മാഘം

“ഹാ രമിതാ പറയൂ..”

“തന്റെ കല്യാണം ഉറപ്പിച്ചോ മോഹിത്..”

“അതേല്ലോ…”

“അതെയല്ലേ…”

“എന്താടോ സ്വരത്തിൽ ഒരു വിഷാദം പോലെ… തന്റെയെപ്പോഴാ കല്യാണം…”

“വിഷാദം ഒന്നുല്ല. കൺഗ്രാറ്സ് ട്ടോ..”

“താങ്ക്സ് എന്തെ വിളിച്ചത്…”

“ഹേയ് ഒന്നുല്ല, ജസ്റ്റ് വിളിക്കണം തോന്നി….”

“അല്ല..ല്ല, എന്തോ ഉണ്ട് പറയെടോ…”

“അത്, ഇനി പറഞ്ഞിട്ട് കാര്യമില്ല…”

“വീട്ടുകാർ തന്നെകുറിച്ചു അന്വേഷിക്കുകയായിരുന്നു…പിന്നെ കണ്ടതിൽ ബെറ്റർ ഓപ്ഷൻ താനായത് കൊണ്ട് ഞാൻ YES പറയാം എന്ന് വിചാരിച്ചു.”

സംഭവം ഇപ്പൊ അവളുടെ മനസ് തുറന്നതാണെകിലും എനിക്ക് കോമെഡി ആയിട്ടാണ് തോന്നിയത്, ഇങ്ങനെയും ചിലരുണ്ട്…. റൈറ്റ് ടൈമിൽ ഡിസിഷൻ എടുക്കാൻ പറ്റാതെ, ടീച്ചർ ആണ് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല.
ഞാനത്രക്ക് സുന്ദരകുട്ടൻ ആണെന്നല്ല, പക്ഷെ മിനിമം ഒരു ഇഷ്ടം തോന്നിയാൽ കൂടുതൽ സംസാരിക്കാൻ എങ്കിലും അവൾ ശ്രമിക്കാതെ ഞാൻ കാരണം ചുമ്മാ…..

“രമിതാ, ഞാൻ തന്നെ വിഷമിപ്പിക്കാൻ വേണ്ടി പറയുവല്ല. എന്നാലും അന്ന് താൻ എന്നോട് അങ്ങനെ സംസാരിച്ചെങ്കിലും, എനിക്ക് തന്നെ ഇഷ്ടമായിരുന്നു. എന്നിട്ടും തന്റെ അച്ഛൻ വിളിച്ചപ്പോ ഞാൻ തനിക്ക് വേണ്ടിയാണ് തന്നെ ഇഷ്ടമല്ലെന്നു പറഞ്ഞത്. താൻ എന്നെ കാണാൻ വേണ്ടി ഒരിത്തിരി സമയം അന്ന് ചിലവെഴെച്ചെങ്കിൽ, ഒരുപക്ഷെ…”

“സോറി മോഹിത്..”

“വിഷമിക്കാൻ, അല്ലാട്ടോ… തനിക്ക് ശെരിയാണ് തോന്നുന്ന കാര്യത്തെ ഉറപ്പിക്കാൻ വേണ്ടി സമയം കൊടുത്താൽ മാത്രമേ അത് ശെരിയാണോ തെറ്റാണോ എന്നറിയൂ.. അറേഞ്ച് മാരേജ് നു തയാറാകുമ്പോ, ശെരിക്കും നല്ലൊരു ചോയ്സ് ഉണ്ട് അവിടെ, താനത് ശെരിക്കുമുപയോഗിച്ചില്ല. എന്നിട്ടിപ്പോ റിഗ്രെറ്റ് ചെയ്തിട്ട്, എന്നോട് സംസാരിച്ചാൽ, തത്കാലത്തേക്ക് ഉള്ളവിഷമം മാറുമെന്നല്ലാതെ….”

“കരയാൻ ഞാൻ എന്താ പറഞ്ഞെ…രമിതാ…”

…സൈലന്റ്…

“ശെരി ആലോചിക്ക്, തനിക്ക് നല്ലൊരു ഫ്രണ്ട് കൂടെയില്ലെന്നു, താൻ പറയാതെ
പറഞ്ഞു….സാരമില്ല. ഐ ക്യാൻ ബി യുവർ ഫ്രണ്ട് …. ഓക്കേ…”

“താങ്ക്യൂ..”

“ചിരിച്ചോണ്ട് പറയൂ…”

“ഉം താങ്ക്യൂ…”

ഹാവൂ, അങ്ങനെ ആ പ്രശനം തീർന്നു. ശ്വാസം നീട്ടി വിട്ടുകൊണ്ട്….
എക്സൈറ്റ്മെന്റോടെ ഞാൻ അർപ്പിതയെ വിളിച്ചു. അവൾ ഇറങ്ങാൻ തുടുങ്ങുകയായിരുന്നു. ഞാൻ ഒരു യൂബർ വിളിച്ചവൾക്ക് കൊടുത്തു.

