മാന്റീസ് Like

” അവോയ്ഡ് ചെയ്താന്നോ . അതിന് നമ്മൾ തമ്മിൽ പരിജയം പോലും ഇല്ലല്ലോ….. അപ്പൊ തനിക്ക് അങ്ങനെ തോന്നിയെങ്കിൽ എന്റെ ജഡ്ജ്മെന്റ് തെറ്റിയിട്ടില്ല ”

” എന്ത് ജഡ്ജ്‍മെന്റ് ”

” അല്ല എനിക്ക് അങ്ങനെ ഒരു കഴിവ് ഉണ്ട്…. എന്നോട് ആളുകൾ ഇടപെടുന്ന രീതിവെച്ചു അവരുടെ ഉദ്ദേശം മനസിലാവും ”

” അങ്ങനെ ഒരു മുൻവിധി എപ്പോഴും ശെരിയാവണം എന്നില്ല……. എനിക്ക് തന്നോട് ഒരു അട്ട്രാക്ഷൻ തോന്നിയെന്നുള്ളത് ശരി തന്നെ….. പക്ഷെ അത്‌ ഞാൻ പ്രകടിപ്പിച്ചത് പോലും ഇല്ലല്ലോ ”

” നീ അന്ന് കണ്ണുകൊണ്ട് എന്നെ സ്കാനിംഗ് ചെയ്തത് ഞാൻ കണ്ടായിരുന്നു…… പിന്നെ എനിക്ക് ഇപ്പോൾ ഇതിനൊന്നും സമയം ഇല്ല …… നിനക്ക് എന്നെ കുറിച്ച് ഒന്നും അറിയില്ല…… നിന്റെ നല്ലതിനും കൂടിയ ഞാനീ പറയുന്നത് ”

” മുൻ എം എൽ എ യുടെ മകൾ ആണ് വലിയ വിട്ടുകാരാണ് പക്ഷെ ഇപ്പോൾ തനിച്ചാണ് …… എനിക്ക് ഇത്രയേക്കയെ അറിയാവൂ …. അല്ല അത്ര അറിഞ്ഞാൽ മതി….. പിന്നെ തന്റെ മുൻ വിധി ഒക്കെ അവിടെ നിൽക്കട്ടെ….. ഞാൻ എന്തായലും കുറച്ച് നാൾ ഇവിടെ കാണും അത്‌ വരെ നമ്മൾ ആയൽകർ അല്ലെ അത്‌ വരെ നമുക്ക് ഫ്രണ്ട്സ് ആയി ഇരിക്കാം….. അത്‌ കയിഞ്ഞ് താൻ എന്തെന്ന് വെച്ചാൽ തീരുമാനിച്ചോ……….ഫ്രണ്ട്‌സ്????? “
ഞാൻ എന്റെ കൈ അവൾക്ക് നേരെ നീട്ടി. അവൾ ഒരു നിമിഷം ആലോചിച്ച ശേഷം എന്റെ കയ്യിൽ പിടിച്ചു. അതിന് ശേഷം ദിവ്യയെ കൊണ്ടാക്കുമ്പോഴും തിരിച്ചു കൊണ്ടുവരുമ്പോഴും ഞാൻ അവളോട് അടുക്കാൻ നോക്കി പക്ഷെ അവൾ നല്ലത് പോലെ ഡിഫൻഡ് ചെയ്‌തു. എങ്കിലും ഞങ്ങൾ കുറെ കാര്യങ്ങൾ സംസാരിച്ചു. പതിയെ വൈകുന്നേരങ്ങളിൽ ഞങ്ങൾ കാണുന്നത് പതിവ് ആയി.

ഒരു ദിവസം ചേച്ചി പറഞ്ഞത് അനുസരിച്ച് ടൗണിൽ പോയതിനാൽ ദിവ്യയെ വിളിക്കാൻ ടെസ്സയുടെ വീട്ടിൽ പോകാൻ എനിക്ക് പറ്റിയില്ല. ഞാൻ വീട്ടിൽ തിരിച്ചു വരുമ്പോൾ ദിവ്യ മോൾ എന്റെ അടുത്തേക്ക് ഓടി വന്നു.

” മാമാ മാമാ നാളെ ടെസ്സ ചേച്ചിയുടെ ബെർത്ത്‌ഡേ ആണ്‌.”

