ഞാൻ അടുത്ത ബാസ്സിന് തന്നെ ചേച്ചിയുടെ അടുത്തേക്ക് യാത്ര തിരിച്ചു. ടൗൺ വരെയേ ബസ് പോകുക ഉള്ളു. പിന്നെ നടന്നോ ഓട്ടോയിലോ പോയാലെ ചേച്ചിയുടെ വീട് എത്തു. ഞാൻ നടക്കാൻ തന്നെ തീരുമാനിച്ചു. ടൗണിൽ നിന്നും ഒരു ഇടാറോഡ് ഇറങ്ങി നേരെ വന്നാൽ കായൽ കാണാം. കായലിന്റ തിരത്ത് കുറച്ച് വീടുകൾ ഉണ്ട് അതിൽ ഏറ്റവും അറ്റത് ആണ് ചേച്ചിയുടെ വിട്. ഞാൻ കായലിന്റെ ഭംഗി ആസ്വദിച്ചു നടക്കുമ്പോൾ. ഒരു കറുത്ത അംബാസിഡർ കർ എന്നെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ പോയി.
സ്ഥാലകാലബോധം വന്ന ഞാൻ എന്റെ വായിൽ തോന്നിയത് ഒക്കെ വിളിച്ചു പറഞ്ഞു. ആ കർ അൽപ്പം മുന്നോട്ട് പോയി എന്നിട്ട് അവിടെ നിർത്തി. അതിൽ നിന്നും ഒരു സുന്ദര രൂപം ഇറങ്ങി അവിടെ ഉണ്ടായിരുന്ന വീടിന്റെ ഗേറ്റ് തുറന്ന് തിരിച്ചു കാറിൽ കയറി. എന്റെ വായ പൊളിഞ്ഞു പോയി. അത്രക്ക് സുന്ദരി ആയിരുന്നു അവൾ. എനിക്ക് പൊതുവെ മൂടി സ്ട്രൈറ്റ് ചെയ്യുന്നവരെയും പിരിയം ത്രെഡ് ചെയ്യുന്നവരെയും കണ്ണെടുത്താൽ കണ്ടുടാ. പക്ഷെ ഇവൾക്ക് അത് നന്നായി ഇണങ്ങുന്നുണ്ട്. നല്ല ഇറക്കമുള്ള ടോപ്പും ജീൻസ് പാന്റഉം ആണ് വേഷം. കുറെ നാളായി ഒരു പെണ്ണ് ആദ്യകാഴ്ചയിൽ തന്നെ എന്റെ ഉള്ളിൽ കയറിയിട്ട്. അവൾ ആ കാർ ആ വിടിനുള്ളിലേക്ക് കയറ്റി. തിരിച്ചു ഗേറ്റ് അടക്കാൻ വരുന്ന അവളെ നോക്കികൊണ്ട് ഞാൻ നടന്നു നിങ്ങി. അവളും ഞാൻ നോക്കുന്നത് കണ്ടിട്ടുണ്ടാവണം.
” നഗരത്തിൽ കൊലപാതക പരമ്പര. നടുറോഡിൽ വികൃതമാക്കിയ നിലയിൽ ആറാമത് ഒരു ബോഡി കൂടി കണ്ടെത്തി. മുൻപ് കണ്ടെടുത്ത ബോഡിയിലെത് പോലെ ഇപ്പോൾ കിട്ടിയ ബോഡിയും ലായിഗിക അവയവം മുറിച്ചു മാറ്റിയ നിലയിൽ ആണ്. മുഖം വികൃതമാക്കിയത് മൂലം ബോഡി ഇതുവരെ ഐഡന്റിഫയ് ചെയ്തിട്ടില്ല…………. കേരളം നേരിടുന്നത് ഒരു സീരിയൽ കില്ലറായോ ….. ഇരുട്ടിൽ തപ്പി പോലീസ് ”
ഞാൻ ചേച്ചിയുടെ വീട്ടിൽ ചെല്ലുമ്പോൾ അവിടെ ചേച്ചി ന്യൂസ് കണ്ടുകൊണ്ട് ഇരിക്കുക ആയിരുന്നു.
