മാഘം 3

“അമ്പലത്തിലേക്ക് പോകാം …ഏട്ടാ”

“ഇന്നലെ പറയാമായിരുന്നില്ലേ ?”

“അപ്പോഴേക്കും ഫോൺ കട്ട് ചെയ്തതാരാണ് ???”

“നീ ഇരിക്ക് ….” ഞാൻ വേഗം ബ്രഷിൽ പേസ്റ്റും തേക്കുമ്പോ, അർപ്പിത സോഫയിൽ എന്നെ നോക്കുന്നുണ്ടായിരുന്നു.

“ഇന്നെന്താ സ്‌പെഷ്യൽ…?”

“റെഡിയായിട്ട് വാ …പറയാം.”

ഞാൻ വേഗം കുളിക്കാൻ കയറി. കസവു മുണ്ടും, ഷർട്ടും കഴിഞ്ഞ ഓണം സെലിബ്രേഷന് വാങ്ങിച്ചത് എന്റെ കയ്യിലുണ്ടായിരുന്നു, ഞാനതെടുത്തുടുത്തു.

“പോകാം …”

“മുടി ചീക് ഏട്ടാ …”

“ഒരു മിനിറ്റ് …” കണ്ണാടി നോക്കി മുടിയും ചീകി ഞാൻ,
“സ്റ്റൈൽ ആണോ ….”

“ഉം ….” അവൾ മൂളികൊണ്ട് എന്റെയൊപ്പം ലിഫ്റ്റിലേക്ക് കയറി.

ബൈക്കിൽ ഒരു വശത്തേക്കിരുന്നുകൊണ്ട് സാരിയൊതുക്കി കൊണ്ട് പറഞ്ഞു “ഏട്ടന് മുണ്ടു നന്നായിട്ടുണ്ട് കേട്ടോ…”

“നീയെന്നെ മുൻപ് കണ്ടിട്ടുള്ളതെല്ലേ …”

“അന്നൊന്നും ഞാൻ ശ്രദ്ധിച്ചിരുന്നില്ല ….”

“ഉം ….ശെരി.”

എറണാകുളത്തപ്പന്റെ പൂമുഖപ്പടിയിൽ വെച്ച് ഞാൻ മുല്ലപ്പൂ വാങ്ങിക്കാൻ അവളോട് പറഞ്ഞു. അവളതും ചൂടികൊണ്ട് എന്റെ മുന്നിൽ തൊഴാനായി നിന്നു. എന്റെ മനസിലെ ആഗ്രഹം ഞാൻ ദേവനോട് പ്രാർഥിച്ചു.

“ഏട്ടന്റെ നാളെന്താണ്.?”

“പൂരം.”

അവളുടെ പിറന്നാൾ ആണെന്ന് ഞാൻ വിചാരിച്ചത്, പക്ഷെ അല്ലായിരുന്നു. അവൾ പറഞ്ഞത് പീരിയഡ്‌സ് തീർന്ന ദിവസം അവൾ മറക്കാതെ അമ്പലത്തിലേക്ക് പോകാറുണ്ടെന്നാണ്.
തൊഴുതു തിരിച്ചു വരുമ്പോ അവളെയും കൂട്ടി നെയ്‌റോസ്റ്റും കഴിച്ചു ഞാൻ ഫ്ലാറ്റിന്റെ മുൻപിലെത്തി.

“അർപ്പിത ….ഈയാഴ്ച് പോകുന്നുണ്ടോ വീട്ടിലേക്ക് ?”
“ഉം പോകണം ഏട്ടാ, ഏതോ ഒരു കോന്തൻ പെണ്ണ് കാണാൻ വരുന്നുണ്ട് ?”

“ഹിഹി അതെന്തേ അങ്ങനെ പറഞ്ഞെ ..”

“അച്ഛൻ കണ്ടുപിടിക്കുന്നതല്ലേ ?? ഹിഹി ഏട്ടനോ പോണുണ്ടോ?”

“ഉഹും, ഈയാഴ്ചയില്ല, കഴിഞ്ഞയാഴ്ച ഒരാളെ കാണാൻ പോയതിന്റെ ക്ഷീണം ഇതുവരെ മാറീല…”
“ആഹ് പറഞ്ഞിരുന്നു, ടീച്ചർ അല്ലെ ? ഏട്ടാ ….എന്റെ മനസു പറയുന്നു, ആ കുട്ടി വൈകാതെ വിളിക്കും ….”

