” ഇല്ല ….. നിന്റെ വീട്ടിൽ എന്തേലും കഴിക്കാൻ കാണുമോ ”
” ഇവിടെ ചപ്പാത്തിയും ഉള്ളി കറിയും ആയിരുന്നു …. തല എണ്ണിയാ അമ്മ ചപ്പാത്തി ചുടുന്നത് അത് തീർന്ന് കാണും ”
” മ്മ്മ് എനിക്ക് വിശക്കുന്നെ……… ഞാൻ ഇപ്പോൾ അങ്ങോട്ട് വന്നാൽ നീ എനിക്ക് വല്ലതും ഉണ്ടാക്കി തരുമോ ”
” ഇവിടെയോ….. ഒന്ന് പോയെ……. ”
” അപ്പൊ എന്നോട് അത്രയേ സ്നേഹം ഉള്ളു അല്ലെ “..
” അങ്ങനെ അല്ലടാ … ഇവിടെ അമ്മയൊന്നും ഉറങ്ങിയിട്ടില്ല ”
” അപ്പൊ അമ്മ ഉറങ്ങുമ്പോൾ വിളിക്ക് ഞാൻ വരാം ”
” പോടാ അവിടെന്ന്….. ”
അവളോട് സംസാരിച്ചാൽ സമയം പോണത് അറിയില്ല. കുറെ കഴിഞ്ഞ് അവൾ പറഞ്ഞു ”
” ഡാ നീ ഫോൺ കട്ട് ചെയ്തേ അമ്മ കഥകിൽ മുട്ടുന്നു ”
ഞാൻ ഫോൺ കട്ടിലിൽ ഇട്ടു. മലർന്ന് കിടന്നു അപ്പോഴും ഫോണിന്റെ ലൈറ്റ് ഓഫാവാത്തത് കണ്ട് ഞാൻ അതെടുത്തു ചെവിയിൽ വെച്ചു.
അവളും അവളുടെ അമ്മയും സംസാരിക്കുന്നത് അവ്യക്തമായി കേൾക്കാം.
” അമ്മ ഇപ്പോൾ പോയാൽ എപ്പോ തിരിച്ചു വരും ”
” ഞാൻ നോക്കട്ടെ മോളെ….. നമ്മൾ വിവരം അറിഞ്ഞിട്ട് അങ്ങോട്ട് ചെന്നില്ലെങ്കിൽ അവർ എന്ത് വിചാരിക്കും… മോൾ വാതിൽ അടച്ചു കിടന്നോ എന്തെങ്കിലും ഉണ്ടെങ്കിൽ അപ്പുറത്തും ഇപ്പറത്തും ആളുകൾ ഉള്ളതല്ലേ ”
കുറച്ച് നേരത്തേക്ക് പിന്നെ ഒന്നും കേട്ടില്ല. കുറച്ച് കഴിഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്ത്. അങ്ങോട്ട് വിളിച്ചു.
” എന്താടാ നിനക്ക് ഉറക്കം ഒന്നും ഇല്ലേ ”
” നിന്റെ അമ്മ എവിടെ പോയി ”
” നീ എങ്ങനെ അറിഞ്ഞു ”
” അതൊക്കെ അറിയും ….. നീ പറ ”
” അമ്മയുടെ ഒരു റിലേറ്റീവ് സുഖമില്ലാതെ കിടപ്പുണ്ട് ഇപ്പോൾ സീരിയസ് ആണെന്നും പറഞ്ഞു ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്… അവരുടെ വീട് വരെ പോയതാ “
” മ്മ് അപ്പൊ ശെരി നീ കടക് അടച്ചു കിടന്നോ ”
” ഓക്കേ ഡാ ”
ഫോൺ കട്ട് ചെയ്ത ഉടനെ ഞാൻ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു. പതിയെ വാതിൽ തുറന്നു. അടുക്കള വാതിൽ തുറന്ന് പുറത്തിറങ്ങി. എന്നിട്ട് അവളുടെ വീട്ടിലേക്ക് ഉള്ള ഒരു കിലോമീറ്റർ ഞാൻ ഒറ്റ ഓട്ടത്തിൽ എത്തി.
അവളുടെ വീടിന്റെ മാതില് ചാടി അവരുടെ പറമ്പിൽ നിന്നു കൊണ്ട് ഞാൻ അവളെ ഫോൺ ചെയ്തു.