“എന്താടി വല്ലാത്ത നെഗറ്റീവ് ന്യൂസ് ഒക്കെ ആണല്ലോ കാണുന്നത്….. മോൾ എവിടെ ”
” അവൾ ഉറങ്ങിയെട ”
” മ്മ്മ് അളിയൻ എന്ന് വരും …. ട്രാൻസ്ഫറിന് ശ്രമിക്കുന്നുണ്ട്…. ഇവിടെ കുറച്ച് പണിചെയ്ത് തീർക്കാൻ ഉണ്ട്…. പിന്നെ മോളുടെ അഡ്മിഷൻ…… നീ പോയി കുളിച്ചിട്ട് വാ ഞാൻ ഫുഡ് എടുക്കാം ”
ഞാൻ കുളിക്കാൻ ആയി ബാത്‌റൂമിൽ കേറി.
” ഇത് വരെ മരിച്ച ഒരാളയേയും തിരിച്ചറിഞ്ഞിട്ടില്ല .. ഇങ്ങനെ തുടർന്നാൽ ഇനിയും ഇതുപോലെ മൃതദേഹങ്ങൾ നമ്മുടെ നഗരത്തിൽ നിന്നും കിട്ടും എന്നു ഭയക്കേണ്ടി ഇരിക്കുന്നു.
” ശെരിയാണ് പോലീസിന്റെ ഭാഗത്തു നിന്നും വലിയ അനാസ്ഥ ആണ് ഈ കേസിനു ലഭിക്കുന്നത് ”
ഞാൻ ബാത്‌റൂമിൽ നിന്നും ഇറങ്ങുമ്പോഴും ചേച്ചി ആ ന്യൂസ് ചർച്ച കണ്ടുകൊണ്ട് ഇരിക്കുക ആണ്.
” എന്താ ചേച്ചി നീ ഇങ്ങനെ ന്യൂസ് ഒന്നും കാണാത്തത് ആണല്ലോ… ഇതെന്ത് പറ്റി …. അതും വല്ലാത്ത നെഗറ്റീവ് ന്യൂസ് ”
” ഡാ ഇതിൽ ആദ്യത്തെ ബോഡി കിട്ടിയത് …. ഇവിടുന്ന് കുറച്ച് അപ്പുറത്ത….. അന്ന് എന്തായിരുന്നു പുകില്….. പോലീസും വണ്ടികളും…. ”
” ഇത് എന്താ സംഭവം ”
” നീ നാട്ടിൽ നടക്കുന്നത് ഒന്നും അറിയുന്നില്ലേ…….. മ്മ്മ് ….സൂക്ഷിച്ചോ …. നിന്റെ സ്വഭാവത്തിന് ഇതുപോലെ ഏതെങ്കിലും ന്യൂസിൽ വരേണ്ടതാ ”
” ഞാൻ എന്ത് ചെയ്‌തു ”
” നിന്റെ കാര്യങ്ങൾ ആരും അറിയില്ലെന്നാണോ നിന്റെ വിചാരം…. കഴിഞ്ഞ ആഴ്ച ഞാൻ നിന്നെ വിളിച്ചപ്പോൾ ഒരു പെണ്ണാണല്ലോ ആദ്യം കാൾ എടുത്തത്…. അവളെയും നീ ഒഴിവാക്കിയോ “
” ഹാ അവൾ ശെരിയാവില്ല…….. ആല്ല അതും ഇതും തമ്മിൽ എന്ത് ബന്ധം ”
” എന്റെ ഉഹം ശെരിയാണെങ്കിൽ ഇത് നാട്ടിലെ പെണ്ണ്പിടിയൻമാർക്കിട്ട് ആരോ പണിയുന്നതാ…… അല്ലെങ്കിൽ പേർസണൽ റിവേഞ്ച്…. ”
” ഓ പിന്നെ നീ വലിയ സിഐഡി അല്ലെ ”
” അല്ലെങ്കിൽ പിന്നെ കില്ലർ എന്തിനാ കൊന്നവരുടെ യൊക്കെ മറ്റേത് മുറിച്ചെടുക്കുന്നത് ”
” അത് ശ്രെദ്ധ തിരിച്ചു വിടാനും ആയിരിക്കുമല്ലോ……. നീ ഇപ്പോൾ അങ്ങനെ അല്ലെ ചിന്തിച്ചത്……ചിലപ്പോൾ ശെരിക്കും ഈ മരിച്ചവർ ആണ് വിക്ടിംസ് എങ്കിലോ ”
