അവൾ എന്നെ ഒന്ന് നോക്കിയിട്ട് ഉറക്കെ വിളിച്ചു.
“ടെസ്സചേച്ചി ”
അപ്പോൾ ടെസ്സ ഞങ്ങളെ നോക്കി കൈ വീശി. ഇത് തന്നെ അവസരം എന്ന് വിചാരിച്ചു ഞാൻ അവളുടെ വീടിന്റെ ഗേറ്റ്ന് അടുത്തേക്ക് നടന്നു.
” പിയാനോ വായിച്ചത് താൻ ആണോ ”
” അതെ ”
” നന്നായിരുന്നു…. എന്താ പേര് ”
“ടെസ്സ യെന്ന് ഞാൻ പറഞ്ഞത് അല്ലെ ”
ദിവ്യ ഇടക്ക് കേറി പറഞ്ഞപ്പോൾ ഞാൻ ഒന്ന് ചമ്മി.
” തന്റെ ഗുരു ആരാ ……..നന്നയി വായിക്കുന്നു ”
” ഗുരു ഒന്നും ഇല്ല … അമ്മയുടെ പിയാനൊയ …. അമ്മ വായിക്കുന്നത് കുഞ്ഞിലേ കണ്ടിട്ടുണ്ട് ”
” മ്മ്മ് ഓരോ അറിവും ചെറുതല്ല…… പക്ഷെ അത് പകർന്ന് നൽകിയാൽ അല്ലെ കുറച്ച് കൂടി മറ്റ് കൂടു ”
” എന്താ ”
” ഒന്നും ഇല്ല ….. ഇവൾ പറയുകയാ ഇവൾക്ക് ഇപ്പോൾ പിയാനോ വായിക്കാൻ പഠിക്കണം എന്ന്…..താൻ ഇവളെ ഒന്ന് പഠിപ്പിക്കുമോ ”
അവൾ ഒരു നിമിഷം ഒന്ന് ആലോചിച്ചിട്ട് മറുപടി പറഞ്ഞു.
” ഒക്കെ ഞാൻ പഠിപ്പിക്കാം … നാളെ ഈ സമയത്ത് കൊണ്ടുവന്നാൽ മതി ”
” ഓഹ് ദാറ്റ്‌സ് ഗ്രേറ്റ്…… താങ്ക്യൂ……. മോളെ ചേച്ചിക്ക് താങ്സ് പറ”
“അപ്പൊ ഒക്കെ നാളെ കാണാം ”
ടെസ്സ വീടിന്റെ അകത്തേക്ക് നടന്നു. ഞാൻ ദിവ്യയെയും കൊണ്ട് തിരിച്ചു നടന്നു.
” രണ്ടും കൂടെ ഇത് എവിടെ പോയിരുന്നു…. കുറെ നേരം ആയല്ലോ ”
ഞങ്ങൾ വരുന്നത് കണ്ട ചേച്ചി ചോദിച്ചു.
” ചേച്ചി ഇപ്പോഴത്തെ പിള്ളേർ ബുക്കിൽ ഉള്ളത് മാത്രം പഠിച്ചാൽ പോരാ …. മറ്റേതെങ്കിലും കൂടെ പഠിച്ചാലേ അവരുടെ വാസന വർധിക്കു….. അതുകൊണ്ട് ഞാൻ ഇവളെ പിയാനോ പഠിക്കാൻ ചേർത്തു ”
” എവിടെ ”
” ടെസ്സചേച്ചിയുടെ അടുത്ത് ”
ദിവ്യ പറഞ്ഞതും ചേച്ചി എന്നെ തുറിച്ചു നോക്കി.
” ഇന്നലെ രാത്രി ഞാൻ നിന്നോട് എന്താടാ പറഞ്ഞത്….. നീ പുതിയ വല്ല എടാകൂടാവും ഒപ്പിക്കാൻ ഉള്ള പുറപ്പാട് ആണോ ”
” ഞാൻ എന്ത് ചെയ്‌തെന്ന…. ഇവളാ പറഞ്ഞത് ഇവൾക്ക് പിയാനോ പഠിക്കണം എന്ന് ”
” അല്ല മാമനാ എന്നോട് ചോദിച്ചത് ”
” ഡാ എനിക്കും ഇവൾക്കും ഒരു കുട്ടിനാണ് നിന്നെ ഇങ്ങോട്ട് വരാൻ പറഞ്ഞത്… ഞങ്ങൾ നിന്നെ നോക്കേണ്ട അവസ്ഥ ഉണ്ടാക്കരുത് ”
ചേച്ചി പിന്നെയും എന്തക്കയോ പറഞ്ഞു ഞാൻ അതൊന്നും കാര്യമാക്കാതെ നാളെ രാവിലെ ആകാൻ കാത്തിരുന്നു.
പിറ്റേന്ന് രാവിലെ തന്നെ ഞാൻ എഴുന്നേറ്റ് ദിവ്യയെയും കൊണ്ട് ടെസ്സയുടെ വീട്ടിലേക്ക് പോയി.
അവൾ രാവിലെ തന്നെ കുളിച്ച് റെഡിയായി നിൽക്കുക ആയിരുന്നു. ബ്ലൂ കളർ ടോപ്പും പന്റുമാണ് വേഷം. ഞങ്ങളെ അവൾ സ്വികാരിച്ചു അകത്തേക്ക് ഇരുത്തി.
ഞാൻ അവളെ തന്നെ ശ്രെദ്ധിക്കുന്നത് അവൾ കണ്ടു. ഞാൻ കണ്ടിട്ടുള്ള പെണ്ണുങ്ങളിൽ ഒന്നും ഇല്ലാത്ത എന്തോ പ്രേത്യേകത ടെസ്സക്ക് ഉള്ളതായി ഏണിക്ക് തോന്നി.ദിവ്യക്ക് പിയനോയുടെ കീകൾ ഓരോന്ന് ആയി പരിജയ പരിചയപെടുത്തുമ്പോളും. ഞാൻ എന്ത് ചെയ്യുക ആണെന്ന് അവൾ ഒളിക്കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു.
” ഇവിടെ അടുത്ത് അല്ലെ വിട്….. നാളെ മുതൽ മോളെ കൊണ്ടാക്കിയിട്ട് താൻ പൊക്കോ…. താൻ ഇവിടെ ഇരുന്നാൽ ശെരി ആവില്ല ”
” ഞാൻ എന്ത് ചെയ്‌തു “
” താൻ ഒന്നും ചെയ്യാതിരിക്കാനാ പറയുന്നത് ”
ഞങ്ങൾ അവിടെ നിന്നും ഇറങ്ങിയതും അവൾ വാതിൽ അടച്ചു. ക്ഷേ ഞാൻ ഇത്തിരി ഓവർ ആയോ. അവൾ അങ്ങനെ പറഞ്ഞെങ്കിലും പിറ്റേന്നും ഞാൻ ദിവ്യയെ അവളുടെ വീട്ടിൽ ആക്കിയിട്ട് കുറച്ച് സമയം അവിടെ നിന്നു. അവൾ എന്ന് മൈന്റ് ചെയ്യുന്നില്ല എന്ന് തോന്നിയപ്പോൾ ഞാൻ അവിടെ നിന്നും ഇറങ്ങി. ക്ലാസ് കഴിയുന്നത് വരെ ഞാൻ കായൽ കരയിൽ നിന്നു. ക്ലാസ് കഴിഞ്ഞു ടെസ്സ ദിവയെയും കൊണ്ട് വെളിയിൽ വന്നു.
അങ്ങനെ തന്നെ കുറച്ച് ദിവസം തുടർന്നു. എനിക്ക് എന്തോ അവളോട് ഇടിച്ചു കയറി സംസാരിക്കാൻ പറ്റുന്നില്ല. അവൾ എന്നെ കലിപ്പിച്ചു ഒരു നോട്ടം നോക്കും അത്ര തന്നെ. ഒരു ചുണ്ട ഒക്കെ സെറ്റ് ചെയ്ത് അവളുടെ വീടിന്റെ മുന്നിൽ തന്നെ നിൽക്കാൻ ഞാൻ ശ്രെമിച്ചു.
ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞ് ദിവ്യയുമായി അവൾ പുറത്തേക്ക് വന്നപ്പോൾ ഞാൻ ചോദിച്ചു.
” ദിസ് ഈസ് നോട്ട് ഫെയർ….ഞാൻ എന്ത് ചെയ്തിട്ട നീ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നത് ”