ആദ്യ റിങ്ങിൽ തന്നെ അവൾ ഫോൺ എടുത്തു.
” എന്താടാ ”
” നീ വാതിൽ ഒന്ന് തുറന്നെ ”
” ഏത് വാതിൽ…. നീ എന്തക്കയ ഈ പറയുന്നത്”
” ഡി നീ നിന്റെ വീടിന്റെ വാതിൽ തുറക്കാൻ ”
” എന്ത് ”
കുറച്ച് നേരത്തേക്ക് അവൾ ഒന്നും മിണ്ടിയില്ല. പെട്ടെന്ന് അവളുടെ വീടിന്റെ ഒരു ജന്നൽ തുറന്നു.
” നീ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത് ”
” നീ ഇവിടെ ഒറ്റക്ക് അല്ലെ…. നിന്നെ ഒറ്റക്ക് ആക്കി ഞാൻ എങ്ങനെയെ ഉറങ്ങുന്നത് ”
” മോൻ കളിക്കാതെ പോയെ ”
അവൾ ജന്നൽ അടക്കൻ ഒരുങ്ങിയപ്പോൾ ഞാൻ അതിൽ കടന്നു പിടിച്ചു.
” ഡി എനിക്ക് വിശക്കുന്നു….. നീ അല്ലെ അമ്മ ഇല്ലെങ്കിൽ ഫുഡ് ഉണ്ടാക്കി തരാം എന്ന് പറഞ്ഞത് ”
” ഞാൻ അങ്ങനെ പറഞ്ഞിട്ടില്ലല്ലോ ”
” അങ്ങനെ പറഞ്ഞില്ല പക്ഷെ അതിന്റ മീനിങ് അതല്ലയിരുന്നോ ”
” നീ പോക്കേ ആരെങ്കിലും കണ്ടാൽ പ്രശ്നം ആകും ”
” പ്രശ്നം ആകട്ടെ…. ആരെങ്കിലും കാണുന്നത് വരെ ഞാൻ ഇവിടെ തന്നെ നിൽക്കാൻ പോകുവ ”
” നിന്നെ കൊണ്ട് ഞാൻ തോറ്റു…… ഓക്കേ കതക് തുറക്കം പക്ഷെ എന്റെ മേത്ത് എങ്ങാനും തൊട്ടാൽ ഞാൻ ഒച്ച വെക്കും ”
” ഇല്ല ഞാൻ ഒരു ഡിസ്റ്റൻസ് ഇട്ട് നിന്നോളം ”
അവൾ വാതിൽ തുറന്നു. ഞാൻ ഒന്ന് ചുറ്റും നോക്കികൊണ്ട് അവളുടെ വീട്ടിനുള്ളിൽ കയറി.
” നീ വാ ”
അവൾ എന്നെയും വിളിച്ചു കൊണ്ട് അടുക്കളയിലേക്ക് നടന്നു.
“കണ്ടോ ഞാൻ പറഞ്ഞില്ലേ ഇവിടെ ഒന്നും കാണില്ല എന്ന് അമ്മ പാത്രം ഉൾപ്പെടെ എല്ലാം കഴുകി വെച്ചിട്ട പോയത്. ”
ഞാൻ ഫ്രിഡ്ജ് തുറന്ന് വെള്ളം കുടിച്ചു. അപ്പോഴാണ് അതിൽ കൂടെ മുട്ടകൾ ഇരിക്കുന്നത് കണ്ടത്.
” ഡി നിനക്ക് ഓംപ്ലേറ്റ് ഉണ്ടാക്കാൻ അറിയില്ലേ ”
ഞാൻ അതിൽ നിന്നും രണ്ട് മുട്ട എടുത്തു അവൾക്ക് കൊടുത്തുകൊണ്ട് പറഞ്ഞു.
അവൾ തവ എടുക്കുന്നതും മുട്ടപൊട്ടിച്ചു ഒരു ഗ്ലാസിൽ ഒഴിച്ചതും അതിൽ ഉപ്പും മറ്റുമിട്ട് മിക്സ് ചെയ്തതും ഞാൻ ഒരു അനന്തതോടെ നോക്കി നിന്നു. ഒരുവിൽ ഓംപ്ലേറ്റ് റെഡി ആയപ്പോൾ തവയിൽ നിന്ന് തന്നെ കുറച്ച് പിച്ച് എന്റെ വായിലേക്ക് വെച്ച് തന്നു.