” നിന്നോട് ആര് പറഞ്ഞു ”

” ചേച്ചി ആരോടോ ഫോണിൽ പറയുന്നത് കേട്ടതാ…… പാർട്ടി ഒന്നും ഇല്ല….. അച്ഛൻ മരിച്ചതിന് ശേഷം ബര്ത്ഡേ ആഘോഷിക്കാർ ഇല്ല എന്നൊക്കെ പറയുന്നുണ്ടായിരുന്നു ”

” അങ്ങനെ ആണോ ….. അപ്പൊ ചേച്ചിക്ക് ഒരു സർപ്രൈസ് കൊടുത്താലോ ”

പിറ്റേന്ന് വൈകുംനേരം ഞാനും ദിവ്യയും കൂടി ഒരു ചെറിയ ബർത്ത്ഡേ കേക്കുമായി ടെസ്സയുടെ വീട്ടിലേക്ക് ചെന്നു.

ഞങ്ങൾ വന്നതറിഞ്ഞു വാതിൽ തുറന്ന ടെസ്സ അതിശയത്തോടെ ഞങ്ങളെ നോക്കി.

” എന്താ ഇത്‌ ”

” ബർത്ത്ഡേ ഒളിച്ചു വെക്കാം എന്ന് വിചാരിച്ചോ ”

” ആരുടെ ബർത്ത്ഡേ ”

” തന്റെ അല്ലാതാരുടെ ”

” എന്റെ ബർത്ത്ഡേ നാളെ ആണ്‌ ”

” നാളെയോ…… സോറി ഒരു ചെറിയൊരു കമ്മ്യൂണിക്കേഷൻ എറർ……… അല്ലേലും കുഴപ്പമില്ലല്ലോ….. നമുക്ക് അഡ്വാൻസ് ആയി കേക്ക് മുറിക്കാം…. താൻ വാ ”

ഞങ്ങൾ അകത്ത് കയറി കേക്ക് ഡൈനിങ്ങ് ടേബിളിൽ സെറ്റ് ചെയ്‌തു. എന്നിട്ട് ടെസ്സയെ കൊണ്ട് നിർബന്ധിച്ചു കേക്ക് മുറിപ്പിച്ചു. കേക്ക് കട്ട്‌ ചെയ്ത ടെസ്സ ദിവ്യ മോളുടെ വായിൽ കേക്ക് വെച്ചു. ദിവ്യ മോൾ ഒരു കഷ്ണം ടെസ്സയുടെ വായിലും വെച്ചു. പെട്ടെന്ന് ടെസ്സ ഇമോഷണൽ ആയി.
” എന്ത് പറ്റി ”

” ഏയ് ….. അമ്മയുടെ മരണ ശേഷം…. ബർത്ത്ഡേ ആഘോഷം ഒക്കെ നിർത്തിയതാ… പിന്നീട് പപ്പയുടെ വക ഒരു വിഷ് വന്നാൽ വന്ന്….. എന്തോ എനിക്ക് ഈ വീട്ടിൽ വെച്ച് ആഘോഷിച്ച എന്റെ അവസാന ബേർത്ത്ഡേ ഓർമ വന്നു.

” ബർത്ത്ഡേ ആയിട്ട് താൻ ഇങ്ങനെ ഡെസ്പ് അവതാടോ…. നമുക്ക് ഇനി എല്ല ബർത്ത്ഡേയും ആഘോഷിക്കാം ”

കുറച്ച് നേരം ടെസ്സ അവളുടെ കുട്ടികാലത്തെ കുറിച്ചും അമ്മയെ കുറിച്ചും വാചാലയായി. ഞാൻ അവളുടെ മറ്റൊരു സൈഡ് കാണുക ആയിരുന്നു. അവളുടെ മുഖത്ത് ഇപ്പോൾ ഒരു തിളക്കം ഉള്ളത് പോലെ. ഞാൻ അവളുടെ വീട് മൊത്തത്തിൽ ഒന്ന് ചുറ്റി കറങ്ങി അപ്പോഴാണ്. ഒരു ഷെൽഫിൽ ഇരിക്കുന്ന ഫോറിൻ മദ്യ ശേഖരം കാണുന്നത്. ഞാൻ അതിൽ തന്നെ നോക്കി നിൽക്കുന്നത് കണ്ട ടെസ്സ എന്നോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *