ് ആയല്ലേ …”
“ഛീ…എന്നോട് ഇങ്ങനെ സംസാരിക്കല്ലേ എനിക്കെന്തോ പോലാണ് ….”
“ഞാൻ നിന്നെ കെട്ടാൻ പോണ ആളല്ലേ,?”
“ആയിരിക്കും, എന്നാലും ഇതൊക്കെ കല്യാണം കഴിഞ്ഞിട്ട് മതി.”
“ആഹാ…ശെരി എങ്കിൽ ഉറങ്ങിക്കോ ..”
“പ്ലീസ് ഏട്ടാ …..”
“എങ്കിൽ പറ എന്ത് ചെയ്തപ്പോഴാണ് മൂഡ് ആയെ …”
“ഗുഡ് നൈറ്റ്!!!!”
പക്ഷെ പുലരുമ്പോ ഉള്ള ട്രെയിൻ യാത്രയല്ലേ അടുത്ത തിങ്കളാഴ്ച, അന്നേരം ഉറപ്പായും ഒരുപാടു തവണ എന്റെ പെണ്ണിനെ ചുംബിക്കാൻ അവസരം കിട്ടുമെന്ന് മനസുകൊണ്ടോർത്തു. ട്രെയിനിൽ വെച്ച് കിസ് ചെയുന്ന രണ്ടുപേരുടെ ഫോട്ടോ ഞാൻ അവൾക്ക് അപ്പൊ തന്നെ വാട്സാപ്പ് അയച്ചതും അവൾ കുറെ കിസ് എമോജി എനിക്കയച്ചു.
കള്ളി!!! എനിക്കറിയാം അവളുടെ മനസ്……
/////
പിറ്റേന്നു ഞാൻ ടൗണിലേക്കിറങ്ങിയെങ്കിലും അർപ്പിതയെ കാണാൻ നിന്നില്ല, എനിക്കും ശില്പയ്ക്കും ഡ്രസ്സ് എടുത്തു, നാളെ അർപ്പിതയെ കാണാൻ പോകാനുള്ള ഡ്രസ്സ് ആയിരുന്നു, ഒരു ബ്ലൂ ഷർട്ടും ക്രീം കളർ പാന്റ്സും, ശിൽപയ്ക്ക് അനാർക്കലി വൈറ്റ് ചുരിദാറും.
സുജിത്തിന്റെ കാറും, ഒപ്പം മറ്റൊരു കാറും കൂടെയുണ്ടായിരുന്നു. എന്റെ അമ്മാവന്മാരും ചെറിയച്ഛനും ചെറിയമ്മയും ഉണ്ട്.
അർപ്പിത റോസ് നിറത്തിൽ ഉള്ള സാരി ആയിരുന്നു ഉടുത്തിരുന്നത്, അവളുടെ നാണത്തിൽ പൊതിഞ്ഞ ചിരിയും കരുപ്പിചെഴുതിയ കണ്ണുകളും എന്റെ നെഞ്ചിലേക്ക് ഇറങ്ങി. ചായയും തന്നിട്ട് അവൾ മുറിയിലേക്ക് കയറിയപ്പോൾ ഒരു കാരണവർ പറഞ്ഞു. ചെക്കനും പെണ്ണിനും വല്ലതും സംസാരിക്കാനുണ്ടെങ്കിൽ ആവാമെന്ന്. പക്ഷെ അതെല്ലാവരും കേട്ട് നല്ല ചിരി. എനിക്കും ചിരിയടക്കാൻ കഴിഞ്ഞില്ല.
പക്ഷെ ഞാൻ എണീറ്റുകൊണ്ട് അർപ്പിതയുടെ മുറിയിലേക്ക് കയറി. അവൾ എന്റെയൊപ്പം ബെഡിലേക്ക് ഇരുന്നു. ഞാൻ ഡോർ അടച്ചു കുറ്റിയിട്ടുകൊണ്ട് അവളുടെ ഇരു കവിളിൽ എന്റെ കൈ രണ്ടും അമർത്തിപിടിച്ചുകൊണ്ട് എന്റെ ചുണ്ടു അവളുടെ ചുണ്ടോടു അടുപ്പിച്ചു.
“ങ്ങും ….ങ്‌ഹും ……” ഇത്രയും സേഫ് ആയിട്ട് അവളെ കിട്ടുമെന്നു ഞാനും വിചാരിച്ചില്ല. മൂന്നു മിനിറ്റ് നേരത്തേക്ക് എന്റെ പെണ്ണിന്റെ ചുണ്ടുകളെ ഞാൻ തിരികെ കൊടുക്കാതെ വലിച്ചുറിഞ്ചി.
ഡോർ തുറന്നിട്ട് അവളുടെ അച്ഛനെയും അമ്മയെയും നോക്കി ചിരിച്ചുകൊണ്ട് ഞാൻ സോഫയിലേക്ക് വന്നിരുന്നു.
ആരും തൊടാതെ കാത്തുവെച്ചതൊക്കെ ഞാൻ കട്ടു കുടിച്ചു എന്ന ഭാവം കൊണ്ട് ഞാൻ അവരുടെ ഇടയിൽ ഞെളിഞ്ഞിരുന്നു.
എന്റെ ചുവന്ന ചുണ്ടു ഒന്നുടെ ചുവന്നത് കണ്ടപ്പോൾ ശില്പ എന്നെ ഒരു നോട്ടം നോക്കി. ഞാൻ ഇല്ലാത്ത നാണം ഉണ്ടാക്കിയ ശേഷം തല താഴ്ത്തികൊണ്ട്
സൈഡ് ടേബിളിലെ ചിപ്സ് ഒരെണ്ണം എടുത്തു കടിച്ചപ്പോൾ, എന്റെ പൊട്ടിയ ചുണ്ടിൽ അതിന്റെ ഉപ്പ് തട്ടി നീറി.
കാരണവന്മാർ പറഞ്ഞു.
“ഇനി നിങ്ങൾഒരൂസം അങ്ങോട്ടേക്ക് വന്നോളൂ …..” എല്ലാരും ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞു. അങ്ങനെ ആ ചടങ്ങു തീർന്നു.
“ഡാ നീ അച്ഛനെ വിളിക്ക്, എന്നിട്ട് കാര്യങ്ങളൊക്കെ പറയു …..”
“അതൊക്കെ അമ്മ വിളിച്ചു പറഞ്ഞാൽ മതി…“
“അയ്യടാ എന്തൊരു നാണം…”
വൈകീട്ട് ഞാൻ അർപ്പിതയെ വിളിക്കുമ്പോ അവൾ പറഞ്ഞു.
“ലോകത്തു പെണ്ണ്കാണലിനു ഇതുപോലെ ചുംബിച്ച സംഭവം ആദ്യമായിരിക്കും ….ഇങ്ങനെയൊരാളെ ആണല്ലോ എനിക്ക് വിധിച്ചത് ….”
“ഹിഹി….ഇഷ്ടായോണ്ടല്ലേ …പിന്നെ എന്റെ ഫസ്റ്റ് ലവ് നീ തന്നെയാണ് …നിനക്ക് പക്ഷെ ഇത് സെക്കൻഡ് ലവ് അല്ലെ ???”
“’അമ്മ പറയുന്നുണ്ടായിരുന്നു മൂന്ന് മാസം ഗാപ് വേണം എന്ന് ….കല്യാണത്തിന്, ഏട്ടന്റെയൊപ്പം കൊച്ചില് ഞാൻ പേടിച്ചു പേടിച്ചു കല്യാണം വരെ എങ്ങനെ കഴിയുമോ ആവൊ ???”
“ബുഹഹ ….നിന്നെ ഞാൻ രാത്രി ഹോസ്റ്റലിൽ നിന്നും കട്ടോണ്ട് എന്റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോകും ….”
