മാഘം 3

“അർപ്പിത ….ഇറങ്ങായാറായോ ….”

“ഉഹും ഏട്ടാ ….5 മണിയാകും.”

“ഞാൻ വിളിയ്ക്കാൻ വരട്ടെ…”

“അത്…ഞാനതെങ്ങനെ ചോദിക്കുമെന്നറിയാതെ ഇരിക്കുവാണ്…”

“എന്താടി പൊട്ടി….നിന്നോട് പറഞ്ഞതല്ലേ, എന്ത് വേണേലും പറഞ്ഞോളാനായി
…നമ്മൾ തമ്മിൽ 3 വയസ് ഡിഫ് അല്ലെ ഉള്ളു, എന്തിനാ ഇങ്ങനെ ഡിസ്റ്റൻസ് കീപ് ചെയ്യുന്നേ ? എട്ടാന്നു വിളിച്ചോ, പക്ഷെ ഫ്രണ്ട്നെ പോലെ കണ്ടാമതി…”

“ശെരി ശെരി….ഇനി അങ്ങനെ വിചാരിച്ചോളാം ഏട്ടാ ….” ചിരിച്ചുകൊണ്ടവൾ സമ്മതിച്ചു.

“ഉം ….”

ഞാൻ അന്നത്തെ വർക്ക് വേഗം തീർത്തുകൊണ്ട് ബാക്കി പതിവുപോലെ രാത്രി ചെയ്യാമെന്ന വ്യവസ്‌ഥയിൽ ബൈക്കുമെടുത്തു കടവന്ത്ര ഐസിസി ബാങ്കിന് മുന്നിൽ വെയ്റ്റ് ചെയ്തു.

“ഹായ് ….ഏട്ടാ” പിറകിൽ നിന്നും അർപ്പിത വിളിച്ചു.

“പോകാം ല്ലേ ….”

“ഉം ….ഒരുമിനിറ്റ് …” അവൾ ചുരിദാറിന്റെ ഷാൾ ഒക്കെ നേരെയിട്ട് ഇച്ചിരി അകലം പാലിച്ചു.

“കുറെ ഗട്ടർ ഉള്ള വഴിയാ …ചേർന്നിരിക്ക് പെണ്ണെ …”

“ഹിഹി …ശെരി.” അവൾ ചിരിച്ചുകൊണ്ട് എന്നെ കെട്ടിപിടിച്ചു.

“അമ്മയോട് പറഞ്ഞോ എന്നെ കണ്ട കാര്യം …”

“ഉം പറഞ്ഞു, പേടിയുണ്ടെന്നു പറഞ്ഞിട്ട്, ഏട്ടനെ വെറുതെ ഓരോന്നു പറഞ്ഞു ബുദ്ധിമുട്ടിക്കണ്ട എന്ന് അമ്മ പറഞ്ഞു…..”

“ഹേ അതൊന്നും സാരമില്ല, ഞാനല്ലേയുള്ളൂ ഇപ്പൊ നിനക്ക്….”

“ഉം …” അവളുടെ പുഞ്ചിരി റിയർ വ്യൂ മിററിൽ കാണുമ്പോ എന്റെ നെഞ്ചിലേക്ക് അവൾ പതിയെ ഇറങ്ങിക്കൊണ്ടിരുന്നു.

////

ഇടപ്പള്ളിയിലെ കോഫീ ഷോപ്പിലേക്ക് കയറികൊണ്ട് ഞാനും അവളും ഒന്നിച്ചിരുന്നു.

“തന്നോട് ഒരു കാര്യം ചോദിക്കണം എന്ന് വെച്ചിരിക്കയായിരുന്നു …”

“എന്താ ഏട്ടാ …”

“അർപ്പിതയ്ക്ക് ഒരു അഫയർ ഉള്ള കാര്യം, രഞ്ജിത ചേച്ചി പറഞ്ഞിട്ടുണ്ടായിരുന്നു …അതിപ്പോഴും ഉണ്ടോ?”

“അത് …” അവൾ മറുപടി പറയാൻ പരുങ്ങിയപ്പോൾ ചോദിക്കണ്ടായിരുന്നു തോന്നി.