“ആഹ് നോക്കാം…”

/////

അന്ന് വൈകീട്ടും പതിവുപോലെ ഞാൻ അർപ്പിതയെ പിക്ക് ചെയുകയും ജ്യുസ് ഷോപ്പിൽ ചെല്ലുകയും ചെയ്തു. അവളുടെ കൂടെ ജോലിചെയുന്ന പെണ്കുട്ടിയും ബോയ്‌ഫ്രെണ്ടിന്റെ ഒപ്പം അതെ ഷോപ്പിൽ ഉണ്ടായിരുന്നു. ആ കുട്ടി ലീവ് ആയിരുന്നു എന്ന് പറഞ്ഞു,
പക്ഷെ അവളുടെ ചെവിയിൽ എന്തോ എന്നെ കുറിച്ച് ചോദിച്ചപ്പോൾ അല്ലെന്നു തലയാട്ടുമ്പോഴും അവളുടെ മുഖത്തൊരു നാണം ഞാൻ ശ്രദ്ധിച്ചു.

രാത്രി പതിവുപോലെ ബാൽക്കണിയിൽ നിന്ന് കൊണ്ട് തണുത്ത കാറ്റും കൊണ്ട് മുഖാമുഖം നോക്കി കുറുകി സംസാരിക്കുമ്പോ അവളെന്നോട് പറഞ്ഞു.

“ഇന്ന് കണ്ടില്ലേ, ജ്യൂസ്‌ ഷോപ്പിൽ എന്റെ ഫ്രണ്ട്….ആ കുട്ടി ചോദിക്കുവാ ….”

“എന്ത് ചോദിച്ചു …”

“അത് …..”

“പറയെന്നെ …”

“ഈ ചേട്ടൻ ഫാമിലി ഫ്രണ്ട് മാത്രമാണോ, അതോ ….”

“അതെന്താ അങ്ങനെ ചോദിയ്ക്കാൻ …”

“അല്ല, എനിക്ക് പെണ്ണ്കാണൽ നടക്കുന്നതൊക്കെ അവൾക്കുമറിയാം, കാണുന്നവരെ എല്ലാം ഞാൻ ഓരോ കാര്യം പറഞ്ഞു NO കോളത്തിൽ എഴുതുകയാണ് ….പിന്നെ ഇപ്പോഴൊന്നും എനിക്ക് കല്യാണത്തിന് ഒരു ഇന്ട്രെസ്റ് ഇല്ല. അപ്പൊ ഏട്ടന്റെ കൂടെ ബൈക്കിൽ കെട്ടിപിടിച്ചു നടക്കുമ്പോ അവള് ചോദിക്കുമല്ലോ…”

“ആഹാ….”

“പക്ഷെ ചേട്ടൻ ആണ് കാണാൻ വരുന്നതെങ്കിൽ ….”

“ങ്കിൽ …”

“ചിലപ്പോ ഞാൻ…..”

“ഉം ….പോരാട്ടെ …”

“ഒരു മിനിറ്റ് …അർപ്പിത….
എനിക്കൊരു കാൾ രണ്ടു മൂന്ന് തവണയായി വരുന്നു….” ഞാൻ അർപിതയുടെ കാൾ ഹോൾഡ് ലിട്ട് സേവ് ചെയ്യാത്ത നമ്പറിൽ നിന്നുള്ള കാൾ ഞെനെടുത്തു.

“ഹലോ ….”

“ഹലോ ……ആരാണ്”

“കേൾക്കാമോ…”

രണ്ടു തവണ ഞാൻ ഹലോ പറഞ്ഞിട്ടും അവിടെ നിന്നും ഒരു റെസ്പോന്സും ഇല്ല, കട്ട് ചെയ്യാൻ തുടങ്ങിയപ്പോൾ …

“അഹ് മോഹിത്, ഞാൻ രമിതയാണ് ഓർക്കുന്നുണ്ടോ….?”
“അഹ് …രമിത. ഓർമയുണ്ട്… പറയു ….എന്താ ഈ ലെറ്റ് നൈറ്റ്?”

“നാളെ ഞാൻ എറണാകുളം വരുന്നുണ്ട്, ഒരു ഫ്രണ്ടിനെ കാണാനും അവളുടെ കയ്യിൽ നിന്നു, കുറച്ചു ബുക്ക്സ് മേടിക്കാനും. ഒന്ന് കാണാൻ പറ്റുമോ മോഹിതിനെ….”

Leave a Reply

Your email address will not be published. Required fields are marked *