////

വൈകീട്ട് ചോറും ചിക്കനും ആയിരുന്നു ഞാനുണ്ടാക്കിയത്, കല്യാണത്തിന് മുൻപേ ഭർത്താവുണ്ടാക്കിയത് നോക്കട്ടെ എന്നും പറഞ്ഞിട്ടവളെന്നോട് ഉണ്ടാക്കിയ ചിക്കൻ കറി ഒരു പാത്രത്തിലാക്കി കൊണ്ടുവരാനായി പറഞ്ഞു. ഞാനതും കൊണ്ട് അവളെ കാണാൻ ചെന്ന്. അപ്പം ആയിരുന്നു അവരുടെ ഹോസ്റ്റലിൽ അന്ന്. അവൾക്ക് എരിവ് നല്ല ഇഷ്ടമായത് കൊണ്ട് അതു മാത്രം കറിയിൽ പോരെന്നു പറഞ്ഞു.

ആ ആഴ്ച്ച കൊച്ചീല് നിൽക്കാൻ വേണ്ടി ഞാൻ അർപ്പിതയോടു കാലുപിടിച്ചു പറഞ്ഞു. അവളുടെ അമ്മയ്ക്കും എന്റെ അമ്മയ്ക്കും ഉള്ളിൽ ആധിയാണ്, കാര്യം ഞങ്ങളിവിടെ എന്ത് കുരുത്തക്കേടാണ് ഒപ്പിക്കുന്നത് എന്നറിയാതെ, ഓരോ ദിവസവും രാത്രി രണ്ടാളും ഇനി ഒന്നിച്ചാണോ എന്നുപോലുമവർക്ക് ഡൌട്ട് ഉണ്ട്. എന്താല്ലേ ?? വല്ലാത്ത സമ്പ്രദായം സംസ്‍കാരം!!!
പക്ഷെ എനിക്ക് അവളെ കെട്ടിപിടിക്കാനോ ഒന്നുമ്മവെക്കാനോ പോലും അവളിപ്പോ സമ്മതിക്കില്ല, ജസ്റ്റ് ഒന്നു ഫ്ലാറ്റ് വരെ വന്നിട്ട് പോ എന്ന് പറഞ്ഞാൽ പോലും അവളുണ്ടോ കേൾക്കുന്നു…..

“അമ്മയെന്തു പറഞ്ഞു ഏട്ടാ …ഈയാഴ്ച പോണില്ലന്നു പറഞ്ഞപ്പോ ….”

“അവിടെയൊരാളുണ്ടല്ലോ എന്റെ കാന്താരി പെങ്ങൾ, അവൾക്കിതിൽ എന്ത് സന്തോഷമാണാവോ കിട്ടുന്നത്, നല്ലപോലെ അമ്മയെ മൂപ്പിക്കുന്നുണ്ട്, ഞാനും നീയും ഫുൾ കറക്കമാണ്, കല്യാണത്തിന് മുന്നേ ചീത്തപ്പേര് കേൾപ്പിക്കും, എന്നൊക്കെ…..

മിക്കവാറും നിന്നെ എന്റെയമ്മ നാളെ വിളിക്കും എന്നിട്ട് പറയും ….മോളെ അവനൊരു വാശിക്കാരനാണ്, മോളോട് എന്തേലും പറഞ്ഞാലും സമ്മതിച്ചു കൊടുക്കല്ലേ കേട്ടോ എന്നൊക്കെ ….”

“അയ്യോ, എനിക്ക് തന്നെ നാണം വരുന്നു ഏട്ടാ……ഇങ്ങനെ ചുമ്മാ ഓരോന്ന് പറഞ്ഞിട്ട്, നാളെ ഞാനെങ്ങും വരില്ല!!”

“ഹലോ, നിന്റെ ഹോസ്റ്റൽ വാർഡൻ ലതചേച്ചി തന്നെയാണ് പറഞ്ഞെ, അവളെ കൊണ്ടൊക്കോളാൻ …..”

“എർ!!!! അവർക്കറിയില്ലോ ….ആരാണ് എന്റെ പുന്നാര ഏട്ടനെന്നു ….കടിക്കുക പിടിച്ചു ഞെക്കുക…പിന്നെ എന്തൊക്കെയാണ് അന്ന് …..ഞാനൊന്നും പറയുന്നില്ല”

“എന്തിനാ, നാണം കെടുന്നെ ….ഹിഹി, നിന്നെ ഞാൻ വർത്താനം പറയാനല്ലെ വിളിക്കുന്നെ ….”

“ഇതുപോലെ ഒരു കാമുകൻ, ലോകത്താർക്കും ഉണ്ടാകില്ല. വർത്താനം പറയാൻ
ആണ് വിളിച്ചിട്ട് എന്നെ എടുത്തു ബെഡിലേക്ക് ഇടും അതല്ലേ ഉദ്ദേശം …..ലോകത്തുള്ള വൃത്തികെട്ട വീഡിയോ മൊത്തം കണ്ടിട്ടുണ്ട്, എന്നിട്ട് അതെല്ലാം ഒരു നാണവും ഉളുപ്പും ഇല്ലാതെ വന്നു പറയുകയും…ചെയ്യും. മര്യാദക്ക് ആ വാട്സപ് ഗ്രുപ്പിന്നൊക്കെ ലെഫ്റ് ആയിക്കോ അല്ലെല് അതും കൊണ്ടിരുന്നോ… മേലിൽ എന്നോട് കൊഞ്ചാൻ വരണ്ട, കേട്ടല്ലോ…”

“അയ്യോ! ഇല്ലെന്റെ അർപ്പിത,
ഞാനിപ്പോ അതൊന്നും നോക്കാറു പോലുമില്ല…. ഇനി നീയിങ്ങനെ പറഞ്ഞാൽ ഉണ്ടല്ലോ, ഞാൻ കല്യാണത്തിന് ശേഷം നിന്നെ തൊടില്ല, കേട്ടല്ലോ….നീ എന്നെ ഇതുപോലെ കൊച്ചാക്കല്ലേ ….. എനിക്ക് ഇതൊക്കെ പറയാനും ചെയ്യാനും ലോകത്തു നീ മാത്രല്ലേ ഉള്ളു…”

“മതി മതി, ഒന്നുമറിയാത്ത ഒരിള്ള കുട്ടി, ഒന്ന് നിർത്തുവോ ഈ സെന്റി…..
ഞാൻ വരാം ….”

////

രാവിലെ ഞാൻ ബൈക്കിൽ കുഴുപള്ളിയി ബീച്ചിലേക്ക് അവളെയും കൂട്ടി, ജസ്റ്റ് ഒരു ഫൺ റൈഡ്, അവൾക്ക് ഒരല്പം പേടിയുണ്ടായിരുന്നെങ്കിലും ഞാൻ നിർബന്ധിച്ചപ്പോൾ എന്റെ തണ്ടർബേർഡ് അവളോടിച്ചു. തിരിച്ചു വരുന്ന വഴി ബ്രെക്ഫാസ്റ് കഴിച്ചിട്ട് എന്റെ ഫ്ലാറ്റിലേക്ക് ഞാൻ അവളെയും കൂട്ടി.

“ലഞ്ച് നീയുണ്ടാക്കൂലോ അല്ലെ അർപ്പിത. എന്തൊക്കെയോ ഉണ്ടാക്കിത്തരാം ന്നൊക്കെ പറഞ്ഞത് ഞാൻ മറന്നിട്ടില്ലാട്ടോ ….സ്‌പെഷ്യൽ മീൻ കറിയോ മറ്റോ …”

“അതിനു മീൻ വാങ്ങിച്ചിട്ടുണ്ടോ ഏട്ടാ?”

“ഫ്രിഡ്ജിലുണ്ട്, ഇന്നലെ വാങ്ങിച്ചാർന്നു …”

“എങ്കിൽ ഞാനുണ്ടാക്കാം…. ആദ്യം ഞാനൊന്നു കുളിക്കട്ടെ… വിയർത്തു”

“ഉഹും, നമുക്ക് കുളിക്കാം …”

“അയ്യടാ, പറഞ്ഞ കണ്ടീഷൻ പ്രകാരമാണ് ഇതൊക്കെ… ഇല്ലെങ്കിൽ ഞാൻ പോവുമിപ്പോ….”

“ശെരി പൊയ്ക്കോ…”

“പോവും ….”

“പൊയ്‌ക്കൊന്ന് …..”

വാതിൽ വരെ ചെന്ന് നിന്നപ്പോൾ ഞാൻ കരുതി, അവൾപോകുമെന്ന് …. പക്ഷെ, അവൾ തിരിച്ചു വന്നിട്ട്, എന്റെ കണ്ണിലേക്ക് തന്നെ നോക്കി. ചിരിച്ചുകൊണ്ട് പറഞ്ഞു

“അതെ…..ഞാനെന്റെ അമ്മയോട് ഇന്നലെ ചോദിച്ചു, ഏട്ടൻ പാവം ഹോട്ടലിൽ നിന്നമ്മേ കഴിക്കണെ …ഞാൻ ഉച്ചയ്ക്ക് ലഞ്ച് ഉണ്ടാക്കി കൊടുക്കട്ടെ ….ന്ന്.”

Leave a Reply

Your email address will not be published. Required fields are marked *