“ഹേ ഞാൻ വെറുതെ ചോദിച്ചതാ,
ട്ടോ….വിഷമം ആയെങ്കിൽ സോറി…”

“അങ്ങേനെയല്ല, അവനെ ഞാൻ ഒത്തിരി ഇഷ്ടപെട്ടിരിന്നു, പക്ഷെ 6 മാസം മുൻപ്, എന്തോ ഒരു സില്ലി കാരണം കൊണ്ട് എന്നെ വേണ്ടാന്നു പറഞ്ഞു പോയി….”

“തനിക്ക് വിഷമം ഉണ്ടോ ഇപ്പോഴും …”

“ഹേ നോ, അന്നുണ്ടായിരുന്നു. പക്ഷെ ഞാനതൊക്കെ മറന്നു ഏട്ടാ …പിന്നെ….ഏട്ടനെന്തിനാ എന്റെ കാര്യം രഞ്ജിത ചേച്ചിയോട് ചോദിച്ചേ …”

“അല്ല, അമ്മ എനിക്ക് പെൺകുട്ടിയെ നോക്കുന്ന തിരക്കാണ്….അതുകൊണ്ട് പരിചയമുള്ള കൂട്ടത്തിൽ ആദ്യം വന്നത് തന്റെ മുഖമാണ്, പക്ഷെ തനിക്കൊരു അഫയർ ഉള്ള കാര്യം രഞ്ജിത ചേച്ചി വഴി എന്റെ അമ്മയും അറിഞ്ഞിരുന്നു, സൊ അമ്മയ്ക്ക് ആ പ്രൊപ്പോസലിൽ ഇന്ട്രെസ്റ് ഉണ്ടായിരുന്നില്ല ….”
“ഉം ….ശെരി, പോകാം ഏട്ടാ.” അവൾ വൃകൃതമായി ഒന്ന് ചിരിച്ചുകൊണ്ട് കോഫി ടെബിളിലേക്ക് വച്ചു.

തിരികെ ഹോസ്റ്റൽ എത്തുന്ന വരെ അവളുടെ മുഖം താഴ്ന്നിരുന്നു…

“എന്താ അർപ്പിത …”

“ഒന്നുല്ല ….ഞാൻ പോട്ടെ, നല്ല വർക്ക് ലോഡ് ഉണ്ടായിരുന്നു, റെസ്റ്റ് എടുക്കണം എന്നുണ്ട്….”

അവൾ ബൈക്കിൽ നിന്നുമിറങ്ങി തിരിഞ്ഞു നോക്കാതെ ഹോസ്റ്റലിലേക്ക് നടന്നു, പെണ്ണിന്റെ മനസ് അറിയണമെങ്കിൽ അവൾ തന്നെ വിചാരിക്കണമല്ലോ,
“അർപ്പിത….” ഞാൻ ഒന്നുടെ വിളിച്ചെങ്കിലും അവൾ മറുപടിയൊന്നും തന്നില്ല. അവൾ ഇച്ചിരി കഴിഞ്ഞിട്ട് ഫോൺ വിളിക്കുമായിരിക്കും എന്നും പ്രതീക്ഷിച്ചു ഞാൻ ബാക്കിയുള്ള ജോലി ചെയ്യാൻ തുടങ്ങി. വർക്ക് ഏതാണ്ട് റെഡിയായപ്പോൾ ഞാൻ അത് അപ്‌ലോഡ് ചെയ്തു കൊടുത്തു. പിന്നെ ഞാൻ കുറച്ചു മീൻ വാങ്ങിക്കാൻ പോയ ശേഷം ഫ്ലാറ്റിലേക്ക് തിരിച്ചെത്തി, ചോറും മീൻ മുളകിലിട്ടതും ഉണ്ടാക്കിയ ശേഷം ലാപ്ടോപ്പിൽ എന്തേലും സീരീസ് കാണാമെന്നു വെച്ച് ഞാനത് തുറന്നു.
ഫോൺ തുടരെ അടിക്കുന്നത് ഞാൻ ശ്രദ്ധിച്ചില്ലായിരുന്നു, പിന്നെ വെള്ളം കുടിക്കാൻ പോകുമ്പോ ചാർജ് ചെയ്യാനിരുന്ന One Plus 5 ഫോൺ നോക്കിയപ്പോൾ ആണ് അർപ്പിതയുടെ മിസ്ഡ് കാൾ. ഞാൻ വേഗം തിരിച്ചു വിളിച്ചു.

“അർപ്പിത ….” അവളെന്തോ തേങ്ങുന്നപോലെ എനിക്ക് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *