” പോടാ ”
” അതെന്താ ആണുങ്ങൾ വിക്ടിംസ് ആവുന്നില്ലേ ”
” അത് റയർ ആയിട്ട് അല്ലെ ”
” ഡി സ്ത്രികളെ സംരക്ഷിക്കാൻ ആയിരം നിയമങ്ങൾ ഉണ്ട് പക്ഷെ അത് കൊണ്ട് പ്രയോജനം ഉണ്ടാക്കുന്നത് ആരാ…. എത്ര റേപ്പ് കേസ് റിപ്പോർട്ട് ചെയ്‌തു . അതിൽ ഏതെങ്കിലും ഇരക്ക് നിതി ലഭിച്ചോ…. യഥാർത്ഥ കേസുകളിൽ ഒക്കെ ഈ സ്ത്രീ സംരക്ഷണ നിയമങ്ങൾ വെറും നോക്ക് കുത്തികൾ ആണ്.. പിന്നെ ആണുങ്ങൾക്ക് എതിരെ കരുതി കുട്ടി ഉണ്ടാക്കുന്ന കേസ് ആണെങ്കിൽ മാത്രം ആണ് ഇതിനൊക്കെ ഇത്രയും പവർ ഉണ്ടെന്ന് അറിയുന്നത്. ”
” ഡാ അത് ഇപ്പോൾ എല്ലാ കേസിലും അങ്ങനെ അല്ലെ…. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് വക്കിലിന് അറിയാമെങ്കിൽ ആ തെളിവുകൾ വളച്ചൊടിക്കാൻ പറ്റും. കള്ള കേസ് ആണെങ്കിൽ അവർ കൃത്രീമമായി ഉണ്ടാക്കുന്ന തെളിവുകൾ കോടതിയിൽ വരുമ്പോൾ ആയിരിക്കും കുറ്റം ആരോപിക്കപ്പെട്ടവർ അറിയുന്നത് ”
” അപ്പൊ നീയും ഞാൻ പറഞ്ഞ പോയിന്റ് അംഗീകരിക്കുന്നു ”
” പോടാ പോടാ …. നിന്റടുത്ത് സംസാരിച്ചോണ്ടിരുന്നാൽ എനിക്ക് ഭ്രാന്ത് പിടിക്കും….. ഞാൻ പോണ് ”
” ആ ചേച്ചി പിന്നെ…. ആ വളവിൽ നിൽക്കുന്ന വലിയ വിട് ആരുടേതാ ”
” ഏത് ആ നില ഗേറ്റ് ഉള്ള വീടാണോ ”
” അതെ ”
” അത് എം എൽ എ കുരുവിള സാറിന്റെ വീടാ….. ആള് കുറച്ച് നാൾ മുൻപ് മരിച്ചു പോയി… ടീവിയിൽ ഒക്കെ വന്നതാണല്ലോ……. ഇപ്പോൾ ആളുടെ മോള് മാത്രമാണ് അവിടെ താമസിക്കുന്നത്…….. എടാ എടാ……. നിന്റെ വിളച്ചിലും കൊണ്ട് ആ കൊച്ചിന്റെ അടുത്ത് എങ്ങാനും പോയാൽ …… അച്ഛൻ മരിച്ചെങ്കിലും അവർക്ക് നല്ല പിടിപാട് ഉള്ളതാ “
” പോ ചേച്ചി ഞാൻ ഒന്ന് അറിയാൻ വേണ്ടി ചോദിച്ചതാ ”
” ഉവ്വ ഉവ്വ പോയി കഴിച്ചിട്ട് കിടക്കാൻ നോക്ക് ”
ചേച്ചി അവിടെനിന്നും പോയപ്പോൾ കുറച്ച് നേരം ഞാൻ ചാനൽ മാറ്റി കളിച്ചിട്ട് ഫുഡ് കഴിച്ചു ഞാനും കിടന്നു.
” മാമാ മാമാ എണിക്ക് ഏണിക്ക് ”
ദിവ്യ മോള് എന്റെ വയറ്റിൽ കയറിയിരുന്നു വിളിക്കുക ആണ്. നേരം വെളിത്തിരുന്നു.
” നീ ഇത്ര നേരത്തെ ഏണിക്കുമോ ”
” നേരത്തയോ സമയം എത്ര ആയന്ന വിചാരം ”
” എത്ര ആയി ”
“അത് ……. വലിയ സുജി രണ്ടിലും ചെറിയ സുജി ഒമ്പതിലും”
” അയ്യേ നിനക്ക് ഇത് വരെ സമയം നോക്കാൻ അറിയില്ലേ ”
” ഞാൻ ഇപ്പോൾ പറഞ്ഞല്ലോ…… സമയം അറിഞ്ഞിട്ട് എന്തിനാ മാമൻ ഒന്ന് എണീക്ക് ”
അവൾ എന്നെ ഉന്തി തള്ളി എഴുന്നേൽപ്പിച്ചു. ഞാൻ എഴുന്നേറ്റ് പല്ല് ഒക്കെ തേച്ച് പുറത്തേക്ക് ഇറങ്ങി.
” മാമാ കണ്ട …. ഇത് ഞങ്ങടെ കയല ”
ഞാൻ ദിവ്യയെയും കൊണ്ട് കയലോരത്തുകുടെ നടന്നു.
അപ്പോൾ ദുരെ നിന്നും പിയാനോ വായിക്കുന്ന ശബ്ദം കെട്ടു. ബിതോവാനോ മറ്റോ ആണ്. ഞാൻ അത് ആസ്വദിച്ചു കൊണ്ട് മുന്നോട്ട് നടന്നു.
” മോളെ ഇത് ആരാ വായിക്കുന്നത് ”
” ഏത് ”
” നീ ഈ ശബ്ദം കേൾക്കുന്നില്ലേ ”
” പിയാനോ വായിക്കുന്ന ശബ്ദം ആണോ…. അത് ടെസ്സ ചേച്ചിയ ”
“ഏത് ടെസ്സ ചേച്ചി ”
” ദോണ്ടേ ആ വീട്ടിലെ ടെസ്സചേച്ചി ”
ഞാൻ ഇന്നലെ കണ്ട സുന്ദരി കയറി പോയ വീട് ചുണ്ടി അവൾ ദിവ്യ മോൾ അത് പറഞ്ഞപ്പോൾ. എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി. അവളെ പരിചയപ്പെടാൻ ഒരു കാരണം ആയല്ലോ.
” മോൾക്ക് ആ ചേച്ചിയെ എങ്ങനാ പരിജയം ”
“പരിജയം ഒന്നും ഇല്ല…. എന്നെ കാണുമ്പോൾ ചിരിക്കും….. പിന്നെ ചേച്ചി പിയാനോ വായിക്കുന്നത് നല്ല രസം അല്ലെ “
” മോൾക്ക് പിയാണോ വായിക്കാൻ പഠിക്കണോ ”
” ആ…. പഠിക്കണം ”
“എന്ന വാ ”
ഞാൻ അവളെ എടുത്ത് തോളത്തു വെച്ചുകൊണ്ട് ടെസ്സയുടെ വീടിന്റെ മുന്നിൽ കൂടി നടന്നു. അപ്പോഴും പിയാനോയുടെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. അവൾ ഒന്ന് പുറത്തോട്ട് വന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. ആദ്യം തന്നെ അവളുടെ വീട്ടിലോട്ട് ഇടിച്ചു കയറണ്ട എന്ന് ഞാൻ തീരുമാനിച്ചു. പക്ഷെ അവളുടെ പിയാനോ വായന തുടർന്ന് കൊണ്ടിരുന്നു. കുറെ കഴിഞ്ഞ് അവൾ ഒരു കപ്പ് ചായയും മായി പുറത്തേക്ക് വന്നു. അപ്പോൾ ഞാൻ ദിവ്യയുടെ ചെവിയിൽ പറഞ്ഞു.
“മോളെ ചേച്ചി വെളിയിൽ വന്നു…. നീ ചേച്ചിയെ വിളിച്ചേ ”
