“ഹിഹി ഏട്ടനേ ചോദ്യം ചോദിക്കുമെന്ന് എന്റെയമ്മ പറഞ്ഞിരുന്നു… വേണ്ടാട്ടോ.. എനിക്ക് പേടിയാണ്…”
“ആരെ എന്നെയോ..”
“ഉഹും….”
“പിന്നാരാ നിന്റെഅമ്മയെയോ?!!”
“അയ്യോ അല്ല, നമ്മൾ രണ്ടാളെയും… വീട്ടിൽ പെണ്ണുകാണാൻ വന്നപ്പോ എന്നെ സ്മൂച് ചെയ്തയാള്… ട്രെയിനിൽ എന്റെ കഴുത്തും…തോളും ഒക്കെ കടിച്ചുതിന്നയാള്….എന്നെ തനിച്ചെങ്ങാനും കിട്ടിയാൽ എന്തൊക്കെയാണ് ചെയ്യാൻ പോവാ…
ഞാനാണെങ്കിൽ ഏട്ടന്റെ എല്ലാ കുസൃതിത്തരത്തിനും NO പറയാതെ നിന്നങ്ങു തരികേം ചെയ്യും….”
“നിനക്കറിയാല്ലോ… നീയെന്റെ ഫസ്റ്റ് ലവ് അല്ലെ….അതോണ്ടല്ലേ…”
“ആഹ് ഇതെന്നെ പറഞ്ഞിട്ട് ഓരോ കുസൃതി തരം ഒപ്പിച്ചോ… ശില്പ പറഞ്ഞത് പാവമാണ് സ്വീറ്റ് ആണെന്നൊക്കെയാണ്…. എന്റെ കൃഷ്‌ണാ എനിക്കല്ലേ അറിയൂ ആളാരാണെന്ന്….”
“നിന്നെ ഞാൻ ശെരിക്കും..എന്ത് ചെയ്യുമെന്ന് അറിയോ…”
“വേണ്ട വേണ്ട വെറുതെ പറഞ്ഞെന്നെ മൂഡാക്കി, വിടും….”
“എല്ലാം രസിച്ചു കേൾക്കുമ്പോ ഓരോ ചോദിക്കുന്ന ഒരാളുണ്ട് ഇവിടെ… അതിൽ തൊട്ടാൽ വലുതാകുമോ? അതെങ്ങനെയാണ് വലുതാകുന്നെ? അതെങ്ങനെ കയറും… എന്നിട്ടിപ്പോ കുറ്റംമുഴുവനും എനിക്കും…?!!”
“പോവിടുന്നു…. ഇനി ഞാനൊന്നും ചോദിക്കില്ല. എന്നോടിനി ഇതേക്കുറിച്ചു പറയാനും നിക്കണ്ട…കേൾക്കണ്ട എനിക്ക്!!!”
“അയ്യോ പിണങ്ങല്ലേ അർപ്പിത…”
ഫോൺ കട്ടായപ്പോ എനിക്ക് മനസിലായി അവൾക്ക് ഇതിലൊക്കെ ആവശ്യമില്ലാത്ത ആകാംഷയുമുണ്ട്, എന്നാൽ ഞാൻ അല്ലാതെ വേറേ ആരും പറഞ്ഞുകൊടുക്കാനും ഇല്ല. എന്നാൽ പറഞ്ഞു കൊടുത്താൽ ഞാൻ മോശക്കാരനാകുകയും ചെയ്യും. ഇതുപോലെ ഒരു നിഷ്കു പെണ്ണിനെ കെട്ടുന്ന എനിക്ക് അവാർഡ് തരണം!!!!
വീക്കെൻഡ് ഞങ്ങൾ ഫോർട്ടോച്ചിയിൽ പോയിരുന്നു. ജോബ് കുര്യനും ഹരീഷ് ശിവരാമകൃഷ്‌ണനും ചേർന്ന് പാടുന്ന പദയാത്ര കേട്ടുകൊണ്ട് ഞാനും അവളും കൈകോർത്തു നടന്നു. അവൾക്ക് രാത്രി ഇതുപോലെ അവസാനിക്കാതെ നടക്കാനും ഒപ്പം ഉറക്കെ ഉറക്കെ പാടാനും ഒത്തിരിയിഷ്ടമാണെന്നു പറഞ്ഞപ്പോൾ ഞാനതും കേട്ടുകൊണ്ട് അവളുടെ കവിളിൽ ഒരുമ്മകൊടുത്തു.
////
ഓഫീസിൽ എല്ലാരോടും ഞാൻ വിവാഹത്തിന്റെ ഡേറ്റ് ഉറപ്പിച്ചതും മറ്റും പറഞ്ഞു, അന്നേരമാണ് വീണ്ടും കോമെഡി. രമിത ഉച്ചയ്ക്ക് വിളിച്ചു, ഞാൻ
എടുക്കാൻ പോയില്ല, എന്തോ പുലിവാല് കേസാണ് എന്ന് ഞാനൂഹിച്ചു. പക്ഷെ ഇത്തവണ അർപ്പിത തന്നെ പറഞ്ഞു എന്താന്ന് സംഭവംമെന്നു ചോദിക്ക്, എന്ന് പറഞ്ഞു.
അങ്ങനെ അവളുടെ ഉപദേശം കേട്ട് ഞാൻ, ചെറിയ പേടിയോടെ അവളെ വിളിച്ചു.
“ഹാ രമിതാ പറയൂ..”
“തന്റെ കല്യാണം ഉറപ്പിച്ചോ മോഹിത്..”
“അതേല്ലോ…”
“അതെയല്ലേ…”
“എന്താടോ സ്വരത്തിൽ ഒരു വിഷാദം പോലെ… തന്റെയെപ്പോഴാ കല്യാണം…”
“വിഷാദം ഒന്നുല്ല. കൺഗ്രാറ്സ് ട്ടോ..”
“താങ്ക്സ് എന്തെ വിളിച്ചത്…”
“ഹേയ് ഒന്നുല്ല, ജസ്റ്റ് വിളിക്കണം തോന്നി….”
“അല്ല..ല്ല, എന്തോ ഉണ്ട് പറയെടോ…”
“അത്, ഇനി പറഞ്ഞിട്ട് കാര്യമില്ല…”
“വീട്ടുകാർ തന്നെകുറിച്ചു അന്വേഷിക്കുകയായിരുന്നു…പിന്നെ കണ്ടതിൽ ബെറ്റർ ഓപ്ഷൻ താനായത് കൊണ്ട് ഞാൻ YES പറയാം എന്ന് വിചാരിച്ചു.”
സംഭവം ഇപ്പൊ അവളുടെ മനസ് തുറന്നതാണെകിലും എനിക്ക് കോമെഡി ആയിട്ടാണ് തോന്നിയത്, ഇങ്ങനെയും ചിലരുണ്ട്…. റൈറ്റ് ടൈമിൽ ഡിസിഷൻ എടുക്കാൻ പറ്റാതെ, ടീച്ചർ ആണ് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല.
ഞാനത്രക്ക് സുന്ദരകുട്ടൻ ആണെന്നല്ല, പക്ഷെ മിനിമം ഒരു ഇഷ്ടം തോന്നിയാൽ കൂടുതൽ സംസാരിക്കാൻ എങ്കിലും അവൾ ശ്രമിക്കാതെ ഞാൻ കാരണം ചുമ്മാ…..
“രമിതാ, ഞാൻ തന്നെ വിഷമിപ്പിക്കാൻ വേണ്ടി പറയുവല്ല. എന്നാലും അന്ന് താൻ എന്നോട് അങ്ങനെ സംസാരിച്ചെങ്കിലും, എനിക്ക് തന്നെ ഇഷ്ടമായിരുന്നു. എന്നിട്ടും തന്റെ അച്ഛൻ വിളിച്ചപ്പോ ഞാൻ തനിക്ക് വേണ്ടിയാണ് തന്നെ ഇഷ്ടമല്ലെന്നു പറഞ്ഞത്. താൻ എന്നെ കാണാൻ വേണ്ടി ഒരിത്തിരി സമയം അന്ന് ചിലവെഴെച്ചെങ്കിൽ, ഒരുപക്ഷെ…”
“സോറി മോഹിത്..”
“വിഷമിക്കാൻ, അല്ലാട്ടോ… തനിക്ക് ശെരിയാണ് തോന്നുന്ന കാര്യത്തെ ഉറപ്പിക്കാൻ വേണ്ടി സമയം കൊടുത്താൽ മാത്രമേ അത് ശെരിയാണോ തെറ്റാണോ എന്നറിയൂ.. അറേഞ്ച് മാരേജ് നു തയാറാകുമ്പോ, ശെരിക്കും നല്ലൊരു ചോയ്സ് ഉണ്ട് അവിടെ, താനത് ശെരിക്കുമുപയോഗിച്ചില്ല. എന്നിട്ടിപ്പോ റിഗ്രെറ്റ് ചെയ്തിട്ട്, എന്നോട് സംസാരിച്ചാൽ, തത്കാലത്തേക്ക് ഉള്ളവിഷമം മാറുമെന്നല്ലാതെ….”
